[22/07, 11:12 am] Hari
Krishnan Work Shop Pattambi: Atom = ആറ്റം എന്നും atomic = ആറ്റോമിക എന്ന വിശേഷണവും
നന്നാവും എന്നു തോന്നുന്നു.
Atom എന്നതിന് അണു രണ്ടാം പദമായി ഉപയോഗിക്കാം. ഇത് ഒന്നാംപദമാകുമ്പോൾ atomic
എന്ന വിശേഷണം എപ്പോഴും "അണു" ചേർത്ത് പറയുക
ബുദ്ധിമുട്ടാവും. Atomicity യ്ക്ക് "അണുകത"
എന്നൊക്കെ പറയുന്നത് ഒഴിവാക്കുകയും ചെയ്യാം.
[22/07, 12:57 pm] CM
Muraleedharan: എറണാകുളം മഹാരാജാസിൽ ഉണ്ടായിരുന്ന ഡോ എൻ ഷാജിയോട് ഈ
ഗ്രൂപ്പിൽ ചേരാമോ എന്നന്വേഷിക്കാൻ ഹരികൃഷ്ണൻ മാഷ് ഇന്നലെ പറഞ്ഞിരുന്നു . ഷാജി മാഷ്
തയ്യാറാണ്. അദ്ദേഹത്തിൻ്റെ നമ്പർ 9447792427
ഗ്രൂപ്പിൽ
ചേർക്കുമല്ലോ
[22/07, 1:15 pm] Pavithran
Mash Wts App Number: ഡോ.എൻ. ഷാജിക്ക് സ്വാഗതം
[22/07, 1:18 pm] ജിജോ പി ഉലഹന്നാൻ: Welcome sir
[22/07, 2:25 pm]
Gopalakrishman Physics: കണിക ഒഴിയാക്കുന്നത് ആണ് നല്ലത്....
Point object കണിക എന്ന് ഉപയോഗിക്കുന്നുണ്ട്
[22/07, 2:30 pm] Pavithran
Mash Wts App Number: Particle physics കണി കാ ഭൗതികം. Particle
എന്ന അർത്ഥത്തിലല്ലേ കണി ക ഇപ്പോൾ ഉപയോഗിക്കുന്നത് ?
[22/07, 2:32 pm] Pavithran
Mash Wts App Number: നാനോ പാർട്ടിക്കിളിന് നാനോകണം എന്ന്
ടി.പ്രദീപും മറ്റും ഉപയോഗിക്കുന്നുണ്ട്.
[22/07, 2:34 pm]
Gopalakrishman Physics: Point object വേറെ പദം നോക്കിയാൽ മതി
[22/07, 2:50 pm] Hari
Krishnan Work Shop Pattambi: Atom എന്നതിന് കണിക
എന്നുപയോഗിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കും എന്നാണ് ഗോപാലകൃഷ്ണൻ മാഷ്
ഉദ്ദേശിച്ചത് എന്നു തോന്നുന്നു. അതു ശരിയാണ്. Particle എന്ന
അർത്ഥത്തിൽ കണം, കണിക ഒക്കെ ഉപയോഗിക്കാം.
[22/07, 3:21 pm] Pavithran
Mash Wts App Number: അതെ, ഗോപാലകൃഷ്ണൻ
പറഞ്ഞത് ശരിയാണ്. കണാദന്റേത് ആറ്റം തിയറിയാണെന്ന് പറയുന്ന സാഹചര്യത്തിൽ
വിശേഷിച്ചും.
[22/07, 9:49 pm] Dr N
Shaji Physics: ഞാൻ ഈ ഗ്രൂപ്പിൽ ഇന്നെത്തിയ ആളാണ്. ഇതു വരെ നടന്നത് എന്താണെന്നു വ്യക്തമായി
അറിയാത്തതിനാൽ ചില സംശയങ്ങൾ ചോദിക്കുകയാണ്. ഓരോ ഇംഗ്ലീഷ് സാങ്കേതിക പദവുമെടുത്ത്
അതിൻ്റെ സ്ഥാനത്തു പയോഗിക്കാവുന്ന മലയാള പദങ്ങൾ കണ്ടെത്തുകയാണോ ലക്ഷ്യം? അതോ അതിനു വേണ്ട ഒരു നയം/ ഗൈഡ് ലൈൻ ഉണ്ടാക്കുകയാണോ? ആരെങ്കിലും ഒന്നു പറഞ്ഞു തരുമോ?
