[16/07, 9:02 am] Hari Krishnan Work
Shop Pattambi: Anomalies : ക്രമവിരുദ്ധതകൾ ആവും ആശയം പകരാൻ നല്ലത്.
[16/07, 9:02 am] +91 94951 22006:
anomaly, anomalous വ്യത്യസ്തമാണല്ലോ, എന്നിട്ടും
ഒരേ പദം?
[16/07, 9:02 am] Ubashu Physics:
Anomalies nn vecha korachoode unpredicted
nn lla meaning alle
[16/07, 9:02 am] Hari Krishnan Work
Shop Pattambi: ഒന്നിന്റെ വിശേഷണം അല്ലേ അടുത്തത് ?
[16/07, 9:04 am] Hari Krishnan Work
Shop Pattambi: Anode എന്നാണ് ശരിയായ രൂപം. ആനോഡ് ആണ് യോജിക്കുക.
"ട്" എന്ന അക്ഷരം മാറ്റണം.
[16/07, 9:04 am] +91 94951 22006: അതെ
[16/07, 9:05 am] +91 94951 22006: ഞാൻ ആനോഡ് എന്നാണ് വായിച്ചിട്ടുള്ളത്
[16/07, 9:06 am] Hari Krishnan Work
Shop Pattambi: ഞാൻ ഉദ്ദേശിച്ചത് ഈ പട്ടികയിൽ ചേർത്തിരിക്കുന്ന
പദാവലികളിൽ ഉള്ള തെറ്റിനെക്കുറിച്ചാണ്.
[16/07, 9:18 am] CM Muraleedharan: ടൈപ്പ് ചെയ്തപ്പോൾ തെറ്റിയതാണ്.
വിജ്ഞാന ശബ്ദാവലിയിൽ anode ആനോഡ് എന്ന് തന്നെയാണുള്ളത്
[16/07, 9:40 am] CM Muraleedharan: anomalous
expansion of water- യുറീക്കയില്‍ വന്ന ഒരു രചന. പ്രൈമറി കുട്ടികള്‍ക്കായതുകൊണ്ട്
ആ സാങ്കേതിക പദം ഇതില്‍ ഉപയോഗിച്ചിട്ടില്ല👇
[16/07, 9:41 am] CM Muraleedharan: വെള്ളം ആള് ചില്ലറക്കാരനല്ല ട്ടോ
ഹസ്‌നട്ടീച്ചറുടെ
സ്കൂട്ടര്‍ ഗേറ്റ് കടക്കുന്നത് കണ്ടപ്പോഴേ എല്ലാവര്‍ക്കും സന്തോഷമായി.
യുറീക്കക്കൂട്ടത്തിന്റെ കൂടിയിരിപ്പുകളില്‍ ഇടയ്ക്കൊക്കെ ടീച്ചര്‍ വരാറുണ്ട്.
പരീക്ഷണങ്ങള്‍, രസകരമായ പസിലുകള്‍, കൗതുകങ്ങള്‍
നിറഞ്ഞുനില്‍ക്കുന്ന ശാസ്‌ത്രകാര്യങ്ങള്‍... ടീച്ചറുടെ കയ്യില്‍ ഒരുപാടുണ്ട്,
അവരിഷ്ടപ്പെടുന്നവയായി.
‘ഞാനിന്ന് രാവിലെ ഒരു
വലിയ യാത്ര കഴിഞ്ഞ് എത്തിയതേയുള്ളൂ. അതുകൊണ്ട് ഇന്ന് പരീക്ഷണങ്ങളൊന്നുമില്ല.
നമുക്ക് കുറച്ച് നേരം വര്‍ത്താനം പറയാം. നിങ്ങള് പറയും, കൂടെ
ഞാനും കൂടും. പ്രളയം കഴിഞ്ഞതിന് ശേഷം യുറീക്കക്കൂട്ടത്തിന് കൂടിച്ചേരാനേ
കഴിഞ്ഞില്ലല്ലോ. അതുകൊണ്ടാ, ക്ഷീണമുണ്ടെങ്കിലും ഞാന്‍
വന്നത്. അപ്പോ, നിങ്ങള്‍ ഇഷ്ടപ്പെട്ട കാര്യങ്ങള്‍ സംസാരിച്ച്
തുടങ്ങിക്കോളിന്‍.’
