2020, ജൂലൈ 6, തിങ്കളാഴ്‌ച

മലയാള സാങ്കേതിക പദകോശം - ഭൗതികശാസ്ത്രം ചർച്ച 01

[02/07, 8:52 am] Pavithran Mash Wts App Number: SCERT യുണ്ടാക്കിയ സാങ്കേതിക പദാവലി ചർച്ച ചെയ്ത് തിരുത്തലുകൾ നിർദ്ദേശിക്കാം.

[02/07, 9:34 pm] Pavithran Mash Wts App Number: SCERT യുടെ സാങ്കേതിക പദകോശം എത്ര പേർ ശ്രദ്ധിച്ചിട്ടുണ്ടാകും?

[02/07, 10:06 pm] Pavithran Mash Wts App Number: നിർമാണാത്മകമായ വിമർശനത്തിലൂടെ അതിനെ പുതുക്കാൻ ഈ ഗ്രൂപ്പിന് കഴിയുമെന്നു തോന്നുന്നു. വിമർശനത്തിനും പരിഹാസത്തിനുമപ്പുറം ബദൽ പദങ്ങൾ നിർദ്ദേശിക്കാൻ കഴിഞ്ഞാൽ നന്നായി. അന്താരാഷ്ട്രീയ പദങ്ങളെ (നാം ഇംഗ്ലീഷ് പദങ്ങൾ എന്നു പറയുന്നവയെ ) മുഴുവൻ മലയാള പദങ്ങളായിത്തന്നെ വരവു വെക്കണം. അതോടൊപ്പം ഒരു മലയാള പദം കൂടി ഉണ്ടാക്കാനായാൽ നന്നായി. സങ്കല്പന തലം കൂടി ശ്രദ്ധിച്ചു ചെയ്യേണ്ട പണിയാണല്ലോ ഇത്.

[02/07, 10:08 pm] Hari Krishnan Work Shop Pattambi: SCERT സയൻസ് വിഷയങ്ങളുടെ മലയാളം പാഠപുസ്തകങ്ങൾ പബ്ലിഷ് ചെയ്തു

[02/07, 10:08 pm] Hari Krishnan Work Shop Pattambi: സമഗ്ര സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം
[03/07, 8:47 am] Pavithran Mash Wts App Number: ഈ പദാവലിയിൽ ഓരോ പദം ഒരു ദിവസം ചർച്ച ചെയ്ത ഉറപ്പിക്കാം. ഇന്ന് ആദ്യ പദമാകട്ടെ
[03/07, 9:05 am] Hari Krishnan Work Shop Pattambi: AND Operator. 

എന്റെ ആദ്യ അഭിപ്രായം പദാവലിയിൽ കൊടുത്തിരിക്കുന്ന രീതി - ഇതേ പദം മലയാളത്തിൽ സ്വീകരിക്കുക എന്നത് - മതിയാകും എന്നാണ്. 

ചർച്ച മുന്നോട്ടു പോകുമ്പോൾ ഈ ആദ്യ അഭിപ്രായം മാറിയേക്കാം.
[03/07, 9:07 am] Hari Krishnan Work Shop Pattambi: ഒരു പദം മതിയാകുമോ ഒരു ദിവസം ? മൂന്നു പദങ്ങൾ എങ്കിലും പരിഗണിക്കാം എന്നു തോന്നുന്നു.
[03/07, 9:08 am] Pavithran Mash Wts App Number: അംഗീകരിക്കുന്നു

[03/07, 9:05 am] Hari Krishnan Work Shop Pattambi: AND Operator. 

എന്റെ ആദ്യ അഭിപ്രായം പദാവലിയിൽ കൊടുത്തിരിക്കുന്ന രീതി - ഇതേ പദം മലയാളത്തിൽ സ്വീകരിക്കുക എന്നത് - മതിയാകും എന്നാണ്. 

ചർച്ച മുന്നോട്ടു പോകുമ്പോൾ ഈ ആദ്യ അഭിപ്രായം മാറിയേക്കാം.

[03/07, 9:07 am] Hari Krishnan Work Shop Pattambi: ഒരു പദം മതിയാകുമോ ഒരു ദിവസം ? മൂന്നു പദങ്ങൾ എങ്കിലും പരിഗണിക്കാം എന്നു തോന്നുന്നു.
[03/07, 9:14 am] Hari Krishnan Work Shop Pattambi: *പദാവലിയിൽ നിന്ന് :*

1. AND Operator : "ആന്റ്" ഓപറേറ്റർ

2. NOT Gate : "നോട്ട്" ഗേറ്റ്

3. Abbreviation : ചുരുക്കരൂപം.
[03/07, 9:14 am] Pavithran Mash Wts App Number: പാഠപുസ്തകത്തിൽ ഈ ഇംഗ്ലീഷ് പദം തന്നെ സ്വീകരിക്കാം. പക്ഷെ മലയാളത്തിൽ മേരുള്ളഒരു അധിക പദം കൂടി ആരെങ്കിലും നിർദ്ദേശിച്ചാൽ നന്ന്. കവികളോ പത്രക്കാരോ അത് ഉപയോഗിച്ചെന്നിരിക്കും. പരമാവധി സാധ്യത അന്വേഷിക്കുക. അത്രമാത്രം.

[03/07, 9:19 am] Hari Krishnan Work Shop Pattambi: *ചർച്ചയ്ക്കായി :*

1. "ആന്റ്" ഓപറേറ്റർ സ്വീകരിക്കാം. 

2. *"നോട്" ഗേറ്റ്* എന്നു മതിയാകും. *ട്ട്* എന്ന  ഇരട്ടിപ്പ് ഒഴിവാക്കാം എന്നു തോന്നുന്നു. 

3. *ചുരുക്കരൂപം* എന്ന പ്രയോഗത്തോട് യോജിക്കുന്നു.

[03/07, 9:49 am] Pavithran Mash Wts App Number: ഇംഗ്ലീഷ് വിക്കിയിൽ ഓപറേറ്റർ ഉണ്ട്. ഈ സന്ദർഭത്തിൽ ഇതിന്റെ ഒരു ചുരുക്കം മലയാളം വിക്കിയിൽ വന്നാൽ നന്ന്. ആന്റ് ഓപറേറ്റർ പിന്നാലെ ആകട്ട . ശാസ്ത്ര പദങ്ങളിൽ ഓരോ ഘടകത്തിനും മലയാളത്തിൽ വിശദീകരണം കിട്ടിയാൽ സങ്കീർണ പദങ്ങൾ/സംയുക്ത പദങ്ങൾ മനസ്സിലാക്കൽ എളുപ്പമാകും. അപ്പോൾ അവ മലയാള പദമായിത്തന്നെ ഭാഷയിൽ പ്രവർത്തിക്കും.

[03/07, 9:59 am] Seena Kalady: Abbreviation  എന്നത്  ഏതെങ്കിലും സവിശേഷ വിഷയത്തിലെ സാങ്കേതിക പദo മാത്രമല്ല: .സാങ്കേതികപദങ്ങളെ രൂപീകരിച്ചെടുക്കാനുള്ള ഉപാധി കൂടിയാണ്. രൂപം എന്നത് പലതരം വിനിമയ പ്രക്രിയകളെ ഉൾക്കൊള്ളാവുന്ന ഒന്നാണ്. എഴുത്ത് എന്നത് ലിപിയിലൂടെയുള്ള വിനിമയത്തെ സവിശേഷമായി സൂചിപ്പിക്കന്നതിനാൽ അത് കുറച്ചു കൂടി  സൂക്ഷ്മമാകുമെന്ന് കരുതുന്നു.

[03/07, 10:19 am] Hari Krishnan Work Shop Pattambi: *Short hand* എന്ന വാക്കിന്റെ മലയാളം ആവില്ലേ *ചുരുക്കെഴുത്ത്* ?
[03/07, 10:21 am] Jayakrishnan: ഗൂഗിൾ ഇംഗ്ലീഷ് നിഘണ്ടുവിൽ short hand -ന്റെ മലയാളം 'ചുരുക്കെഴുത്ത്' എന്നു തന്നെയാണ് കാണിക്കുന്നത്..

[03/07, 10:34 am] Pavithran Mash Wts App Number: മലയാളം ചുരുക്കെഴുത്ത് മാന്വൽ എന്ന് ഷോർട്ട് ഹാന്റിനെപ്പറ്റി മലയാളത്തിൽ ഒരു പുസ്തക മുണ്ട്. അതേ സമയം a abbreviated for m എന്നതിന് ചുരുക്ക രൂപം എന്നും വരും' അതിനാൽ ഉചിത പദം രണ്ടിലേതെങ്കിലും തെരഞ്ഞെടുക്കാം.

[03/07, 11:12 am] Pavithran Mash Wts App Number: ചുരുക്കം എന്നതിന് Summary എന്നർത്ഥമുണ്ട്. ഉള്ളടക്കത്തിന്റെ ചുരുക്കമാണത്. രൂപത്തന്റെ ചുരുക്കമാവുമ്പോൾ മേല്പറഞ്ഞ രണ്ടിനും സാംഗത്യമുണ്ട്.

[04/07, 7:36 am] Gopikrishnan Physics: Absolute error...... error എന്നതിന് പിശക് ആണോ തപ്പ് ആണോ നല്ലത്... 
എണ്ണം തപ്പിപ്പോയി എന്നാണല്ലോ പറയുക

[04/07, 7:53 am] Pavithran Mash Wts App Number: Absolute കേവലം എന്നത്  മൂന്നു വട്ടം വിളിച്ച് ഉറപ്പിക്കാലോ ?

[04/07, 8:04 am] Gopikrishnan Physics: റിലേറ്റീവ് അല്ലാത്തത് എന്നതിന് ആണ് മലയാളം വേണ്ടത്...

[04/07, 8:08 am] Gopikrishnan Physics: കേവലം തന്നെ ആണ് നല്ലത്... 
അത് ഒരുപാട് സ്ഥലത്തു ഉപയോഗം ഉള്ളതാണ്.... 
പകരം ഒരു നാടൻ വാക്ക് ആണ് വേണ്ടത്....

[04/07, 8:09 am] Pavithran Mash Wts App Number: 1969ലാണ് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വിജ്ഞാന ശബ്ദാവലി പ്രസിദ്ധീകരിച്ചത്. പരിമിതികളേറെയുണ്ടെങ്കിലും അത് ഒരു വഴിത്തിരിവായിരുന്നു. ആ പുസ്തകം തുടർന്ന് ക്രഭാഷാ പദകോശം . അശ്വിനിയും മിഥുനും അത് പഠിച്ചവരാണല്ലോ. അവയിലെന്താണ് പറയുന്നത് ?

[04/07, 8:11 am] Pavithran Mash Wts App Number: ആപേക്ഷിക സിദ്ധാന്ത വഴി നോക്കിയാൽ നിരപേക്ഷമാണ്. പക്ഷെ അത് കുടുതൽ വിഷമമാവും കുട്ടികൾക്ക്

[04/07, 8:13 am] Pavithran Mash Wts App Number: ത്രി ഭാഷാ പദകോശം

[04/07, 8:16 am] Gopikrishnan Physics: നമ്മൾ എന്ത് അളന്നാലും അളക്കാൻ ഉപയോഗിക്കുന്ന ഉപകരണത്തിന്റെ പരിമിതി കൊണ്ട് നമുക്ക് കിട്ടുന്ന വിലയിൽ ചെറിയ ഒരു വ്യത്യാസം ഉണ്ടാകും... real വാല്യൂ കിട്ടില്ല.... ഈ വ്യത്യാസം ആണ് absolute error

[04/07, 8:17 am] അശ്വനി എ. പി: Absolute  എന്നതിന്
നിരപേക്ഷം
പറമം
പരിശുദ്ധം
പൂർണ്ണം
അച രം
സ്ഥിരം
വിശിഷ്ടം എന്ന് വിജ്ഞാന ശബ്ദാവലി

[04/07, 8:18 am] അശ്വനി എ. പി: നിരപേക്ഷ എന്ന പ്രയോഗ മാ ണ് അതിർപെയോഗിച്ചു കാണുന്നത്

[04/07, 8:19 am] Gopikrishnan Physics: നല്ലത് കേവലം ആണ്.....