എൻ. ഷാജി
[22/07, 9:50 pm] ജിജോ പി ഉലഹന്നാൻ: നിലവിലുള്ളതിനു ഏറ്റവും അനുയോജ്യമായത് കണ്ടെത്തുന്നു
[22/07, 9:50 pm] ജിജോ പി ഉലഹന്നാൻ: ഓരോ ദിവസവും കുറച്ച് വാക്കുകൾ അവതരിപ്പിക്കും, അത് ചർച്ച ചെയ്ത് തീരുമാനമാക്കും
[22/07, 9:51 pm] ജിജോ പി ഉലഹന്നാൻ: ഞാനും എത്തിയിട്ട് ഏതാനും ദിവസങ്ങളേ ആയുള്ളൂ
[22/07, 9:52 pm] Pavithran
Mash Wts App Number: https://malayalaaikyavedi.blogspot.com/
[22/07, 9:55 pm] Hari
Krishnan Work Shop Pattambi: SCERT യുടെ സാങ്കേതിക പദാവലിയിൽ
നിന്നും കുറച്ചു പദങ്ങൾ (അക്ഷരമാലാ ക്രമത്തിൽ) എടുക്കുന്നു. അവയ്ക്ക് മൂന്ന്
പദാവലികളിൽ ഉള്ള മലയാള പദങ്ങൾ ഒരു പട്ടികയായി അവതരിപ്പിക്കുന്നു. അവയിൽ
തിരുത്തലുകൾ വേണോ എന്ന ചർച്ച നടക്കുന്നു. ചർച്ചകളും അവസാനം തീരുമാനിയ്ക്കപ്പെട്ട
പാദങ്ങളും
സമാന്തരമായി
ഒരു ബ്ലോഗിൽ ക്രോഡീകരിക്കുന്നു. ഇതാണ് പ്രവർത്തനം.
[22/07, 10:02 pm] Hari
Krishnan Work Shop Pattambi: ഞാൻ ഇപ്പോഴാണ് ബ്ലോഗ് നോക്കുന്നത്.
ഇവിടെ നടക്കുന്ന ചർച്ചകൾ അതേപടി കോപ്പി-പേസ്റ്റ് ചെയ്യുന്നതുകൊണ്ട് പ്രയോജനമുണ്ടോ ?
ഒരു ആർക്കൈവിങ് എന്ന നിലയ്ക്ക് കൊള്ളാം. പക്ഷെ, ചർച്ചകളുടെ ക്രോഡീകരണം അല്ലേ വേണ്ടത് ? ഒപ്പം ചർച്ച
ചെയ്ത് ഒടുവിൽ സ്വീകരിയ്ക്കപ്പെട്ട
പദങ്ങളുടെ ഒരു പുതുക്കിയ പട്ടികയും ? ഇത് ദിവസവും ചെയ്‌യുന്നത്
ശ്രമകരമായിരിയ്ക്കാം, എന്നാൽ കുറേ മാസങ്ങൾ കഴിഞ്ഞ് ഈ
ചർച്ചകളുടെ കാടിനിടയിലൂടെ ഒരു വഴി കണ്ടെത്തൽ കൂടുതൽ ശ്രമകരമായിരിക്കും.
[22/07, 10:05 pm] Hari
Krishnan Work Shop Pattambi: വാട്സ്ആപിന് പകരം ടെലിഗ്രാം ഗ്രൂപ്
ആണെങ്കിൽ പുതുതായി വരുന്ന ഓരോ അംഗത്തിനും അതുവരെയുള്ള എല്ലാ പോസ്റ്റുകളും കാണാം.
മുഴുവൻ ചർച്ചയും ആർക്കൈവ് ചെയ്യാൻ നമ്മൾ ശ്രമിക്കേണ്ടതുണ്ടോ ? ക്രോഡീകരണം ആണ് കൂടുതൽ പ്രധാനം എന്നാണ് എന്റെ അഭിപ്രായം.
[22/07, 10:06 pm] Seena
Kalady: നയം ഉണ്ടാക്കുക എന്നതും വളരെ അധികം അത്യാവശ്യമാണ്. അതും ഈ
ചർച്ചകളിൽ നിന്ന് തെളിഞ്ഞു വരേണ്ടതുണ്ട്
[22/07, 10:07 pm] ജിജോ പി ഉലഹന്നാൻ: നമ്മൾ ഇവിടെ നടത്തുന്ന ഓരോ അഭിപ്രായവും അവിടെ അത് പോലെ
വരുന്നുണ്ടോ?
[22/07, 10:07 pm]
Pavithran Mash Wts App Number: എല്ലാ ദിവസവും ഒരു തീർപ്പ്
പ്രഖ്യാപിച്ചാൽ ക്രോഡീകരണം എളുപ്പമാകും.
[22/07, 10:07 pm] ജിജോ പി ഉലഹന്നാൻ: മിനുട്സ് പോലെ വന്നാൽ പോരേ?
[22/07, 10:09 pm]
Pavithran Mash Wts App Number: തുടക്കത്തിൽ നമ്മൾ കുറെ സൈദ്ധാന്തിക
ചർച്ച നടത്തിയല്ലോ. അതെല്ലാം വിലപ്പെട്ടതാണെന്നു തോന്നുന്നു.
