2020, ജൂലൈ 9, വ്യാഴാഴ്‌ച

മലയാള സാങ്കേതിക പദകോശം - ഭൗതികശാസ്ത്രം ചർച്ച 03


Achu Achu:

hu Physics: അപ്പോൾ boundary അല്ലെങ്കിൽ wall എന്നതിന് പകരം aavumo🙃🌚

[06/07, 8:27 pm] Mithun gopi മലയാളം: അതുകൊണ്ട് ഒരിക്കലും സ്തരം പറ്റില്ല ...

[06/07, 8:28 pm] Gopikrishnan Physics: ADIABATISCHE WAND

[06/07, 8:28 pm] Gopikrishnan Physics: adiabatische Grenze

[06/07, 8:42 pm] Mithun gopi മലയാളം: Adiabatic തുടങ്ങുന്ന 7 പദങ്ങളാണ് വിജ്ഞാനശബ്ദാവലിയിൽ നൽകിയിട്ടുള്ളത് എന്ന് കാണാം. പക്ഷേ അവയിൽ Adiabatic Wall കാണാനുമില്ല. ഹരികൃഷ്ണൻ സാർ നൽകിയ Adia batic Wall എന്ന പദത്തിന്റെ അർത്ഥത്തിൽ നിന്ന് എനിക്ക്  അതിർത്തി എന്ന പദമാണ് നിർദേശിക്കാൻ തോന്നുന്നത്. Adiabatic Wall- താപനിരോധക അതിർത്തി.

[06/07, 8:47 pm] Gopikrishnan Physics: Wall, boundary രണ്ടും ഇടുന്നതല്ലേ ഉചിതം

[06/07, 8:51 pm] Mithun gopi മലയാളം: അപ്പോഴും സാങ്കേതികപദത്തിന് അർത്ഥവ്യത്യാസം ഉണ്ടാകുന്നില്ലല്ലോ ... അങ്ങനെ വരുന്നില്ലെങ്കിൽ താപ നിരോധക അതിർത്തി എന്ന ഒറ്റ പദം മതിയാകില്ലേ.. boundary കൂടെ പരിഗണിച്ചാണ് ഈ പദം നിർദേശിച്ചതെന്ന് നേരത്തെ പറയുകയും ചെയ്തു.

[06/07, 8:56 pm] Hari Krishnan Work Shop Pattambi: ശാസ്ത്ര സാങ്കേതിക പദാവലിയിൽ ഗവേഷണ താല്പര്യമുള്ള ഭാഷാ ഗവേഷകർ ഈ കൂട്ടത്തിലുണ്ടല്ലോ. അവർക്കും ഒപ്പം ശാസ്ത്രാധ്യാപകർക്കും താത്പര്യമുണ്ടാകാനിടയുള്ള ഒരു കൗതുകം പങ്കുവെയ്ക്കുന്നു. ഈ കുറിപ്പിൽ തെറ്റുകൾ ഉണ്ടാവാം. അവ തുടർ അന്വേഷണങ്ങൾ നടത്തുന്നവർ തിരുത്തിക്കൊള്ളട്ടെ.



ഇന്ന് ഒരിടത്ത് ഞാൻ പറഞ്ഞിരുന്നു "അഡിയബാറ്റിക്" എന്ന പദം നേരിട്ട് ഉപയോഗിക്കുന്നതുകൊണ്ട് പ്രയോജനമൊന്നും ഇല്ലെന്ന്. വൈകാതെ ഒരു വീണ്ടു വിചാരം ഉണ്ടായി,  ഒരു പദവും അങ്ങനെ എഴുതിത്തള്ളേണ്ടതില്ല എന്ന്. ഒരു കൗതുകത്തിന് അന്വേഷിച്ചതാണ്, "അഡിയബാറ്റിക്" എന്നപദവും "ഡയബെറ്റിക്" എന്ന പദവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന്. ഉണ്ട്.




ഡയബെറ്റിക് (diabetic) എന്ന പദം 1715 മുതൽ ഉപയോഗത്തിലുണ്ട്. ഡയബെറ്റിസ് (diabetes) എന്ന അസുഖത്തോട് ബന്ധപ്പെട്ടത് എന്ന അർത്ഥത്തിൽ. ഡയബെറ്റിസ് ഒരു പഴയ വാക്കാണ്. 1560 മുതൽ അത് ഇൻഗ്ളീഷിൽ ഉണ്ട്. ലാറ്റിൻ, ഗ്രീക്ക് ഭാഷകളിൽ അതേ വാക്കുണ്ട്. "മൂത്രം അമിതമായി ഒഴിക്കുന്ന രോഗം" എന്നാണ് ഗ്രീക്കിൽ ഇതിനർത്ഥം. ഈ വാക്ക് രൂപപ്പെട്ടത് പഴയ ഗ്രീക്കിലെ diabainein എന്ന വാക്കിൽ നിന്നാണ്. dia = അതിലൂടെ + bainein = പോകുക / നടക്കുക / കടക്കുക. diabainein എന്നാൽ കാലുകൾ അകത്തിയുള്ള നിൽപ്പോ നടപ്പോ ആണ് പഴയ ഗ്രീക്കിൽ. കൂടുതൽ മൂത്രം ഒഴിക്കുന്ന അസുഖത്തിന്റെ പേര് ഈ പദത്തിൽ നിന്നും രൂപപ്പെട്ടത് സ്വാഭാവികം.



അഡിയബാറ്റിക് എന്ന പദം താരതമ്യേന പുതിയത്. 1838 ൽ ആണ് അത് ഇൻഗ്ളീഷിൽ ഉപയോഗിച്ചത്. ഗ്രീക്കിലെ adiabatos എന്ന വാക്കിൽ നിന്നാണ് ഇത് രൂപപ്പെട്ടത്. adiabatos എന്ന പദം ഇങ്ങനെ പിരിക്കാം : a + dia + batos.  "അല്ല" എന്ന അർത്ഥത്തിൽ ഒരു പദത്തിനുമുൻപിൽ a കൂട്ടിച്ചേർക്കുന്ന രീതിയുണ്ട് ഗ്രീക്കിൽ. (വ്യത്യസ്തമായ രീതിയിലും ഒരു പദത്തോട്  a ചേർക്കാറുണ്ട്.) ഈ അർത്ഥത്തിലാണ് ഇവിടെ a വരുന്നത്. (ഈ രീതി തുടർന്നാണ്

ഇൻഗ്ളീഷിലും aperiodic, amoral, agnostic, apolitical എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ വന്നത്.) dia എന്നാൽ "അതിലൂടെ" എന്ന് നമ്മൾ മുൻപ് കണ്ടല്ലോ. batos = കടന്നുപോകുന്നത്. Adiabatos = അതിലൂടെ കടന്നു പോകാൻ കഴിയാത്തത്. ഈ ഗ്രീക്ക് പദത്തിൽ നിന്നുണ്ടായ adiabatic ന്റെ അർത്ഥം താപത്തിന് കടന്നുപോകാൻ കഴിയാത്തത്. ഗ്രീക്ക് മൂല പദത്തിലെ batos എന്ന പദത്തിന് bainein എന്ന ഗ്രീക്ക് പദത്തോട് ബന്ധമുണ്ട്. രണ്ടിന്റെയും അർത്ഥം കടന്നു പോവുക / നടക്കുക എന്നൊക്കെ.