[04/07, 8:19 am] Gopikrishnan Physics: നിരപേക്ഷം കൂടുതൽ പ്രശ്നം ആണ്

[04/07, 8:19 am] അശ്വനി എ. പി: Absolute error എന്നതിനെ നിരപേക്ഷപ്പിശക് എന്ന് പറയുന്നു (വിജ്ഞാന ശബ്ദാവലി)

[04/07, 8:20 am] അശ്വനി എ. പി: കേവലപ്പിശക് എന്ന പ്രയോഗം കുട്ടികൾക്ക് പരിചിതമായിരിക്കുന്നു എന്നതും ഇവിടെ ഓർക്കണം

[04/07, 8:23 am] അശ്വനി എ. പി: Absolute temperature -പരമ താപം(വിജ്ഞാന ശബ്ദാവലി

[04/07, 8:24 am] അശ്വനി എ. പി: absolute zero - പരമ ശൂന്യം

[04/07, 8:26 am] Pavithran Mash Wts App Number: അർത്ഥവ്യത്യാസം ഉണ്ടെങ്കിലും Absolute - ന് കേവലം എന്ന ഒരു വിവർത്തനം പോരേ?

[04/07, 8:29 am] Pavithran Mash Wts App Number: ഗോപാലകൃഷ്ണന്റെ ഈ വിശദീകരണം ഒരു വിക്കി ഇനമായി വികസിപ്പിക്കാമോ? ഈ ചർച്ചക്ക് അങ്ങനെ ഒരു ഉപയോഗം കൂടിയാവട്ടെ.

[04/07, 8:30 am] Pavithran Mash Wts App Number: ഗോപാലകൃഷ്ണൻ വിശദീകരിച്ചാൽ അശ്വിനിയോ മറ്റോ വിക്കിയിൽ ചേർത്തോളും.

[04/07, 10:44 am] +91 94957 21462: വിജ്ഞാന ശബ്ദാവലിയിൽ Absolute ന് കാണുന്ന ഈ പ്രശ്നം ത്രിഭാഷാ പദകോശത്തിൽ പരിഹരിക്കുന്നുണ്ട്. നേരത്തെ പറഞ്ഞ പോലെ നിരപേക്ഷം, പരമം , പരിശുദ്ധം, പൂർണ്ണം, അചരം, സ്ഥിരം, വിശിഷ്ടം, എന്നിങ്ങനെയുള്ള പദങ്ങൾ നൽകി സംശയിപ്പിക്കാതെ 'കേവലം  എന്ന ഒരൊറ്റപ്പദമാണ് ത്രിഭാഷാ പദകോശത്തിൽ നൽകുന്നത്. Absolute accuracy, absolute Calculus, absolute Configuration, absolute dise of radiation എന്നിവയ്ക്ക് എല്ലാം കേവല കൃത്യത, കേവല കലനം, കേവലവിന്യാസം, കേവലവികിരണ മാത്ര എന്നെല്ലാം നൽകിയിരിക്കുന്നു. Absolute teഉപയോഗിച്ചിരിക്കുന്നതായി കാണാം.rm ന് പോലും അചര പദമെന്നോ സ്ഥിര പദമെന്നോ നൽകാതെ കേവല പദം എന്ന് ഉപയോഗിച്ചിരിക്കുന്നതായി കാണാം.

[04/07, 10:52 am] +91 94957 21462: അതുകൊണ്ട് Absolute ന് കേവലം എന്ന പദം തന്നെ എടുക്കുന്നതാണ് നല്ലത്.

[04/07, 11:06 am] Hari Krishnan Work Shop Pattambi: 1. Absolute എന്ന പദത്തിന് *കേവലം* തന്നെയാകും നല്ലത്. 

2. പാഠപുസ്തക രചനയുമായി ബന്ധപ്പെടുന്നവരുടെ ശ്രദ്ധയിലേയ്ക്ക് : ഒരു സാങ്കേതിക പദം പുസ്തകത്തിൽ ആദ്യമായി ഉപയോഗിക്കുമ്പോൾ അടിക്കുറിപ്പായി ആ പദത്തിന്റെ നിരുക്തിയും സമാന പ്രയോഗങ്ങളും (കേവലം എന്ന പദത്തെക്കുറിച്ചുള്ള ചർച്ചയിൽ ഇവിടെ ചൂണ്ടിക്കാട്ടിയതുപോലെ) കൊടുക്കേണ്ടത് ആവശ്യമാണ് എന്നാണ് ഈ ചർച്ച കാണിച്ചുതരുന്നത്. കേവലം = നിസ്സാരം എന്ന രീതിയിലും ഉപയോഗിക്കാറുണ്ട്, എന്നാൽ സാങ്കേതിക പദം എന്ന നിലയ്ക്ക് absolute എന്ന വാക്കിനു പകരമാണ് അതുപയോഗിക്കുന്നത് എന്നുകൂടി വ്യക്തമാക്കാം. ഇത് എല്ലാ പദങ്ങൾക്കും വേണ്ടിവരില്ല. 

3. വിജ്ഞാന ശബ്ദാവലി, ത്രിഭാഷാ പദകോശം എന്നിവയുടെ PDF ലഭ്യമാണെങ്കിൽ അവ ഇവിടെ പങ്കുവെയ്ക്കുകയോ, അല്ലെങ്കിൽ അവ ലഭിക്കുന്ന വെബ് ലിങ്കുകൾ പങ്കുവെയ്ക്കുകയോ ചെയ്താൽ ചർച്ചയ്ക്ക് സഹായകമാവും. 

4. ഈ രണ്ടു പദകോശങ്ങൾക്കും തുടർച്ച എന്ന നിലയിൽ,  ഉദാഹരണങ്ങളും വ്യത്യസ്ത അർത്ഥങ്ങളും ചർച്ച ചെയ്തുകൊണ്ട്, ഒരു പുതിയ പദകോശം ആവശ്യമാണ് എന്നു തോന്നുന്നില്ലേ ? 

5. ഓരോ സാങ്കേതിക പദത്തിനും മലയാളം വിക്കിയിൽ ഉൾപ്പെടുത്താവുന്ന വിശദീകരണം നൽകൽ ഈ ചർച്ചയോടൊപ്പം സാധ്യമാവും എന്നു തോന്നുന്നില്ല. എന്നാൽ, ഇവിടെ നടക്കുന്ന ചർച്ചകളിലെ ഉദാഹരണങ്ങളും നിഗമനങ്ങളും  ലിഖിത രൂപത്തിൽ ക്രോഡീകരിക്കാൻ തുടക്കം മുതലേ ശ്രമിക്കേണ്ടതാണ്. വിശദീകരണങ്ങളോടു കൂടിയ പുതിയ ഒരു സാങ്കേതിക പദകോശം നിർമ്മിക്കാൻ അതു പ്രയോജനം ചെയ്യും. കേവലം എന്ന പദം മുൻനിർത്തിയുള്ള ഇന്നത്തെ ചർച്ച ഇങ്ങനെ രേഖപ്പെടുത്തേണ്ടതാണ്. ആഴ്ചയിൽ ഒരിയ്ക്കൽ ആ രേഖ ഇവിടെ പങ്കുവെച്ചാൽ നമുക്ക് ഒരുമിച്ചു തന്നെ അതിൽ വേണ്ട മാറ്റങ്ങൾ നിർദ്ദേശിക്കാനും കഴിയും.

[04/07, 12:04 pm] Suresh Ettan Ikhya: കേവലം എന്ന പദം കുട്ടികൾക്ക് പരിചിതമാണ്. അതേ പോലെ പിശക് എന്ന പദവും. തപ്പ് നമുക്കിടയിൽ വ്യാപകോപയോഗത്തിലില്ല.

[04/07, 12:21 pm] Pavithran Mash Wts App Number: ഹരികൃഷ്ണന്റെ ത് നല്ല നിർദ്ദേശമാണ്. ശാസ്ത്ര അധ്യാപകരും വിജ്ഞാന ഭാഷാ ഗവേഷകരും ഒന്നിക്കുന്നു എന്നതാണ് ഈ ഗ്രൂപ്പിന്റെ മികവ്. ഗ്രൂപ്പിലെ ചർച്ചകൾ മലയാള ഐക്യവേദി കൺവീനറും വിജ്ഞാന ഭാഷാഗവേഷകയുമായ അശ്വിനി സമാഹരിച്ചു സൂക്ഷിക്കുന്നുണ്ടെന്നു കരുതുന്നു.

[04/07, 12:27 pm] Pavithran Mash Wts App Number: ഇന്ന് ഗോപാലകൃഷ്ണൻ വിശദീകരിച്ചതു പോലെയുള്ള വിശദീകരണം ശാസ്ത്ര അധ്യാപകർ നൽകിയാൽ അതിനെ മുൻ നിർത്തി വിജ്ഞാന ഭാഷാ പദവിശദീകരണ കോശം ചെറിയ രൂപത്തിലെങ്കിലും ഉണ്ടാക്കാൻ കഴിയുമെന്ന് തോന്നുന്നു. അതിൽ നിന്ന് ചില പദങ്ങൾ ശാസ്ത്ര അധ്യാപക സമ്മതിയോടെ വിക്കിയിലും ചേർക്കാൻ കഴിഞ്ഞേക്കും. അവസാനം പറഞ്ഞതിന്റെ സാധ്യത തുറന്നു വെക്കാം. നിർബന്ധമല്ലെങ്കിലും . ഒരു ഓൺലൈൻ പദവിശദീകരണ കോശം മാതൃഭാഷാ മാധ്യമത്തിൽ പഠിക്കുന്ന വർക്കും പഠിപ്പിക്കുന്നവർക്കും സഹായമാവുമല്ലോ.

[04/07, 12:45 pm] Pavithran Mash Wts App Number: ഒരു നിർമാണ പ്രവർത്തനത്തിൽ പങ്കാളികൾ എന്ന നിലയിൽ ഈ ഗ്രൂപ്പിലെ എല്ലാവരും സ്വയം പരിചയപ്പെടുത്തുന്നത് നന്നാകും.

[04/07, 12:45 pm] Pavithran Mash Wts App Number: ഞാൻ പി.പവിത്രൻ സംസ്കൃത സർവകലാശാല തിരൂർ കേന്ദ്രത്തിൽ മലയാളം പഠിപ്പിക്കുന്നു.

[04/07, 12:47 pm] Hari Krishnan Work Shop Pattambi: ഇന്നലത്തെ ചർച്ചയോട് ചിലത് കൂട്ടിച്ചേർക്കട്ടെ : 

AND operator, NOT Gate എന്നീ പദങ്ങൾക്കൊപ്പം പദാവലിയിൽ ഉൾപ്പെടുത്തേണ്ട ചില പദങ്ങൾ ഇവിടെ ചേർക്കുന്നു. ഇവയ്ക്കോരോന്നിനും അതേ പദം മലയാളത്തിൽ സ്വീകരിക്കുക എന്നതാണ് സാധ്യമായത് എന്നു തോന്നുന്നു. വ്യക്തതയ്ക്കു വേണ്ടി, മേൽപ്പറഞ്ഞ രണ്ടു പദങ്ങൾ കൂടി ഇവിടെ ചേർക്കുന്നു. 

AND Operator : "ആന്റ്" ഓപറേറ്റർ

AND Gate : "ആന്റ്" ഗേറ്റ്

OR Operator : "ഓർ" ഓപറേറ്റർ

OR Gate : "ഓർ" ഗേറ്റ്

NOT Operator : "നോട്" ഓപറേറ്റർ

NOT Gate : "നോട്" ഗേറ്റ്

ഇനിയും ഇവയോട് ബന്ധപ്പെട്ട മറ്റ് ലോജിക് ഓപറേറ്ററുകളും ഗേറ്റുകളും ഉണ്ട്. എന്നാൽ ഇവ മൂന്നുമാണ് അടിസ്ഥാനമായവ. 

വിക്കിപീഡിയ പേജിൽ ഉള്ളതിൽ നിന്നും വ്യത്യസ്തമായ ഒരു വിശദീകരണം ഇങ്ങനെയാവാം : 

*ഓപറേഷൻ* എന്നാൽ ഒരു ഗണിത ക്രിയയോ (സങ്കലനം, ഗുണനം) ഒരു ലോജിക്കൽ ക്രിയയോ (ആന്റ്, ഓർ, നോട്) ആവാം. ഈ ക്രിയ ചെയ്യുന്ന ഏജന്റ് ആണ് *ഓപറേറ്റർ*. പലപ്പോഴും ഓപറേറ്റർ എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് ഓപറേഷൻ എന്ന ക്രിയയെ തന്നെയാണ്. ഉദാഹരണത്തിന്,  സങ്കലനത്തിന്റെ ഓപറേറ്റർ + എന്ന ചിഹ്നം കൊണ്ട് സൂചിപ്പിക്കപ്പെടുന്നു. 