[22/07, 10:10 pm]
Pavithran Mash Wts App Number: ക്രോഡീകരണം ഈ നിലയിലാക്കാൻ അശ്വിനി
ക്രൺവീനർ) ശ്രദ്ധിക്കുമെന്നു കരുതുന്നു.
[22/07, 10:27 pm]
Pavithran Mash Wts App Number: ഈ നിഘണ്ടു ഈ ചർച്ചയിലുള്ള
മറ്റാരുടെയും കയ്യിലുണ്ടെന്നു തോന്നുന്നില്ല. ചൂണ്ടിക്കാട്ടിയ ഷാജി മാഷിന് നന്ദി.
തുടർന്നുള്ള ചർച്ചയിൽ ഇതു കൂടി പ്രയോജനപ്പെടുത്താമല്ലോ.
[23/07, 7:05 am] Pavithran
Mash Wts App Number: ഗ്രൂപ്പിന്റെ വിവരണം കൊടുത്തത് നന്നായി
അശ്വിനി. ഇതിന് പ്രചോദനമായ ഷാജി മാഷിനും ഹരികൃഷ്ണനും നന്ദി.
[23/07, 7:14 am] അശ്വനി എ. പി: ഇന്ന് മുതൽ ക്രോഡീകരണം ഗ്രൂപ്പിലും ഇടുന്നതാണ്.
[23/07, 7:50 am] ജിജോ പി ഉലഹന്നാൻ: ജിജോ ഉത്തമൻ അല്ലാ
[23/07, 7:52 am] Gopalakrishman
Physics: Attenuation... തെയ്‌വ്, മെലിവ്,
ഒടുങ്ങൽ...
ഇതാണ്
തമിഴ്
[23/07, 8:00 am]
Gopalakrishman Physics: Attenuation....
ഏതെങ്കിലും
ഒരു ഭൗതിക പരിമണത്തിന്റെ (force,
signal.. )ശക്തി ക്രമമായി കുറഞ്ഞു വരുന്നതാണ് attenuation...
വൈദ്യുത
കാന്ത തരംഗങ്ങൾ പ്രേഷണം ചെയ്യുമ്പോൾ ദൂരത്തിന് ആനുപാതികമായി അവയ്ക്ക് ശക്തി ക്ഷയം
ഉണ്ടാവുന്നു...... തരംഗത്തിന്റെ ആയതി കുറഞ്ഞു വരുന്നു.....
[23/07, 8:01 am] അശ്വനി എ. പി: ജൂലൈ 22
ക്രോഡീകരണം.
ചർച്ചയിൽ
പങ്കെടുത്തവർ:
ഹരികൃഷ്ണൻ
ഗോപീകൃഷ്ണൻ
പി
പവിത്രൻ
ജിജോ പി
ഉലഹന്നാൻ |
സി.എം മുരളീധരൻ
എൻ.ഷാജി
സംഗ്രഹം:
Atom എന്ന പദത്തിന് കണിക എന്ന പദമാണ് എസ്.സി.ഇ.ആർ. ടി ഉപയോഗിച്ചിരിക്കുന്നത്. Particle
എന്ന പദത്തിനാണ് കണിക എന്ന വിവർത്തനം യോജിക്കുക. അതിനാൽ കണിക എന്ന
പ്രയോഗം ഒഴിവാക്കേണ്ടതാണ് .Atom - ആറ്റം എന്നും Atomic
- അറ്റോമികത എന്നും പ്രയോഗിക്കാവുന്നതാണ് .Atom എന്നതിന് അണു രണ്ടാം പദമായി ഉപയോഗിക്കാം. എന്നാൽ Atomic എന്നതിന് അണുകത എന്ന് പ്രയോഗിക്കുന്നത് ഒഴിവാക്കണം.
അനുബന്ധം:
Atom - ആറ്റം എന്നും Atomic - അറ്റോമികത എന്നും
പ്രയോഗിക്കാവുന്നതാണ് .Atom എന്നതിന് അണു രണ്ടാം പദമായി
ഉപയോഗിക്കാം. അണു ചേർത്ത് Atomic പറയുക ബുദ്ധിമുട്ടാണ്. Atomic
City യ്ക്ക് അണുക എന്ന പ്രയോഗം ഒഴിവാക്കേണ്ടതാണ് ( ഹരികൃഷ്ണൻ ).
