[11/07, 8:07 am] Gopikrishnan Physics: ഹിന്ദിയിൽ പ്രത്യവർത്തി ധാര എന്ന് തന്നെ ആണ്
[11/07, 12:40 pm] Hari Krishnan Work Shop
Pattambi: Alternator എന്നാൽ വൈദ്യുത പ്രവാഹ ദിശ മാറ്റുന്ന ഉപകരണം
എന്നാണ് ഞാൻ വിചാരിക്കുന്നത്. Commutator എന്നത് മറ്റൊരു
പേരാണ്. ഈ അർത്ഥം അല്ലാതെ Alternator കൊണ്ട്
മറ്റെന്തെങ്കിലും ഉദ്ദേശിക്കുന്നുണ്ടോ ?
[11/07, 12:46 pm] Hari Krishnan Work Shop
Pattambi: AC current, DC current എന്നീ പദങ്ങൾക്ക്
എ.സി. വൈദ്യുതി,
ഡി. സി. വൈദ്യുതി എന്നീ വാക്കുകൾ ആവും നല്ലത് എന്നു തോന്നുന്നു.
Alternating Current എന്ന്
പൂർണ്ണ രൂപത്തിന് ആവർത്തിധാരാ വൈദ്യുതി എന്നു മതിയാകുമോ ? Direct current ന് നേർധാരാ വൈദ്യുതി എന്നും ?
[11/07, 12:49 pm] Hari Krishnan Work Shop
Pattambi: Alternator = ആവർത്തകം / പരിവർത്തകം എന്നീ വാക്കുകൾ
യോജിക്കുമോ എന്നു പരിശോധിക്കാവുന്നതാണ്.
[11/07, 12:51 pm] Hari Krishnan Work Shop
Pattambi: പ്രത്യാവർത്തി, പ്രത്യാവർത്തകം
എന്നീ പദങ്ങൾ അല്പം ബുദ്ധിമുട്ടുള്ളവയാണ്. പ്രധാനമായും ആലോചിക്കേണ്ടത് ഈ പദങ്ങൾ
ആവർത്തി, ആവർത്തകം എന്നീ പദങ്ങളേക്കാൾ കൂടുതൽ
കൃത്യതയുള്ളവയാണോ എന്നതാണ്.
[11/07, 12:59 pm] Gopikrishnan Physics:
Repeating alternating ഈ വാക്കുകൾ തമ്മിലുള്ള വ്യത്യാസം ആവർത്തകം
പ്രത്യവർത്തകം ഇവ തമ്മിൽ ഉണ്ടോ?
[11/07, 1:00 pm] Hari Krishnan Work Shop
Pattambi: Alternating എന്നാൽ ആവർത്തിക്കുന്നു എന്നുതന്നെയല്ലേ ?
പ്രത്യാവർത്തി എന്ന വാക്കിന്റെ അർത്ഥം ആരെങ്കിലും
വിശദീകരിക്കുമല്ലോ.
[11/07, 1:02 pm] Hari Krishnan Work Shop
Pattambi: ശരിയാണ്, ദിശാ വ്യതിയാനം കൂടി
പദത്തിൽ സൂചിപ്പിക്കപ്പെട്ടാൽ നല്ലത്.
[11/07, 1:03 pm] Hari Krishnan Work Shop
Pattambi: പ്രത്യാവർത്തി എന്ന വാക്ക് ആ ആശയം കൂടി സൂചിപ്പിക്കുന്നുണ്ടോ എന്നാണ്
എന്റെ സംശയം.
[11/07, 1:08 pm] Gopikrishnan Physics:
Oscillation ആവർത്തക ചലനം എന്നാണ്...
അവിടെയും ദിശ മാറ്റം ഉണ്ടല്ലോ
[11/07, 1:09 pm] Gopikrishnan Physics: പ്രത്യാവർത്തി ബുദ്ധിമുട്ട് ആണ്..... easily communicating അല്ല
[11/07, 1:09 pm] Hari Krishnan Work Shop
Pattambi: ആവർത്തകം എന്ന വാക്ക് അവിടെ ഉപയോഗിക്കുന്നുണ്ടെങ്കിൽ
നല്ലത്, ഇവിടെയും അതു മതിയാകും.
[11/07, 1:10 pm] Hari Krishnan Work Shop
Pattambi: Alternating current എന്നാൽ oscillating current തന്നെയാണ്. ഈ സന്ദർഭത്തിൽ ആശയം വ്യക്തമാക്കാൻ ആവർത്തി ധാരാ വൈദ്യുതി
മതിയാകും എന്നു തോന്നുന്നു.