*ലോജിക്കൽ ഓപറേഷൻ* : ശരി/തെറ്റ്, മുകൾ/കീഴെ, ഇടത്/വലത്, 1/0 എന്നിങ്ങനെ രണ്ട് അവസ്ഥകൾ മാത്രം സാധ്യമായ പ്രസ്താവനയെ *ലോജിക്കൽ പ്രസ്താവന* എന്നു വിളിക്കുന്നു. 
രണ്ടു വ്യത്യസ്ത ലോജിക്കൽ പ്രസ്താവനകൾ ഒരുമിച്ചു പരിഗണിക്കുമ്പോൾ എന്തായിരിക്കാം അതിന്റെ ഫലം എന്ന തിരഞ്ഞെടുപ്പ് ആണ് *ലോജിക്കൽ ഓപറേഷൻ*. ആന്റ്, ഓർ, നോട് എന്നിവ മൂന്നുതരം തിരഞ്ഞെടുപ്പുകൾ ആണ്, മൂന്നുതരം ലോജിക്കൽ ഓപറേഷനുകൾ ആണ്.

*ആന്റ് ഓപറേഷൻ* : രണ്ടു ലോജിക്കൽ പ്രസ്താവനകളും ഒരേ അവസ്‌ഥയിൽ (രണ്ടും ശരി, അല്ലെങ്കിൽ രണ്ടും 1) ആണെങ്കിൽ മാത്രം അവ ഒരുമിച്ച് പരിഗണിക്കുമ്പോഴുള്ള ഫലവും അതേ അവസ്ഥയിൽ വരുന്നു. (പട്ടികയിലെ ഒന്നാമത്തെയും നാലാമത്തെയും വരികൾ നോക്കുക.) രണ്ടും വ്യത്യസ്ത അവസ്ഥകളിൽ ആണെങ്കിൽ ഫലം എപ്പോഴും അവയിലെ ഒരു നിശ്ചിത അവസ്ഥയായിരിക്കും. ആന്റ് ഓപറേഷനിൽ ഈ നിശ്ചിത അവസ്ഥയെക്കുറിയ്ക്കാൻ സാമ്പ്രദായികമായി തെറ്റ്, 0 എന്നീ ചിഹ്നങ്ങൾ ഉപയോഗിക്കുന്നു. (പട്ടികയിലെ രണ്ടാമത്തെയും മൂന്നാമത്തെയും വരികൾ നോക്കുക.) 

ആന്റ് ഓപറേഷന്റെ *ലോജിക്കൽ പട്ടിക* ഇങ്ങനെയാണ് : 

1.തെറ്റ് / 2.തെറ്റ് / ഫലം : തെറ്റ്

1.ശരി / 2.തെറ്റ് / ഫലം : തെറ്റ്

1.തെറ്റ് / 2.ശരി / ഫലം : തെറ്റ്

1.ശരി / 2.ശരി / ഫലം : ശരി

ആന്റ് എന്ന പദത്തിന്റെ അർത്ഥം "ഇതുംകൂടി" എന്നാണെന്ന കാര്യം ഇവിടെ പരിഗണിക്കാം. രണ്ടു ലോജിക്കൽ പ്രസ്താവനകളും ഒരേപോലെ ശരി (അല്ലെങ്കിൽ 1) എന്ന അവസ്ഥയിൽ ആണെങ്കിൽ മാത്രമേ ഫലം ശരി, (അല്ലെങ്കിൽ 1) എന്ന അവസ്ഥയിൽ വരികയുള്ളൂ എന്നാണ് ആന്റ് ഓപറേഷൻ എന്ന പ്രയോഗത്തിൽ "ആന്റ്" എന്ന പദത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നത്. (മുകളിലെ പട്ടികയിലെ നാലാമത്തെ വരി നോക്കുക.)

*ഓർ ഓപറേഷൻ* : രണ്ടു ലോജിക്കൽ പ്രസ്താവനകളും ഒരേ അവസ്‌ഥയിൽ (രണ്ടും ശരി, അല്ലെങ്കിൽ രണ്ടും 1) ആണെങ്കിൽ അവ ഒരുമിച്ച് പരിഗണിക്കുമ്പോഴുള്ള ഫലവും അതേ അവസ്ഥയിൽ വരുന്നു. (പട്ടികയിലെ ഒന്നാമത്തെയും നാലാമത്തെയും വരികൾ നോക്കുക.) രണ്ടും വ്യത്യസ്ത അവസ്ഥകളിൽ ആണെങ്കിൽ ഫലം എപ്പോഴും അവയിലെ ഒരു നിശ്ചിത അവസ്ഥയായിരിക്കും. ഓർ ഓപറേഷനിൽ ഈ നിശ്ചിത അവസ്ഥയെക്കുറിയ്ക്കാൻ സാമ്പ്രദായികമായി ശരി, 1 എന്നീ ചിഹ്നങ്ങൾ ഉപയോഗിക്കുന്നു. (പട്ടികയിലെ രണ്ടാമത്തെയും മൂന്നാമത്തെയും വരികൾ നോക്കുക.) 

ഓർ ഓപറേഷന്റെ *ലോജിക്കൽ പട്ടിക* ഇങ്ങനെയാണ് : 

1.തെറ്റ് / 2.തെറ്റ് / ഫലം : തെറ്റ്

1.ശരി / 2.തെറ്റ് / ഫലം : ശരി

1.തെറ്റ് / 2.ശരി / ഫലം : ശരി

1.ശരി / 2.ശരി / ഫലം : ശരി

ഓർ എന്ന പദത്തിന്റെ അർത്ഥം "രണ്ടിലൊന്ന്" എന്നാണെന്ന കാര്യം ഇവിടെ പരിഗണിക്കാം. രണ്ടു ലോജിക്കൽ പ്രസ്താവനകളിൽ ഏതെങ്കിലും ഒന്ന് ശരി (അല്ലെങ്കിൽ 1) എന്ന അവസ്ഥയിൽ ആണെങ്കിൽ ഫലം ശരി, (അല്ലെങ്കിൽ 1) എന്ന അവസ്ഥയിൽ വരും എന്നാണ് ഓർ ഓപറേഷൻ എന്ന പ്രയോഗത്തിൽ "ഓർ" എന്ന പദത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നത്. (മുകളിലെ പട്ടികയിലെ രണ്ട്, മൂന്ന്, നാല് വരികൾ നോക്കുക.)

*നോട് ഓപറേഷൻ* : ഒരു ലോജിക്കൽ പ്രസ്താവന ഏത് അവസ്ഥയിലാണോ അതിന്റെ എതിർ അവസ്ഥ ഫലമായി തിരഞ്ഞെടുക്കുന്ന ക്രിയയാണിത്. നോട് ഓപറേഷന്റെ ലോജിക്കൽ പട്ടിക :

പ്രസ്താവന : ശരി / ഫലം :  തെറ്റ്

പ്രസ്താവന : തെറ്റ് / ഫലം :  ശരി

നോട് എന്ന പദത്തിന്റെ അർത്ഥം "അല്ല" എന്നാണല്ലോ. ലോജിക്കൽ പ്രസ്താവനയുടെ അവസ്ഥ എന്താണോ, ആ അവസ്ഥയിൽ അല്ലാത്തത് ആയിരിക്കും ഫലം എന്നാണ് നോട് ഓപറേഷനിൽ "നോട്" എന്ന പദത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നത്. 

*ലോജിക്കൽ ഗേറ്റ്* : ഒരു ലോജിക്കൽ ഓപറേഷൻ പ്രായോഗികമായി സാധ്യമാക്കാൻ ഉപയോഗിക്കുന്ന ക്രമീകരണം ആണ് ലോജിക്കൽ ഗേറ്റ്. സാധാരണയായി ലോജിക്കൽ ഗേറ്റ് എന്ന പദവും ലോജിക്കൽ ഓപറേഷൻ എന്ന പദവും ഒരേ അർത്ഥത്തിൽ ഉപയോഗിക്കുന്നുണ്ട്. 
ഒരേ ലോജിക്കൽ ഓപറേഷന് (ലോജിക്കൽ ഗേറ്റിന്) തന്നെ പലരീതിയിൽ  ഡിസൈനുകൾ സാധ്യമാണ്. ആന്റ്, ഓർ, നോട് ഓപറേഷനുകൾക്ക് പകരം ആന്റ് ഗേറ്റ്, ഓർ ഗേറ്റ്, നോട് ഗേറ്റ് എന്നീ പദങ്ങൾ ഉപയോഗിക്കാം. ഇവയ്ക്ക് ഓരോന്നിനും വ്യത്യസ്ത പ്രായോഗിക ഡിസൈനുകൾ സാധ്യമാണ്. 

ലോജിക്കൽ ഓപറേഷനുകൾ അഥവാ ലോജിക്കൽ ഗേറ്റുകൾ ആണ് ഡിജിറ്റൽ ഇലക്ട്രോണിക്‌സിന്റെയും, അതുവഴി, കംപ്യൂട്ടർ സാങ്കേതികവിദ്യയുടെയും അടിസ്ഥാനം.

[04/07, 12:48 pm] Hari Krishnan Work Shop Pattambi: ഈ കുറിപ്പിൽ പിഴവുകളുണ്ടാവാം, ആശയത്തിലും ഭാഷയിലും. അത് മറ്റുള്ളവർ തിരുത്തുമല്ലോ.

[04/07, 12:48 pm] Hari Krishnan Work Shop Pattambi: ഇന്നലത്തെ ചർച്ചയിൽ
Abbreviation എന്ന പദത്തിന് *ചുരുക്കരൂപം* തന്നെ നല്ലത് എന്ന തീരുമാനത്തിൽ നമ്മൾ എത്തി എന്നു കരുതുന്നു.

[04/07, 12:51 pm] Hari Krishnan Work Shop Pattambi: ഞാൻ ജി.ഹരികൃഷ്ണൻ. മടപ്പള്ളി ഗവ.കോളേജിൽ (വടകര) ഫിസിക്സ് അധ്യാപകൻ.

[04/07, 12:59 pm] Pavithran Mash Wts App Number: വളരെ നല്ല വിശദീകരണം. ഹരികൃഷ്ണന്റെ ഭാഷ ലളിതമാണ്. ഇതിലും ലളിതമാക്കാ നാവുമോ എന്ന് സംശയമാണ്. ഫലപ്രദമായ അധ്യാപന രീതി.

[04/07, 1:14 pm] Hari Krishnan Work Shop Pattambi: ഈ ചർച്ചയ്ക്ക് സമാന്തരമായി അശ്വിനിയും സുഹൃത്തുക്കളും *സാങ്കേതിക പദകോശം* എന്ന നിലയ്ക്ക് ഒരു ബ്ലോഗ് തുടങ്ങുകയും ഓരോ ദിവസത്തെയും ചർച്ചയിലെ അവസാന ഫലങ്ങൾ ക്രോഡീകരിച്ച് മൂന്നു വീതം വാക്കുകളുടെ വിശദീകരണക്കുറിപ്പുകൾ സഹിതം അതിൽ പ്രസിദ്ധീകരിയ്ക്കുകയും ചെയ്താൽ ഈ ചർച്ചയ്ക്ക് തുടർച്ചയാവും. ഓരോ ആഴ്ചയും ആ ബ്ലോഗിന്റെ ലിങ്ക് ഇവിടെ പങ്കുവെച്ചാൽ അംഗങ്ങൾക്ക് അതു പരിശോധിച്ച് കൂടുതൽ നിർദ്ദേശങ്ങൾ നൽകാം. പിന്നീട് ഈ ബ്ലോഗിന്റെ ഉള്ളടക്കം വിപുലീകരിച്ച് പുസ്തകരൂപത്തിൽ പുറത്തിറക്കുകയുമാവാം. അപ്പോൾ, എപ്പോഴും കൂട്ടിച്ചേർക്കലുകൾ നടത്താവുന്ന ഡിജിറ്റൽ രൂപത്തിലും പിന്നീട് പുസ്തകരൂപത്തിലും ഒരു സാങ്കേതിക പദകോശം സാധ്യമാവും. ഇതിൽ നിന്നും മലയാളം വിക്കിയിലേക്ക് ആശയങ്ങൾ കൈമാറാവുന്നതുമാണ്.