Point object എന്നതിന് കണിക എന്ന പ്രയോഗം കണ്ടിട്ടുണ്ട്.മറ്റൊരു പദം
നിർദ്ദേശിക്കാവുന്നതാണ് (ഗോപീകൃഷ്ണൻ )
Particle physics
എന്നതിന് കണികാ ഭൗതികം എന്ന് പ്രയോഗിക്കുന്നുണ്ട്.Particle എന്ന അർത്ഥത്തിലല്ലേ കണിക ഇപ്പോൾ ഉപയോഗിക്കുന്നത് ?നാനോ
പാർട്ടിക്കിളിന് നാനോകണം എന്ന് ടി.പ്രദീപും മറ്റും ഉപയോഗിക്കുന്നുണ്ട്
(പി.പവിത്രൻ)
ഭൗതിക
ശാസ്ത്ര നിഘണ്ടു (എഡി.എം.ശിവശങ്കരൻ,
കേ.ഭാ.ഇ) എന്ന പുസ്തകം എൻ.ഷാജി പരിചയപ്പെടുത്തി.
[23/07, 8:02 am] Santhosh
Mash Pattambi: ഇതിന്റെ ക്രോഡീകരണം ഒരു വിവരണാത്നകപാഠമാക്കുന്നതിനു
പകരം ഡാറ്റാബെയ്സാക്കുന്നതാണുചിതം . അല്ലെങ്കിൽ ഓപ്പൺ ഗ്ലോസറി
ഇനിയുള്ള
കാലത്ത് സാങ്കേതികമായ കാര്യങ്ങളിലും ശ്രദ്ധ വേണം
പുനരുപയോഗസാധ്യതകളുള്ള
രീതിയിലാവണം പ്രവർത്തനങ്ങൾ. അല്ലെങ്കിൽ ജഡപാഠമായി എവിടെയെങ്കിലും ഒതുങ്ങും ..
[23/07, 8:08 am] Pavithran
Mash Wts App Number: ഗോപീകൃഷ്ണനല്ല, ഗോപാലകൃഷ്ണൻ
ആണ്
[23/07, 8:30 am] Dr N
Shaji Physics: ഭൗതികശാസ്ത്ര നിഘണ്ടുവിൽ ആകെ ഏകദേശം 4500 പദങ്ങൾ
ഉണ്ട്.( രസതന്ത്രം, ജ്യോതിശാസ്ത്രം, കമ്പ്യൂട്ടർ
സയൻസ്, ഭൗമശാസ്ത്രം എന്നിവ അടക്കം).
[23/07, 8:41 am] Dr N
Shaji Physics: Atom എന്നതിന് ഇതിൽ ആറ്റം എന്നു തന്നെ
കൊടുത്തിരിക്കുന്നു. atomic number എന്നതിന് അണുസംഖ്യ,
atomic clock എന്നത് അറ്റോമിക് ക്ലോക്ക്.
പൊതുവെ
ഉപയോഗത്തിലുള്ളത് സ്വീകരിക്കുക എന്ന നയമാണ് നല്ലതെന്നു തോന്നുന്നു.
[23/07, 1:32 pm] Hari
Krishnan Work Shop Pattambi: 👍
[23/07, 1:37 pm] Hari
Krishnan Work Shop Pattambi: Attenuation എന്നതിന് ക്ഷീണനം
എന്നതിനേക്കാൾ ശോഷണം ആവും നല്ലത്. അർത്ഥം ഒന്നുതന്നെ എങ്കിലും. അവശോഷണം എന്ന പദം
കൂടുതൽ ഒരർത്ഥം തരുന്നുണ്ടോ ?
[23/07, 1:38 pm]
Gopalakrishman Physics: Radioactive decay ഇപ്പോൾ ശോഷണം ആണ്
[23/07, 1:39 pm] Hari Krishnan
Work Shop Pattambi: മറ്റു പദങ്ങൾക്ക് മാറ്റം വേണ്ട എന്നാണ്
തോന്നുന്നത്.
[23/07, 1:40 pm] Hari
Krishnan Work Shop Pattambi: Attenuation എന്നതും ഒരുതരം decay
ആണ്.
[23/07, 8:18 pm] അശ്വനി എ. പി: Attenuation എന്നതിന് ശോഷണം എന്ന പദം
ഉറപ്പിക്കാമോ
[23/07, 8:24 pm]
Gopalakrishman Physics: ഏതിന്റെ എങ്കിലും ശോഷണം എന്ന് ആക്കാൻ
പറ്റുമോ?
[23/07, 8:25 pm]
Gopalakrishman Physics: എങ്കിൽ റേഡിയോആക്റ്റിവ് decay യിൽ നിന്നൊരു വ്യത്യാസം വരും
[23/07, 8:46 pm] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: Attenuator
എന്ന ഒരു ഭാഗം ഇല്ലേ? അതിന് കൂടിയോജിച്ച ഒന്ന്
[23/07, 8:51 pm] Smitha
Teacher Malayalam University: അതുപോലെ attenuate എന്ന ഒരു ക്രിയാപദം കൂടിക്കണ്ടു..