‘ടീച്ചറേ ഈ വെള്ളം ഒരു
സംഭവം തന്നെയാ ല്ലേ...’ അലന്‍ ചാടിക്കേറി ഡയലോഗ് തുടങ്ങി.
‘അതെന്താ അലനേ ഇപ്പോ
അങ്ങനെ തോന്നാന്‍?’ പുറകിലെ ബഞ്ചിലിരുന്ന യുറീക്കക്കൂട്ടം
കോഡിനേറ്റര്‍ സദീറച്ചേച്ചി ചോദിച്ചു.
‘അല്ല, ഒരു ഗ്ലാസിലോ ബക്കറ്റിലോ വെള്ളത്തെ കണ്ടാല്‍ എന്തൊരു പാവത്താനാണ്. പക്ഷേ,
മൂപ്പരുടെ വിശ്വരൂപമല്ലേ, നമ്മള് ഉരുള്
പൊട്ടണ സമയത്തും പ്രളയത്തിന്റെ സമയത്തും സുനാമിയുടെ സമയത്തുമൊക്കെ കാണുന്നത്.’
അലന്റെ ഭാവാഭിനയം കണ്ട്
എല്ലാവരും ചിരിക്കാന്‍ തുടങ്ങി.
‘വെള്ളം ഒരു
സംഭവമാണെന്ന് എല്ലാര്‍ക്കും അഭിപ്രായമുണ്ടോ?’ ഹസ്‌നട്ടീച്ചര്‍
ചിരിച്ചുകൊണ്ട് അലനെ അനുകരിച്ച് സംസാരിച്ചു.
‘അതിനെന്താ സംശയം. ഈ
ഭൂമിയില് ജീവന്റെ നിലനില്‍പ്പിന് തന്നെ ആധാരം ജലമല്ലേ.’ ഗൗരീനന്ദ എഴുന്നേറ്റ്
നിന്നു.
‘ഇരുന്ന് പറഞ്ഞാല്‍
മതി. ഇവിടെ നമുക്ക് ഔപചാരികതകളൊന്നും വേണ്ട.’ ടീച്ചര്‍ പറഞ്ഞു.
‘മറ്റു ദ്രാവകങ്ങളില്‍
നിന്നു ഭിന്നമായി നിരവധി അസാധാരണ സ്വഭാവങ്ങള്‍ ജലത്തിനുണ്ടെന്ന് സയന്‍സ് സാറ്
പറഞ്ഞിട്ടുണ്ടല്ലോ. ധാരാളം ചൂടിനെ ഉള്‍ക്കൊള്ളാനുള്ള ശേഷി അതിനുദാഹരണമാണ്.’
പഠിപ്പിസ്റ്റ് എന്ന വിളിപ്പേരുള്ള ധീരജ് കൂട്ടിച്ചേര്‍ത്തു.
നാണം കുണുങ്ങിയായ അനുരാഗ്
പതിയെ കൈ പൊക്കി. ‘ അനുരാഗിനെന്തോ പറയാനുണ്ടല്ലോ,
പറയൂ ടീച്ചര്‍ പ്രോത്സാഹിപ്പിച്ചു.’
‘ഖരം, ദ്രാവകം, വാതകം- മൂന്ന് അവസ്ഥകളിലും വെള്ളത്തെ
നമുക്ക് കാണാം.’ അനുരാഗ് പതിയെ പറഞ്ഞു.
‘ശരിയാണ്, അനുരാഗ് പറഞ്ഞത് ഒന്നുകൂടെ കൃത്യമാക്കി പറഞ്ഞാല്‍, സാധാരണ
താപനിലയിലും മര്‍ദത്തിലും പദാര്‍ഥത്തിന്റെ മൂന്ന് അവസ്ഥകളിലും -ഖരം, ദ്രാവകം, വാതകം- ഒരേ സമയം നിലനില്‍ക്കുന്ന ഏക പദാര്‍ത്ഥം
ജലമാണ്.’
