2015, ജനുവരി 31, ശനിയാഴ്‌ച

ഗവേഷണ പ്രബന്ധാവതരണ പരമ്പര ചിത്രങ്ങളിലൂടെ.

ഗവേഷണ പ്രബന്ധാവതരണ പരമ്പര ചിത്രങ്ങളിലൂടെ.

ഗവേഷണ പ്രബന്ധാവതരണ പരമ്പര

വിദ്യാര്‍ത്ഥി മലയാള വേദിയുടെ നേതൃത്വത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍  വിജ്ഞാനം മലയാളത്തില്‍ എന്ന വിഷയത്തില്‍ നടത്തിയ ഗവേഷണ പ്രബന്ധാവതരണ പരമ്പര 31 /01/2015 ശനിയാഴ്ച ടി. വി. സജീഷ് ഉദ്ഘാടനം ചെയ്തു.

2015, ജനുവരി 25, ഞായറാഴ്‌ച

റിപ്പബ്ലിക് ദിനാശംസകള്‍.

ഏവര്‍ക്കും മലയാള ഐക്യവേദിയുടെ റിപ്പബ്ലിക് ദിനാശംസകള്‍.

2015, ജനുവരി 23, വെള്ളിയാഴ്‌ച

തിരൂര്‍ എം എല്‍ എ സി. മമ്മുട്ടിക്ക് കത്തുനല്‍കി.

സമഗ്ര മലയാള നിയമം പാസ്സാക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് എം എല്‍ എ മാര്‍ക്ക് കത്ത് നല്‍കിക്കൊണ്ടുള്ള പ്രചാരണ പരിപാടിയുടെ ഭാഗമായി മലയാള  ഐക്യവേദി പ്രവര്‍ത്തകര്‍ തിരൂര്‍  എം എല്‍ എ സി. മമ്മുട്ടിക്ക് 23/01/2015 ന് കത്തുനല്‍കി.

പയ്യന്നൂര്‍ ചലച്ചിത്രമേളയുടെ ഭാഗമായി ഒരുക്കിയ സ്റ്റാള്‍.

2015, ജനുവരി 20, ചൊവ്വാഴ്ച

സംസ്ഥാന യുവജനോത്സവ നഗരിയിൽ നടത്തിയ പ്രചരണ പരിപാടി

സമഗ്ര മലയാളനിയമം നടപ്പിലാക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേത്രുത്വത്തിൽ ഫെബ്രുവരി 16 ന് നടത്തുന്ന നിരാഹാര സമരത്തിന്റെ ഭാഗമായി സംസ്ഥാന യുവജനോത്സവ നഗരിയിൽ നടത്തിയ പ്രചരണ പരിപാടിയിൽ നിന്ന്.....

2015, ജനുവരി 18, ഞായറാഴ്‌ച

മലപ്പുറം ജില്ലയിലെ പ്രാദേശിക സമിതി രൂപീകരണ ചുമതലകള്‍.

സമിതി - തിയതി - ചുമതല

1. കോട്ടക്കല്‍ - 25|01|2015 ഞായര്‍ - രശ്മി( 9249745001 ).

2. പൊന്നാനി - 25|01|2015 ഞായര്‍ - ശ്രീജിത്ത്( 9846801931 ), കാര്‍ത്തിക്. 

3. മഞ്ചേരി - 30|01|2015 വെള്ളി - മോഹനന്‍( +918547540851 ), ഷിനോജ്, അഖില്‍.

4. വളാഞ്ചേരി - 01/02|2015 ഞായര്‍ - അനൂപ് ( +919946899331 ).

5. വള്ളിക്കുന്ന് - 01/02|2015 ഞായര്‍- കെ. എം. അനില്‍( 9633699793 ).

6. തിരൂര്‍ -  08|01|2015  ഞായര്‍ - സുഷമ( +919495550044 ), ആബിദ.

7. തിരൂരങ്ങാടി - ഷംഷാദ് ഹുസൈന്‍( +919496341439 ), ഫുഹാദ്.

8. നിലമ്പൂര്‍ - മിനി പ്രസാദ്( 9496520398 ).

മലപ്പുറം ജില്ലാ സമിതി 18|01|2015 ചിത്രങ്ങളിലൂടെ

മലപ്പുറം ജില്ലാ സമിതി 18|01|2015 ന് ഉച്ചയ്ക്ക് 2 മണിക്ക് തിരൂര്‍ കോപ്പറേറ്റീവ് കോളേജില്‍ ചേര്‍ന്നു.

2015, ജനുവരി 17, ശനിയാഴ്‌ച

കേന്ദ്ര സര്‍വകലാശാലയില്‍ മലയാള പഠനവിഭാഗം തുടങ്ങണം - മലയാള ഐക്യവേദി

കാഞ്ഞങ്ങാട്:
കേന്ദ്രസര്കലാശാലയുടെ കാസര്കോട്
കേന്ദ്രത്തില് മലയാള പഠനവകുപ്പ്
സ്ഥാപിക്കണമെന്നും പ്ലൂസ്ടു
തലംവരെ മലയാളഭാഷാ പഠനം നിര്ബന്ധിതമാക്കണമെന്നും ജില്ലയില്
ഭാഷാധ്യാപക തസ്തികകള് വെട്ടിച്ചുരുക്കാനുള്ള
നടപടികളില്നിന്ന് സര്ക്കാര്
പിന്തിരിയണമെന്നും മലയാള
ഐക്യവേദി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ഭരണരംഗത്തും കോടതി വ്യവഹാരങ്ങളിലും വൈജ്ഞാനിക
മേഖലയിലും മാതൃഭാഷയുടെ സാന്നിധ്യം ഉറപ്പാക്കാന്
മലയാളിക്ക്
ബാധ്യതയുണ്ടെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത
ഇ.ചന്ദ്രശേഖരന് എം.എല്.എ. അഭിപ്രായപ്പെട്ടു.
ഡോ. പി.പവിത്രന് മുഖ്യപ്രഭാഷണം നടത്തി.
ഡോ. എ.എം.ശ്രീധരന് അധ്യക്ഷനായിരുന്നു.
ആകാശവാണി പ്രോഗ്രാംഡയറക്ടര്
കെ.ബാലചന്ദ്രന്, ശാസ്ത്രസാഹിത്യപരിഷത്ത്
ജില്ലാപ്രസിഡന്റ് പ്രൊഫ. എ.ഗോപാലന്,
സംസ്കാര സാഹിതി ചെയര്മാന് വി.വി.പ്രഭാകരന്
എന്നിവര് സംസാരിച്ചു. പി.രതീഷ്
സ്വാഗതവും മണികണ്ഠദാസ് നന്ദിയും പറഞ്ഞു.
ഭാരവാഹികള്: നസീറ എം.എസ്.(ചെയ.), വി.രതീഷ്
(സെക്ര.), ഡോ. എ.എം.ശ്രീധരന് (കണ്.),
മണികണ്ഠദാസ് (ഖജാ.).

സമരവിളംബരം ചിത്രങ്ങളിലൂടെ- ഭാഗം 1

സമഗ്ര മലയാള നിയമം പാസ്സാക്കുക.