ഇങ്ങനെ നോക്കുമ്പോൾ diabainein = അതിലൂടെ കടന്നു പോകുന്നത് എന്ന പഴയ ഗ്രീക്കിലെ മൂല പദത്തിൽ നിന്നാണ് diabetes, diabetic എന്നീ വൈദ്യശാസ്ത്രത്തിലെ വാക്കുകളും adiabatic എന്ന ഫിസിക്സിലേയും കെമിസ്ട്രിയിലെയും വാക്കും ഉണ്ടായത്.



ഫിസിക്സിലും കെമിസ്ട്രിയിലും അഡിയബാറ്റിക് എന്ന വാക്ക് വരുമ്പോഴും (ഇന്നും നമുക്ക് അപരിചിതമാണ് ഈ വാക്ക്)

ബയോളജിയിൽ ഡയബെറ്റിസ് എന്ന വാക്ക് വരുമ്പോഴും (ഈ വാക്ക് അതിപരിചിതവും) അടിക്കുറിപ്പായി  ഇതൊക്കെ പാഠപുസ്തകങ്ങളിൽ പറയണോ ? പറഞ്ഞാൽ കുട്ടികളുടെ മനസ്സിൽ ഈ വ്യത്യസ്ത വാക്കുകൾ കൂടിച്ചേർന്ന ഒരു വേരുപടലം (പവിത്രൻ മാഷ് ദെല്യൂസിന്റെ ഈ രൂപകം ഉപയോഗിച്ചത് ഓർത്തുകൊണ്ട്) ഉണ്ടാകും. അങ്ങനെ മുളപൊട്ടുന്ന ആശയങ്ങൾ ആഴങ്ങളും ഉയരങ്ങളും തേടി വളർന്നുകൊള്ളും. ഇനി, അത്ര വലിയ ലക്ഷ്യങ്ങൾ ഇല്ലെങ്കിൽ പോലും, നമുക്ക് അനുഭവതലത്തിൽ പരിചിതമായ ഡയബറ്റിക് എന്ന വാക്കിനോട് ചേർത്തുവെച്ച് അഡിയബാറ്റിക് എന്ന അപരിചിത വാക്കിനെ മെരുക്കിയെടുക്കുക എന്ന പ്രായോഗിക സമീപനമെങ്കിലും നമുക്ക് പിന്തുടരാവുന്നതാണ്. പാഠപുസ്തകങ്ങൾ പദ ചരിത്രത്തിന്റെ അടിക്കുറിപ്പുകളാൽ സമ്പന്നമാവുന്നത് ഒരു അതിവിദൂര സാധ്യതയായിരിക്കാം. എന്നാൽ, ഈ ചർച്ചയുടെ തുടർച്ചയായി നമ്മൾ സങ്കല്പനം ചെയ്‌യുന്ന ഒരു ബ്ലോഗിലെങ്കിലും ഇത്തരം വേരുപടലം സൃഷ്ടിക്കാനുള്ള ശ്രമം ഉണ്ടാവട്ടെ എന്ന് സ്വപ്നം കാണുന്നു. 



എന്റെ ഈ കുറിപ്പ് ഒരു ശ്



രമം എന്ന രീതിയിൽ മാത്രം കാണണം എന്നപേക്ഷിക്കുന്നു ; ഇതിലെ പദചരിത്രപരമായ പരാമർശങ്ങൾ വേണ്ടത്ര പരിശോധനകൾക്ക് ശേഷം മാത്രം സ്വീകരിയ്ക്കുക എന്നും.

[06/07, 8:59 pm] Hari Krishnan Work Shop Pattambi: Adiabatic wall, adiabatic boundary എന്നീ വാക്കുകൾ ഒരേ അർത്ഥത്തിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അവയ്ക്ക് ഒരേ പദം ഉപയോഗിക്കുന്നതാണ് സൗകര്യം.

[06/07, 9:40 pm] Gopikrishnan Physics: നാളത്തെ രണ്ട് പദങ്ങൾ ആരെങ്കിലും സെലക്ട്‌ ചെയ്തു പോസ്റ്റ്‌ ചെയ്യണം.....

[07/07, 9:06 am] Pavithran Mash Wts App Number: ഇൻഫർമേഷൻ ടെക്നോളജി നിഘണ്ടു

[07/07, 6:06 pm] Hari Krishnan Work Shop Pattambi: ഗണിതത്തിൽ ഉപയോഗിക്കുമ്പോൾ

*ബൈനറി സംഖ്യകൾ* എന്ന പ്രയോഗമാണ് "ദ്വയാങ്ക സംഖ്യകൾ" എ ന്ന പ്രയോഗത്തേക്കാൾ നല്ലത് എന്ന് തോന്നുന്നു.



ജ്യോതിശാസ്ത്രത്തിൽ binary star ന് "ദ്വന്ദ്വ താരം" എന്ന ഉപയോഗം കണ്ടു ഒരു നിഘണ്ടുവിൽ. അവിടെ അതു യോജിക്കുന്നു.



മാനവിക വിഷയങ്ങളിൽ binary എന്ന പദം വരുമ്പോൾ *ദ്വന്ദ്വങ്ങൾ*  എന്നുപയോഗിച്ചു കണ്ടിട്ടുണ്ട്. ("ദ്വന്ദ്വങ്ങൾ" എന്ന പ്രയോഗം ശരിയാണോ ? ഏകവചനം മതിയോ ?)

[07/07, 6:10 pm] Pavithran Mash Wts App Number: ഒരു ഇരട്ടയേ ഉള്ളൂ എങ്കിൽ ദ്വന്ദ്വം മതി

[07/07, 6:14 pm] Hari Krishnan Work Shop Pattambi: ശരി. ദ്വന്ദ്വ താരം എന്നതിന് ഇരട്ട നക്ഷത്രം എന്നുമാകാം എന്നു തോന്നുന്നു.

[07/07, 6:30 pm] Hari Krishnan Work Shop Pattambi: binary എന്ന ഒരേ വാക്ക് മൂന്ന് അർത്ഥങ്ങളിൽ ഉപയോഗിക്കാറുണ്ട്.



1. ഗണിതത്തിൽ. ഇവിടെ ബൈനറി സംഖ്യകൾ എന്ന പ്രയോഗം യോജിക്കുന്നു. (ദ്വയാങ്ക സംഖ്യകൾ എന്നതിനേക്കാൾ).



2. രണ്ട് വസ്തുക്കൾ (രണ്ടു ഭാഗങ്ങൾ) ചേർന്നുണ്ടായത് എന്ന അർത്ഥത്തിൽ. ഉദാഹരണം : ഇരട്ട നക്ഷത്രം / ദ്വന്ദ്വ താരം.



