[24/07, 7:35 am]
Vijayakumar Physics: അണുകേന്ദ്രവിഘടനം
അണുകേന്ദ്രസംയോജനം
[24/07, 8:05 am] Hari
Krishnan Work Shop Pattambi: നല്ലത്. യോജിക്കുന്നു.
[24/07, 8:07 am] Dr N
Shaji Physics: audio frequency എന്നാൽ ശബ്ദത്തിൻ്റെ ആവൃത്തി എന്നു
പറഞ്ഞാൽ ശരിയായ അർത്ഥമാവില്ല. വവ്വാലുകൾ 200 കിലോ ഹെർട്സ് വരെയുള്ള ശബ്ദതരംഗങ്ങൾ
ഉപയോഗിക്കുന്നു. അൾട്രാസൗണ്ട് സ്കാനിംഗിൽ മെഗാഹെർട്സ് പരിധിയിലുള്ള ശബ്ദം
ഉപയോഗിക്കുന്നു. ഇവയൊന്നും audio frequency യിൽ വരില്ല.
[24/07, 8:08 am] Hari
Krishnan Work Shop Pattambi: Disintegration = വിഘടനം
Fission = വിഭജനം
ഇങ്ങനെ
ഉപയോഗിച്ചാൽ,
Radioactive
disintegration = റേഡിയോ ആക്റ്റീവ് വിഘടനം
Nuclear Fission
= അണുകേന്ദ്ര വിഭജനം
എന്നീ
പദങ്ങൾ യോജിച്ചേക്കാം.
[24/07, 8:11 am] Hari Krishnan
Work Shop Pattambi: Amplification = വർധനം
എന്നൊരു
നിർദ്ദേശം ഉണ്ടായിരുന്നു ഈ ഗ്രൂപ്പിൽ മുൻപ്. പ്രവർധനം എന്നതിനു പകരം.
Amplifier = വർധകം എന്നും.
[24/07, 8:12 am] Hari
Krishnan Work Shop Pattambi: Oscillation = ദോലനം
Oscillator = ദോലകം
ഇത്
വിനിമയം ചെയ്യപ്പെടുന്ന ഒരു പദം ആണോ ?
[24/07, 8:15 am] CM
Muraleedharan: ദോലനം പ്രചുരപ്രചാരം അല്ലേ!
[24/07, 8:19 am]
Gopalakrishman Physics: Oscillation ---- ആട്ടം
ഇതാണ്
തമിഴ്
[24/07, 8:21 am]
Gopalakrishman Physics: ആരും ഉപയോഗിക്കാത്തതും ശ്രദ്ധിക്കാത്തതും
ആയ വാക്കുകളിൽ ഒന്നാണ്.....
[24/07, 8:21 am] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: ആന്ദോളനം ...
ദോളനം :മധുരിപു...
[24/07, 8:22 am] അശ്വനി എ. പി: 👍🏽
[24/07, 8:27 am]
Vijayakumar Physics: 👍🏿
[24/07, 9:07 am] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: മനുഷ്യന്
ശ്രവിക്കാവുന്നതാണ് ശ്രവ്യ വും അല്ലാതുള്ള ശബ്ദങ്ങളെല്ലാം തന്നെ ശബ്ദവും
എന്നർത്ഥത്തിൽ ശബ്ദ ആവൃത്തി അല്ലേ കറക്റ്റ്
[24/07, 9:08 am] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: കേൾക്കാൻ കഴിയാത്ത
ശബ്ദം എന്നൊരു പ്രയോഗവും ഇല്ലേ
[24/07, 9:13 am] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: മനുഷ്യന് കേൾക്കാൻ
കഴിയുന്ന ഓഡിയോ ഫ്രീക്വൻസി റേഞ്ചിനെ ഓഡിയോ സ്പെക്ട്രം എന്ന് അല്ലേ? വിളിക്കുക
[24/07, 9:26 am] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: Then
audible frequency ultrasound frequency low frequency together called
as...........???
[24/07, 9:32 am] Dr N
Shaji Physics: ശബ്ദത്തിൻ്റെ
ആവൃത്തിക്ക് നിശ്ചിത പരിധികളില്ല. അത് ഏതാനും മില്ലി ഹെർട്സുകൾ മുതൽ നിരവധി
ഗിഗാ ഹെർട്സുകൾ വരെയാകാം. എന്നാൽ ഓഡിയോ ഫ്രീക്വൻസി എന്നാൽ മനുഷ്യർക്കു കേൾക്കാൻ
പറ്റുന്ന ആവൃത്തിയെ ഉദ്ദേശിച്ച് ഉപയോഗിക്കുന്ന വാക്കാണ്. സൗണ്ട് = ശബ്ദം,
audible = ശ്രവ്യം.