സംശയം റോസി എന്ന്
കൂട്ടുകാര്‍ കളിയാക്കുന്ന റോസി ഉറക്കെ ചോദിച്ചു. ‘ അല്ല ടീച്ചറേ ഞാന്‍ വേറൊരു
കാര്യം ചോദിക്കട്ടെ?’
‘ചോദിച്ചോളൂ...’
‘ഈ എെസ് എന്താ
വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത്?’
‘ഇത് വേറെ
കാര്യമല്ലല്ലോ റോസീ. നമ്മള് പറഞ്ഞോണ്ടിരിക്കുന്നതിന്റെ തുടര്‍ച്ച തന്നെയല്ലേ.’
ടീച്ചര്‍ ചിരിച്ചു. നുണക്കുഴി വിരിയുന്ന ടീച്ചറുടെ ചിരി കാണാന്‍ എല്ലാവര്‍ക്കും
ഇഷ്ടമാണ്.
‘റോസീടെ ചോദ്യത്തിന്
ഉത്തരം പറഞ്ഞുകൊടുക്കാന്‍ ആര്‍ക്കാ കഴിയാ? കൃത്യമായി
പറയുന്നവര്‍ക്ക് എന്റെ വക എെസ്ക്രീം സമ്മാനം.’
‘ആദ്യം എെസ്ക്രീം
തന്നാല്‍ ഞാന്‍ പറയാം.’ നാന്‍സി പറഞ്ഞത് പതുക്കെയാണെങ്കിലും അത് എല്ലാവരും കേട്ടു.
‘വേല കയ്യിലിരിക്കട്ടെ
നാന്‍സീ.. അങ്ങനെയെന്നെ പറ്റിക്കാന്‍ നോക്കണ്ട.’ ടീച്ചര്‍ നാന്‍സിയുടെ കവിളില്‍
തട്ടി.
ആരും മിണ്ടുന്നില്ലെന്ന്
കണ്ടപ്പോള്‍ ടീച്ചര്‍ തുടര്‍ന്നു.
‘നമ്മള്‍ നേരത്തെ
പറഞ്ഞവയെക്കാള്‍ ഏറെ സവിശേഷമാണ് ജലത്തിന്റെ ഘനത്വം(Density). ഘനത്വം എന്താണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ.’
‘ഞാന്‍ പറയാം ടീച്ചര്‍.’
ശ്യാമിലിയാണ് കൈ പൊക്കിയത്. ‘യൂണിറ്റ് വ്യാപ്തത്തിലുള്ള പിണ്ഡമാണ് ഘനത്വം.’
‘ശരിയാണ്, ഒരു പദാർത്ഥത്തിന്റെ യൂണിറ്റ് വ്യാപ്തത്തിലുള്ള പിണ്ഡമാണ് ഘനത്വം.
എല്ലാ പദാര്‍ത്ഥങ്ങള്‍ക്കും
- എല്ലാ അവസ്ഥകളിലും- താപനില വര്‍ധിക്കുംതോറും കൂടുതലായി വികസിക്കുന്നതുകൊണ്ട്
വ്യാപ്തം കൂടും. ഒരു നിശ്ചിത ഭാരം വസ്തുവിന്റെ വ്യാപ്തം കൂടിയാല്‍ ഘനത്വം
കുറയുകയും ചെയ്യും. ഇത് എല്ലാ പദാര്‍ത്ഥങ്ങള്‍ക്കും ബാധകമായ പൊതു തത്വമാണ്. താപനില
കൂടുമ്പോള്‍ ഘനത്വം കുറയും. അതേപോലെ താപനില കുറഞ്ഞാലോ? ഘനത്വം കൂടണം. അഥവാ തണുക്കുംതോറും ഘനത്വം
വര്‍ധിക്കും. ജലത്തിനും പൊതുവെ അങ്ങിനെ തന്നെയാണ്. എന്നാല്‍ ചില അസാധാരണത്വങ്ങള്‍
കണ്ടിട്ടുണ്ട്. സാധാരണ അന്തരീക്ഷതാപനിലയിലുള്ള ജലം തണുപ്പിച്ചുനോക്കിയാല്‍,
തണുക്കുംതോറും ഘനത്വം വര്‍ധിക്കുന്നു. പക്ഷേ, ജലത്തിന്,
40c താപനില എത്തുമ്പോള്‍ ഘനത്വം കൂടുന്നതിനു പകരം കറയുന്നു. ഈ കുറവ്
00c വരെ തുടരും. ഇപ്പോള്‍ വെള്ളം ഖനരൂപത്തിലുള്ള ഐസ് ആയി
മാറിയിരിക്കും. അതായത് ഐസിന് ജലത്തേക്കാള്‍ ഘനത്വം കുറവാണ്. അതുകൊണ്ടാണ് ഐസ്
വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത്. സംഗതി എല്ലാവര്‍ക്കും പിടികിട്ടിയോ? റോസീ, സംഗതി ക്ലിയറായോ?’
