2020, ജൂലൈ 15, ബുധനാഴ്‌ച

മലയാള സാങ്കേതിക പദകോശം - ഭൗതികശാസ്ത്രം ചർച്ച 06


[12/07, 8:34 am] Gopikrishnan Physics: Plate -- കനം(thickness )
 കൂടിയത്
Sheet --ഇടത്തരം കനം
Foil --കനം വളരെ കുറഞ്ഞത്..

മൂന്ന് വ്യത്യസ്ത പദങ്ങൾ ഉണ്ട്
[12/07, 8:43 am] Pavithran Mash Wts App Number: Foil = തകിട് , ശരിയല്ലേ?
[12/07, 8:44 am] Gopikrishnan Physics: ശരിയാവാൻ സാധ്യത ഇല്ല
[12/07, 8:44 am] Gopikrishnan Physics: 6mm നേക്കാൾ കനം കുറഞ്ഞത് ആണ് foil
[12/07, 9:29 am] Bharathan Mash: കൂട്ടത്തിൽ കനം കുറഞ്ഞതിനു തന്നെയല്ലേ തകിട് നടപ്പിലുള്ളത്.?
തകിടെഴുതിക്കണോ..?
[12/07, 9:32 am] F Mahesh Ikhya: പൊതിയാൻ ഉപയോഗിക്കുന്ന ത്ര കനം കുറഞ്ഞതാണ് ഫോയ്ൽ
[12/07, 9:32 am] Bharathan Mash: തകിടെഴുതിക്കുന്നത് ഷീറ്റിലാണോ..?
നിശ്ചയമില്ല
[12/07, 9:32 am] Gopikrishnan Physics: Foil കടലാസ്സുപോലെ അയഞ്ഞ അവസ്ഥ ആണ്
[12/07, 9:33 am] F Mahesh Ikhya: തകിട് എഴുതിക്കുന്നത് ചെറിയകട്ടിയുള്ള ഷീറ്റിലാണ്😃
[12/07, 9:35 am] Bharathan Mash: അതാണെൻ്റെ പ്രശ്നം.
കട്ടി ( കനം ) ആപേക്ഷികമല്ലേ..?
ഫോയിലിൽ നിന്ന് പുറപ്പെട്ടതും ഷീറ്റിൽ എത്താത്തതുമായ അവസ്ഥ ഉണ്ടോ..?
[12/07, 10:06 am] Pavithran Mash Wts App Number: തകിട് ഇംഗ്ലീഷിലാക്കിയാൽ എന്താണ് വാക്ക്?
[12/07, 10:06 am] Gopikrishnan Physics: Sheet
[12/07, 10:07 am] Pavithran Mash Wts App Number: മേല്പുരയിലിടുന്ന ഷീറ്റിനോ?

[12/07, 10:07 am] Pavithran Mash Wts App Number: മേല്പുരയിൽ തകിട് ഇടില്ലല്ലോ.
[12/07, 10:09 am] Pavithran Mash Wts App Number: മന്ത്രവാദികളുപയോഗിക്കുന്ന ചെമ്പ് / വെള്ളി തകിടിന് എത്ര കനം വരും?
[12/07, 10:10 am] Gopikrishnan Physics: .006 to. 0.25 ഇഞ്ച് ആണ് ഷീറ്റിന്റെ കട്ടി