[23/07, 8:53 pm] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: ശോഷികാരി ശേഷികരിക്കൽ
[23/07, 8:54 pm] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: ഇവിടെ വെറുതെ
ശേഷണം എന്ന് പറയാതിരിക്കുകയാണ് നല്ലത് decay
മാത്രം ശോഷണം ആവും
[23/07, 8:55 pm] Smitha
Teacher Malayalam University: attenuate എന്ന പദത്തിന് നേർപ്പിക്കൽ
എന്ന് ഉപയോഗിച്ചിട്ടുണ്ട് ഭാഷാ മിത്രം
[23/07, 9:09 pm] Hari
Krishnan Work Shop Pattambi: വെറുതെ decay /
disintegration എന്നുപയോഗിച്ചാൽ
അത് റേഡിയോ ആക്റ്റീവ് ശോഷണം ആണ് എന്ന് മനസ്സിലാക്കപ്പെടുകയില്ല.
രാവിലെ
ഗോപാലകൃഷ്ണൻ മാഷ് പറഞ്ഞപ്പോൾ,
radioactive decay എന്നാൽ റേഡിയോ ആക്റ്റീവ് ശോഷണം എന്നാണ് ഞാൻ
മനസ്സിലാക്കിയത്. ആ പ്രക്രിയക്ക് ശോഷണം എന്നു മാത്രം ഉപയോഗിക്കുന്നത് അത്ര
ശരിയല്ല. എന്നിട്ട് attenuation ന് അവശോഷണം, ക്ഷീണനം എന്നൊക്കെ ഉപയോഗിച്ചാൽ മലയാള അർത്ഥം എല്ലാം ശോഷണം എന്നു തന്നെ. പല
പദങ്ങൾ ഉപയോഗിച്ചതുകൊണ്ടു മാത്രം ഇവ വ്യത്യസ്ത പ്രക്രിയകൾ ആണെന്ന് ബോധ്യമാവില്ല.
Attenuation ന് ശോഷണം എന്നും radioactive decay യ്ക്ക് റേഡിയോ
ആക്റ്റീവ് ശോഷണം എന്നും ഉപയോഗിച്ചാൽ മതി എന്നാണ് തോന്നുന്നത്.
[23/07, 9:12 pm] ജിജോ പി ഉലഹന്നാൻ: ഡീകെയ് എന്നത് ഒരു വസ്തു അളവു കുറയുന്നതും, അറ്റന്വ്വേഷൻ തരംഗങ്ങളും ംമറ്റും ഊർജ്ജം നഷ്ടപ്പെടുന്നതിനെയുമല്ലേ
സൂചിപ്പിക്കുന്നത്. അപ്പോൾ വ്യത്യസ്തത വേണം
[23/07, 9:21 pm] Hari
Krishnan Work Shop Pattambi: ഒരു കൂട്ടം കണികകൾ ഒരു വസ്തുവിലൂടെ
കടന്നു പോകുമ്പോൾ അവയിൽ കുറെ എണ്ണം ആ വസ്തുവിലെ ആറ്റങ്ങളാൽ ആഗിരണം ചെയ്യപ്പെടുന്നു
എന്നു കരുതുക. അപ്പോൾ ആ കണികാ കൂട്ടത്തിലെ എണ്ണം കുറയുന്നു. ഇതും attenuation
ആണ്.
ഒരു
റേഡിയോ ആക്റ്റീവ് പദാർത്ഥത്തിൽ റേഡിയോ ആക്റ്റീവ് ശോഷണം കൊണ്ട് തുടക്കത്തിൽ ഉള്ള
മൂലകത്തിന്റെ ആറ്റങ്ങളുടെ എണ്ണം കുറയുന്നു.
രണ്ടിലും
എണ്ണം കുറയുന്നുണ്ട്, രണ്ട് കാരണങ്ങളാൽ.
Attenuation എന്ന പദം ഒരു വികിരണത്തിന്റെ ഊർജ്ജം കുറയുന്നതിനും ഒരു കണികാ
കൂട്ടത്തിന്റെ എണ്ണം കുറയുന്നതിനും ഒരുപോലെ ഉപയോഗിക്കുന്നു.
[23/07, 9:28 pm] Hari
Krishnan Work Shop Pattambi: തീർച്ചയായും. ജൈവ വിഘടനം എന്നാണ്
ഇതിനു വിളിക്കുക എന്നാണ് ഞാൻ വിചാരിക്കുന്നത്.
[23/07, 9:28 pm] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: ജൈവ വിഘടനം
സംഭവിച്ച് ഊർജ്ജം സ്വതന്ത്രമാകുന്നു
[23/07, 9:29 pm] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: അടുക്കളയിലും
കൃഷിയിലും ഇത് ചീയൽ ആകുന്നു
[23/07, 9:30 pm] Hari
Krishnan Work Shop Pattambi: ഞാൻ ഉദ്ദേശിച്ചത്, വിഘടനം (decay/disintegration) പല രീതിയിൽ സംഭവിക്കാം.