‘വെള്ളത്തിന്റെ ഈ
സ്വഭാവം കൊണ്ട് എന്തെങ്കിലും പ്രത്യേകതകള്‍ സംഭവിക്കുന്നുണ്ടോ ടീച്ചറേ?’ ചോദിച്ചത് ധീരജാണ്.
‘നല്ല ചോദ്യമാണത്.
ധീരജിന് നമുക്കൊരു കൈയടി കൊടുക്കാം.’ എല്ലാവരും കയ്യടിച്ച് ധീരജിനെ
പ്രോത്സാഹിപ്പിച്ചു.
‘വെള്ളത്തിന്റെ ഈ
സ്വഭാവം ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കാന്‍ കാരണമാകുന്നു എന്ന്
കണക്കാക്കിയിട്ടുണ്ട്. എങ്ങിനെയെന്നല്ലെ, പറയാം.
മഞ്ഞുമൂടിക്കിടക്കുന്ന പ്രദേശങ്ങളിലും നദികളും തടാകങ്ങളുമുണ്ട്. മുകളില്‍
കിടക്കുന്ന ഐസ്, താഴെയുള്ള വെള്ളം ഉറഞ്ഞ് ഐസാകുന്നതില്‍
നിന്നു തടയുന്നു. പകല്‍ സമയത്ത് വെയിലേല്‍ക്കുമ്പോള്‍ മുകളിലുള്ള ഐസ് കുറെയൊക്കെ
ഉരുകി വെള്ളമായി മാറും. ഇത്തരത്തില്‍ ഐസും ജലവും തമ്മില്‍ ഒരു സന്തുലനം
സാധ്യമാകുന്നു. മഞ്ഞുകാലത്ത് വെള്ളം ഉറഞ്ഞ് ഐസാകുന്ന എല്ലാ പ്രദേശങ്ങളിലും ഇതു
നടക്കുന്നു. മണ്ണിനടിയിലും ജലജീവികള്‍ക്കും ജലസസ്യങ്ങള്‍ക്കും ജീവിക്കാന്‍
കഴിയുന്നത് പകല്‍സമയത്ത് ഐസ് മാറുന്നതുകൊണ്ട് അവയ്ക്ക് സൂര്യപ്രകാശം
ലഭ്യമാകുന്നതുകൊണ്ടാണ്.
ഇക്കഥ
തിരിച്ചായിരുന്നെങ്കിലോ? അതായത്
ഐസിന് വെള്ളത്തേക്കാള്‍ ഘനത്വം കൂടിയിരുന്നെങ്കിലോ? ഐസ്
വെള്ളത്തിനടിയില്‍ താഴ്‌ന്നുകിടക്കും. പകല്‍ സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ വെള്ളം
കുറേശെ ചൂടായേക്കാം. എന്നാല്‍ ഐസ് മിക്കവാറും ഉരുകാതെ കിടക്കും. രാത്രിയാവുമ്പോള്‍
കൂടുതല്‍ ഐസുണ്ടാവും. അതില്‍ ഒരു പങ്കു മാത്രമേ പകല്‍ സമയത്ത് ഉരുകി
വെള്ളമാവുകയുള്ളൂ. അതായത് ദിവസേനയെന്നോണം ഐസിന്റെ അളവ് കൂടി വരികയും വെള്ളത്തിന്റെ
അളവ് കുറയുകയും ചെയ്യും. ജലമില്ലാതായാല്‍ ജലജീവികള്‍ക്ക് ജീവിക്കാന്‍ കഴിയുകയില്ല.