[11/07, 1:12 pm] Gopikrishnan Physics: ഒരേ സൈക്കിൾ ആവർത്തിക്കുന്നു എന്ന അർത്ഥത്തിൽ എടുക്കാമല്ലോ
[11/07, 1:28 pm] Pavithran Mash Wts App
Number: നേർ എന്നതിന് എതിരെ പ്രതി എന്നാക്കിയാലോ ? പ്രതി ധാര എന്ന്. തുടക്കത്തിൽ ഇംഗ്ലീഷ് ബ്രാക്കറ്റ് വേണ്ടി വരും. പിന്നെ
ശീലമാവും
[11/07, 1:30 pm] Gopikrishnan Physics: ദിശാ ബോധവും ഇതിൽ വരും... ലളിതവും ആണ്
[11/07, 1:53 pm] Pavithran Mash Wts App
Number: എ.ആർ. രാജരാജവർമ - നാട്ടു ഭാഷാ വിദ്യാഭ്യാസം എന്ന ലേഖനം.
[11/07, 1:54 pm] Pavithran Mash Wts App
Number: ഈ യുക്തി വെച്ച് അർത്ഥഭേദം സ്വീകാര്യം.
[11/07, 2:03 pm] Pavithran Mash Wts App
Number: opposite എന്നതിന് എതിർ എന്നും alternative എന്നതിന് പ്രതി എന്നും മുൻപദമായി ചേർക്കാമെന്നു തോന്നുന്നു.
[11/07, 4:31 pm] സജീവ് Tirur
Ssus: സാങ്കേതിക തത്വശാസ്ത്രം ഗവേഷണം ചെയ്യുന്ന ഒരാളെ അറിയാം.
ആവശ്യമാണോ
[11/07, 4:36 pm] Pavithran Mash Wts App
Number: വേണമല്ലോ. മലയാള ത്തിൽ വിജ്ഞാന ഭാഷ വികസിപ്പിക്കുന്ന
കാര്യത്തിൽ നിർമാണാത്മക സമീപനമുള്ള എല്ലാവർക്കും സ്വാഗതം . മലയാളം വേണ്ട എന്ന
സമീപനം ഉണ്ടാകാതിരുന്നാൽ മതി.
[11/07, 6:19 pm] Hari Krishnan Work Shop
Pattambi: "പ്രതിധാര" എന്നത് എങ്ങനെയാണ് ആവർത്തിക്കുന്ന
ചലനത്തെ (alternating /oscillatory) സൂചിപ്പിക്കുന്നു എന്ന്
പവിത്രൻ മാഷ് ഒന്നു വിശദീകരിക്കുമോ ?
Periodic Motion ന് ആവർത്തന ചലനം
എന്ന് (ആവർത്തക ചലനം എന്നതിനേക്കാൾ നല്ല പദം ഇതാവും. ആവർത്തിക്കുന്ന ചലനം എന്ന
അർത്ഥത്തിൽ.) ഉപയോഗിക്കുകയാണെങ്കിൽ periodic
ആയി മാറിക്കൊണ്ടിരിക്കുന്ന വൈദ്യുതിയ്ക്ക് ആവർത്തി ധാരാ എന്നല്ലേ
നല്ലത് എന്നൊരു സംശയം. ഒരേ ആശയത്താൽ ബന്ധപ്പെട്ടിരിക്കുന്ന സങ്കല്പനങ്ങൾക്ക് സമാന
പദങ്ങൾ നൽകുന്നതാവും ഒരു കൂട്ടം ആശയങ്ങൾ ഒന്നിച്ച് മനസ്സിലാക്കാൻ സൗകര്യപ്രദം.
[11/07, 6:25 pm] Vijayakumar Physics:
Antiparticle എന്നതിന് പ്രതികണം എന്നാണ് സാധാരണപരിഭാഷ നല്‍കുന്നത്.
[11/07, 6:25 pm] Hari Krishnan Work Shop
Pattambi: നേർധാര അല്ലാത്തത് എന്ന അർത്ഥത്തിൽ ആവാം പ്രതിധാര
എന്നുപയോഗിച്ചത്. അവിടെ ഒരു പ്രശ്നം തോന്നുന്നത്, നേർധാര
എന്ന ആശയത്തെ ആധാരമാക്കി മാത്രമേ പ്രതിധാരയെ മനസ്സിലാക്കാൻ കഴിയുകയുള്ളൂ എന്നതാണ്.
