2020, ജൂലൈ 8, ബുധനാഴ്‌ച

മലയാള സാങ്കേതിക പദകോശം - ഭൗതികശാസ്ത്രം ചർച്ച 02


[06/07, 7:36 pm] Gopikrishnan Physics: Adiabatic process എൻട്രോപ്പി വെച്ച് ഉണ്ടോ

[06/07, 7:37 pm] Gopikrishnan Physics: അതിർത്തിയും ഭിത്തിയും ഒത്തുതീർപ്പായാൽ ഇന്നത്തെ കഴിഞ്ഞു 😃

[06/07, 7:41 pm] Gopikrishnan Physics: വാതക വ്യവസ്‌ഥ ആവുമ്പോൾ ഭിത്തി ചിന്തക്ക് പ്രശ്നം ഉണ്ടാക്കുമോ

[06/07, 7:47 pm] Pavithran Mash Wts App Number: ഒരു ഏരിയയെ കൂടെ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ നല്ലത് അതിർത്തി തന്നെ.

[06/07, 8:16 pm] Ajesh Kundara Kollam Physics: പ്രകാശം പഠിപ്പിക്കുമ്പോൾ സുതാര്യ സ്തരം,എന്ന് സാധാരണ ചെറിയ ക്ളാസ്സിൽ ഒക്കെ ഉപയോഗിക്കാറുണ്ട്

അത് പോലെ 'താപ നിരോധിത സ്തരം' എന്ന് പറഞ്ഞാൽ കൂടുതൽ സങ്കീർണ്ണമാകുമോ???

ഭിത്തി അല്ലെങ്കിൽ പാളി എന്ന അർത്ഥത്തിൽ ഉപയോഗിക്കാമോ???

[06/07, 8:21 pm] Gopikrishnan Physics: Adiabatic wall ന് സുവർ എന്നും adiabatic boundary വരുമ്പോ എല്ലയ് എന്ന വാക്കും വെവ്വേറെ തമിഴിൽ ഉപയോഗിക്കുന്നു

[06/07, 8:26 pm] Ubashu Physics: അപ്പോൾ boundary അല്ലെങ്കിൽ wall എന്നതിന് പകരം aavumo🙃🌚

[06/07, 8:28 pm] Gopikrishnan Physics: ADIABATISCHE WAND

[06/07, 8:28 pm] Gopikrishnan Physics: adiabatische Grenze

[06/07, 8:28 pm] Gopikrishnan Physics: ജർമൻ.... മുകളിൽ wall

താഴെ.... boundary

[06/07, 8:42 pm] Mithun gopi മലയാളം: Adiabatic തുടങ്ങുന്ന 7 പദങ്ങളാണ് വിജ്ഞാനശബ്ദാവലിയിൽ നൽകിയിട്ടുള്ളത് എന്ന് കാണാം. പക്ഷേ അവയിൽ Adiabatic Wall കാണാനുമില്ല. ഹരികൃഷ്ണൻ സാർ നൽകിയ Adia batic Wall എന്ന പദത്തിന്റെ അർത്ഥത്തിൽ നിന്ന് എനിക്ക്  അതിർത്തി എന്ന പദമാണ് നിർദേശിക്കാൻ തോന്നുന്നത്. Adiabatic Wall- താപനിരോധക അതിർത്തി.


[06/07, 8:47 pm] Gopikrishnan Physics: Wall, boundary രണ്ടും ഇടുന്നതല്ലേ ഉചിതം

[06/07, 8:51 pm] Mithun gopi മലയാളം: അപ്പോഴും സാങ്കേതികപദത്തിന് അർത്ഥവ്യത്യാസം ഉണ്ടാകുന്നില്ലല്ലോ ... അങ്ങനെ വരുന്നില്ലെങ്കിൽ താപ നിരോധക അതിർത്തി എന്ന ഒറ്റ പദം മതിയാകില്ലേ.. boundary കൂടെ പരിഗണിച്ചാണ് ഈ പദം നിർദേശിച്ചതെന്ന് നേരത്തെ പറയുകയും ചെയ്തു.

[06/07, 8:56 pm] Hari Krishnan Work Shop Pattambi: ശാസ്ത്ര സാങ്കേതിക പദാവലിയിൽ ഗവേഷണ താല്പര്യമുള്ള ഭാഷാ ഗവേഷകർ ഈ കൂട്ടത്തിലുണ്ടല്ലോ. അവർക്കും ഒപ്പം ശാസ്ത്രാധ്യാപകർക്കും താത്പര്യമുണ്ടാകാനിടയുള്ള ഒരു കൗതുകം പങ്കുവെയ്ക്കുന്നു. ഈ കുറിപ്പിൽ തെറ്റുകൾ ഉണ്ടാവാം. അവ തുടർ അന്വേഷണങ്ങൾ നടത്തുന്നവർ തിരുത്തിക്കൊള്ളട്ടെ.