ജലവും ഐസും തമ്മില്‍ സന്തുലനം സാധ്യമല്ലാതാവും. വെള്ളമെല്ലാം ഉറഞ്ഞ്
ഐസായിത്തീരും.’
‘എന്റെ റബ്ബേ, എെസ് പൊങ്ങിത്തന്നെ കിടന്നാല്‍ മതി.’ നാന്‍സി കിട്ടിയ അവസരം നോക്കി
കമന്റ് പാസാക്കി.
‘അപ്പോ, നമുക്ക് ഇന്ന് ഇതുകൊണ്ട് മതിയാക്കിയാലോ? ഐസിന്
ജലത്തേക്കാള്‍ ഘനത്വം കുറഞ്ഞത് നമുക്ക് എത്ര ഗുണകരമായി എന്ന് നോക്കൂ. ജലത്തിന്റെ
അസാധാരണത്വങ്ങളാണ് ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്തുന്നത് എന്നതിന് ഒരു തെളിവാണ്
ഘനത്വത്തിലെ ഈ അസാധാരണത്വം.’ ടീച്ചര്‍ മൊബൈലും പേഴ്സും കയ്യിലെടുത്തു.
‘ ടീച്ചറേ, ഒരു മിനിട്ട് ഒറ്റക്കാര്യം കൂടി ചോദിച്ചോട്ടെ?’
‘എന്താണ് റോസീ, ചെറിയ കാര്യമാണെങ്കില്‍ ചോദിക്ക്.’
‘ഇതോണ്ട് ഗുണം
മാത്രമേയുള്ളോ? അതോ ദോഷങ്ങളുണ്ടോ?’
‘ശരി. അതും കൂടി പറഞ്ഞ്
നിര്‍ത്താം. റോസിയുടെ ആശങ്ക പോലെത്തന്നെ, ജലത്തിന്റെ ഈ
ഘനത്വവ്യതിയാനം ചില പ്രശ്നങ്ങളുമുണ്ടാക്കുന്നുണ്ട്. വാഹനങ്ങളുടെ റേഡിയേറ്ററുകളില്‍
വെള്ളമാണല്ലോ നിറയ്ക്കാറ്. വെള്ളം നിറച്ച റേഡിയേറ്ററുമായി ഒരു വാഹനം തണുപ്പ്
പ്രദേശത്ത് പുറത്ത് കിടക്കുന്നുവെങ്കില്‍ എന്തുസംഭവിക്കും? വെള്ളം
ഐസാകുമ്പോള്‍ വ്യാപ്തം വര്‍ദ്ധിക്കും. ഇതിന്റെ ഫലമായി റേഡിയേറ്റര്‍ പൊട്ടിത്തകര്‍ന്നുപോകും.
അതുകൊണ്ട് തണുപ്പുപ്രദേശങ്ങളില്‍ വാഹന റേഡിയേറ്ററുകളില്‍ ഉറയല്‍ തടയാനുള്ള
വസ്തുക്കള്‍ വെള്ളത്തോടൊപ്പം ചേര്‍ക്കാറുണ്ട്. വെള്ളം ഉറഞ്ഞ് ഐസാകുമ്പോള്‍
കുടിവെള്ള പൈപ്പുകള്‍ പൊളിഞ്ഞുപോകാനുള്ള സാധ്യതയും തണുപ്പു പ്രദേശങ്ങളിലുണ്ട്.
ഇതിനും പരിഹാരം കാണുന്നുണ്ട്. ഇനി ബാക്കിയുള്ള സംശയങ്ങളൊക്കെ അടുത്ത തവണ
കൂടുമ്പോളായിക്കാട്ടെ. എന്താ പോരേ?’
‘ശരി, താങ്ക്യൂ ടീച്ചര്‍.’ യുറീക്കക്കൂട്ടം ഹസ്‌നട്ടീച്ചറുടെ നേരെ കൈവീശി.
[16/07, 10:52 am] Gopikrishnan
Physics: Anomalous expansion of water........