എന്നാൽ പ്രതിധാര / ആവർത്തി ധാര എന്നിങ്ങനെ നമ്മൾ വിളിക്കാൻ ശ്രമിക്കുന്ന
വൈദ്യുതിയ്ക്ക് ആവർത്തന ചലനം എന്ന ആശയവുമായാണ് ബന്ധം.
ഞാനുദ്ദേശിച്ചത്,
"നേർധാര അല്ലാത്തത്" എന്നതിൽനിന്നും സ്വതന്ത്രമായ നിലനിൽപ്പ്
ആവർത്തന ചലനത്തിലൂടെ മാറിക്കൊണ്ടിരിക്കുന്ന വൈദ്യുതിക്കുണ്ട് എന്നാണ്. ആ സ്വതന്ത്ര
അസ്തിത്വം പേരിലും വേണം എന്നു തോന്നുന്നു.
[11/07, 6:27 pm] Hari Krishnan Work Shop
Pattambi: Anti-direct current എന്ന അർത്ഥത്തിലാണ് ഇവിടെ പ്രതിധാരാ
വൈദ്യുതി എന്ന പേര് നിർദ്ദേശിക്കപ്പെട്ടത്.
Anti-direct current എന്നതിനേക്കാൾ
സ്വതന്ത്രമായ ആശയമാണ് alternating current എന്നാണ് ഞാൻ
പറഞ്ഞുവരുന്നത്.
[11/07, 6:32 pm] Pavithran Mash Wts App
Number: പ്രതി എന്നതിന് നേരിട്ട് ആവർത്തനം എന്ന അർത്ഥം കിട്ടില്ല.
പകരം ഓരോ എന്ന അർത്ഥം കിട്ടും. പ്രതിദിനം എന്നതിലെ പോലെ . എതിർ എന്ന പദത്തിന് ഈ
ചലന പ്രതീതി ഇല്ല . പ്രതി എന്നത് പ്രത്യാവർത്തി എന്ന കഠിനപദത്തെക്കാൾ ഭേദമായി
തോന്നി. പ്രയോഗത്തിലൂടെ ആവർത്തനം എന്ന ഒരു അധിക അർത്ഥം നിർമിക്കാമെന്നു തോന്നി.
അങ്ങനെ ഒരു വിശ്വാസം നമുക്കുണ്ടെങ്കിൽ അത് സ്വീകരിക്കാം. അല്ലെങ്കിൽ തള്ളാം.
[11/07, 6:35 pm] F Mahesh Ikhya: പ്രത്യാവർത്തിധാരാ വൈദ്യുതി ഉപയോഗത്തിലൂടെ പരിചിതമാണ്
[11/07, 6:37 pm] CM Muraleedharan: ആൾട്ടർനേറ്റ് എന്നുള്ളതിന് മറ്റ് സന്ദർഭങ്ങളിൽ ഏകാന്തര എന്ന്
ഉപയോഗിക്കാറുണ്ടല്ലോ.
ഏകാന്തര കോണുകൾ,
ഏകാന്തര ശ്രേണി എന്നിങ്ങനെ.
ഇവിടെ അതുമായി ബന്ധിപ്പിക്കാനുള്ള
സാധ്യതയുണ്ടോ?
[11/07, 6:38 pm] സന്തോഷ് മാഷ്
ആര്യമ്പാവ്: നേർധാരാവൈദ്യതി
എന്നതിനോടൊപ്പമായിരിക്കില്ലേ
പ്രതിധാരാവൈദ്യതി എന്ന് മനസിലാക്കേണ്ടി വരിക.
ആയതിനാൽ 'ആവർത്തി ' കളഞ്ഞാൽ പ്രയോഗസുഖം കൂടും.
[11/07, 6:40 pm] Vijayakumar Physics: ആവര്‍ത്തി എന്ന പ്രയോഗത്തിലൂടെ frequencyയുമായുള്ള
ബന്ധം കിട്ടുന്നുണ്ട്.
[11/07, 6:50 pm] Hari Krishnan Work Shop
Pattambi: Periodically changing current ആണ് alternating
current. ഈ ആശയം പ്രതിധാര വൈദ്യുതി എന്ന വാക്കിൽ ഇല്ല. നേർധാരാ
വൈദ്യുതി അല്ലാത്തത് എന്ന ആശയമേയുള്ളൂ.
പ്രയോഗസുഖം ഉണ്ട് എന്നതു ശരിയാണ്.
പ്രതിധാരാ വൈദ്യുതിയുടെ ആവൃത്തി (frequency)
യെക്കുറിച്ച് സംസാരിക്കുന്നതിനെക്കാൾ എളുപ്പമാകും ആവർത്തി ധാരാ
വൈദ്യുതിയുടെ ആവൃത്തിയെക്കുറിച്ചാവുമ്പോൾ. ആവർത്തനം എന്ന ആശയം പേരിലും ഉണ്ട്.