ഇന്ന് ഒരിടത്ത് ഞാൻ പറഞ്ഞിരുന്നു "അഡിയബാറ്റിക്" എന്ന പദം നേരിട്ട് ഉപയോഗിക്കുന്നതുകൊണ്ട് പ്രയോജനമൊന്നും ഇല്ലെന്ന്. വൈകാതെ ഒരു വീണ്ടു വിചാരം ഉണ്ടായി,  ഒരു പദവും അങ്ങനെ എഴുതിത്തള്ളേണ്ടതില്ല എന്ന്. ഒരു കൗതുകത്തിന് അന്വേഷിച്ചതാണ്, "അഡിയബാറ്റിക്" എന്നപദവും "ഡയബെറ്റിക്" എന്ന പദവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന്. ഉണ്ട്.



ഡയബെറ്റിക് (diabetic) എന്ന പദം 1715 മുതൽ ഉപയോഗത്തിലുണ്ട്. ഡയബെറ്റിസ് (diabetes) എന്ന അസുഖത്തോട് ബന്ധപ്പെട്ടത് എന്ന അർത്ഥത്തിൽ. ഡയബെറ്റിസ് ഒരു പഴയ വാക്കാണ്. 1560 മുതൽ അത് ഇൻഗ്ളീഷിൽ ഉണ്ട്. ലാറ്റിൻ, ഗ്രീക്ക് ഭാഷകളിൽ അതേ വാക്കുണ്ട്. "മൂത്രം അമിതമായി ഒഴിക്കുന്ന രോഗം" എന്നാണ് ഗ്രീക്കിൽ ഇതിനർത്ഥം. ഈ വാക്ക് രൂപപ്പെട്ടത് പഴയ ഗ്രീക്കിലെ diabainein എന്ന വാക്കിൽ നിന്നാണ്. dia = അതിലൂടെ + bainein = പോകുക / നടക്കുക / കടക്കുക. diabainein എന്നാൽ കാലുകൾ അകത്തിയുള്ള നിൽപ്പോ നടപ്പോ ആണ് പഴയ ഗ്രീക്കിൽ. കൂടുതൽ മൂത്രം ഒഴിക്കുന്ന അസുഖത്തിന്റെ പേര് ഈ പദത്തിൽ നിന്നും രൂപപ്പെട്ടത് സ്വാഭാവികം.



അഡിയബാറ്റിക് എന്ന പദം താരതമ്യേന പുതിയത്. 1838 ൽ ആണ് അത് ഇൻഗ്ളീഷിൽ ഉപയോഗിച്ചത്. ഗ്രീക്കിലെ adiabatos എന്ന വാക്കിൽ നിന്നാണ് ഇത് രൂപപ്പെട്ടത്. adiabatos എന്ന പദം ഇങ്ങനെ പിരിക്കാം : a + dia + batos.  "അല്ല" എന്ന അർത്ഥത്തിൽ ഒരു പദത്തിനുമുൻപിൽ a കൂട്ടിച്ചേർക്കുന്ന രീതിയുണ്ട് ഗ്രീക്കിൽ. (വ്യത്യസ്തമായ രീതിയിലും ഒരു പദത്തോട്  a ചേർക്കാറുണ്ട്.) ഈ അർത്ഥത്തിലാണ് ഇവിടെ a വരുന്നത്. (ഈ രീതി തുടർന്നാണ്

ഇൻഗ്ളീഷിലും aperiodic, amoral, agnostic, apolitical എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ വന്നത്.) dia എന്നാൽ "അതിലൂടെ" എന്ന് നമ്മൾ മുൻപ് കണ്ടല്ലോ. batos = കടന്നുപോകുന്നത്. Adiabatos = അതിലൂടെ കടന്നു പോകാൻ കഴിയാത്തത്. ഈ ഗ്രീക്ക് പദത്തിൽ നിന്നുണ്ടായ adiabatic ന്റെ അർത്ഥം താപത്തിന് കടന്നുപോകാൻ കഴിയാത്തത്. ഗ്രീക്ക് മൂല പദത്തിലെ batos എന്ന പദത്തിന് bainein എന്ന ഗ്രീക്ക് പദത്തോട് ബന്ധമുണ്ട്. രണ്ടിന്റെയും അർത്ഥം കടന്നു പോവുക / നടക്കുക എന്നൊക്കെ.