[04/07, 1:16 pm] Pavithran Mash Wts App Number: നല്ല ആശയം . ആസൂത്രണം. പിന്തുണയ്ക്കുന്നു.

[04/07, 3:07 pm] Gopikrishnan Physics: നാളെ പരിഗണിക്കുന്ന പ്രധാന പദം acceleration ആണ്.... 
ത്വരണം ആണ് നിലവിൽ മലയാളം... 
Accelerate എന്നതിന് ത്വരിപ്പിക്കുക എന്ന് പറയേണ്ടി വരും.... 
വേഗത വർധിപ്പിക്കുന്നതിന്റെ വേഗം ആണ് acceleration.... 

എല്ലാരും കൂടുതൽ പരിചിതം ആവുന്ന മലയാള പദത്തെ പറ്റി ആലോചിക്കുക 👍

[04/07, 4:18 pm] Vijayakumar Physics: സാങ്കേതികപദകോശനിര്‍മ്മാണം സാധാരണമലയാളപദങ്ങളിലേക്കു പോകാനുള്ള ശ്രമമാകുന്നതിനോട് എനിക്കു യോജിപ്പില്ല. ശാസ്ത്രത്തിലെ വസ്തുവും പ്രത്യക്ഷാനുഭവത്തിലെ വസ്തുവും ഒന്നു തന്നെയല്ലല്ലോ? ശാസ്ത്രത്തിലെ വസ്തു സൈദ്ധാന്തികമായി നിര്‍മ്മിക്കപ്പെട്ട വസ്തുവാണ്. ദൈനംദിനാനുഭവത്തിലെ വസ്തുവിനു നല്‍കുന്ന നാമരൂപം സൈദ്ധാന്തികവസ്തുവിന് എപ്പോഴും അനുയോജ്യമാകണമെന്നില്ല. ഏരിയ എന്ന ആംഗലപദത്തിന് പരപ്പളവ് എന്നു പറയുന്നതിനേക്കാള്‍ ഉചിതമായ വാക്ക് വിസ്തീര്‍ണ്ണം എന്ന പഴയ പരിഭാഷയാണെന്നാണ് എന്റെ തോന്നല്‍. ത്വരണം എന്ന വാക്ക് ഇതിന്നകം ഒരു തലമുറയെങ്കിലും പഠിച്ച വാക്കാണ്. ഇപ്പോഴും അവര്‍ ഉപയോഗിക്കുന്നതും. ഭാഷയുടെ രൂപത്തെ വ്യവസ്ഥാപിതമാക്കുന്നത് വ്യവഹാരമാണല്ലോ? 

മാനകഭാഷാപദങ്ങളെ വിഗ്രഹിക്കാനും ശാസ്ത്രപഠനത്തിലെ സന്ദര്‍ഭവുമായി ബന്ധപ്പെട്ട് അര്‍ത്ഥം കൈവരുന്നതിനെ മനസ്സിലാക്കാനും വിദ്യാര്‍ത്ഥിക്കു കഴിയുന്ന വിധത്തില്‍ അവയെ തെരഞ്ഞെടുക്കുന്നത് കൂടുതല്‍ ഉചിതമായിരിക്കുമെന്നതു ശരിയാണ്. സാധാരണവ്യവഹാരങ്ങളില്‍ ഉപയോഗിക്കുന്ന വാക്കുകളോ അവയുടെ തേച്ചുമിനുക്കിയ രൂപങ്ങളോ മാനകഭാഷാപദങ്ങളായി വരുന്നത് ആശയങ്ങള്‍ പകരുന്നതിന് സഹായകമായിത്തീരും. ഉപയോഗിക്കുന്ന സാങ്കേതികപദത്തിന് പഠനവിഷയത്തിന്റെ നിശ്ചിതസന്ദര്‍ഭത്തെ ഉള്‍ക്കൊള്ളാന്‍ കഴിയണം. ആ സന്ദര്‍ഭത്തേയും ചരിത്രത്തേയും കുറിച്ചുള്ള സൂചനകള്‍ തെരഞ്ഞെടുക്കുന്ന മാനകഭാഷാപദത്തിനുണ്ടെങ്കില്‍ കൂടുതല്‍ ഉചിതമായി. എല്ലാ കാര്യങ്ങളും പരിഗണിക്കണം.

[04/07, 4:33 pm] Hari Krishnan Work Shop Pattambi: ഇത് 2019 ൽ പട്ടാമ്പി കോളേജിൽ അവതരിപ്പിച്ചതാണ്, ഈ ഗ്രൂപ്പിലെ പലരും അന്ന് അവിടെ ഉണ്ടായിരുന്നിരിക്കണം. എങ്കിലും, ഇതിലെ ആദ്യഭാഗം (വാക്കുകൾ)
തുടർന്നുള്ള ചർച്ചയ്ക്ക് പ്രയോജനപ്പെട്ടേക്കാം എന്നുള്ളതുകൊണ്ട് ഈ കുറിപ്പ് പങ്കുവെയ്ക്കുന്നു. 

വിജയകുമാർ സർ മുകളിൽ പറഞ്ഞ ആശയത്തോട് യോജിക്കുന്നു. മറ്റൊരു രീതിയിൽ ഈ ആശയം എന്റെ കുറിപ്പിലും കാണാം. 

ഈ കുറിപ്പിൽ ചേർത്ത വളരെ കുറഞ്ഞ എണ്ണം ഉദാഹരണങ്ങളിൽ acceleration എന്നതിന്റെ മലയാളപദം എന്താവാം എന്നതും "വിസ്തീർണ്ണ" ത്തിനു പകരം "പരപ്പളവ്" എന്നുപയോഗിക്കുമ്പോൾ ഉണ്ടാവാനിടയുള്ള ആശയക്കുഴപ്പവും ചർച്ച ചെയ്യുന്നുണ്ട്.

[04/07, 5:40 pm] Pavithran Mash Wts App Number: ഹരികൃഷ്ണന്റെ ആശയങ്ങളോട് പൊതുവെ യോജിക്കുന്നു. ഇത് ഒരു മാർഗരേഖയായി വെക്കാമെന്നു തോന്നുന്നു. സംസ്കൃതീകരണ o കൊണ്ട് പാളിയെങ്കിലും സൂത്രവാക്യങ്ങളും പ്രതീ കങ്ങളും മറ്റു മുപയോഗിക്കേണ്ടതിനെ സംബന്ധിച്ച് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വെച്ച കാഴ്ചപ്പാട് ഇതുമായി പൊരുത്തപ്പെടുന്നതാണ്. അശ്വിനിയോ മിഥുനോ അത് വിശദീകരിച്ചാൽ നന്ന്.

[04/07, 6:01 pm] Seena Kalady: ഇന്ത്യയിൽ ഉപയോഗിക്കുന്ന സാങ്കേതിക പദങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ ഉപയോഗിക്കുന്നവ (ഇംഗ്ലീഷിലെയും മറ്റും പദങ്ങൾ) സ്വീകാര്യമെങ്കിൽ അത് അങ്ങനെ തന്നെയും രണ്ടാം ഘട്ടമായി സംസ്കൃതീകരിച്ച പദങ്ങളെ കണ്ടെത്തണമെന്നും അവയും സ്വീകാര്യമല്ലെങ്കിൽ മാത്രം തദ്ദേശീയ പദങ്ങൾ എന്ന നിലപാടാണ്  വിജ്ഞാന പദാവലി രൂപീകരണ സമയത്ത്  സ്വീകരിച്ചിരുന്നത്. നിരന്തര വിനിമയത്തിലൂടെ ഈ പദങ്ങൾ ജനകീയമാകും എന്നാണ് എൻ.വി കൃഷ്ണവാരിയർ ശബ്ദാവലിയുടെ ആമുഖത്തിൽ അഭിപ്രായപ്പെട്ടിരുന്നത് ' .എന്നാൽ അത്തരമൊരു സാഹചര്യം പിന്നീട് ഇന്ത്യയിൽ ഉണ്ടായില്ല എന്നത് വസ്തുത

[04/07, 6:21 pm] Seena Kalady: സാങ്കേതിക പദവും അർത്ഥവും  തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് നമ്മുടെ ചർച്ചകൾ ശ്രദ്ധിക്കുന്നത് ' .സാങ്കേതിക പദങ്ങളെ നിർമ്മിക്കുന്നതിനുള്ള ഇന്ത്യൻ രീതിയും അതു തന്നെയാണ് എന്നതിൽ സംശയമില്ല. എന്നാൽ ഇന്ത്യയ്ക്ക് പുറത്തുള്ള രാജ്യങ്ങളിൽ പേരിടലിൻ്റെ യുക്തി ഇതിൽ നിന്നും ഭിന്നമാണ്, അവിടെ സങ്കല് പനം  രൂപീകരിച്ച സാഹചര്യമോ വ്യക്തിയോ ചരിത്രമോ ഒക്കെ പേരിടലിൻ്റെ അടിസ്ഥാന യുക്തിയായി മാറുന്നുണ്ട് ലവോസിയറിൻ്റെയും ലിനേയസിൻ്റെയും നാമകരണ പദ്ധതികളിലെല്ലാം ഇക്കാര്യം വ്യക്തമാണ് . പാശ്ചാത്യ ശാസ്ത്ര പദ്ധതികളിലെ സാങ്കേതിക പദങ്ങൾക്ക് പേരു നല്കുമ്പോൾ ഈയൊരു ശ്രദ്ധ നല്ലതാണെന്ന് തോന്നുന്നു.

[04/07, 6:22 pm] Suresh Ettan Ikhya: ഈ ഗ്രൂപ്പിൽ വിദ്യാർത്ഥികളുണ്ടോ എന്നറിയില്ല. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ കുട്ടികളോടു കൂടി സാങ്കേതിക പദങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്. അധ്യാപകരും വിദഗ്ദ്ധരും തീരുമാനിക്കുന്ന അർത്ഥം ആ അളവിൽ കുട്ടികൾക്ക് പലപ്പോഴും ഉൾക്കൊള്ളാൻ കഴിയണമെന്നില്ല.

[04/07, 6:32 pm] Seena Kalady: 1969 നും 75 നും ഇടയ്ക്ക് വിജ്ഞാനശബ്ദാവലിയുടെയും വാണിജ്യ ശബ്ദാവലിയുടെയും ഒന്നും രണ്ടും പതിപ്പുകൾ ഉൾപ്പെടെ 12 ശബ്ദാവലികൾ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്

[04/07, 6:35 pm] Seena Kalady: 2018 വരെ മലയാളത്തിൽ ഏകദേശം 88 ശബ്ദാവലികൾ മാത്രമാണ് ഉണ്ടായിട്ടുള്ളത് എന്നത് ഇതിനോട് ചേർത്ത്     മനസ്സിലാക്കേണ്ടതാണ്

[04/07, 6:43 pm] Gopikrishnan Physics: സാധ്യമായ മികച്ച മലയാള പദങ്ങൾ ഇപ്പോൾ കണ്ടെത്തണം..... തിരുത്തലുകൾ അടുത്ത ഘട്ടത്തിൽ ആലോചിച്ചാൽ പോരേ..... 
ഈ ഗ്രൂപ്പിൽ ഫിസിക്സ്‌ മലയാളം ഇത്‌ രണ്ടും മനസ്സിലാവുന്നവർ ഉണ്ട്....
.
[04/07, 6:44 pm] Gopikrishnan Physics: അത് കാര്യങ്ങൾ എളുപ്പം ആക്കും

[04/07, 6:46 pm] Gopikrishnan Physics: മലയാള ഭാഷയെ സഹായിക്കുന്ന നിലപാട് ആണ് ഇപ്പോൾ പരിഗണിക്കേണ്ടത്.... 
സാങ്കേതിക തികവ് പിന്നീട് മലയാളത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കാൻ കഴിയുന്ന വിഷയം ആവും

[04/07, 7:03 pm] Mithun gopi മലയാളം: തിരുത്തലുകൾ നടത്തി പോകുന്നതല്ലേ ... നല്ലത്..