പദാർത്ഥങ്ങളുടെ പൊതു
സ്വഭാവം എന്നത് ചൂടാക്കുമ്പോൾ വികസിക്കുക എന്നതാണ്..... എന്നാൽ ജലം ഒരു വിചിത്ര
സ്വഭാവം കാണിക്കുന്നു... 4°
സെൽഷ്യസ് ൽ ഉള്ള ജലത്തെ നമ്മൾ ചൂടാക്കിയാലും തണുപ്പിച്ചാലും അത് അത്
വികസിക്കും.....
അതായത് ജലത്തിന്റെ
വ്യാപ്തം ഏറ്റവും കുറവും സാന്ദ്രത ഏറ്റവും കൂടുതലും 4° സെൽഷ്യസിൽ ആയിരിക്കും.....
വെള്ളം ഉറച്ചു മഞ്ഞായി
മാറുന്ന കാലാവസ്ഥയിലും ജലാശയങ്ങളിലെ ജീവികളും സസ്യങ്ങളും നിലനിൽക്കുന്നത്
വെള്ളത്തിന്റെ ഈ പ്രത്യേകത മൂലം ആണ്.....
ഇതാണ് anomalous expansion of water.... ജലത്തിന്റെ
ക്രമരഹിതമായ വികാസം....
[16/07, 10:58 am] +91 94951 22006: ഇതിൽ ഒരു വൈചിത്ര്യം എന്നതിനപ്പുറം ഒരു നെഗറ്റീവ് അർത്ഥം
കൊടുക്കേണ്ടതില്ലല്ലോ?
[16/07, 10:59 am] Hari Krishnan Work
Shop Pattambi: ക്രമരഹിതം, ക്രമവിരുദ്ധം
എന്നിവ രണ്ടു വാക്കുകൾ ആണ്. Anomalous പെരുമാറ്റത്തിൽ
അതിന്റേതായ യുക്തി ഉണ്ട്. സാധാരണ പ്രതീക്ഷിക്കുന്ന പെരുമാറ്റത്തിന് വിരുദ്ധമാണ് ഈ യുക്തി
എന്നുമാത്രം. ക്രമം ഇല്ലാത്തത് എന്നല്ല, പരിചിതമായ
ക്രമത്തിന് വിരുദ്ധമായത് എന്നുതന്നെ ഉപയോഗിക്കേണ്ടിവരും.
[16/07, 11:02 am] Gopikrishnan
Physics: Anomalous behaviour higher studies ൽ മറ്റെവിടെയെങ്കിലും
വരുന്നുണ്ടോ?
[16/07, 11:02 am] Gopikrishnan Physics:
ഈ വാക്ക് ഉപയോഗിക്കേണ്ട അവസരം
[16/07, 11:05 am] +91 94951 22006: മാഗനറ്റിസത്തിൽ ഉണ്ടെന്നാണ് ഓർമ്മ
[16/07, 11:05 am] +91 94951 22006: മറ്റുള്ളവയിൽ നിന്ന് വ്യത്യസ്ഥം എന്നതല്ലാതെ ഒരു പൊതു നിയമമല്ലോ
[16/07, 11:09 am] +91 94951 22006: എന്നാൽ കെമിസ്റ്റ്രി പോലുള്ള വിഷയങ്ങളിൽ ഇത് പല കാര്യങ്ങളിലും കടന്നു
വരാറുണ്ട്
[16/07, 11:47 am] Hari Krishnan Work
Shop Pattambi: Anomalous Zeeman Effect.
[16/07, 11:50 am] Hari Krishnan Work
Shop Pattambi: Normal Zeeman Effect : ഒരു കാന്തിക മണ്ഡലത്തിന്റെ
സാന്നിധ്യത്തിൽ ഒരു സ്പെക്ട്രൽ ലൈൻ മൂന്ന് ലൈനുകളായി വിഘടിക്കുന്ന പ്രതിഭാസം.
Anomalous Zeeman Effect : വിഘടനം നാലോ അതിലധികമോ ലൈനുകളായിട്ടായിരിയ്ക്കും.
[16/07, 9:12 pm] Pavithran Mash Wts
App Number: ധാരണയായെന്ന് കരുതുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.