3. എതിർ ധ്രുവങ്ങളിൽ ഉള്ള രണ്ട് സങ്കല്പനങ്ങൾ ആയുള്ള വിഭജനം സൂചിപ്പിക്കാൻ. ഉദാഹരണം : വ്യവഹാര ദ്വന്ദ്വങ്ങൾ. ഇവിടെ dual എന്ന അർത്ഥത്തിലാണ് binary ഉപയോഗിക്കുന്നത്.



മൂന്നു പ്രയോഗങ്ങളിലും മൂന്ന് പദങ്ങൾ binary യ്ക്ക് ഉപയോഗിക്കാവുന്നതാണ്.

[07/07, 7:25 pm] Hari Krishnan Work Shop Pattambi: Binary യുടെ കാര്യം പോലെ, Address System എന്ന പദം ഏത് അർത്ഥത്തിൽ ഉപയോഗിക്കുന്നു എന്നു നോക്കി വേണം മൊഴിമാറ്റം തിരഞ്ഞെടുക്കാൻ.



Public Address System എന്ന അർത്ഥത്തിൽ ആണെങ്കിൽ, "പൊതു *സംബോധന സംവിധാനം*" എന്നു പ്രയോഗിക്കാം.



എന്നാൽ ഡിജിറ്റൽ ഇലക്ട്രോണിക്സിൽ ഉപയോഗിക്കുന്ന അർത്ഥത്തിൽ ആണെങ്കിൽ ഒരു പറ്റിയ വാക്ക് ആലോചിക്കണം. *അഡ്രസ് സങ്കേതം* എന്നത് ഒരു സാധ്യതയാണ്.

[07/07, 7:30 pm] Hari Krishnan Work Shop Pattambi: സങ്കലനം എന്ന ഗണിതക്രിയ സാധ്യമാക്കുന്ന ഡിജിറ്റൽ സർക്യൂട്ട് (വ്യവസ്‌ഥ) ആണ് adder. *സങ്കലനകാരി* എന്ന പ്രയോഗം നന്ന്.

[07/07, 8:08 pm] Hari Krishnan Work Shop Pattambi: Adapter നെ *അഡാപ്റ്റർ* എന്നു വിളിച്ചാൽ പോരേ ?



Adapt എന്ന ഇൻഗ്ളീഷ് പദത്തിൽനിന്നാണ് adapter ഉണ്ടാവുന്നത് എങ്കിലും ഒരു വൈദ്യുതോപകരണം എന്ന രീതിയിൽ നമ്മൾ മനസ്സിലാക്കുന്ന അഡാപ്റ്ററിനെ (സ്വിച്ച് പോലെ) "സംയോജീകാരി" എന്നു വിളിക്കുന്നതുകൊണ്ട് പ്രത്യേക പ്രയോജനം ഉണ്ടോ ?

[07/07, 8:10 pm] Hari Krishnan Work Shop Pattambi: ഞാനുദ്ദേശിച്ചത്, adder പോലെ അപരിചിതമായ വാക്കല്ല adapter. അത് നിത്യോപയോഗത്തിലൂടെ പരിചിത വസ്തുവായിരിക്കുന്നു, "അഡാപ്റ്റർ" എന്ന വാക്കും.

[07/07, 8:13 pm] Gopikrishnan Physics: Adapter..... ഇണക്കി



ആണ് തമിഴ്.....



അവർ സാങ്കേതിക പാഠങ്ങളിൽ adapter എന്ന് ഉപയോഗിക്കുന്നു..

[07/07, 8:17 pm] അനീസ് ഹസ്സൻ: എത്ര ലളിതമായിട്ടാണ് തമിഴ് ഇതൊക്കെയും ഇണക്കിയെടുക്കുന്നത്😍

[07/07, 8:18 pm] Gopikrishnan Physics: നമ്മൾ മാതൃക ആക്കേണ്ടതാണ് 🌹

[07/07, 8:23 pm] Hari Krishnan Work Shop Pattambi: ഇണക്കുന്നതിനെ "ഇണക്കി" എന്നു വിളിക്കുന്ന രീതി മലയാള ഭാഷാ വ്യകാരണത്തിൽ ഇല്ല എന്നു തോന്നുന്നു. ഇതുകൊണ്ടാണ് നമുക്ക് പല പദങ്ങളും തമിഴിലെ പോലെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയാത്തത്.



ഭാഷാധ്യാപകർ കൂടുതൽ അഭിപ്രായങ്ങൾ പറയട്ടെ.

[07/07, 8:36 pm] Gopikrishnan Physics: ഭാഷാധ്യാപകർ സജീവം ആയി ഇടപെട്ടാൽ മാത്രമേ കരപിടിക്കൂ 👍

[07/07, 8:43 pm] Pavithran Mash Wts App Number: നാട്ടു മലയാളത്തിൽ നാമിത് സ്വീകരിക്കുന്നുണ്ടു്. തോണ്ടുന്നത് തോട്ടി, കൊളുത്തുന്നത് കൊളുത്തി, കരണ്ടു ന്നത കരണ്ടി. തമിഴർ അതിനെ ശാസ്ത്ര മേഖലയിലും പ്രയോഗിച്ചു. കാർഷിക വ്യവസ്ഥയിലെ ഭാഷാവഴക്കം അവർ വ്യാവസായിക ഘട്ടത്തിലും തുടർന്നു. നാം തുടർന്നില്ല.

[07/07, 8:47 pm] Pavithran Mash Wts App Number: ഒരു സമ്മിശ്ര രീതിയാണ് നമുക്ക് നല്ലത് എന്നു തോന്നുന്നു. ഉറച്ച ഇംഗ്ലീഷ് / അന്യഭാഷാ പദങ്ങൾ നിലനിർത്തുക. സ്വീകരിക്കുക. പറ്റുന്നിടത്തോളം ഒരു മലയാള പദവുമുണ്ടാക്കുക. രണ്ടും കുട്ടികൾ അറിയട്ടെ. പാഠപുസ്തകത്തിൽ വിനിമയശേഷി ക്ക് ഊന്നൽ കൊടുക്കുക

[07/07, 8:49 pm] Pavithran Mash Wts App Number: ഒലിപെരുക്കി - മൈക്ക്, മിന്ന ഞ്ച .ൽ email- തമിഴ് ചിലയിടത്ത



് ഒറിജിനലിനെ വെല്ലും .

[08/07, 7:49 am] Gopikrishnan Physics: Adhesion force

വ്യത്യസ്ത  തന്മാത്രകൾ തമ്മിലോ പ്രതലങ്ങൾ തമ്മിലോ ഉളള ഒട്ടിച്ചേരൽ(ആകർഷണം ) ആണ് adhesion....

Cohesion force

ഒരേയിനം തന്മാത്രകൾ തമ്മിലോ പ്രതലങ്ങൾ തമ്മിലോ ഉള്ള ആകർഷണം ആണ് cohesion...