[04/07, 7:05 pm] Gopikrishnan Physics: ഒരു ഡ്രാഫ്റ്റ് ഉണ്ടാക്കിയ ശേഷം ഈ ഗ്രൂപ്പിൽ തന്നെ തിരുത്തൽ ചർച്ച നടത്താം.... 
പാതി വഴിയിൽ മുടങ്ങാതിരിക്കാൻ ആണ്
[04/07, 7:05 pm] Pavithran Mash Wts App Number: സുരേഷ് പറഞ്ഞത് ന്യായമാണ്. എന്നാൽ മൂന്ന് പ്രധാന ഫിസിക്സ് അധ്യാപ പകർ നമുക്കൊപ്പം ഈ ചർച്ചയിലുണ്ട്. വിജയകുമാർ , ഹരികൃഷ്ണൻ , ഗോപാലകൃഷ്ണൻ. ഒപ്പം വിജ്ഞാന ഭാഷയിൽ ഗവേഷണം ചെയ്ത സീന ജോൺ, ഗവേഷണം ചെയ്യുന്ന രൂപിമ, അശ്വിനി, മിഥുൻ ഗോപി. ഒപ്പം നമ്മൾ കുറെ മലയാളം അധ്യാപകരും. പ്രാഥമിക രൂപരേഖയ്ക്ക് ഇത് കുഴപ്പമില്ലാത്ത ഗ്രൂപ്പാണെന്ന് തോന്നുന്നു. എതായാലും ഓരോ ദിവസവും SCERT യുടെ മൂന്നു വാക്കുകൾ ചർച്ച ചെയ്യുക എന്ന പ്രായോഗിക പ്രവർത്തനം ഇവിടെ നടക്കുന്നു എന്നത് പ്രധാനമാണല്ലോ.

[04/07, 7:10 pm] Pavithran Mash Wts App Number: സൈദ്ധാന്തികമായി വിജയകുമാറിന്റെയും ഹരികൃഷ്ണന്റെയും നിലപാടുകൾ പൊരുത്തപ്പെടുന്നതാണ്. നമ്മൾ പഠിച്ച കാലത്തെ (1970 കൾ) വാക്കുകൾ ഇപ്പോൾ പാഠപുസ്തകത്തിൽ എത്രത്തോളം മാറി എന്നതിനുറപ്പില്ല.

[04/07, 7:28 pm] Gopikrishnan Physics: പ്ലസ് ടു തലം വരെ ഫിസിക്സ്‌ പഠിച്ച അര കോടിയിൽ അധികം പേർ ഇന്ന് കേരളത്തിൽ ഉണ്ട്...... 
മലയാളത്തിൽ പുസ്തകങ്ങൾ ആവശ്യം ആണ്......

[04/07, 7:43 pm] Ubashu Physics: ഇംഗ്ലീൽ നിന്ന് പല സാങ്കേതിക പാദങ്ങളും മലയാളത്തിൽ പരിഭാഷപ്പെടുത്തി ഉപയോഗിക്കുമ്പോൾ അത്ര appeeling അല്ലാത്തതായി തോന്നിയിട്ടുണ്ട്.  Singularity enna പദത്തിന്റെ മലയാളം ആണ് ഇതിനു ഏറ്റവും വലിയ ആക്ഷേപം ആയി തോന്നിയിട്ടുള്ളത്, വൈചിത്ര്യം എന്നാ പദം ആ ആശയത്തിന്റെ അർഥം കുറച്ചുകൂടെ വ്യക്തമാക്കുന്നതായി കാണാം, അതുപോലെ ആശയം വ്യക്തമാക്കാൻ സഹായിക്കുന്ന പദങ്ങൾ മലയാളത്തിൽ ഉണ്ടാകുമ്പോഴാണ് കുറച്ചുകൂടി effective ആവുന്നത് എന്ന് തോന്നുന്നു

[04/07, 7:43 pm] Hari Krishnan Work Shop Pattambi: വിദ്യാർത്ഥികളോട് ചർച്ച ചെയ്ത് പദാവലി തയ്യാറാക്കുക എന്ന നിർദ്ദേശത്തെക്കുറിച്ച് :  

വ്യത്യസ്തമായ അഭിപ്രായമാണ് എനിയ്ക്കുള്ളത്.

ഒന്നാമതായി, ഹൈസ്‌കൂൾ - ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കു മാത്രം ആവശ്യമായ ഒന്നല്ല സാങ്കേതിക പദങ്ങൾ. ഇവ പൊതുസമൂഹത്തിനു മുഴുവൻ വേണ്ടവയാണ്. 

രണ്ടാമതായി, ഒരു സാങ്കേതികപദത്തിന്റെ തിരഞ്ഞെടുപ്പിൽ ആ പദം പ്രതിനിധാനം ചെയ്യുന്ന ആശയത്തെക്കുറിച്ചുള്ള നിഷ്കർഷയും മലയാളപദം ആ  ആശയത്തെ ഭാഷയിലൂടെ
അനുഭൂതിതലത്തിൽ എത്തിക്കുന്നുണ്ടോ എന്ന അന്വേഷണവും ആവശ്യമാണ്. ഇതു രണ്ടും വിദ്യാർത്ഥികളുടെ അനുഭവപരിസരത്തിൽനിന്നുകൊണ്ട് സാധ്യമാവണം എന്നില്ല.

[04/07, 7:46 pm] Ubashu Physics: വിദ്യാർത്ഥികൾക്കും ഇത് ആവശ്യമാണ് എന്ന് കരുതുന്നു,  കാരണം ഈ ഒരു അനുഭൂതി തലം കുറച്ചുകൂടെ ആവശ്യമാവുന്നത് വിദ്യാർഥികൾക്കാണ്, ആശയരൂപീകരണം നടക്കുന്ന പ്രായത്തിൽ

[04/07, 7:47 pm] Hari Krishnan Work Shop Pattambi: തീർച്ചയായും, അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള മലയാള പാഠപുസ്തകങ്ങളിൽ മുൻപും ഉപയോഗിച്ചിരുന്നവയും
ഇപ്പോൾ ഉപയോഗിക്കുന്നവയുമായ സാങ്കേതിക പദങ്ങൾ എന്തൊക്കെ എന്ന് ഈ ചർച്ചയിൽ പങ്കെടുക്കുന്നവർ അറിഞ്ഞിരിക്കണം. 
ഈ തലങ്ങളിൽ പഠിപ്പിക്കുന്നവർ ഇവിടെയുണ്ട് എന്നു പ്രതീക്ഷിക്കുന്നു.

[04/07, 7:49 pm] Suresh Ettan Ikhya: ഹയർ സെക്കണ്ടറി പാഠപുസ്തകങ്ങൾ മലയാളത്തിലാക്കിയപ്പോൾ മുഴുവൻ വിഷയങ്ങളുടെയും വിവർത്തകർ അനുഭവിച്ച പ്രശ്നമാണ് പങ്കു വെച്ചത്. ചില പുസ്തകങ്ങളുടെ പരിശോധനയിൽ ഞാനും പങ്കെടുക്കുകയുണ്ടായി. 
കുട്ടികളോടെല്ലാം ചർച്ച ചെയ്ത് തീരുമാനമെടുക്കണമെന്നല്ല. തെരഞ്ഞെടുക്കപ്പെട്ട ഏതാനും വിദ്യാർത്ഥികളുടെ അഭിപ്രായവും അനുഭവവും കേൾക്കേണ്ടത് ആവശ്യമാണ്

[04/07, 7:49 pm] Hari Krishnan Work Shop Pattambi: വിദ്യാർത്ഥികൾക്ക് ആവശ്യമാണ്. എന്നാൽ, ആ തിരഞ്ഞെടുപ്പ് അവരെ ഏൽപ്പിക്കുക എന്ന ആശയത്തിനോട് ആണ് എനിയ്ക്ക് വ്യത്യസ്തമായ അഭിപ്രായമുള്ളത്.

[04/07, 7:54 pm] Ubashu Physics: തിരഞ്ഞെടുപ്പ് എന്നത് എത്രത്തോളം ഗുണകരമാണ് എന്ന് സംശയമുണ്ട് സ്വാഭാവികമായ പരിഷ്കരണങ്ങളിലൂടെയാണ് ഭാഷക്ക് വളരാൻ കഴിയുക എന്നാണ് എന്റെ ഒരു അഭിപ്രായം,  ആ വളർച്ചയിലെ അനിവാര്യഘടകമാണ് അതിന്റെ ഉൽഭോക്താക്കളാവേണ്ട കുട്ടികൾ എന്ന് കരുതുന്നു

[04/07, 7:56 pm] Ubashu Physics: നൂലിൽ കെട്ടി ഇറക്കുന്ന പദങ്ങൾ എന്നതിന് പകരം കുട്ടികളെയും കൂടെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പരിഷ്കരണങ്ങൾ ആയിരിക്കും കുറച്ചുകൂടെ ഫലപ്രദം എന്ന് കരുതുന്നു

[04/07, 7:57 pm] Ajesh Kundara Kollam Physics: പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സാങ്കേതിക പദങ്ങളുടെ മലയാളം വേഗത്തിൽ മനസ്സിലാക്കാനും ഉപയോഗിക്കാനും കഴിയുന്നതേ  ഉള്ളൂ.കുട്ടികൾക്ക് കൂടുതൽ മനസ്സിലാകാൻ  ക്ളാസ്സുകളിൽ പലപ്പോഴും അത് ഉപയോഗിക്കാറുണ്ട്.ഇംഗ്ളീഷ് മീഡിയം മലയാളം മീഡിയം കുട്ടികളെ ഒരു ക്ളാസ്സിൽ ഇരുത്തി പഠിപ്പിക്കാൻ അവസരം ഉണ്ടായത് കൊണ്ട്  മനസ്സിലായത് ഇംഗ്ലീഷ് മീഡിയം കുട്ടികൾക്ക് സാങ്കേതിക പദങ്ങളുടെ മലയാളം പ്രയോഗങ്ങൾ കൂടുതൽ അനുഭൂതി തലം ഉണ്ടാക്കുന്നു എന്നാണ്.
പക്ഷേ പ്ളസ് വൺ പ്ലസ് ടു ക്ളാസ്സുകൾ അങ്ങനെ അല്ല 
സെൻട്രിപ്പിറ്റൽ ആക്സിലറേഷനെ അന്വാര ത്വരണം എന്ന് പ്രയോഗിച്ച് പ്പോൾ അവർക്കത് അത്ര ലളിതമായി തോന്നിയതേയില്ല.
ഇതിലും സങ്കീർണമായ പദങ്ങൾ പലപ്പോഴും ഹയർസെക്കൻഡറി ചോദ്യ പേപ്പറിന്റെ മലയാളം പരിഭാഷയിൽ വരാറുണ്ട്.
പ്ളസ് ടൂ മലയാളം പുസ്തകം കണ്ടപ്പോൾ സന്തോഷം തോന്നിയ ഒരു കാര്യം ഭാഷയോട് താൽപര്യം ഉള്ള കുട്ടികൾക്ക് ഉള്ളടക്കം മനസ്സിലാക്കാൻ കുറച്ചു കൂടി നന്നായി കഴിയും എന്നാണ്. 
പദാനുപദ തർജ്ജമയേക്കാൾ കാര്യ വിശദീകരണം ഇംഗ്ലീഷ് പുസ്തകത്തേക്കാൾ സ്വീകാര്യമാണ്. പ്രത്യേകിച്ച് ചില ഭാഗങ്ങളിൽം ഉദാഹരണത്തിന് വാനം ഡി ഗ്രാഫ് ജനറേറ്ററിന്റെ പ്രവർത്തന വരുന്ന ഭാഗത്ത് മലയാളം പുസ്തകം വായിക്കുന്ന ഒരു കുട്ടിക്ക് വേഗത്തിൽ മനസ്സിലാക്കുവാൻ സാധിക്കും എന്നാണ് കരുതുന്നത്.

[04/07, 8:00 pm] Pavithran Mash Wts App Number: പ്രത്യക്ഷത്തിൽ ഈ വാദം ശരിയാണ്. ശാസ്ത്ര സങ്കല്പങ്ങൾ സ്വയം ഉല്പാദിപ്പിക്കുന്ന ഭാഷകളിൽ , മാതൃഭാഷയിൽ ഗൗരവമായ ശാസ്ത്ര ജേണലുകൾ പങ്കിടുന്ന സമൂഹങ്ങളിൽ നമുക്ക് സ്വാഭാവികമെന്ന് തോന്നിക്കുന്ന പരിണാമം പറയാൻ കഴിഞ്ഞേക്കാം. പടിഞ്ഞാറെ പദനിർമിതിയെപ്പറ്റി സീന ജോൺ അത് സൂചിപ്പിച്ചു. എന്നാൽ മാതൃഭാഷയിൽ ശാസ്ത്ര വിജ്ഞാന ശാഖ വികസിച്ചിട്ടില്ലാത്തിടത്ത് ബോധപൂർവമായ ഇടപെടൽ വേണം. 19 ാം നൂറ്റാണ്ടു മുതൽ മലയാളത്തിൽ ഈ ചർച്ച നടക്കാൻ കാരണമതാണ്. ഇവിടെ ഭാഷാ സൂത്രണത്തിൽ വിജ്ഞാന ഭാഷാ സൂത്രണം പ്രധാന ഭാഗമാണ്.