[24/07, 10:33 am] Dr N
Shaji Physics: In English, no single word or phrase exists for the range of
sound frequencies.
[24/07, 10:58 am] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: മലയാളത്തിൽ പിന്നെ
എന്തിനാണ് ശബ്ദത്തിന്റെ ആവൃത്തി എന്ന വാക്ക് ഇതിന് വേണ്ടി മാറ്റിവയ്ക്കുന്നത്?
[24/07, 11:28 am] Hari
Krishnan Work Shop Pattambi: ഇൻഗ്ളീഷിൽ frequency എന്ന പദം എല്ലാ റേഞ്ചിലും പൊതുവായി വരുന്നുണ്ട്. മലയാളത്തിൽ ആവൃത്തി.
Audible
Frequency = ശ്രവ്യ ആവൃത്തി
Ultrasound
Frequency = അൾട്രാ സൗണ്ട് ആവൃത്തി / ശ്രവ്യാധിക ആവൃത്തി /
ശ്രവ്യോന്നത ആവൃത്തി
Infrasound
Frequency = ഇൻഫ്രാസൗണ്ട് ആവൃത്തി / ശ്രവ്യനിമ്ന ആവൃത്തി
[24/07, 11:31 am] Hari
Krishnan Work Shop Pattambi: Ultrasound = ശ്രവ്യാധികം നല്ല
പദമാണ്.
ശ്രവ്യാവൃത്തിയേക്കാൾ
കുറവ് എന്നതിന് കുറച്ചുകൂടി നല്ല പദം ആലോചിക്കാവുന്നതാണ്.
SCERT പദാവലിയിലും മറ്റ് പദാവലികളിലും ultrasound frequency, infrasound
frequency എന്നിവയ്ക്ക് എന്തു പറയുന്നു എന്ന് ഇപ്പോഴേ
നോക്കാവുന്നതാണ്.
[24/07, 11:42 am] CM
Muraleedharan: ശ്രവ്യാധികം രണ്ടാം പദമായേ നൽകാവു എന്നാണ് എൻ്റെ
അഭിപ്രായം. ഒന്നാം പദം അൾട്രാ സൗണ്ട് തന്നെ
[24/07, 11:47 am] Hari
Krishnan Work Shop Pattambi: ശരി. അൾട്രാ സൗണ്ട് വളരെ പരിചിതമാണ്.
[24/07, 11:48 am]
Gopalakrishman Physics: താഴ് ശ്രാവ്യം,
ഉയർ
ശ്രാവ്യം.....
[24/07, 11:49 am]
Gopalakrishman Physics: ഇതുപോലെ ആണ് തമിഴ്....
[24/07, 11:51 am] Hari
Krishnan Work Shop Pattambi: അൾട്രാ വയലറ്റ്, ഇൻഫ്രാ റെഡ് എന്നുപയോഗിക്കുന്ന സ്ഥിതിക്ക്, ആ
പദങ്ങളോട് ബന്ധപ്പെടുത്തി ഒരു അടിക്കുറിപ്പ് കൊടുത്താൽ അൾട്രാ സൗണ്ട്, ഇൻഫ്രാ സൗണ്ട് എന്നുതന്നെ ഉപയോഗിക്കുകയും മനസ്സിലാക്കുകയും ചെയ്യാം.
അൾട്രാ
വയലറ്റ്, ഇൻഫ്രാ
റെഡ് എന്നിവ ആ കിരണങ്ങളുടെ ആവൃത്തിയുടെ അടിസ്ഥാനത്തിൽ മനസ്സിലാക്കാനും ഈ രീതി
സഹായിക്കും.
[24/07, 11:54 am] Hari
Krishnan Work Shop Pattambi: അൾട്രാ, ഇൻഫ്രാ
എന്നീ പദങ്ങൾ നമുക്ക് ലാറ്റിനിൽ നിന്ന് ഇൻഗ്ളീഷ് വഴി മലയാളത്തിലേക്ക്
സ്വീകരിക്കാവുന്നതേയുള്ളൂ.
[24/07, 11:54 am] Hari
Krishnan Work Shop Pattambi: ഇൻഫ്രാസ്ട്രകച്ചർ ആവും
"ഇൻഫ്രാ" വരുന്ന ഏറ്റവും പരിചിത പദം.
[25/07, 8:13 am] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: Auto wiper
വാഹനങ്ങളിലെ വൈപ്പർ എന്ന് മതി
[25/07, 8:14 am] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: ഓട്ടോമാറ്റിക്
ഓട്ടോറിക്ഷ ഒക്കെ മലയാളം വാക്കായില്ലേ?
[25/07, 8:17 am] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: ഞാനിപ്പോ
ശ്രദ്ധിച്ചത് altra sound അല്ലല്ലോ ultra sound അല്ലേ? അപ്പോ പദാവലിയിൽ u ലേക്ക്
പോണ്ടേ?