ചേമ്പിന്റെ ഇലയിൽ കുറച്ചു വെള്ളം ഒഴിച്ചാൽ വെള്ളം ഉരുണ്ട് കൂടി വേർതിരിഞ്ഞു നിൽക്കാൻ കാരണം വെള്ളത്തിന്റെ തന്മാത്രകൾ തമ്മിലുള്ള cohesion ബലം വെള്ളവും ചേമ്പിലയും തമ്മിലുള്ള adhesion ബലത്തേക്കാൾ കൂടുതൽ ആയതുകൊണ്ട് ആണ് 😆

[08/07, 8:43 am] Gopikrishnan Physics: തമിഴിൽ

[08/07, 8:43 am] Gopikrishnan Physics: ഒരേ വാക്കിൽ നിന്ന് രണ്ടും

[08/07, 8:47 am] Gopikrishnan Physics: മലയാളത്തിൽ ഇത് പറ്റുമോ

[08/07, 8:48 am] Gopikrishnan Physics: നിലവിൽ adhesion ഒട്ടിച്ചേരലും cohesion സംസക്തിയും ആണ്

[08/07, 9:44 am] Hari Krishnan Work Shop Pattambi: *സംലഗ്നാകാർഷണം* എന്ന് ഇവിടെ ഉപയോഗിച്ചിരിക്കുന്നത് cohesion എന്ന അർത്ഥത്തിലാണ് എന്നു തോന്നുന്നു.



Cohesion = സജാതീയ ആകർഷണം / സമാനകണ ആകർഷണം / സദൃശകണ ആകർഷണം



Adhesion = വിജാതീയ ആകർഷണം / അസമാനകണ ആകർഷണം / അസദൃശകണ ആകർഷണം

[08/07, 10:01 am] Pavithran Mash Wts App Number: ഫ്രോൺ മേയർ ഗുണ്ടർട്ടിന്റെ ശിഷ്യനാണ്. പ്രകൃതി ശാസ്ത്രത്തിന്റെ ആമുഖം എം.എ മലയാളത്തിൽ മലയാള ഭാഷയുടെ ആധുനികീകരണം എന്ന പേപ്പറിൽ കുട്ടികൾ പഠിക്കുന്നു.

[08/07, 10:05 am] Gopikrishnan Physics: ഗലീലിയോയുടെ പുസ്തകം ഇംഗ്ലീഷിൽ വന്നത് 1914 ൽ ആണ്... 1883 മലയാളത്തിൽ ഉണ്ടായിരുന്നു 👍

[08/07, 10:44 am] Anvar Ali Kalady, MA: പ്രകൃതിശാസ്ത്രം ഉൾപ്പെടെയുള്ള മിഷണറി പാഠപുസ്തകങ്ങൾ സാങ്കേതിക പദ നിർമാണത്തിൽ പല വഴികൾ തിരയുന്നുണ്ട്. പറ്റ് (adhesion), വലിമ (extension), വിരിവ്(expansion) എന്നിങ്ങനെ ഇന്ന് നാം തമിഴ് രീതിയായി കണക്കാക്കുന്ന പദനിർമാണശൈലി ഇവയിൽ വളരെയേറെ ഉണ്ട്. പല സാങ്കേതിക പദങ്ങൾക്കും ഫ്രോൺമേയർ 2 മലയാളപദങ്ങൾ നിർദേശിക്കുന്നുണ്ട്. Adhesion ന് സംശ്ളിഷ്ടത, പറ്റ് എന്ന പോലെ Heat ന് ഘർമം, ചൂട് എന്ന് ഉപയോഗിക്കുന്നു. Elasticity- പൂർവസ്ഥിതിഗമ്യത, അയവ് , Extension- വിസ്തരണം, വലിമ എന്നിവ മറ്റു മാതൃകകൾ. രണ്ട് പദങ്ങളിലൊന്ന് മിക്കപ്പോഴും സാമാന്യവ്യവഹാരത്തിൽ പ്രയോഗത്തിലുള്ളതായിരിക്കും. അതേപടി പിൻ പറ്റിയില്ലെങ്കിലും മിഷണറിപാഠങ്ങൾ അവയുടെ പരീക്ഷണാത്മകത കൊണ്ട് തന്നെ ഒരു എത്തിനോട്ടം അർഹിക്കുന്നുണ്ട്.

[08/07, 11:03 am] Gopikrishnan Physics: ഇതിന്റെ തുടർച്ച പൊയ്‌പോയത് എന്ത് കൊണ്ടാണ്....

[08/07, 11:06 am] Seena Kalady: നമ്മുടെ ഭാഷാ നയത്തിൻ്റെയും ബോധന മാധ്യമത്തിൻ്റെയും പ്രത്യേകത കൊണ്ടാണ് ആ തുടർച്ച നഷ്ടപ്പെടുന്നത്. ഇത്തരം ഒരവസ്ഥയിൽ മലയാളം എത്തിച്ചേരുമെന്ന് ഫ്രോൺ മെയർ തന്നെ പ്രകൃതി ശാസ്ത്രത്തിൻ്റെ ആമുഖത്തിൽ പറയുന്നുണ്ട്

[08/07, 11:08 am] Seena Kalady: ഫ്രോൺ മെയർക്ക് മുൻപും ശാസ്ത്ര വിഷയങ്ങൾ മലയാളത്തിൽ മിഷനറിമാർ എഴുതിയിട്ടുണ്ട്

[08/07, 11:08 am] Pavithran Mash Wts App Number: പഠന മാധ്യമം ഇംഗ്ലീഷാക്കിയത്.

[08/07, 11:08 am] Pavithran Mash Wts App Number: മറ്റു സംസ്ഥാനങ്ങളിലെ പോലെ ഭാഷ ഒരു രാഷ്ട്രീയ പ്രശ്നമായി വികസിക്കാഞ്ഞത്.

[08/07, 11:11 am] Seena Kalady: 1882-ൽ  ലീബൻദഫർ എഴുതിയ  ശരീരശാസ്ത്രം ഇത്തരത്തിൽ പ്രധാനപ്പെട്ട പുസ്തകമാണ്

[08/07, 11:12 am] Seena Kalady: ഭൂമിശാസ്ത്രം  , മൃഗചരിത്രം തുടങ്ങിയ കൃതികളും മലയാളത്തിൽ ഉണ്ടായിട്ടുണ്ട്

[08/07, 1:38 pm] Pavithran Mash Wts App Number: പ്രകൃതി ശാസ്ത്രം എന്ന പുസ്തകത്തിലെ ശാസ്ത്ര ഭാഷയും സങ്കല്പന വും മുൻ നിർത്തി ഹരികൃഷ്ണൻ ഒരു ലേഖനമെഴുതുന്നത് നന്നായിരിക്കും. ആ പുസ്തകം അതർഹിക്കുന്നു. പ്രസിദ്ധീകരണത്തിന്റെ 137ാം വർഷത്തിൽ . സമയമെടുത്ത് ചെയ്താൽ മതി.

[08/07, 4:16 pm] Hari Krishnan Work Shop Pattambi: നോക്കാം, മാഷെ

[08/07, 8:15 pm] Pavithran Mash Wts App Number: ഇന്നത്തെ വാക്കുകൾ ഉറപ്പിച്ചോ? പറ്റ് പറ്റും. അതു ചേർന്നുള്ള പ്രയോഗ സാധ്യതകൾ കൂടി പരിശോധിക്കണം.