ഇങ്ങനെ നോക്കുമ്പോൾ diabainein = അതിലൂടെ കടന്നു പോകുന്നത് എന്ന പഴയ ഗ്രീക്കിലെ മൂല പദത്തിൽ നിന്നാണ് diabetes, diabetic എന്നീ വൈദ്യശാസ്ത്രത്തിലെ വാക്കുകളും adiabatic എന്ന ഫിസിക്സിലേയും കെമിസ്ട്രിയിലെയും വാക്കും ഉണ്ടായത്.



ഫിസിക്സിലും കെമിസ്ട്രിയിലും അഡിയബാറ്റിക് എന്ന വാക്ക് വരുമ്പോഴും (ഇന്നും നമുക്ക് അപരിചിതമാണ് ഈ വാക്ക്)

ബയോളജിയിൽ ഡയബെറ്റിസ് എന്ന വാക്ക് വരുമ്പോഴും (ഈ വാക്ക് അതിപരിചിതവും) അടിക്കുറിപ്പായി  ഇതൊക്കെ പാഠപുസ്തകങ്ങളിൽ പറയണോ ? പറഞ്ഞാൽ കുട്ടികളുടെ മനസ്സിൽ ഈ വ്യത്യസ്ത വാക്കുകൾ കൂടിച്ചേർന്ന ഒരു വേരുപടലം (പവിത്രൻ മാഷ് ദെല്യൂസിന്റെ ഈ രൂപകം ഉപയോഗിച്ചത് ഓർത്തുകൊണ്ട്) ഉണ്ടാകും. അങ്ങനെ മുളപൊട്ടുന്ന ആശയങ്ങൾ ആഴങ്ങളും ഉയരങ്ങളും തേടി വളർന്നുകൊള്ളും. ഇനി, അത്ര വലിയ ലക്ഷ്യങ്ങൾ ഇല്ലെങ്കിൽ പോലും, നമുക്ക് അനുഭവതലത്തിൽ പരിചിതമായ ഡയബറ്റിക് എന്ന വാക്കിനോട് ചേർത്തുവെച്ച് അഡിയബാറ്റിക് എന്ന അപരിചിത വാക്കിനെ മെരുക്കിയെടുക്കുക എന്ന പ്രായോഗിക സമീപനമെങ്കിലും നമുക്ക് പിന്തുടരാവുന്നതാണ്. പാഠപുസ്തകങ്ങൾ പദ ചരിത്രത്തിന്റെ അടിക്കുറിപ്പുകളാൽ സമ്പന്നമാവുന്നത് ഒരു അതിവിദൂര സാധ്യതയായിരിക്കാം. എന്നാൽ, ഈ ചർച്ചയുടെ തുടർച്ചയായി നമ്മൾ സങ്കല്പനം ചെയ്‌യുന്ന ഒരു ബ്ലോഗിലെങ്കിലും ഇത്തരം വേരുപടലം സൃഷ്ടിക്കാനുള്ള ശ്രമം ഉണ്ടാവട്ടെ എന്ന് സ്വപ്നം കാണുന്നു. 



എന്റെ ഈ കുറിപ്പ് ഒരു ശ്രമം എന്ന രീതിയിൽ മാത്രം കാണണം എന്നപേക്ഷിക്കുന്നു ; ഇതിലെ പദചരിത്രപരമായ പരാമർശങ്ങൾ വേണ്ടത്ര പരിശോധനകൾക്ക് ശേഷം മാത്രം സ്വീകരിയ്ക്കുക എന്നും.

[06/07, 8:59 pm] Hari Krishnan Work Shop Pattambi: Adiabatic wall, adiabatic boundary എന്നീ വാക്കുകൾ ഒരേ അർത്ഥത്തിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അവയ്ക്ക് ഒരേ പദം ഉപയോഗിക്കുന്നതാണ് സൗകര്യം.

[06/07, 9:40 pm] Gopikrishnan Physics: നാളത്തെ രണ്ട് പദങ്ങൾ ആരെങ്കിലും സെലക്ട്‌ ചെയ്തു പോസ്റ്റ്‌ ചെയ്യണം.....

[06/07, 9:47 pm] സാജൻ മാഷ് NSS ഒറ്റപ്പാലം: കവചം?

[06/07, 9:47 pm] സാജൻ മാഷ് NSS ഒറ്റപ്പാലം: താപനിരോധ കവചം

[06/07, 9:54 pm] സാജൻ മാഷ് NSS ഒറ്റപ്പാലം: ഡയബറ്റികിന് പ്രമേഹം എന്ന് മാറ്റും

[07/07, 3:46 pm] Pavithran Mash Wts App Number: ഇന്ന് ചർച്ച തുടങ്ങിയില്ലേ?