അതുകൊണ്ട് ആ സന്ദർഭം വ്യക്തമാക്കുന്ന പേരുകൾ വേണം.
Radioactive
decay യ്ക്ക് റേഡിയോ ആക്റ്റീവ് വിഘടനം ആണ് കൂടുതൽ യോജിക്കുക,
ശോഷണം എന്നതിനേക്കാൾ.
[23/07, 9:30 pm] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: അവിടെ Decay
എന്നതിന് ശേഷണം എന്ന അർത്ഥം നഷ്ടപെടുന്നു
[23/07, 9:31 pm] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: അതെ
[23/07, 9:31 pm] Hari
Krishnan Work Shop Pattambi: Decay യ്ക്ക് ഒരു സന്ദർഭത്തിലും ശോഷണം
എന്നുപയോഗിക്കാതിരുന്നാൽ ഭേദമാണ്.
[23/07, 9:32 pm] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: ഇനി ഫിഷൻ ആവും
പ്രശ്നം
[23/07, 9:32 pm] Hari
Krishnan Work Shop Pattambi: അത് വിഘടനം എന്ന ആർത്ഥത്തിൽ തന്നെ
മനസ്സിലാക്കപ്പെട്ടണം.
[23/07, 9:32 pm] Hari
Krishnan Work Shop Pattambi: ഹാ ! അതു ഞാൻ മറന്നു !
[23/07, 9:33 pm] Hari
Krishnan Work Shop Pattambi: Fusion ന് ഏതു പദമാണ് ഉപയോഗിക്കാറ് ?
[23/07, 9:33 pm] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: സംയോജനം ആണോ?
[23/07, 9:44 pm]
Gopalakrishman Physics: Radioactive decay നമുക്ക് ആ സമയത്തു
പരിഗണിക്കാം...
ഇപ്പോൾ attenuation ശോഷണം എന്ന്
ഉറപ്പിക്കാം 👍
[23/07, 9:48 pm] Hari
Krishnan Work Shop Pattambi: ന്യൂക്ലിയർ എന്നുപയോഗിക്കുന്ന
സ്ഥിതിയ്ക്ക് ന്യൂക്ലിയർ ഫിഷൻ, ന്യൂക്ലിയർ ഫ്യൂഷൻ എന്നു പോരെ
?
[23/07, 9:50 pm] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: 👍
[23/07, 9:50 pm] Hari
Krishnan Work Shop Pattambi: ഫ്യൂഷൻ മ്യൂസിക്കിനെ ഫ്യൂഷൻ
സംഗീതം എന്നാണ് വിളിക്കാറ്. ഫ്യൂഷൻ ഒരു അപരിചിത
പദമല്ല. ഫിഷൻ എനിയ്ക്കുറപ്പില്ല.
[23/07, 9:51 pm] Hari
Krishnan Work Shop Pattambi: നമ്മൾ അക്ഷരമാലാ ക്രമത്തിലാണ്
പോകുന്നതെങ്കിലും സമാന പദങ്ങൾ വരുന്ന ഭാഗങ്ങൾ ചർച്ചയ്ക്കിടയിൽ ഒരുമിച്ചു
പരിഗണിക്കുന്നത് നല്ലതുതന്നെ.
[24/07, 7:27 am] അശ്വനി എ. പി: ചർച്ചയുടെ ക്രോഡീകരണം.
നിർദ്ദേശിക്കുന്ന പദം:
Attenuation - ശോഷണം
ചർച്ചയിൽ
പങ്കെടുത്തവർ:
ഗോപാലകൃഷ്ണൻ,ജി.ഹരികൃഷ്ണൻ,എൻ.ഷാജി,പി.പവിത്രൻ,
സന്തോഷ്
എച്ച്.കെ, സാജൻ
[24/07, 7:35 am]
Vijayakumar Physics: അണുകേന്ദ്രവിഘടനം
അണുകേന്ദ്രസംയോജനം
[24/07, 8:07 am] Dr N
Shaji Physics: audio frequency എന്നാൽ ശബ്ദത്തിൻ്റെ ആവൃത്തി എന്നു
പറഞ്ഞാൽ ശരിയായ അർത്ഥമാവില്ല. വവ്വാലുകൾ 200 കിലോ ഹെർട്സ് വരെയുള്ള ശബ്ദതരംഗങ്ങൾ
ഉപയോഗിക്കുന്നു. അൾട്രാസൗണ്ട് സ്കാനിംഗിൽ മെഗാഹെർട്സ് പരിധിയിലുള്ള ശബ്ദം
ഉപയോഗിക്കുന്നു. ഇവയൊന്നും audio frequency യിൽ വരില്ല.