[08/07, 8:50 pm] Hari Krishnan Work Shop Pattambi: പ്രശ്നം, adhesion, cohesion എന്നീ രണ്ടു പദങ്ങളും ഒരുമിച്ച് പരിഗണിക്കണം എന്നുള്ളതാണ്. രണ്ടും രണ്ടു തരം പറ്റൽ ആണ്.



എനിയ്ക്കു തോന്നുന്നത്, ഇന്നലെ binary യുടെ കാര്യത്തിൽ ഞാൻ ചൂണ്ടിക്കാട്ടിയതുപോലെ, ഒരേ വാക്ക് പല സന്ദർഭങ്ങളിൽ ഉപയോഗിക്കുന്ന രീതി നോക്കി നമുക്ക് ഓരോ സന്ദർഭത്തിനും ഓരോ മലയാള പദം ആലോചിക്കാമെന്ന്.



Adehesion എന്ന പദം adhesive tape ൽ ഉപയോഗിക്കുമ്പോൾ ഒട്ടൽ / പറ്റൽ എന്നതിന്റെ അനുയോജ്യ രൂപം ഉപയോഗിക്കാം. ആ സന്ദർഭത്തിൽ ഒട്ടിപ്പിടിയ്ക്കൽ എന്ന പ്രത്യക്ഷ അനുഭവത്തിനാണ് പ്രാധാന്യം. Cohesion എന്ന പദം നിത്യജീവിതത്തിൽ നേരിട്ട് കടന്നുവരുന്നില്ല.



എന്നാൽ, ഫിസിക്സിൽ പ്രതലബലം പഠിപ്പിയ്ക്കുമ്പോൾ, ജലകണികകൾ തമ്മിലുള്ള അകർഷണവും (cohesion) ജലകണികയും ഗ്ലാസ് കാണികയും തമ്മിലുളള അകർഷണവും (adhesion) ചർച്ച ചെയ്യുന്നു. അവിടെ



തന്മാത്രാ തലത്തിൽ ഈ രണ്ടു ബലങ്ങളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്ന രീതിയിലുള്ള പദങ്ങൾ ഉപയോഗിക്കണം. ഈ അർത്ഥത്തിൽ ആണ് സദൃശ/സമാനകണ ബലം (cohesion), അസദൃശ/അസമാനകണ ബലം (adhesion) എന്നീ പദങ്ങൾ ഞാൻ നിർദ്ദേശിച്ചത്.



വിജയകുമാർ സർ ഉന്നയിച്ച പ്രശ്നം ഈ സന്ദർഭത്തിൽ വീണ്ടും ഞാൻ എല്ലാവരുടെയും ശ്രദ്ധയിൽപ്പെടുത്തട്ടെ. നിത്യജീവിതത്തിൽ പരിചിതമായ അനുഭവങ്ങൾ വെച്ചുകൊണ്ടു മാത്രം സാങ്കേതിക പദങ്ങൾക്ക് പേരു നൽകുന്നത് വഴിതെറ്റിയ്ക്കാം പലപ്പോഴും. നിത്യജീവിതാനുഭവങ്ങളുടെ പരിധിയിൽ ഇല്ലാത്ത, സഹജാവബോധത്തിനു വിരുദ്ധമായ (counter-intuitive) ആശയങ്ങൾ ഏറ്റവും കൂടുതലുള്ള മേഖലയാണ് ഫിസിക്സ്.  ഹൈസ്‌കൂൾ-ഹയർസെക്കന്ററി ഫിസിക്സ് ക്ലാസുകളിൽ ഇത്തരം ആശയങ്ങൾ അധികം ഇല്ലായിരിയ്ക്കാം. എങ്കിലും, നമ്മളുടെ ലക്ഷ്യം ഏവർക്കും പ്രയോജനകരമായ ഒരു  മാനക ഭാഷ സാങ്കേതിക പദാവലിയിൽ സൃഷ്ടിക്കൽ ആണ് എന്നതിനാൽ, നമ്മൾ പദങ്ങളുടെ തിരഞ്ഞെടുപ്പിന് സ്വീകരിയ്ക്കുന്ന രീതിശാസ്ത്രം തുടക്കം മുതൽ സൂക്ഷ്മമായി വിലയിരുത്തപ്പെടേണ്ടതാണ്. അനുഭവതലം ഒരു മാനദണ്ഡമാക്കുമ്പോൾ  നിത്യജീവിതാനുഭവം മാത്രമായിക്കൂടാ, നിത്യജീവിതത്തിൽ ഇല്ലാത്ത ആശയങ്ങളുടെ ലോകം കൂടി അനുഭവതലത്തിൽ കൊണ്ടുവരുക എന്ന ലക്ഷ്യവും മുൻപിൽ ഉണ്ടാകണം. (സമാന കണങ്ങൾ തമ്മിലും വ്യത്യസ്ത കണങ്ങൾ തമ്മിലും ആകർഷണമുണ്ട് എന്നത് അത്തരമൊരു ആശയമാണ്.) ലാളിത്യം  മാനദണ്ഡമാക്കുമ്പോഴും പദത്തിന്റെ സൂക്ഷ്മമായ അർത്ഥത്തിൽ ശ്രദ്ധ വേണം. ആശയവിനിമയം മാനദണ്ഡമാക്കുമ്പോൾ അർത്ഥം ചോർന്നുപോകരുത് എന്നും ഓർക്കണം. ചില ആശയങ്ങൾ ഒരു പരിധിയ്ക്കപ്പുറം ലളിതമാക്കാൻ സാധ്യമല്ല എന്നു പറഞ്ഞത് ഐൻസ്റ്റൈൻ ആണെന്നു തോന്നുന്നു.



ഇത്രയും പറഞ്ഞത്, ഇപ്പോൾ നമ്മൾ നടത്തുന്ന ശ്രമങ്ങൾ വേണ്ട എന്നു സ്ഥാപിക്കാനാല്ല. ഈ പ്രക്രിയയുടെ എല്ലാ സങ്കീർണ്ണതയും നമ്മൾ ഉൾക്കൊള്ളണം എന്നു വ്യക്തമാക്കാനാണ്.

[08/07, 8:57 pm] Seena Kalady: പുതിയ സങ്കല്പനങ്ങൾക്കല്ല    വളരെ ദീർഘമായ ചരിത്രമുള്ള സൈദ്ധാന്തിക ചിന്തകൾക്ക്  പേര് നല്കേണ്ടി വരുന്നു എന്നതുകൊണ്ട് ഇത്തരം ശ്രദ്ധ അത്യാവശ്യമാണ്.

[08/07, 8:59 pm] Hari Krishnan Work Shop Pattambi: ചർച്ചയിൽ പങ്കെടുക്കുന്നവർ പേരും സ്ഥാപനവും കൂടി അറിയിക്കണം എന്ന് അപേക്ഷിക്കുന്നു. എനിയ്ക്ക് ഈ ഗ്രൂപ്പിൽ കൂടുതൽ പേരെയും അറിയില്ല.