O. OO6 ഇഞ്ചിനെക്കാൾ കുറഞ്ഞ കട്ടി ആണ് ഫോയിലിനു....
[12/07, 10:11 am] Gopikrishnan Physics: മെക്കാനിക്കൽ എഞ്ചിനീയർ ഉണ്ടെങ്കിൽ ഉടൻ ഇടപെടണം 😃
[12/07, 10:12 am] Pavithran Mash Wts App Number: മന്ത്രവാദി / മെക്കാനിക്കൽ എഞ്ചിനിയർ ഉണ്ടോ ?
[12/07, 10:13 am] Gopikrishnan Physics: മന്ത്ര തകിട് ഷീറ്റ് അല്ലേ....
Foil അല്ല
[12/07, 10:13 am] F Mahesh Ikhya: മേൽക്കൂര തകിട് അടിച്ചതാണ് എന്ന് പറയാറുണ്ട്
[12/07, 10:14 am] F Mahesh Ikhya: തകിട് ഷീറ്റാണ് എന്നും
[12/07, 10:14 am] Gopikrishnan Physics: തകിട് ഷീറ്റ് ആണ്....
Foil അല്ല
[12/07, 10:15 am] Bharathan Mash: മേൽക്കൂരയക്ക് തകരം പറയാറുണ്ട്. അതിന് തകിടിനോട് ബന്ധമില്ലല്ലോ..
അത് ഷീറ്റ് - മെറ്റീരിയലുമായി ബന്ധപ്പെട്ടതല്ലേ..
[12/07, 10:15 am] അനീസ് ഹസ്സൻ: Gold foil പരീക്ഷണം... സ്വർണ്ണ തകിടുകൊണ്ടുള്ള പരീക്ഷണം എന്ന് പഠിപ്പിക്കുന്നുണ്ട്...
[12/07, 10:17 am] Bharathan Mash: അലൂമിനിയം തകിടിൽ പൊതിഞ്ഞ ചോക് ലേറ്റുകൾ..😋
[12/07, 10:18 am] Gopikrishnan Physics: ഗോൾഡ് foil തകിട് അല്ല... 0.0002mm thickness ആണ്....
റുഥർഫോർഡ് ഉപയോഗിച്ചത്
[12/07, 10:18 am] അനീസ് ഹസ്സൻ: അതെ
[12/07, 10:19 am] Pavithran Mash Wts App Number: റുഥർഫോർഡിന്റെ കാര്യത്തിൽ യോജിക്കുന്നു.
[12/07, 10:20 am] അനീസ് ഹസ്സൻ: നേരിയ തകിട് എന്ന വാക്കാണ് ഹൈസ്ക്കൂൾ ക്ലാസ് മുറിയിൽ ഉപയോഗിക്കുന്നത്
[12/07, 10:21 am] F Mahesh Ikhya: അലുമിനിയം ഫോയിലിൽ പൊതിഞ്ഞ ഭക്ഷണം. അവിടെ തകിട് ശീല പ്രശ്നമാണ്. എന്നാൽ ശാസ്ത്രത്തിലെ സാങ്കേതിക പദമായി ഫോയിൽ എന്ന അർത്ഥത്തിൽ വിനിമയം ചെയ്യുന്നുണ്ടെങ്കിൽ ഫോയിൽ നിലനിർത്തിക്കൊണ്ട് ഉപയോഗിക്കാമെന്ന് തോന്നുന്നു
[12/07, 10:23 am] Gopikrishnan Physics: ചെമ്പ് തകിട് ചുരുട്ടി നമ്മൾ ഉറുക്ക് ഉണ്ടാക്കിയ അതേ സാങ്കേതിക വിദ്യ അനുകരിച്ചാണ് അവർ capacitor ഉണ്ടാക്കിയത് 😃
[12/07, 10:24 am] F Mahesh Ikhya: അതിനുള്ളിൽ നമ്മളും നിറയ്ക്കുന്നുണ്ട്
[12/07, 10:24 am] Pavithran Mash Wts App Number: ഉറുക്കും നൂലും നമ്മുടെ രക്ഷ. capacitor അവരുടെയും