[11/07, 6:51 pm] Pavithran Mash Wts App
Number: കോണിന്റെ കാര്യത്തിൽ എതിർ കോൺ , പ്രതി
കോൺ എന്ന് opposite angle, alternate angle എന്ന വ്യത്യാസം
സൂചിപ്പിക്കാൻ .യോജിച്ചേക്കും
[11/07, 6:53 pm] F Mahesh Ikhya: നേർധാരാ വൈദ്യുതി, ആവർത്തിധാരാ വൈദ്യുതി ഇവ ആശയം
വ്യക്തമാക്കുന്നുണ്ട്
[11/07, 6:55 pm] Pavithran Mash Wts App
Number: പ്രത്യാവർത്തി ധാരയെക്കാൾ ആവർത്തി ധാര മെച്ചം തന്നെ. alternate
ന്റെ എല്ലാ സൂചനകളും ഇല്ലെങ്കിലും .
[11/07, 6:57 pm] Hari Krishnan Work Shop
Pattambi: Alternating, alternator എന്നിങ്ങനെ വൈദ്യുത പ്രവാഹവുമായി
ബന്ധപ്പെട്ടുവരുന്ന അർത്ഥമല്ല alternate angle എന്ന പദത്തിലെ
alternate -നുള്ളത്.
[11/07, 6:57 pm] Hari Krishnan Work Shop
Pattambi: ഗണിതാധ്യാപകർ ഈ ഗ്രൂപ്പിൽ വേണ്ടതാണ്. ഏകാന്തര കോണ് എന്ന
ആശയത്തെക്കുറിച്ച് അവർ കൂടി പറയുന്നത് നന്നായിരിക്കും.
[11/07, 7:00 pm] Pavithran Mash Wts App
Number: ഏകാന്തരം - എന്തെങ്കിലും വിനിമയം ചെയ്യുന്നുണ്ടോ ?
[11/07, 7:01 pm] Hari Krishnan Work Shop
Pattambi: ആ വാക്ക് - ഏകാന്തരം - എങ്ങനെ വന്നു എന്ന് എനിയ്ക്കു
വ്യക്തമല്ല.
എൻജിനീയറിങ് മേഖലയിൽ ഉള്ളവരെപ്പോലെ
പ്രധാനമാണ് ഗണിത മേഖലയിൽ ഉള്ളവരുടെ സാന്നിധ്യം ഈ ഗ്രൂപ്പിൽ.
[11/07, 7:04 pm] Hari Krishnan Work Shop
Pattambi: എന്റെ തോന്നൽ പഴയ പദവലികളിൽ സാങ്കേതിക മേഖലയിൽ നിന്നുള്ള
പദങ്ങളാണ് സിദ്ധാന്ത തലത്തിലുള്ള പദങ്ങളെക്കാൾ കൂടുതൽ എന്നാണ്. സിദ്ധാന്ത തലത്തിൽ
ഫിസിക്സിന്റെ ഭാഷ ഗണിതമാണ് എന്നതിനാൽ ഗണിതത്തിൽ ഉപയോഗിക്കുന്ന പദങ്ങൾ കൂടി
സമാന്തരമായി നമ്മൾ പരിഗണിക്കുകയും ആവശ്യമെങ്കിൽ നവീകരിക്കുകയും വേണ്ടതാണ്.
[11/07, 7:12 pm] Pavithran Mash Wts App
Number: ഏകാന്ത രമാണെങ്കിൽ alternate interior angle,
alternate exterior angle - ഏകാന്തര ആന്തര കോൺ , ഏകാന്തരബാഹ്യ കോൺ-
പ്രതി ആണെങ്കിൽ ആന്തരിക പ്രതി കോൺ ,
ബാഹ്യ പ്രതി കോൺ. ഇവിടെയും പ്രതിക്ക് സങ്കീർണത കുറയും.
[11/07, 7:19 pm] Pavithran Mash Wts App
Number: alternate interior angle theorem എന്നിടത്തെത്തുമ്പോൾ
സങ്കീർണത കൂടും.
[11/07, 7:20 pm] Pavithran Mash Wts App
Number: കാലിക്കറ്റ് സർവകലാശാലയിലെ രാമചന്ദൻ മാഷെ യോ പിന്നെ കൃഷ്ണൻ
മാഷെ യോ നോക്കാം.