[04/07, 8:02 pm] Hari Krishnan Work Shop Pattambi: കൊള്ളാം. ചില വിദ്യാർത്ഥികൾ ചെറുപ്പം മുതൽ ശാസ്ത്രവിഷയങ്ങളിൽ ലേഖനങ്ങൾ ഒക്കെ എഴുതാറുണ്ടാവാം, യുറീക്ക പോലുള്ള ഇടങ്ങളിൽ. അത്തരം വിദ്യാർത്ഥികളെ അന്വേഷിച്ച് ഇവിടെ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. അവർക്ക് പറയാണുള്ളതും കേൾക്കാമല്ലോ.

[04/07, 8:08 pm] Seena Kalady: വിജ്ഞാന ഭാഷാ പദങ്ങൾക്ക്  വിനിമയമൂല്യം നല്കിയ ശേഷം പ്രയോഗിക്കുക എന്നത് പ്രായോഗികമല്ല. രൂപപ്പെട്ട പദങ്ങൾക്ക് പ്രയോഗതലം ഒരുക്കിയെടുക്കുകയാണ് വേണ്ടത് '. അത്തരം സന്ദർഭത്തിൽ ഉചിതമായവ സമൂഹം സ്വീകരിക്കുകയും  ചെയ്യും

[04/07, 8:18 pm] Pavithran Mash Wts App Number: യോജിക്കുന്നു.

[04/07, 7:10 pm] Pavithran Mash Wts App Number: സൈദ്ധാന്തികമായി വിജയകുമാറിന്റെയും ഹരികൃഷ്ണന്റെയും നിലപാടുകൾ പൊരുത്തപ്പെടുന്നതാണ്. നമ്മൾ പഠിച്ച കാലത്തെ (1970 കൾ) വാക്കുകൾ ഇപ്പോൾ പാഠപുസ്തകത്തിൽ എത്രത്തോളം മാറി എന്നതിനുറപ്പില്ല.

[04/07, 7:28 pm] Gopikrishnan Physics: പ്ലസ് ടു തലം വരെ ഫിസിക്സ്‌ പഠിച്ച അര കോടിയിൽ അധികം പേർ ഇന്ന് കേരളത്തിൽ ഉണ്ട്...... 
മലയാളത്തിൽ പുസ്തകങ്ങൾ ആവശ്യം ആണ്......

[04/07, 7:43 pm] Ubashu Physics: ഇംഗ്ലീൽ നിന്ന് പല സാങ്കേതിക പാദങ്ങളും മലയാളത്തിൽ പരിഭാഷപ്പെടുത്തി ഉപയോഗിക്കുമ്പോൾ അത്ര appeeling അല്ലാത്തതായി തോന്നിയിട്ടുണ്ട്.  Singularity enna പദത്തിന്റെ മലയാളം ആണ് ഇതിനു ഏറ്റവും വലിയ ആക്ഷേപം ആയി തോന്നിയിട്ടുള്ളത്, വൈചിത്ര്യം എന്നാ പദം ആ ആശയത്തിന്റെ അർഥം കുറച്ചുകൂടെ വ്യക്തമാക്കുന്നതായി കാണാം, അതുപോലെ ആശയം വ്യക്തമാക്കാൻ സഹായിക്കുന്ന പദങ്ങൾ മലയാളത്തിൽ ഉണ്ടാകുമ്പോഴാണ് കുറച്ചുകൂടി effective ആവുന്നത് എന്ന് തോന്നുന്നു.

[04/07, 7:43 pm] Hari Krishnan Work Shop Pattambi: വിദ്യാർത്ഥികളോട് ചർച്ച ചെയ്ത് പദാവലി തയ്യാറാക്കുക എന്ന നിർദ്ദേശത്തെക്കുറിച്ച് :  

വ്യത്യസ്തമായ അഭിപ്രായമാണ് എനിയ്ക്കുള്ളത്.

ഒന്നാമതായി, ഹൈസ്‌കൂൾ - ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കു മാത്രം ആവശ്യമായ ഒന്നല്ല സാങ്കേതിക പദങ്ങൾ. ഇവ പൊതുസമൂഹത്തിനു മുഴുവൻ വേണ്ടവയാണ്. 

രണ്ടാമതായി, ഒരു സാങ്കേതികപദത്തിന്റെ തിരഞ്ഞെടുപ്പിൽ ആ പദം പ്രതിനിധാനം ചെയ്യുന്ന ആശയത്തെക്കുറിച്ചുള്ള നിഷ്കർഷയും മലയാളപദം ആ  ആശയത്തെ ഭാഷയിലൂടെ
അനുഭൂതിതലത്തിൽ എത്തിക്കുന്നുണ്ടോ എന്ന അന്വേഷണവും ആവശ്യമാണ്. ഇതു രണ്ടും വിദ്യാർത്ഥികളുടെ അനുഭവപരിസരത്തിൽനിന്നുകൊണ്ട് സാധ്യമാവണം എന്നില്ല.

[04/07, 7:46 pm] Ubashu Physics: വിദ്യാർത്ഥികൾക്കും ഇത് ആവശ്യമാണ് എന്ന് കരുതുന്നു,  കാരണം ഈ ഒരു അനുഭൂതി തലം കുറച്ചുകൂടെ ആവശ്യമാവുന്നത് വിദ്യാർഥികൾക്കാണ്, ആശയരൂപീകരണം നടക്കുന്ന പ്രായത്തിൽ

[04/07, 7:47 pm] Hari Krishnan Work Shop Pattambi: തീർച്ചയായും, അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള മലയാള പാഠപുസ്തകങ്ങളിൽ മുൻപും ഉപയോഗിച്ചിരുന്നവയും
ഇപ്പോൾ ഉപയോഗിക്കുന്നവയുമായ സാങ്കേതിക പദങ്ങൾ എന്തൊക്കെ എന്ന് ഈ ചർച്ചയിൽ പങ്കെടുക്കുന്നവർ അറിഞ്ഞിരിക്കണം. 
ഈ തലങ്ങളിൽ പഠിപ്പിക്കുന്നവർ ഇവിടെയുണ്ട് എന്നു പ്രതീക്ഷിക്കുന്നു.

[04/07, 7:49 pm] Suresh Ettan Ikhya: ഹയർ സെക്കണ്ടറി പാഠപുസ്തകങ്ങൾ മലയാളത്തിലാക്കിയപ്പോൾ മുഴുവൻ വിഷയങ്ങളുടെയും വിവർത്തകർ അനുഭവിച്ച പ്രശ്നമാണ് പങ്കു വെച്ചത്. ചില പുസ്തകങ്ങളുടെ പരിശോധനയിൽ ഞാനും പങ്കെടുക്കുകയുണ്ടായി. 
കുട്ടികളോടെല്ലാം ചർച്ച ചെയ്ത് തീരുമാനമെടുക്കണമെന്നല്ല. തെരഞ്ഞെടുക്കപ്പെട്ട ഏതാനും വിദ്യാർത്ഥികളുടെ അഭിപ്രായവും അനുഭവവും കേൾക്കേണ്ടത് ആവശ്യമാണ്
[04/07, 8:00 pm] Pavithran Mash Wts App Number: പ്രത്യക്ഷത്തിൽ ഈ വാദം ശരിയാണ്. ശാസ്ത്ര സങ്കല്പങ്ങൾ സ്വയം ഉല്പാദിപ്പിക്കുന്ന ഭാഷകളിൽ , മാതൃഭാഷയിൽ ഗൗരവമായ ശാസ്ത്ര ജേണലുകൾ പങ്കിടുന്ന സമൂഹങ്ങളിൽ നമുക്ക് സ്വാഭാവികമെന്ന് തോന്നിക്കുന്ന പരിണാമം പറയാൻ കഴിഞ്ഞേക്കാം. പടിഞ്ഞാറെ പദനിർമിതിയെപ്പറ്റി സീന ജോൺ അത് സൂചിപ്പിച്ചു. എന്നാൽ മാതൃഭാഷയിൽ ശാസ്ത്ര വിജ്ഞാന ശാഖ വികസിച്ചിട്ടില്ലാത്തിടത്ത് ബോധപൂർവമായ ഇടപെടൽ വേണം. 19 ാം നൂറ്റാണ്ടു മുതൽ മലയാളത്തിൽ ഈ ചർച്ച നടക്കാൻ കാരണമതാണ്. ഇവിടെ ഭാഷാ സൂത്രണത്തിൽ വിജ്ഞാന ഭാഷാ സൂത്രണം പ്രധാന ഭാഗമാണ്.

[04/07, 8:02 pm] Hari Krishnan Work Shop Pattambi: കൊള്ളാം. ചില വിദ്യാർത്ഥികൾ ചെറുപ്പം മുതൽ ശാസ്ത്രവിഷയങ്ങളിൽ ലേഖനങ്ങൾ ഒക്കെ എഴുതാറുണ്ടാവാം, യുറീക്ക പോലുള്ള ഇടങ്ങളിൽ. അത്തരം വിദ്യാർത്ഥികളെ അന്വേഷിച്ച് ഇവിടെ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. അവർക്ക് പറയാണുള്ളതും കേൾക്കാമല്ലോ.

[04/07, 8:08 pm] Seena Kalady: വിജ്ഞാന ഭാഷാ പദങ്ങൾക്ക്  വിനിമയമൂല്യം നല്കിയ ശേഷം പ്രയോഗിക്കുക എന്നത് പ്രായോഗികമല്ല. രൂപപ്പെട്ട പദങ്ങൾക്ക് പ്രയോഗതലം ഒരുക്കിയെടുക്കുകയാണ് വേണ്ടത് '. അത്തരം സന്ദർഭത്തിൽ ഉചിതമായവ സമൂഹം സ്വീകരിക്കുകയും  ചെയ്യും

[04/07, 8:35 pm] Gopikrishnan Physics: Acceleration - വേഗവളർച്ച 

ചർച്ചക്ക് ഇട്ടതാണ്

[04/07, 8:36 pm] Suresh Ettan Ikhya: വളർച്ച എന്നത് വർദ്ധന എന്നതിന് പകരമാകുന്ന പദമാണോ?

[04/07, 8:42 pm] Suresh Ettan Ikhya: വേഗവർധനയാണ് ഉചിതമെന്നു തോന്നുന്നു

[04/07, 8:42 pm] Gopikrishnan Physics: ത്വരണം സമൂഹം ഏറ്റെടുക്കാൻ സാധ്യത ഇല്ല

[04/07, 8:42 pm] Pavithran Mash Wts App Number: accelarator, accelarating ?

[04/07, 8:43 pm] Gopikrishnan Physics: Accelerating എന്നതിന് ത്വരിപ്പിക്കുക എന്ന് ആരും പറയാറില്ല

[04/07, 8:44 pm] Gopikrishnan Physics: ത്വരകം ഉണ്ട്

[04/07, 8:44 pm] Gopikrishnan Physics: കണിക ത്വരകം

[04/07, 8:45 pm] Gopikrishnan Physics: മിനുക്കു പണികൾ മലയാളം പഠിച്ചവർക്കേ നടക്കൂ

[04/07, 8:45 pm] Mithun gopi മലയാളം: അപ്പോൾ Accelerator - വേഗ വർധകം എന്നാണോ നൽകേണ്ടത്.?