[08/07, 9:45 pm] Seena Kalady: ഞാൻ 'സീന ജോൺ കോത'മംഗലം മാർ അത്തനേഷ്യസ് കോളേജിൽ മലയാള വിഭാഗം അധ്യാപികയാണ്. മലയാള ഭാഷാപOനങ്ങളിലെ സാങ്കേതികപദങ്ങൾ- വിമർശനപഠനം എന്ന വിഷയത്തിൽ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഗവേഷണം പൂർത്തിയാക്കി

[08/07, 10:12 pm] Gopikrishnan Physics: ബിരുദാനന്തര ബിരുദ തലം വരെ ഫിസിക്സ്‌ പഠിക്കുന്നവർ അനുയോജ്യം ആയ പദം തിരഞ്ഞെടുക്കട്ടെ.....



സാധ്യമായ ഒരു മികച്ച പദവും അതോടൊപ്പം ഇപ്പോൾ കണ്ടെത്തുന്നത് നല്ലതാണ്... അക്കാഡമിക് ആവശ്യത്തിന് വേണ്ടി അല്ലാതെ....



കാരണം ഇങ്ങനെ ഒരു ഗ്രൂപ്പ്‌ കോവിഡ് കാലം കഴിഞ്ഞാൽ ഇത് പോലെ പ്രവർത്തിക്കാൻ കഴിയുന്ന കാര്യം സംശയം ആണ്...

[08/07, 10:16 pm] Hari Krishnan Work Shop Pattambi: എല്ലാവരും ഒരുമിച്ചു പ്രവർത്തിച്ചാൽ മാത്രമേ പദങ്ങൾ കണ്ടുകിട്ടുകയുള്ളൂ. ഇന്ന് ഞാൻ നിർദ്ദേശിച്ച പദങ്ങൾക്ക് കടപ്പാട് ഫ്രോണ് മേയറോടും അദ്ദേഹത്തിന്റെ സംലഗ്നാകാർഷണം എന്ന പദം ചൂണ്ടിക്കാട്ടിയ സുഹൃത്തിനോടും ആണ്. 🙂

[08/07, 10:19 pm] Gopikrishnan Physics: വാക്കിനു പിന്നിലെ physics എന്താണ് എന്ന് മനസ്സിലായാൽ മലയാളം നന്നായി അറിയുന്ന ആർക്കും അനുയോജ്യമായ മലയാള പദം നിർദ്ദേശിക്കാം....

തിരഞ്ഞെടുപ്പ് അതിന് ശേഷം ആവാം 👍

[08/07, 10:20 pm] Ubashu Physics: ഞാൻ ഒബാഷോ ഡൽഹി യൂണിവേഴ്സിറ്റി യിൽ ഫിസിക്സ്‌ padikkunnu

[08/07, 10:46 pm] Mithun gopi മലയാളം: ഞാൻ കഴിഞ്ഞ ദിവസം ഹരികൃഷ്ണൻ സാറിന് ഒരു സംശയവുമായി ബന്ധപ്പെട്ട് മെസ്സേജ് അയച്ചിരുന്നു. എങ്കിലും ഇവിടെ പേര് പറയട്ടെ. എന്റെ പേര് മിഥുൻ ഗോപി . ഞാൻ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല, തിരൂർ പ്രാദേശിക കേന്ദ്രത്തിലെ  എം.എ മലയാളം വിദ്യാർത്ഥി ആയിരുന്നു. എം.എ യിലെ എന്റെ പ്രബന്ധം മലയാളത്തിലെ ഭൗതികശാസ്ത്ര സാങ്കേതിക പദങ്ങളെക്കുറിച്ചാണ്. വിജ്ഞാന ശബ്ദാവലി , ത്രിഭാഷാ പദകോശം, പത്താം ക്ലാസിലെ പാഠ പുസ്തകം എന്നിവയെ മുൻ നിർത്തിയാണ് പ്രബന്ധം ചെയ്തത്.

[08/07, 10:58 pm] Hari Krishnan Work Shop Pattambi: ശാസ്ത്ര വിഷയങ്ങളിലുള്ളവരും ഭാഷയിൽ പ്രവർത്തിക്കുന്നവരും ഒരുമിച്ച് മൊഴിമാറ്റങ്ങളിലും പദാവലി പരിഷ്കരിക്കുന്നതിലും പ്രവർത്തിക്കണം എന്ന നയം SCERT യ്ക്കും സർവ്വകലാശാലകൾക്കും വേണ്ടതാണ്. അതിനുള്ള പദ്ധതികളും.

[08/07, 11:18 pm] Hari Krishnan Work Shop Pattambi: ആലോചനയ്ക്കു വേണ്ടി എന്റെ ഒരു സംശയം അവതരിപ്പിക്കുന്നു.



ഊർജ്ജതന്ത്രം, ബലതന്ത്രം, രസതന്ത്രം - ഈ പദങ്ങളിലെ "തന്ത്രം" വന്ന വഴിയെന്ത് ? ഈ പദം എന്ത് ആശയമാണ് വിനിമയം ചെയ്യുന്നത് ? കുറേ തലമുറയിലെ ആൾക്കാർ പഠിച്ചു പരിചയമായ വാക്കുകളാണ്, ശരി, എങ്കിലും. തന്ത്രം വരുന്ന മറ്റ് ഏതൊക്കെ ശാസ്ത്രപദങ്ങളുണ്ട് ?



Biology യ്ക്ക് ഇപ്പോൾ ജീവശാസ്ത്രം എന



്നു പറയുന്നു, ജീവതന്ത്രം എന്ന് മുൻപ് ഉപയോഗിച്ചിരുന്നോ എന്നറിയില്ല. ഇതേപോലെ, ഫിസിക്സ് ഊർജ്ജ ശാസ്ത്രവും മെക്കാനിക്‌സ് ബല ശാസ്ത്രവും കെമിസ്ട്രി രസശാസ്ത്രവും ആവുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ ?ഫിസിക്സിന്റെ പഴയ പേരായ Natural Science നെ ഫ്രോണ് മേയർ പ്രകൃതി ശാസ്ത്രം എന്ന് വിളിക്കുന്നത് ഓർക്കുക.



"തന്ത്രം" എന്ന വാക്കിന് ശാസ്ത്രത്തോടുള്ളതിനെക്കാൾ താന്ത്രിക വിദ്യയോടാണ് ചാർച്ച എന്നാണ് എന്റെ തോന്നൽ. അതുകൊണ്ടു തന്നെ ഈ വാക്ക് എനിയ്ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണ്, ശാസ്ത്രപദങ്ങളിൽ. എന്റെ തോന്നൽ തെറ്റാവാം. ഈ പദം ശാസ്ത്രപദങ്ങളിൽ വന്നുചേർന്ന ചരിത്രം അറിഞ്ഞാൽ കൊള്ളാം.