[24/07, 8:08 am] Hari
Krishnan Work Shop Pattambi: Disintegration = വിഘടനം
Fission = വിഭജനം
ഇങ്ങനെ
ഉപയോഗിച്ചാൽ,
Radioactive
disintegration = റേഡിയോ ആക്റ്റീവ് വിഘടനം
Nuclear Fission
= അണുകേന്ദ്ര വിഭജനം
എന്നീ
പദങ്ങൾ യോജിച്ചേക്കാം.
[24/07, 8:11 am] Hari
Krishnan Work Shop Pattambi: Amplification = വർധനം
എന്നൊരു
നിർദ്ദേശം ഉണ്ടായിരുന്നു ഈ ഗ്രൂപ്പിൽ മുൻപ്. പ്രവർധനം എന്നതിനു പകരം.
Amplifier = വർധകം എന്നും.
[24/07, 8:12 am] Hari
Krishnan Work Shop Pattambi: Oscillation = ദോലനം
Oscillator = ദോലകം
ഇത്
വിനിമയം ചെയ്യപ്പെടുന്ന ഒരു പദം ആണോ ?
[24/07, 8:19 am]
Gopalakrishman Physics: Oscillation ---- ആട്ടം
ഇതാണ്
തമിഴ്
[24/07, 8:21 am]
Gopalakrishman Physics: ആരും ഉപയോഗിക്കാത്തതും ശ്രദ്ധിക്കാത്തതും
ആയ വാക്കുകളിൽ ഒന്നാണ്.....
[24/07, 9:07 am] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: മനുഷ്യന്
ശ്രവിക്കാവുന്നതാണ് ശ്രവ്യ വും അല്ലാതുള്ള ശബ്ദങ്ങളെല്ലാം തന്നെ ശബ്ദവും
എന്നർത്ഥത്തിൽ ശബ്ദ ആവൃത്തി അല്ലേ കറക്റ്റ്
[24/07, 9:13 am] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: മനുഷ്യന് കേൾക്കാൻ
കഴിയുന്ന ഓഡിയോ ഫ്രീക്വൻസി റേഞ്ചിനെ ഓഡിയോ സ്പെക്ട്രം എന്ന് അല്ലേ? വിളിക്കുക
[24/07, 9:26 am] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: Then
audible frequency ultrasound frequency low frequency together called
as...........???
[24/07, 9:32 am] Dr N
Shaji Physics: ശബ്ദത്തിൻ്റെ
ആവൃത്തിക്ക് നിശ്ചിത പരിധികളില്ല. അത് ഏതാനും മില്ലി ഹെർട്സുകൾ മുതൽ നിരവധി
ഗിഗാ ഹെർട്സുകൾ വരെയാകാം. എന്നാൽ ഓഡിയോ ഫ്രീക്വൻസി എന്നാൽ മനുഷ്യർക്കു കേൾക്കാൻ
പറ്റുന്ന ആവൃത്തിയെ ഉദ്ദേശിച്ച് ഉപയോഗിക്കുന്ന വാക്കാണ്. സൗണ്ട് = ശബ്ദം,
audible = ശ്രവ്യം.
[24/07, 10:33 am] Dr N
Shaji Physics: In English, no single word or phrase exists for the range of
sound frequencies.
[24/07, 10:58 am] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: മലയാളത്തിൽ പിന്നെ
എന്തിനാണ് ശബ്ദത്തിന്റെ ആവൃത്തി എന്ന വാക്ക് ഇതിന് വേണ്ടി മാറ്റിവയ്ക്കുന്നത്?
[24/07, 11:28 am] Hari
Krishnan Work Shop Pattambi: ഇൻഗ്ളീഷിൽ frequency എന്ന പദം എല്ലാ റേഞ്ചിലും പൊതുവായി വരുന്നുണ്ട്. മലയാളത്തിൽ ആവൃത്തി.
Audible
Frequency = ശ്രവ്യ ആവൃത്തി
Ultrasound
Frequency = അൾട്രാ സൗണ്ട് ആവൃത്തി / ശ്രവ്യാധിക ആവൃത്തി /
ശ്രവ്യോന്നത ആവൃത്തി
Infrasound
Frequency = ഇൻഫ്രാസൗണ്ട് ആവൃത്തി / ശ്രവ്യനിമ്ന ആവൃത്തി
[24/07, 11:31 am] Hari
Krishnan Work Shop Pattambi: Ultrasound = ശ്രവ്യാധികം നല്ല
പദമാണ്.
ശ്രവ്യാവൃത്തിയേക്കാൾ
കുറവ് എന്നതിന് കുറച്ചുകൂടി നല്ല പദം ആലോചിക്കാവുന്നതാണ്.