[25/07, 8:22 am] അശ്വനി എ. പി: അത് അവിടേയ്ക്ക് മാറ്റി ചേർക്കാം മാഷേ.വോയിസ് ടൈപ്പിൽ വന്ന
പിശക്.തിരുത്തിയിട്ടുണ്ട്
[25/07, 8:46 am] Dr N
Shaji Physics: ഇതേ അഭിപ്രായം തന്നെയാണ് എനിക്കുള്ളത്. മലയാളികൾ
എല്ലാം തന്നെ ബുദ്ധിമുട്ടില്ലാതെ ഉപയോഗിക്കുന്ന പദങ്ങൾക്കു പകരം പുതിയ വാക്കുകൾ
കണ്ടെത്താൻ ശ്രമിക്കേണ്ടതില്ല എന്ന അഭിപ്രായം ഞാൻ വീണ്ടും പറയുന്നു.
[25/07, 10:45 am]
Gopalakrishman Physics: ഒരു മലയാളം വാക്ക് ഇപ്പോൾ
കണ്ടെത്തുന്നതല്ലേ നല്ലത്.... പിന്നീട് പരിഷ്കരിക്കാൻ വേണ്ടി എങ്കിലും.....
അക്കാഡമിക്
ആവശ്യത്തിന് ഉപയോഗിക്കണോ എന്ന് പിന്നീട് തീരുമാനിച്ചാൽ പോരേ....
തമിഴ്, ഹിന്ദി ഭാഷകളിൽ ഈ സമീപനം
ആണ്... ബാക്കി പ്രാദേശിക ഭാഷകളുടെ കാര്യം അറിയില്ല
[26/07, 7:48 am] അശ്വനി എ. പി: ഇന്നത്തെ പദങ്ങൾ
[26/07, 8:11 am]
Gopalakrishman Physics: Avalanche breakdown
അർധചാലകങ്ങളിലെയും
വി ധ്യുത് രോധികളിലെയും ഇലക്ട്രോണുകൾ
ഉയർന്ന വൈദ്യുത മണ്ഡലത്തിന്റെ സ്വാധീനത്തിൽ സഹ സംയോജക ബന്ധത്തിൽ നിന്ന് വേർപെട്ടു 'ഉയർന്ന ' വൈദുത പ്രവാഹം സൃഷ്ടിക്കുന്നു..... ഈ പ്രക്രിയ ആണ് avalanche break
down....
മലവെള്ള
പാച്ചിൽ എന്ന അർത്ഥം ആണ് ഇവിടെ avalanche
ക്ക് 👍
[26/07, 9:10 am]
Vijayakumar Physics: നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന പദങ്ങള്‍
ഒട്ടും തന്നെ വ്യവഹാരത്തിലുള്ളതല്ല.
[26/07, 9:25 am]
Gopalakrishman Physics: യോജിക്കുന്നു 👍👍
[26/07, 9:31 am] Navaneeth
Krishna: മട വീഴ്ച
[26/07, 9:32 am] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: സയൻസിൽ നിന്ന്
മാറ്റി നിർത്തി അർത്ഥം നോക്കിയാൽ ഹിമനിപാതം ആണ് നല്ല പദം. Sliding of Snow
[26/07, 9:32 am]
Vijayakumar Physics: Avalanche breakdown രുപകാത്മകമായ ഒരു
പ്രയോഗമാണ്. നമ്മളും രൂപകാത്മകമായത് തിരയുന്നതാണ് നല്ലത്. ഇലക്ട്രോണുകളുടെ ഉരുള്‍പൊട്ടല്‍
പോലെ.
[26/07, 9:35 am] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: അയോണിക ഉരുൾപൊട്ടൽ
അതിതീവ്ര
നിപാതം
[26/07, 9:52 am] Navaneeth
Krishna: ഉരുള്‍പൊട്ടലും മടവീഴ്ചയുംപോലെ പ്രയോഗത്തിലുള്ള വാക്കു
മതി.
[26/07, 9:53 am] Navaneeth
Krishna: ബ്രേക്ക്ഡൗണ്‍ എന്ന അര്‍ത്ഥം പൊട്ടലില്‍ വരും.
[26/07, 9:55 am] Navaneeth
Krishna: അവലാഞ്ചേ മള്‍ട്ടിപ്ലിക്കേഷന്‍ വരുമ്പോള്‍ 'പൊട്ടല്‍' വേണ്ട.
[26/07, 9:55 am] Navaneeth
Krishna: ഉരുള്‍പെരുക്കം പോലെ ഒന്നാവും ഉചിതം.