[07/07, 6:06 pm] Hari Krishnan Work Shop Pattambi: ഗണിതത്തിൽ ഉപയോഗിക്കുമ്പോൾ

ബൈനറി സംഖ്യകൾ എന്ന പ്രയോഗമാണ് "ദ്വയാങ്ക സംഖ്യകൾ" എ ന്ന പ്രയോഗത്തേക്കാൾ നല്ലത് എന്ന് തോന്നുന്നു.



ജ്യോതിശാസ്ത്രത്തിൽ binary star ന് "ദ്വന്ദ്വ താരം" എന്ന ഉപയോഗം കണ്ടു ഒരു നിഘണ്ടുവിൽ. അവിടെ അതു യോജിക്കുന്നു.



മാനവിക വിഷയങ്ങളിൽ binary എന്ന പദം വരുമ്പോൾ ദ്വന്ദ്വങ്ങൾ  എന്നുപയോഗിച്ചു കണ്ടിട്ടുണ്ട്. ("ദ്വന്ദ്വങ്ങൾ" എന്ന പ്രയോഗം ശരിയാണോ ? ഏകവചനം മതിയോ ?)

[07/07, 6:10 pm] Pavithran Mash Wts App Number: ഒരു ഇരട്ടയേ ഉള്ളൂ എങ്കിൽ ദ്വന്ദ്വം മതി

[07/07, 6:14 pm] Hari Krishnan Work Shop Pattambi: ശരി. ദ്വന്ദ്വ താരം എന്നതിന് ഇരട്ട നക്ഷത്രം എന്നുമാകാം എന്നു തോന്നുന്നു.

[07/07, 6:30 pm] Hari Krishnan Work Shop Pattambi: binary എന്ന ഒരേ വാക്ക് മൂന്ന് അർത്ഥങ്ങളിൽ ഉപയോഗിക്കാറുണ്ട്.



1. ഗണിതത്തിൽ. ഇവിടെ ബൈനറി സംഖ്യകൾ എന്ന പ്രയോഗം യോജിക്കുന്നു. (ദ്വയാങ്ക സംഖ്യകൾ എന്നതിനേക്കാൾ).



2. രണ്ട് വസ്തുക്കൾ (രണ്ടു ഭാഗങ്ങൾ) ചേർന്നുണ്ടായത് എന്ന അർത്ഥത്തിൽ. ഉദാഹരണം : ഇരട്ട നക്ഷത്രം / ദ്വന്ദ്വ താരം.



3. എതിർ ധ്രുവങ്ങളിൽ ഉള്ള രണ്ട് സങ്കല്പനങ്ങൾ ആയുള്ള വിഭജനം സൂചിപ്പിക്കാൻ. ഉദാഹരണം : വ്യവഹാര ദ്വന്ദ്വങ്ങൾ. ഇവിടെ dual എന്ന അർത്ഥത്തിലാണ് binary ഉപയോഗിക്കുന്നത്.



മൂന്നു പ്രയോഗങ്ങളിലും മൂന്ന് പദങ്ങൾ binary യ്ക്ക് ഉപയോഗിക്കാവുന്നതാണ്.

[07/07, 7:25 pm] Hari Krishnan Work Shop Pattambi: Binary യുടെ കാര്യം പോലെ, Address System എന്ന പദം ഏത് അർത്ഥത്തിൽ ഉപയോഗിക്കുന്നു എന്നു നോക്കി വേണം മൊഴിമാറ്റം തിരഞ്ഞെടുക്കാൻ.



Public Address System എന്ന അർത്ഥത്തിൽ ആണെങ്കിൽ, "പൊതു സംബോധന സംവിധാനം" എന്നു പ്രയോഗിക്കാം.



എന്നാൽ ഡിജിറ്റൽ ഇലക്ട്രോണിക്സിൽ ഉപയോഗിക്കുന്ന അർത്ഥത്തിൽ ആണെങ്കിൽ ഒരു പറ്റിയ വാക്ക് ആലോചിക്കണം. അഡ്രസ് സങ്കേതം എന്നത് ഒരു സാധ്യതയാണ്.

[07/07, 7:30 pm] Hari Krishnan Work Shop Pattambi: സങ്കലനം എന്ന ഗണിതക്രിയ സാധ്യമാക്കുന്ന ഡിജിറ്റൽ സർക്യൂട്ട് (വ്യവസ്‌ഥ) ആണ് adder. സങ്കലനകാരി എന്ന പ്രയോഗം നന്ന്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.