[04/07, 8:46 pm] Gopikrishnan Physics: ഹൈ സ്കൂൾ കുട്ടികൾക്ക് ഇത്‌ ഒരുപാട് സഹായം ആവും

[04/07, 8:50 pm] Seena Kalady: രാസത്വരകം എന്നുപയോഗിക്കാറില്ലേ

[04/07, 8:50 pm] Pavithran Mash Wts App Number: ഡ്രൈവിംഗ് പഠിക്കുന്നവർക്കും . കാലുമാറി ച്ചവിട്ടാതിരിക്കാൻ ഉപബോധ മനസ്സിൽ ഈ 
വാക്കുണ്ടാകുന്നത് സഹായിക്കും. മെച്ചം റോഡിലെ യാത്രക്കാരന് (അല്പം അതിശയോക്തി ഉപയോഗിച്ചാൽ )

[04/07, 8:51 pm] Gopikrishnan Physics: സ്വന്തം പേര് മാറ്റിയ ഒരു വിമ്മിഷ്ടം തുടക്കത്തിൽ ഉണ്ടാവും

[04/07, 8:52 pm] Ubashu Physics: ഇവിടെ പക്ഷെ വേഗവർധകം എന്നാ വാക്ക്  ഒരു ആശയ കുഴാപ്പം ഉണ്ടാക്കുന്നില്ലേ

[04/07, 8:52 pm] Gopikrishnan Physics: രാസ ത്വരകം കെമിസ്ട്രി അല്ലേ.....

[04/07, 8:53 pm] Ubashu Physics: Rate of reaction കൂട്ടുന്നതിനെ ആണല്ലോ

[04/07, 8:53 pm] Gopikrishnan Physics: അത് ഇവിടെ പ്രശ്നം ആവുമോ

[04/07, 8:53 pm] Ajesh Kundara Kollam Physics: വേഗ വർധനയും വേഗമാറ്റവും ഒരു പോലെയാകുമോ???
നിരക്ക് പറയാതെ വേഗ വർധന എന്ന് മാത്രം പറഞ്ഞാൽ ആശയം നഷ്ടപ്പെട്ടു പോകില്ലേ???

[04/07, 8:55 pm] Ajesh Kundara Kollam Physics: വേഗമാറ്റത്തിന്റെ നിരക്കല്ലേ ത്വരണം

[04/07, 8:55 pm] Gopikrishnan Physics: Acceleration എന്നത് rate of change ആണെന്ന് നമ്മൾ പഠിച്ചത് കൊണ്ട് തോന്നുന്നതല്ലേ..... അത് പോലെ ഇതും ആവില്ലേ
[04/07, 8:55 pm] Ajesh Kundara Kollam Physics: സമയം ഒരു പ്രധാന ഘടകം ആയതിനാൽ അത് കൂടി ഉൾക്കൊള്ളേണ്ടതല്ലേ വാക്ക്

[04/07, 8:57 pm] Ajesh Kundara Kollam Physics: Increase in velocity ഉം rate of Change of velocity ഉം രണ്ടല്ലേ???

[04/07, 8:58 pm] Gopikrishnan Physics: Acceleration എന്ന പദത്തിൽ rate of change ഇല്ല.... 
നമ്മൾ പഠിച്ചത് കൊണ്ട് തോന്നുന്നതാണ്

[04/07, 8:59 pm] Ubashu Physics: Accleration rate of change of velocity അല്ലെ

[04/07, 8:59 pm] Ubashu Physics: ചേഞ്ച്‌ ഇൻ വെലോസിറ്റി ബൈ ടൈം alle

[04/07, 9:00 pm] Gopikrishnan Physics: Rate of change of velocity യെ സൂചിപ്പിച്ചു അങ്ങനെ ആയതല്ലേ

[04/07, 9:01 pm] Ajesh Kundara Kollam Physics: യൂണിറ്റ് സമയത്തിൽ  ഉണ്ടായ  വേഗത്തിൽ ഉണ്ടായ വർധനയോ കുറവോ അല്ലേ ത്വരണം

[04/07, 9:01 pm] Gopikrishnan Physics: Retardation separate ഇല്ലേ.... 
കുറവിന്

[04/07, 9:02 pm] Ubashu Physics: യൂണിറ്റ് സമയത്തിൽ വേഗത്തിൽ ഉണ്ടായ മാറ്റത്തിന്റെ നിരക്ക് alle

[04/07, 7:57 pm] Ajesh Kundara Kollam Physics: പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സാങ്കേതിക പദങ്ങളുടെ മലയാളം വേഗത്തിൽ മനസ്സിലാക്കാനും ഉപയോഗിക്കാനും കഴിയുന്നതേ  ഉള്ളൂ.കുട്ടികൾക്ക് കൂടുതൽ മനസ്സിലാകാൻ  ക്ളാസ്സുകളിൽ പലപ്പോഴും അത് ഉപയോഗിക്കാറുണ്ട്.ഇംഗ്ളീഷ് മീഡിയം മലയാളം മീഡിയം കുട്ടികളെ ഒരു ക്ളാസ്സിൽ ഇരുത്തി പഠിപ്പിക്കാൻ അവസരം ഉണ്ടായത് കൊണ്ട്  മനസ്സിലായത് ഇംഗ്ലീഷ് മീഡിയം കുട്ടികൾക്ക് സാങ്കേതിക പദങ്ങളുടെ മലയാളം പ്രയോഗങ്ങൾ കൂടുതൽ അനുഭൂതി തലം ഉണ്ടാക്കുന്നു എന്നാണ്.
പക്ഷേ പ്ളസ് വൺ പ്ലസ് ടു ക്ളാസ്സുകൾ അങ്ങനെ അല്ല 
സെൻട്രിപ്പിറ്റൽ ആക്സിലറേഷനെ അന്വാര ത്വരണം എന്ന് പ്രയോഗിച്ച് പ്പോൾ അവർക്കത് അത്ര ലളിതമായി തോന്നിയതേയില്ല.
ഇതിലും സങ്കീർണമായ പദങ്ങൾ പലപ്പോഴും ഹയർസെക്കൻഡറി ചോദ്യ പേപ്പറിന്റെ മലയാളം പരിഭാഷയിൽ വരാറുണ്ട്.
പ്ളസ് ടൂ മലയാളം പുസ്തകം കണ്ടപ്പോൾ സന്തോഷം തോന്നിയ ഒരു കാര്യം ഭാഷയോട് താൽപര്യം ഉള്ള കുട്ടികൾക്ക് ഉള്ളടക്കം മനസ്സിലാക്കാൻ കുറച്ചു കൂടി നന്നായി കഴിയും എന്നാണ്. 
പദാനുപദ തർജ്ജമയേക്കാൾ കാര്യ വിശദീകരണം ഇംഗ്ലീഷ് പുസ്തകത്തേക്കാൾ സ്വീകാര്യമാണ്. പ്രത്യേകിച്ച് ചില ഭാഗങ്ങളിൽം ഉദാഹരണത്തിന് വാനം ഡി ഗ്രാഫ് ജനറേറ്ററിന്റെ പ്രവർത്തന വരുന്ന ഭാഗത്ത് മലയാളം പുസ്തകം വായിക്കുന്ന ഒരു കുട്ടിക്ക് വേഗത്തിൽ മനസ്സിലാക്കുവാൻ സാധിക്കും എന്നാണ് കരുതുന്നത്.
[04/07, 8:00 pm] Pavithran Mash Wts App Number: പ്രത്യക്ഷത്തിൽ ഈ വാദം ശരിയാണ്. ശാസ്ത്ര സങ്കല്പങ്ങൾ സ്വയം ഉല്പാദിപ്പിക്കുന്ന ഭാഷകളിൽ , മാതൃഭാഷയിൽ ഗൗരവമായ ശാസ്ത്ര ജേണലുകൾ പങ്കിടുന്ന സമൂഹങ്ങളിൽ നമുക്ക് സ്വാഭാവികമെന്ന് തോന്നിക്കുന്ന പരിണാമം പറയാൻ കഴിഞ്ഞേക്കാം. പടിഞ്ഞാറെ പദനിർമിതിയെപ്പറ്റി സീന ജോൺ അത് സൂചിപ്പിച്ചു. എന്നാൽ മാതൃഭാഷയിൽ ശാസ്ത്ര വിജ്ഞാന ശാഖ വികസിച്ചിട്ടില്ലാത്തിടത്ത് ബോധപൂർവമായ ഇടപെടൽ വേണം. 19 ാം നൂറ്റാണ്ടു മുതൽ മലയാളത്തിൽ ഈ ചർച്ച നടക്കാൻ കാരണമതാണ്. ഇവിടെ ഭാഷാ സൂത്രണത്തിൽ വിജ്ഞാന ഭാഷാ സൂത്രണം പ്രധാന ഭാഗമാണ്.
[04/07, 8:02 pm] Hari Krishnan Work Shop Pattambi: കൊള്ളാം. ചില വിദ്യാർത്ഥികൾ ചെറുപ്പം മുതൽ ശാസ്ത്രവിഷയങ്ങളിൽ ലേഖനങ്ങൾ ഒക്കെ എഴുതാറുണ്ടാവാം, യുറീക്ക പോലുള്ള ഇടങ്ങളിൽ. അത്തരം വിദ്യാർത്ഥികളെ അന്വേഷിച്ച് ഇവിടെ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. അവർക്ക് പറയാണുള്ളതും കേൾക്കാമല്ലോ.
[04/07, 8:08 pm] Seena Kalady: വിജ്ഞാന ഭാഷാ പദങ്ങൾക്ക്  വിനിമയമൂല്യം നല്കിയ ശേഷം പ്രയോഗിക്കുക എന്നത് പ്രായോഗികമല്ല. രൂപപ്പെട്ട പദങ്ങൾക്ക് പ്രയോഗതലം ഒരുക്കിയെടുക്കുകയാണ് വേണ്ടത് '. അത്തരം സന്ദർഭത്തിൽ ഉചിതമായവ സമൂഹം സ്വീകരിക്കുകയും  ചെയ്യും
[04/07, 8:22 pm] Gopikrishnan Physics: 👍👍
[04/07, 8:35 pm] Gopikrishnan Physics: Acceleration - വേഗവളർച്ച 