[08/07, 11:27 pm] Hari Krishnan Work Shop Pattambi: നമ്മുടെ ഗ്രൂപ്പിന്റെ ലക്ഷ്യത്തിൽ വരുന്നതല്ലെങ്കിലും ഇവിടെയുള്ള അംഗങ്ങൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമായതുകൊണ്ട് പറയുന്നു.



ഈ അധ്യയന വർഷത്തെ ഹയർസെക്കന്ററി പാഠഭാഗങ്ങൾ 30% കുറവ് വരുത്തിക്കൊണ്ട് ഇന്നലെയാണ് CBSE പ്രഖ്യാപനം നടത്തിയത്. ക്ലാസ് 11-ലെ ഫിസിക്സിൽനിന്നും ന്യൂട്ടന്റെ ചലന നിയമങ്ങൾ ഒഴിവാക്കപ്പെട്ടു. ക്ലാസ് 12 -ലെ ബയോളജിയിലെ പരിണാമം എന്ന അധ്യായത്തിൽ നിന്നും മനുഷ്യ പരിണാമം ഒഴിവാക്കപ്പെട്ടു. ഒരു സുഹൃത്ത് അറിയിച്ചത്‌ പൊളിറ്റിക്കൽ സയൻസിൽ നിന്നും (രാഷ്ട്ര തന്ത്രം ?) ഫെഡറലിസം, സെക്കുലറിസം എന്നീ പാഠഭാഗങ്ങൾ ഒഴിവാക്കപ്പെട്ടു എന്നാണ്.



ഈ ഒഴിവാക്കലിന് അനുസരിച്ച് ഓരോ സംസ്ഥാനങ്ങളും ഹയർസെക്കന്ററി പാഠഭാഗങ്ങൾ കുറയ്ക്കേണ്ടി വരും. കേരളവും.

[08/07, 11:47 pm] Hari Krishnan Work Shop Pattambi: ഭൗതിക ശാസ്ത്രം. ശരിയാണ്. ഇപ്പോൾ ഊർജ്ജതന്ത്രം എന്ന പ്രയോഗം ഉപേക്ഷിക്കപ്പെട്ടോ ? ബല തന്ത്രവും രസതന്ത്രവും ഇപ്പോഴും ഉണ്ടെന്നു തോന്നുന്നു.

[09/07, 8:04 am] Pavithran Mash Wts App Number: Aerodynamics ഉം വേണ്ടേ?

[09/07, 8:21 am] Gopikrishnan Physics: Aerofoil

അമേരിക്കയിൽ ഇത്‌ airfoil ആണ്.... ഒരു പ്രത്യേക ആകൃതിയിൽ നിർമിച്ച പ്രതലങ്ങൾ ആണ് ഇവ.... ഇത്‌ വായുവിലൂടെ സഞ്ചരിക്കുമ്പോൾ അതിന്റെ ഒരു വശത്തു വായു പ്രവാഹത്തിന്റെ വേഗത മറു വശത്തെ അപേക്ഷിച്ചു കൂടുതൽ ആയിരിക്കും..... വേഗതയിൽ ഉളള ഈ വ്യത്യാസം രണ്ട് വശങ്ങളിലും അനുഭവപ്പെടുന്ന വായു മർദ്ദത്തിൽ വ്യത്യാസം സൃഷ്ടിക്കുന്നു... ഇത് കാരണം മുമ്പോട്ടുള്ള (drag) യാത്രക്കിടയിൽ തന്നെ ഇതിന് ലംബദിശയിൽ (മുകളിലോട്ടോ താഴോട്ടോ )ഒരു ബലം അനുഭവപ്പെടുന്നു..... (drag and lift ).

വിമാനത്തിന്റെ ചിറകുകൾ ഇങ്ങനെ ആണ് നിർമിച്ചിരിക്കുന്നത്.....



ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് ബെർനൗലി തത്വം ആണ്.....

[09/07, 8:45 am] Hari Krishnan Work Shop Pattambi: വായുഗതികം ആണ് ഏറ്റവും പറ്റിയത് എന്നു തോന്നുന്നു.

[09/07, 8:49 am] Hari Krishnan Work Shop Pattambi: Air Column = വായു സ്തൂപം

[09/07, 8:51 am] Hari Krishnan Work Shop Pattambi: Air-conditioner എന്നതിന് *എയർ കണ്ടീഷനർ* എന്നു തന്നെ ഉപയോഗിക്കാം.

[09/07, 8:53 am] Hari Krishnan Work Shop Pattambi: അശ്വിനി ഈ പദങ്ങൾക്കും മൂന്ന് റഫറൻസുകളിലെയും സമാനപദങ്ങളുടെ പട്ടിക ഇടുമല്ലോ. താരതമ്യം എളുപ്പമാകും.

[09/07, 8:57 am] Hari Krishnan Work Shop Pattambi: Air Jack എന്താണ് എന്ന് ഗോപാലകൃഷ്ണൻ മാഷ് ഒന്നു നോക്കാമോ ?

[09/07, 9:04 am] Hari Krishnan Work Shop Pattambi: എയ്റോഫോയിൽ എന്ന് ഉപയോഗിക്കുന്നതിനെക്കാൾ നല്ലത് *കാറ്റ് ഇതൾ* ആണ്. അതിന് ഒരു ഗൗരവം പോരെന്നുണ്ടെങ്കിൽ

*വായു മർദ്ദ ചാലകം* എന്നുമാവാം.



എയ്റോഫോയിൽ വായു മർദ്ദ വ്യത്യാസത്താൽ ചലിക്കുന്ന വസ്തുവാണ്. ചലിപ്പിക്കുന്നത് ആണ് ചാലകം എന്നു തോന്നുന്നു. ചലിക്കുന്നത് ചരം ആണെങ്കിൽ *വായു മർദ്ദ ചരം* എന്നു പറയേണ്ടിവരും. "ചരം" എന്ന വാക്ക് അത്ര പരിചിതമല്ല എന്നു തോന്നുന്നു.

[09/07, 9:05 am] Hari Krishnan Work Shop Pattambi: "വായു ജാക്കി" യേക്കാൾ ഭേദം "എയർ ജാക്ക്" ആണ്.

[09/07, 9:08 am] Gopikrishnan Physics: അതൊരു ഹൈഡ്രോളിക് lift പോലത്തെ സംവിധാനം ആണ്.... രണ്ട് cylinder ഉണ്ട്..

[09/07, 9:12 am] Vijayakumar Physics: ചാലകം എന്ന വാക്ക് conductor എന്നതിന്‍റെ പരിഭാഷയായി ഉപയോഗിക്കുന്നുണ്ട്. Thermal conductor - താപചാലകം

[09/07, 9:14 am] Vijayakumar Physics: ചരം എന്ന വാക്ക് variable എന്നതിനു പരിഭാഷയായി പറയുന്നു.

[09/07, 9:21 am] Gopikrishnan Physics: ഒരു cylinder ഹൈഡ്രോളിക് ആണ്.... രണ്ടാമത്തെ cylinderil compresser അല്ലെങ്കിൽ air പമ്പ് ഉപയോഗിച്ച് വായു നിറക്കുമ്പോൾ ഹൈഡ്രോളിക് സിലിണ്ടറിൽ നമുക്ക് ആവശ്യം ആയ force കിട്ടും.....