SCERT പദാവലിയിലും മറ്റ് പദാവലികളിലും ultrasound frequency, infrasound
frequency എന്നിവയ്ക്ക് എന്തു പറയുന്നു എന്ന് ഇപ്പോഴേ
നോക്കാവുന്നതാണ്.
[24/07, 11:42 am] CM
Muraleedharan: ശ്രവ്യാധികം രണ്ടാം പദമായേ നൽകാവു എന്നാണ് എൻ്റെ
അഭിപ്രായം. ഒന്നാം പദം അൾട്രാ സൗണ്ട് തന്നെ
[24/07, 11:47 am] Hari
Krishnan Work Shop Pattambi: ശരി. അൾട്രാ സൗണ്ട് വളരെ പരിചിതമാണ്.
[24/07, 11:47 am]
Pavithran Mash Wts App Number: ത്രി ഭാഷാ പദകോശം
[24/07, 11:48 am]
Gopalakrishman Physics: താഴ് ശ്രാവ്യം,
ഉയർ
ശ്രാവ്യം.....
[24/07, 11:51 am] Hari
Krishnan Work Shop Pattambi: അൾട്രാ വയലറ്റ്, ഇൻഫ്രാ റെഡ് എന്നുപയോഗിക്കുന്ന സ്ഥിതിക്ക്, ആ
പദങ്ങളോട് ബന്ധപ്പെടുത്തി ഒരു അടിക്കുറിപ്പ് കൊടുത്താൽ അൾട്രാ സൗണ്ട്, ഇൻഫ്രാ സൗണ്ട് എന്നുതന്നെ ഉപയോഗിക്കുകയും മനസ്സിലാക്കുകയും ചെയ്യാം.
അൾട്രാ
വയലറ്റ്, ഇൻഫ്രാ
റെഡ് എന്നിവ ആ കിരണങ്ങളുടെ ആവൃത്തിയുടെ അടിസ്ഥാനത്തിൽ മനസ്സിലാക്കാനും ഈ രീതി
സഹായിക്കും.
[24/07, 11:54 am] Hari
Krishnan Work Shop Pattambi: അൾട്രാ, ഇൻഫ്രാ
എന്നീ പദങ്ങൾ നമുക്ക് ലാറ്റിനിൽ നിന്ന് ഇൻഗ്ളീഷ് വഴി മലയാളത്തിലേക്ക് സ്വീകരിക്കാവുന്നതേയുള്ളൂ.
[24/07, 11:54 am] Hari
Krishnan Work Shop Pattambi: ഇൻഫ്രാസ്ട്രകച്ചർ ആവും
"ഇൻഫ്രാ" വരുന്ന ഏറ്റവും പരിചിത പദം.
[25/07, 8:13 am] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: Auto wiper
വാഹനങ്ങളിലെ വൈപ്പർ എന്ന് മതി
[25/07, 8:14 am] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: ഓട്ടോമാറ്റിക്
ഓട്ടോറിക്ഷ ഒക്കെ മലയാളം വാക്കായില്ലേ?
[25/07, 8:17 am] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: ഞാനിപ്പോ
ശ്രദ്ധിച്ചത് altra sound അല്ലല്ലോ ultra sound അല്ലേ? അപ്പോ പദാവലിയിൽ u ലേക്ക്
പോണ്ടേ?
[25/07, 8:22 am] അശ്വനി എ. പി: അത് അവിടേയ്ക്ക് മാറ്റി ചേർക്കാം മാഷേ.വോയിസ് ടൈപ്പിൽ വന്ന
പിശക്.തിരുത്തിയിട്ടുണ്ട്
[25/07, 8:46 am] Dr N
Shaji Physics: ഇതേ അഭിപ്രായം തന്നെയാണ് എനിക്കുള്ളത്. മലയാളികൾ
എല്ലാം തന്നെ ബുദ്ധിമുട്ടില്ലാതെ ഉപയോഗിക്കുന്ന പദങ്ങൾക്കു പകരം പുതിയ വാക്കുകൾ
കണ്ടെത്താൻ ശ്രമിക്കേണ്ടതില്ല എന്ന അഭിപ്രായം ഞാൻ വീണ്ടും പറയുന്നു.
[25/07, 10:45 am]
Gopalakrishman Physics: ഒരു മലയാളം വാക്ക് ഇപ്പോൾ
കണ്ടെത്തുന്നതല്ലേ നല്ലത്.... പിന്നീട് പരിഷ്കരിക്കാൻ വേണ്ടി എങ്കിലും.....
അക്കാഡമിക്
ആവശ്യത്തിന് ഉപയോഗിക്കണോ എന്ന് പിന്നീട് തീരുമാനിച്ചാൽ പോരേ....
തമിഴ്, ഹിന്ദി ഭാഷകളിൽ ഈ സമീപനം
ആണ്... ബാക്കി പ്രാദേശിക ഭാഷകളുടെ കാര്യം അറിയില്ല
x
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.