[26/07, 10:12 am] Hari
Krishnan Work Shop Pattambi: Avalanche = (1)മഞ്ഞുരുൾപൊട്ടൽ
(2)വൈദ്യുത
കുത്തൊഴുക്ക് (ഒരു വൈദ്യുത സർക്യൂട്ടിൽ)
Avalanche
breakdown = വൈദ്യുത കുത്തൊഴുക്ക് പൊട്ടൽ
Avalanche
multiplication = വൈദ്യുത കുത്തൊഴുക്ക് വർധനം
[27/07, 8:52 am] Dr N
Shaji Physics: axiom എന്ന വാക്കിനൊപ്പം തന്നെ postulate,
hypothesis എന്നീ വാക്കുകൾ കൂടി പരിഗണിക്കണം. മറ്റു വാക്കുകളുടെ
കാര്യത്തിൽ പരിഭാഷ സ്വീകാര്യം
[27/07, 9:27 am] Hari
Krishnan Work Shop Pattambi: Axial എന്ന വാക്ക് ഒറ്റയ്ക്ക്
നിൽക്കുന്ന അവസരം ഉണ്ടോ ? മറ്റൊരു വാക്കിനൊപ്പം അതുവരുമ്പോൾ
"അക്ഷീയ" എന്നതിനു പകരം "അക്ഷ" എന്നുപയോഗിച്ചാൽ പോരേ
എന്നൊന്ന് പരിശോധിക്കാവുന്നതാണ്. ഉദാഹരണം : Axial plane = അക്ഷ
പ്രതലം. Axial direction = അക്ഷ ദിശ.
[27/07, 9:29 am] Hari
Krishnan Work Shop Pattambi: ഇത് യോജിക്കാത്ത ഉദാഹരണങ്ങൾ ഉണ്ടാവാം.
എങ്കിൽ അവ ഇവിടെ പങ്കുവെയ്ക്കുമല്ലോ. "അക്ഷീയ" എന്ന് നീട്ടിപ്പറയുന്നത്
ഒഴിവാക്കാൻ പറ്റുമോ എന്നു നോക്കാം.
[27/07, 9:35 am] Hari
Krishnan Work Shop Pattambi: Axiom / Postulate എന്നതിന് മുൻപൊരു
ലേഖനത്തിൽ സ്വയംപ്രമാണം എന്ന പദം ഞാൻ ഉപയോഗിച്ചിരുന്നു. അതു മതിയോ എന്നു നോക്കൂ.
"സിദ്ധ" എന്ന ഭാഗം ഒഴിവാക്കാവുന്നതെയുള്ളൂ.
[27/07, 9:36 am] ജിജോ പി ഉലഹന്നാൻ: മൗലികതത്വം?
[27/07, 9:46 am] Pavithran
Mash Wts App Number: രാമലിംഗംപിള്ള
[27/07, 9:56 am] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: Axial
skeleton അക്ഷാസ്ഥി കൂടം
[27/07, 7:52 pm] Dr N
Shaji Physics: axial vector, axial force എന്നിവ പരിഭാഷയെടുത്തുമ്പോൾ
അക്ഷീയ അല്ലേ യോജിക്കുക. axial vector എന്ന ഇംഗ്ലീഷ് പദവും
അത്ര ശരിയല്ല.
[27/07, 8:00 pm] Hari
Krishnan Work Shop Pattambi: ശരി. അപ്പോൾ "അക്ഷീയം"
എന്നുതന്നെ ആവാം.
[27/07, 10:45 pm] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: But this👆🏼👆🏼
[28/07, 9:19 am] Navaneeth
Krishna: പ്രതി ഇ എം എഫ്
[28/07, 9:24 am]
Gopalakrishman Physics: Back emf --- മീണ്ടും emf തമിഴ്
വാപസ് emf ഹിന്ദി
[28/07, 9:27 am] Dr N
Shaji Physics: ബാക്ക് ഇ.എം.എഫ് എന്നാണ് പരിഷത്ത് നിഘണ്ടുവിൽ.
അതു്
യഥാർത്ഥത്തിൽ 'ബലം'
അല്ല, പൊട്ടെൻഷ്യൽ വ്യത്യാസമാണ്. emf എന്ന ഇംഗ്ലീഷ് പ്രയോഗം തെറ്റാണെങ്കിലും കാലങ്ങളായി ഉപയോഗിച്ചു വരുന്നു.
[28/07, 9:29 am] Dr N
Shaji Physics: മറ്റു വാക്കുകൾ സ്വീകാര്യം
[28/07, 10:44 am] Hari
Krishnan Work Shop Pattambi: ബാക്ക് ഇ. എം.എഫ്. / എതിർ ഇ. എം.എഫ്.
ഇവയിൽ
ഏതും ആകാം.
[28/07, 11:24 am] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: Back mathi
x
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.