2011, ഫെബ്രുവരി 10, വ്യാഴാഴ്‌ച

പത്താംക്ലാസ് വരെ മലയാളം പഠിപ്പിക്കണമെന്ന് കോടതി

മാതൃഭൂമി

Posted on: 10 Feb 2011


കൊച്ചി: സംസ്ഥാനത്തെ എല്ലാ സ്‌കൂളിലും പത്താം ക്ലാസ് വരെ മലയാളം പാഠ്യവിഷയമാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ബോര്‍ഡ് മലയാളത്തിലാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷക ഗുമസ്തനും മുളവുകാട് സ്വദേശിയുമായ അജിമോന്‍ ഗംഗാധരന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍നായരും ജസ്റ്റിസ് ബി.പി. റേയുമുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. മലയാളഭാഷാ പഠനത്തിന്റെ അവസ്ഥ പരിതാപകരമാണെന്ന് കോടതി വിലയിരുത്തി.

മലയാളം നിര്‍ബന്ധ പാഠ്യവിഷയമാക്കണമെന്ന് ശുപാര്‍ശ ചെയ്യുന്ന ആര്‍.പി.ജി. മേനോന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇത് നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ എസ്ഡിഇആര്‍ടിയെ ചുമതലപ്പെടുത്തിയതായും അറിയിച്ചു. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മലയാളത്തിലും ബോര്‍ഡ് വയ്ക്കണമെന്ന് നേരത്തെ നിര്‍ദേശം കൊടുത്തിട്ടുണ്ടെന്നും വ്യക്തമാക്കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.