[12/07, 10:37 am] Pavithran Mash Wts App Number: Capacitor -ന് ഇലക്ട്രിക് / ഇലക്ട്രോണിക് ഉറുക്ക് എന്ന് ക്ലാസിൽ പരിചയപ്പെടുത്തിയാൽ കുട്ടികളുടെ മനസ്സിൽ ഉറക്കും. പാഠപുസ്തകത്തിൽ പറ്റില്ലെങ്കിലും .
[12/07, 10:38 am] F Mahesh Ikhya: അരയിൽ കെട്ടിയത് കപ്പാസിറ്ററാണെന്ന് ശാസ്ത്രീയ വിശകലനവും ഇന്ത്യൻ പാഠപുസ്തകത്തിൽ പ്രതീക്ഷിക്കയുമാവാം
[12/07, 10:39 am] Pavithran Mash Wts App Number: മന്ത്രവാദ യുക്തിയെ ആ ദേശം ചെയ്ത് ഇലക്ട്രോണിക് യുക്തി കടന്നുവരും.
[12/07, 10:42 am] F Mahesh Ikhya: തത്വത്തിൽ ശരിയാണ്
[12/07, 10:45 am] Pavithran Mash Wts App Number: ശബ്ദതാരാവലി
[12/07, 10:46 am] Pavithran Mash Wts App Number: ചൈതന്യം എന്നാണ് അർത്ഥം
[12/07, 10:48 am] F Mahesh Ikhya: കനം കുറഞ്ഞത തകിടിൽ ഫോയിൽ വിനിമയം സാധ്യമാവുമോ
[12/07, 10:48 am] Bharathan Mash: ശാസ്ത്ര സമൂഹത്തിനുള്ള കൃത്യത ഭാഷയെ നിർമിക്കുന്ന പൊതു സമൂഹത്തിന് ഉണ്ടാകണമെന്നില്ല. അതിനാൽ കനത്തിൻ്റെ  അളവടിസ്ഥാനത്തിലുള്ള കൃത്യത ഇല്ലെങ്കിലും ഷീറ്റുകളിൽ നേരിയതാണ് തകിടെന്ന  'ബോധം ജനത്തിനില്ലേ..?
എങ്കിൽ അതിനെ കൃത്യതപ്പെടുത്തി ശാസത്ര ഭാഷയിൽ ഉപയോഗിച്ചുകൂടേ..?
[12/07, 10:51 am] Bharathan Mash: സ്കൂൾ ക്ലാസ്സുകളിൽ നാം കേട്ട ചെമ്പുതകിടിൻ്റെ കാര്യവും ഇങ്ങനെ തന്നെയല്ലേ..?
[12/07, 10:52 am] F Mahesh Ikhya: തകിട് എന്ന് തീരുമാനിച്ചാൽ പ്രശ്നമില്ല. എന്നാൽ പൊതുബോധത്തിൽ മാത്രം ശാസ്ത്ര പദങ്ങളുടെ അർത്ഥം നിൽക്കുന്ന മെന്നില്ല. അവിടെ സയൻസ് ക്ലാസ്സ് തകിടിൽ നിന്നും ഫോയിലിലേക്ക് സ്വാഭാവികമായും ഷിഫ്റ്റ് ചെയ്യും.
[12/07, 10:53 am] Pavithran Mash Wts App Number: ഫോയിലും തകിടും കുട്ടികൾ പഠിക്കട്ടെ. പറയുമ്പോൾ നേർത്ത തകിട് എന്ന് ഉദാഹരണ സഹിതം പറയാം
[12/07, 10:57 am] Hari Krishnan Work Shop Pattambi: Aerofoil എന്ന വാക്കിലും ഫോയ്ൽ ഇല്ലേ ? വിമാനത്തിന് അലൂമിനിയം ഫോയ്ലിലെ  "ഫോയ്ലിന്റെ" കനം അല്ലല്ലോ.  പലപ്പോഴും ഒരു പദം ഉപയോഗിക്കുന്ന സന്ദർഭത്തിൽ നിന്നാണ് അതിന്റെ മുഴുവൻ അർത്ഥവും ലഭിക്കുക. അതുകൊണ്ട് എല്ലാ സന്ദർഭത്തിലേക്കും യോജിച്ച സമാന പദം എന്നൊന്ന് ഇത്തരം അയഞ്ഞ വാക്കുകൾക്ക് ഉണ്ടാക്കാൻ മിനക്കെടുന്നത് വെറുതെയാവും.