Light weight ഉയർത്താൻ ഉപയോഗിക്കുന്നു

[09/07, 9:31 am] സജീവ് Tirur Ssus: വായുമർദ്ദചാരി, വായുമർദ്ദനീങ്ങി എന്നൊക്കെ സാധ്യമാണോ?

[09/07, 9:49 am] സാജൻ മാഷ് NSS ഒറ്റപ്പാലം: വായുദളം

[09/07, 9:54 am] Roopima Kldy: https://archive.org/details/mlphysicsterms1952travancore

[09/07, 9:56 am] Roopima Kldy: ഈ ഗ്രന്ഥം 1952 ലെ സാങ്കേതികപദ സ്വീകരണത്തെ സംബന്ധിച്ച്  ചില നിലപാടുകൾ വയ്ക്കുന്നുണ്ട്.

[



09/07, 9:57 am] Roopima Kldy: ഊർജസ്വലമായി നടക്കുന്ന ഈ ചർച്ചയ്ക്ക് തടസ്സമാകേണ്ട..

[09/07, 10:39 am] Gopikrishnan Physics: എഞ്ചിനീയറിംഗ് ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർ ഈ ഗ്രൂപ്പിൽ ഉണ്ടോ?

[09/07, 10:49 am] Hari Krishnan Work Shop Pattambi: വായുമർദ്ദചാരി / വായുദളം : രണ്ടും നല്ല വാക്കുകൾ. ഈ വാക്കുകളിൽ എന്തെങ്കിലും അപാകത ഉണ്ടോ എന്ന് പരിശോധിച്ചാൽ മതിയാകും എന്നുതോന്നുന്നു ഇനി.

[09/07, 10:54 am] Pavithran Mash Wts App Number: ഏത് എഞ്ചിനയറിംഗ് ശാഖ ? അന്വേഷിച്ചു നോക്കാം.

[09/07, 10:57 am] Gopikrishnan Physics: മെക്കാനിക്കൽ, electical, electronics ഇത്‌ ഉണ്ടെങ്കിൽ നല്ലതാണ്

[09/07, 10:59 am] Gopikrishnan Physics: സുഹൃത്തുക്കൾ ഉണ്ടെങ്കിൽ add ചെയ്താൽ മതി

[09/07, 11:00 am] Pavithran Mash Wts App Number: എല്ലാവരും കൂടി ഈ ചർച്ചയ്ക്കു പറ്റിയ എഞ്ചിനർമാരെ അന്വേഷിച്ചു കൊണ്ടുവരുമല്ലോ.

[09/07, 11:01 am] Pavithran Mash Wts App Number: എഞ്ചിനിയറിംഗ് ശബ്ദാവലി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ടു്.

[09/07, 11:03 am] സന്തോഷ് മാഷ് ആര്യമ്പാവ്: പഴയ പുസ്തകങ്ങളെ ഡിജിറ്റലൈസ് ചെയ്യുന്ന , ഐ ടി വിദഗ്ദനായ

ഷിജു അലക്സ്

ഈ ചർച്ചകളിൽ ഉപകാരമായേക്കും.

[09/07, 11:05 am] Pavithran Mash Wts App Number: ഷിജുവിനെ വിളിച്ചു നോക്കാം.

[09/07, 11:07 am] Pavithran Mash Wts App Number: എന്റെ കയ്യിൽ നമ്പറില്ല. നമ്പർ ഇട്ടാൽ അശ്വിനി ചേർത്താൽ മതി.

[09/07, 11:12 am] സന്തോഷ് മാഷ് ആര്യമ്പാവ്: നമ്പർ ഇടാം. ഷിജുവിനോട് ചോദിച്ച്  ചേർത്താൽ മതിയാവും.

[09/07, 11:44 am] Abhirami English Ikya Tvm: റോബോട്ടിക് എഞ്ചിനീയറിംഗ് കൂടി 🙈

[09/07, 11:46 am] Pavithran Mash Wts App Number: മലയാളവിജ്ഞാന രംഗത്ത് വലിയ സംഭാവന നൽകുന്ന ഷിജു അലക്സിന് സ്വാഗതം !

[09/07, 11:59 am] CM Muraleedharan: ഞാന്‍ പുതുതായി ഗ്രൂപ്പില്‍ എത്തിയ ആളാണ്. സി എം മുരളീധരന്‍. പട്ടാമ്പി കോളേജില്‍ ഗവേഷക വിദ്യാര്‍ത്ഥി.  ഓണ്‍ ലൈനായി ഇപ്പോള്‍ ലഭ്യമായ ഒരു ശാസ്ത്രനിഘണ്ടു കൂടി ശ്രദ്ധയിലേക്കു കൊണ്ടുവരുന്നു. പരിഷത്തിന്റെതാണിത്. ഇതില്‍ ലഭ്യമായ വാക്കുകള്‍ കൂടി അതാത് അവസരങ്ങളില്‍ പരിഗണിക്കാം. https://luca.co.in/science-words/

[09/07, 12:03 pm] Pavithran Mash Wts App Number: https://malayalaaikyavedi.blogspot.com/2020/07/blog-post.html

[09/07, 12:04 pm] Pavithran Mash Wts App Number: ഇതിൽ മുമ്പ് നടന്ന ചർച്ചകൾ ഉണ്ട് മുരളീധരന്റെ ശ്രദ്ധയ്ക്ക്

[09/07, 12:05 pm] CM Muraleedharan: വായിച്ചുകൊണ്ടിരിക്കുന്നു

[09/07, 12:10 pm] Pavithran Mash Wts App Number: സാങ്കേതിക പദകോശം എന്ന വിഭാഗം - ലിങ്ക്

[09/07, 1:28 pm] ഷിജു അലക്സ്: നല്ല വാക്കുകൾക്ക് വളരെ നന്ദി സർ

[09/07, 1:32 pm] Pavithran Mash Wts App Number: ഷിജുവിന്റെ ആർക്കൈവ് ഈ ലോക്ക് ഡൗൺ കാലത്ത് മലയാള വിദ്യാർത്ഥികളുടെ പബ്ലിക് ലൈബ്രറിയാണ്. അവർക്കു വേണ്ടി ഞാൻ അങ്ങോട്ടാണ് നന്ദി പറയേണ്ടത്.

[09/07, 1:59 pm] Hari Krishnan Work Shop Pattambi: ഈ ആർകൈവിന്റെ ലിങ്ക് ദയവായി പങ്കുവെയ്ക്കുമല്ലോ.

[09/07, 2:32 pm] CM Muraleedharan: https://shijualex.in/list-of-malayalam-public-domain-books/

[09/07, 5:11 pm] Pavithran Mash Wts App Number: ഇന്നത്തെ പദങ്ങളിലേക്ക് നാം വലുതായി കടന്നില്ലല്ലോ.

[09/07, 5:15 pm] Gopikrishnan Physics: കരട് ആയതാണ്...

ഉറപ്പിക്കണം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.