[11/07, 7:26 pm] Pavithran Mash Wts App
Number: മടപ്പള്ളിയിൽ എന്റെ ഗണിതാധ്വാ പകൻ കൂടിയായിരുന്ന ഡോ. കൃഷ്ണൻ
നമ്മോടൊപ്പം ചേരുന്നു
[11/07, 7:30 pm] Pavithran Mash Wts App
Number: കൃഷ്ണൻ മാഷ് പറഞ്ഞത് ഇപ്പോൾ ഏകാന്തരമല്ല മറു കോൺ ആണ്
എന്നാണ്.
[11/07, 7:35 pm] Pavithran Mash Wts App
Number: ഏകാന്തര കോണിൽ തട്ടിയാണ് ഞങ്ങൾ നില്ക്കുന്നത് കൃഷ്ണൻ മാഷെ
-ഒന്നു വിശദീകരിക്കാമോ?
[11/07, 8:01 pm] +91 94465 15116: Alternate
angles എന്നതിന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ആദ്യകാലത്ത് കൊടുത്ത
വിവർത്തനമാണ് "ഏകാന്തര കോണുകൾ" എന്ന സംസ്കൃത വാക്ക് . ഒന്നിടവിട്ട
കോണുകൾ എന്നർത്ഥം.
കണക്കിലെ സാങ്കേതിക പദങ്ങൾ
കുറെക്കൂടി എളുപ്പം മനസിലാക്കാനായി ഇത്തരത്തിലുള്ള സംസ്കൃത വാക്കുകൾ പലതും
മാറ്റുന്നതിന്റെ കൂട്ടത്തിൽ, കഴിഞ്ഞ കുറേ
വർഷങ്ങളായി " ഏകാന്തര കോണുകൾ " എന്നതിനു പകരം
" മറുകോണുകൾ " എന്നാണ്
ഉപയോഗിച്ചു വരുന്നത്
[11/07, 8:09 pm] Pavithran Mash Wts App
Number: സാങ്കേതിക കൃത്യതയെക്കാൾ വിനിമയ ശേഷിക്ക് ഊന്നൽ കൊടുക്കുന്ന
നല്ല മാറ്റം'
[11/07, 8:11 pm] Pavithran Mash Wts App
Number: കൃഷ്ണൻ മാഷെ, ഇന്ന് നമ്മൾ ചർച്ച ചെയ്ത
പദങ്ങൾ ഇതാണ്. മാഷക്ക് എന്തെങ്കിലും നിർദ്ദേശങ്ങളുണ്ടോ?
[11/07, 8:17 pm] +91 94465 15116: Electric
current എന്നതിന് തമിഴ് പാഠപുസ്തകങ്ങളിൽ "മിന്നോട്ടം"
(മിൻ + ഓട്ടം) എന്നും
alternate current എന്നതിന്
" മാറ്റു മിന്നോട്ടം" എന്നുമാണ് ഉപയോഗിക്കുന്നത്
[11/07, 8:39 pm] Pavithran Mash Wts App
Number: നേർധാരാ വൈദ്യുതി, ആവർത്തിധാരാ
വൈദ്യുതി ഇവ ആശയം വ്യക്തമാക്കുന്നുണ്ട്
[11/07, 10:26 pm] Pavithran Mash Wts App
Number: നേർധാരാ വൈദ്യുതി, ആവർത്തിധാരാ
വൈദ്യുതി ഇവ ആശയം വ്യക്തമാക്കുന്നുണ്ട്
[11/07, 10:29 pm] Hari Krishnan Work Shop
Pattambi: ആവർത്തികം എന്ന വാക്കിൽ ഞാൻ അത്ര സന്തോഷിക്കുന്നില്ല.
പ്രത്യാവർത്തികം എന്നതിനേക്കാൾ ഭേദം എന്നുമാത്രം.
[11/07, 10:32 pm] Pavithran Mash Wts App
Number: ആൾട്ടനേറ്റർ എന്ന വാക്ക് നിലനിർത്തണം എന്നു തോന്നുന്നു.
ഇതുവരെ നാം ഇതിനു കണ്ടെത്തിയ വാക്കുകൾക്ക് വിനിമയ ശേഷിയില്ല.
[11/07, 10:32 pm] Pavithran Mash Wts App
Number: നേർധാരാ വൈദ്യുതി, ആവർത്തിധാരാ
വൈദ്യുതി ഇവ ആശയം വ്യക്തമാക്കുന്നുണ്ട്
[11/07, 10:33 pm] Hari Krishnan Work Shop
Pattambi: ആൾട്ടർനേറ്റർ. യോജിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.