എനിയ്ക്കു തോന്നുന്നു, അലൂമിനിയം ഫോയ്ൽ എന്നോ അലൂമിനിയം തകിട് എന്നോ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്ന്. ഫോയ്ലിന്റെ / തകിടിന്റെ കനം സന്ദർഭാനുസരണം മറിക്കോട്ടെ.
[12/07, 11:04 am] Hari Krishnan Work Shop Pattambi: Channel ന്റെ ഒരർത്ഥം മാത്രമാണ് ഇടനാഴി. ഒരു റേഡിയോ ചാനലിൽ ഉദ്ദേശിക്കപ്പെടുന്നത് ആ പ്രക്ഷേപണത്തിന് ഉപയോഗിക്കുന്ന തരംഗദൈർഘ്യത്തിന്റെ ഇടനാഴി എന്നാണെങ്കിലും, എ. എം. ഇടനാഴി എന്നു പറയുന്നതുകൊണ്ട് ഒരു റേഡിയോ ചാനൽ ആണിത് എന്ന ആശയം ലഭിക്കില്ല. എ. എം. ചാനൽ, എഫ്. എം. ചാനൽ എന്നീ പ്രയോഗങ്ങളാണ് നല്ലത്.

എ. എം. : Amplitude Modulation എന്നതിന്റെ ചുരുക്കം.

എഫ്. എം. : Frequency Modulation.
[12/07, 11:06 am] +91 94465 15116: "ഇല" എന്നർത്ഥം വരുന്ന folium എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് foil എന്ന ഇംഗ്ലീഷ് വാക്ക് ഉണ്ടാകുന്നത്.

Metal foil എന്നു പറയുന്നിടത്ത് ഇലയുടെ നേർമയും aerofoil
എന്നിടത്ത് രൂപവുമാകാം ഉദ്ദേശിക്കുന്നത്
[12/07, 11:08 am] Hari Krishnan Work Shop Pattambi: Amperage :
ആമ്പിയറേജ് ഒന്നാം പദമായും വൈദ്യുതിവാഹനശേഷി രണ്ടാം പദമായും ഉപയോഗിക്കാം. വാഹനശേഷിയോ, പദാവലിയിൽ കൊടുത്തിരിക്കുന്ന വഹനശേഷിയോ ശരി ? പരമാവധി എത്ര അളവ് വരെ വൈദ്യുതി വഹിക്കാൻ ഒരു കമ്പിക്ക് കഴിവുണ്ട് എന്ന അളവാണ് Amperage.
[12/07, 11:09 am] Hari Krishnan Work Shop Pattambi: ആവാം. സന്ദർഭം പ്രധാനമാണ്, ചേർന്നുവരുന്ന പാദങ്ങളും.
[12/07, 11:11 am] Hari Krishnan Work Shop Pattambi: ആമ്പിയർ ആ ശാസ്ത്രജ്ഞന്റെ പേരുമാണ്. അതുകൊണ്ട് ആമ്പിയറേജ് എന്നുപയോഗിക്കുന്നത് നല്ലതുതന്നെ.
[12/07, 11:22 am] +91 94465 15116: "ആമ്പിയർ അളവ് " എന്നു പറയുന്നതിൽ തെറ്റുണ്ടോ ?
[12/07, 11:31 am] Gopikrishnan Physics: Channel --- തരംഗ പാത
[12/07, 11:32 am] Gopikrishnan Physics: അലൈ വരിസെയ് എന്ന് തമിഴ്
[12/07, 1:14 pm] +91 94465 15116: https://ml.m.wikisource.org/wiki/%E0%B4%95%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%B5%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%95%E0%B5%BE
[12/07, 1:39 pm] Smitha Teacher Malayalam University: Foil എന്നത് തമിഴിൽ പടലം എന്നാണുപയോഗിക്കുന്നത് - അലുമിനിയം പടലം. മലയാളത്തിൽ പാളി എന്ന വാക്കും ഉപയോഗിക്കാറില്ലേ..
[12/07, 2:54 pm] CM Muraleedharan: https://www.industrialmetalsupply.com/blog/difference-sheet-plate-foil
[12/07, 2:56 pm] CM Muraleedharan: ഭക്ഷണം പായ്ക്ക് ചെയ്യുന്നതെല്ലാമായി ബന്ധപ്പെട്ട് പ്രചാരമുള്ള വാക്കാണ് ഫോയ്ല്‍. അത് അതേപോലെ തന്നെ ഉപയോഗിക്കുകയല്ലേ നല്ലത്
[12/07, 3:08 pm] Pavithran Mash Wts App Number: പ്രയോജനകരം
[12/07, 3:31 pm] Hari Krishnan Work Shop Pattambi: ഒരു വൈദ്യുത ചാലകത്തിലെ വൈദ്യുതിയുടെ അളവിനെ വിളിക്കുന്നത്
"ആമ്പിയർ" എന്നാണ്.

"ആമ്പിയറേജ്" എന്ന പദത്തിന് "ആമ്പിയർ അളവ് " എന്നുപയോഗിക്കുമ്പോൾ, ആമ്പിയർ, ആമ്പിയർ അളവ് എന്നിവ പരസ്പരം മറിപ്പോവാൻ ഇടയുണ്ട്.
[12/07, 5:13 pm] F Mahesh Ikhya: ആമ്പിയർ അളവ് എന്ന് പ്രയോഗിച്ച് ആമ്പിയറേജ് ബ്രാക്കറ്റിൽ നൽകിയാൽ പ്രശ്നമാവില്ലെന്ന് തോന്നുന്നു
[12/07, 5:14 pm] F Mahesh Ikhya: ആംപ്ലിറ്റ്യൂഡ് മോഡുലേഷനും ഫ്രീക്വൻസി മോഡുലേഷനും അതായി നിൽക്കുമ്പോൾ ചാനൽ എന്ന മലയാളപദത്തിന് പകരം വെക്കേണ്ടതില്ല. വഴിയും ഇടനാഴിയും ഇവിടെ അർത്ഥ ബോധം ഉണ്ടാക്കുന്നില്ല എന്ന് തോന്നുന്നു
[12/07, 5:41 pm] Hari Krishnan Work Shop Pattambi: ആമ്പിയർ പരിധി എന്നായാലോ ?
[12/07, 8:28 pm] Hari Krishnan Work Shop Pattambi: തരംഗ പാത ഒരു നല്ല വാക്കാണ്. ചാനൽ കൂടാതെ രണ്ടാമതൊരു പദമായി അതുകൂടി വന്നുകൊള്ളട്ടെ.

റേഡിയോ, ടി.വി. ചാനലുകളുടെ കാര്യത്തിൽ ചാനൽ എന്ന വാക്ക് അതിപരിചിതമായിക്കഴിഞ്ഞതിനാൽ അത് ഒന്നാംപദമായി നിലനിർത്തുകയാവും നല്ലത്.
[12/07, 8:29 pm] Hari Krishnan Work Shop Pattambi: Amperage = ആമ്പിയർ പരിധി എന്നത് നന്ന് എന്നു തോന്നുന്നു.
[12/07, 8:36 pm] Gopikrishnan Physics: പരിധി കൃത്യമായി ധാരണ തരും....
[12/07, 8:37 pm] Gopikrishnan Physics: അളവ് അല്ല പരിധി ആണ്.
[12/07, 9:17 pm] Pavithran Mash Wts App Number: ഉറപ്പിച്ചെന്നു കരുതുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.