ചർച്ചക്ക് ഇട്ടതാണ്
[04/07, 8:36 pm] Suresh Ettan Ikhya: വളർച്ച എന്നത് വർദ്ധന എന്നതിന് പകരമാകുന്ന പദമാണോ?
[04/07, 8:39 pm] Gopikrishnan Physics: നിരക്കൊക്കെ നിർവചനത്തിൽ പഠിച്ചാൽ പോരേ......
[04/07, 8:39 pm] Ubashu Physics: വേഗവർധന
[04/07, 8:42 pm] Suresh Ettan Ikhya: വേഗവർധനയാണ് ഉചിതമെന്നു തോന്നുന്നു
[04/07, 8:42 pm] Gopikrishnan Physics: ത്വരണം സമൂഹം ഏറ്റെടുക്കാൻ സാധ്യത ഇല്ല
[04/07, 8:42 pm] Pavithran Mash Wts App Number: accelarator, accelarating ?
[04/07, 8:43 pm] Gopikrishnan Physics: Accelerating എന്നതിന് ത്വരിപ്പിക്കുക എന്ന് ആരും പറയാറില്ല
[04/07, 8:44 pm] Gopikrishnan Physics: ത്വരകം ഉണ്ട്
[04/07, 8:44 pm] Gopikrishnan Physics: കണിക ത്വരകം
[04/07, 8:45 pm] Gopikrishnan Physics: മിനുക്കു പണികൾ മലയാളം പഠിച്ചവർക്കേ നടക്കൂ
[04/07, 8:45 pm] Mithun gopi മലയാളം: അപ്പോൾ Accelerator - വേഗ വർധകം എന്നാണോ നൽകേണ്ടത്.?
[04/07, 8:46 pm] Gopikrishnan Physics: ഹൈ സ്കൂൾ കുട്ടികൾക്ക് ഇത്‌ ഒരുപാട് സഹായം ആവും
[04/07, 8:50 pm] Seena Kalady: രാസത്വരകം എന്നുപയോഗിക്കാറില്ലേ
[04/07, 8:50 pm] Pavithran Mash Wts App Number: ഡ്രൈവിംഗ് പഠിക്കുന്നവർക്കും . കാലുമാറി ച്ചവിട്ടാതിരിക്കാൻ ഉപബോധ മനസ്സിൽ ഈ 
വാക്കുണ്ടാകുന്നത് സഹായിക്കും. മെച്ചം റോഡിലെ യാത്രക്കാരന് (അല്പം അതിശയോക്തി ഉപയോഗിച്ചാൽ )
[04/07, 8:51 pm] Gopikrishnan Physics: സ്വന്തം പേര് മാറ്റിയ ഒരു വിമ്മിഷ്ടം തുടക്കത്തിൽ ഉണ്ടാവും
[04/07, 8:52 pm] Ubashu Physics: ഇവിടെ പക്ഷെ വേഗവർധകം എന്നാ വാക്ക്  ഒരു ആശയ കുഴാപ്പം ഉണ്ടാക്കുന്നില്ലേ
[04/07, 8:52 pm] Gopikrishnan Physics: രാസ ത്വരകം കെമിസ്ട്രി അല്ലേ.....
[04/07, 8:53 pm] Ubashu Physics: Rate of reaction കൂട്ടുന്നതിനെ ആണല്ലോ
[04/07, 8:53 pm] Ajesh Kundara Kollam Physics: വേഗ വർധനയും വേഗമാറ്റവും ഒരു പോലെയാകുമോ???
നിരക്ക് പറയാതെ വേഗ വർധന എന്ന് മാത്രം പറഞ്ഞാൽ ആശയം നഷ്ടപ്പെട്ടു പോകില്ലേ???
[04/07, 8:53 pm] Ubashu Physics: ആവൂല്ലേ
[04/07, 8:53 pm] Ubashu Physics: അതാണ് ഞാൻ choichath
[04/07, 8:54 pm] Gopikrishnan Physics: വേഗമാറ്റം കൂടലും കുറയലും ആവാലോ
[04/07, 8:54 pm] Ubashu Physics: രണ്ടും accleration anallo
[04/07, 8:55 pm] Ajesh Kundara Kollam Physics: വേഗമാറ്റത്തിന്റെ നിരക്കല്ലേ ത്വരണം
[04/07, 8:55 pm] Gopikrishnan Physics: Acceleration എന്നത് rate of change ആണെന്ന് നമ്മൾ പഠിച്ചത് കൊണ്ട് തോന്നുന്നതല്ലേ..... അത് പോലെ ഇതും ആവില്ലേ
[04/07, 8:55 pm] Ajesh Kundara Kollam Physics: സമയം ഒരു പ്രധാന ഘടകം ആയതിനാൽ അത് കൂടി ഉൾക്കൊള്ളേണ്ടതല്ലേ വാക്ക്
[04/07, 8:57 pm] Ajesh Kundara Kollam Physics: Increase in velocity ഉം rate of Change of velocity ഉം രണ്ടല്ലേ???
[04/07, 8:58 pm] Gopikrishnan Physics: Acceleration എന്ന പദത്തിൽ rate of change ഇല്ല.... 
നമ്മൾ പഠിച്ചത് കൊണ്ട് തോന്നുന്നതാണ്
[04/07, 8:59 pm] Ubashu Physics: Accleration rate of change of velocity അല്ലെ
[04/07, 8:59 pm] Ubashu Physics: ചേഞ്ച്‌ ഇൻ വെലോസിറ്റി ബൈ ടൈം alle
[04/07, 9:00 pm] Gopikrishnan Physics: Rate of change of velocity യെ സൂചിപ്പിച്ചു അങ്ങനെ ആയതല്ലേ
[04/07, 9:01 pm] Ajesh Kundara Kollam Physics: യൂണിറ്റ് സമയത്തിൽ  ഉണ്ടായ  വേഗത്തിൽ ഉണ്ടായ വർധനയോ കുറവോ അല്ലേ ത്വരണം
[04/07, 9:01 pm] Gopikrishnan Physics: Retardation separate ഇല്ലേ.... 
കുറവിന്
[04/07, 9:02 pm] Ubashu Physics: യൂണിറ്റ് സമയത്തിൽ വേഗത്തിൽ ഉണ്ടായ മാറ്റത്തിന്റെ നിരക്ക് alle
[04/07, 9:02 pm] Gopikrishnan Physics: നെഗറ്റീവ് വേഗവർധന ആണ് മന്ദീകരണം
[04/07, 9:02 pm] Ubashu Physics: ഇത് ചേഞ്ച്‌ ഇൻ വെലോസിറ്റി alle
[04/07, 9:03 pm] Ajesh Kundara Kollam Physics: യൂണിറ്റ് സമയം എന്ന് പറഞ്ഞാൽ പിന്നെ നിരക്ക് എന്ന് പറയണ്ടാല്ലോ??
[04/07, 9:03 pm] Ajesh Kundara Kollam Physics: സമയം നിർബന്ധമല്ലേ അതാണ് പ്രശ്നം
[04/07, 9:04 pm] Gopikrishnan Physics: വേഗവർധന നിരക്ക് ബോറാണ്
[04/07, 9:05 pm] Ajesh Kundara Kollam Physics: എല്ലാ നെഗറ്റീവ് ത്വരണങ്ങളും മന്ദീകരണം അല്ല.
എന്നാൽ എല്ലാ മന്ദീകരണങ്ങളും  നെഗറ്റീവ് ത്വരണം ആണ് താനും.
[04/07, 9:08 pm] Gopikrishnan Physics: Acceleration - speeding up 
എന്ന അർത്ഥത്തിൽ ആണ് ഉപയോഗിക്കുന്നത്...... 
സമയം ഡെഫിനിഷനിൽ വരുന്നതാണ്
[04/07, 9:10 pm] Gopikrishnan Physics: ഇതൊക്കെ പഠിച്ചെടുക്കുന്നത് ആണ്.... 
നമുക്ക് പൊതു അംഗീകാരം ഉളള പദം ആണ് വേണ്ടത്....
[04/07, 9:16 pm] Ajesh Kundara Kollam Physics: ത്വരണം എന്ന പ്രത്യേക പദം ഉപയോഗിക്കേണ്ടി വരുന്നത് തന്നെ വേഗവർധനയെ വിശേഷിപ്പിക്കേണ്ടി വരുമ്പോഴല്ലേ?
ഇത് രണ്ടും പഠിക്കേണ്ടി വരുന്ന ഒരു കുട്ടിക്ക് ആശയ കുഴപ്പത്തിന് കാരണമാകില്ലേ???
[04/07, 9:37 pm] Hari Krishnan Work Shop Pattambi: പൊതു അംഗീകാരം ഉള്ള പദം *ആക്സിലറേഷൻ* ആയിരിക്കും. ആക്സിലറേറ്റർ എന്ന പദം ഇപ്പോൾ എല്ലാവരുടെയും അനുഭവതലത്തിൽ ആണ്. അതിനോട് ബന്ധപ്പെട്ടുകൊണ്ട് ആക്സിലറേഷൻ എന്ന പദവും ആശയവും അവതരിപ്പിക്കാൻ എളുപ്പമാണ്. അത്, പവിത്രൻ മാഷ് സൂചിപ്പിച്ചതുപോലെ, പൊതുജീവിതത്തിൽ അത്യാവശ്യമായ ആക്സിലറേറ്റർ ഉപയോഗിക്കുന്ന രീതിയെ അബോധപൂർവ്വം സ്വാധീനിക്കാവുന്നതുമാണ്, ഒരു പഠനാനുഭവവുമായി ചെറുപ്പത്തിലേ ഈ ആശയം ഉള്ളിൽ പ്രവർത്തിക്കുമ്പോൾ. ഇത് ഒരു തമാശയല്ല എന്നാണ് ഞാൻ വിചാരിക്കുന്നത്. 

ഒരു മലയാള പദം വേണമെങ്കിൽ *വേഗവർധനാ നിരക്ക്* തന്നെയാണ് കൃത്യം. ആ പേര് അത്ര എളുപ്പമല്ലായിരിയ്ക്കാം, ഉച്ചരിക്കാനും ഓർക്കാനും. പക്ഷേ, അതാണ് കൃത്യം എന്നു തോന്നുന്നു. വേഗ വർധന എന്നു മാത്രം ഉപയോഗിക്കുമ്പോൾ അത് ആക്സിലറേഷൻ അല്ല. 

ഇനി, ഒരു ഒറ്റവാക്ക് വേണമെങ്കിൽ *ത്വരണം* എന്നുകൂടി ചേർക്കാം. പ്രത്യേകിച്ച്, കെമിസ്ട്രിയിൽ catalyst എന്നതിന് *രാസത്വരകം* എന്നുപയോഗിക്കുമ്പോൾ, ത്വരണം എന്ന വാക്ക് ഫിസിക്സിൽ (ബ്രാക്കറ്റിൽ എങ്കിലും) നിലനിർത്തുന്നത് നന്നായിരിയ്ക്കും. 

ഓരോ തവണയും പാഠപുസ്തകത്തിൽ ഈ പദം വരുമ്പോൾ ആക്സിലറേഷൻ (വേഗവർധനാ നിരക്ക് / ത്വരണം) എന്ന് എഴുതേണ്ടി വരുന്നത് പ്രായോഗികമല്ല എന്നൊരു വാദം ഉണ്ടാവാം. പുസ്തകത്തിലെ പേജുകൾ കുറയ്ക്കുക, വായന ഒഴുക്കുള്ളതാക്കുക എന്നീ പ്രായോഗിക ലക്ഷ്യങ്ങളോടൊപ്പം സാങ്കേതിക പദങ്ങളുടെ ഒരു ശേഖരം ബോധപൂർവ്വം രൂപപ്പെടുത്തുക എന്നതുകൂടി ഒരു പ്രായോഗിക ലക്ഷ്യമായി സ്വീകരിച്ചാൽ, ഓരോ സാങ്കേതിക പദത്തിനും ആദ്യത്തെ ഒരു പത്തുവർഷക്കാലം പല വാക്കുകൾ അവതരിപ്പിക്കുക എന്നത് പ്രധാനമാണ് എന്നു തോന്നുന്നു.

[04/07, 9:41 pm] Praveen Bro Karyavattam: ത്വര, ത്വരിതം തുടങ്ങിയ വാക്കുകളുമായി ബന്ധപ്പെട്ട ത്വരണം മാറ്റി മറ്റൊരു വാക്കിനായി ശ്രമിക്കുന്നത് നിസാര കാര്യമല്ല.  ത്വരണത്തേക്കാൾ ഉചിതമായ ഒരു വാക്ക് ലഭിക്കുമെങ്കിൽ മാത്രമേ അതുമായി മുന്നോട്ടു പോകാവൂ. ഇല്ലെങ്കിൽ ഭാഷാ തീവ്രവാദികളാകേണ്ടിവരും.

[04/07, 9:46 pm] Gopikrishnan Physics: ത്വരണത്തെക്കാൾ ആശയവ്യക്തത വേഗവർധന നിരക്കിന് അല്ലേ....

[04/07, 9:49 pm] Pavithran Mash Wts App Number: ഓൺലൈൻ ടെക്സ്റ്റുകളിൽ ഹൈപ്പർലിങ്ക് നൽകിയാൽ അർത്ഥം സൂചിപ്പിക്കുക പ്രയാസമല്ല.

[04/07, 9:59 pm] Seena Kalady: കെമിസ്ട്രി, ഫിസിക്സ് തുടങ്ങിയ വ്യത്യസ്ത വിജ്ഞാനശാഖകളിൽ ഉപയോഗിക്കുന്ന സവിശേഷപദങ്ങൾക്കൊപ്പം അവ പൊതുവായി ഉപയോഗിക്കുന്ന സങ്കല്പനങ്ങളുണ്ടെങ്കിൽ  അവയെ ഒരു പേര് വിളിക്കുന്നതായിരിക്കും പ്രയോഗിക്കാൻ എളുപ്പം. വ്യത്യസ്തമായ സങ്കല്പനങ്ങൾക്ക് ഒരേ പേര് വരുന്നതും സങ്കീർണ്ണത സൃഷ്ടിക്കും

[04/07, 9:59 pm] Hari Krishnan Work Shop Pattambi: മുൻപ് ഞാൻ ഈ ചർച്ചയിൽ സൂചിപ്പിച്ചതും എന്റെ കുറിപ്പിൽ (PDF) ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കാൻ ശ്രമിച്ചതുമായ ആശയമാണ് പഠപുസ്തകങ്ങളിൽ പദചരിത്രം (നിരുക്തി) അടിക്കുറിപ്പായി ചർച്ച ചെയ്യണം എന്നത്. അധ്യാപകർക്ക് ഇതിനായി പരിശീലനം പോലും ആകാവുന്നതാണ്. 

*ത്വരണം* എന്ന പദം വിദ്യാർത്ഥിയുടെ (അധ്യാപകരുടെയും) അനുഭൂതി തലത്തിൽ വരുന്നില്ല എന്നതാണ് ഈ പദത്തിനെതിരായ വിമർശനം. ഒരു പദം അനുഭൂതി തലത്തിൽ വരുക ആ പദവുമായി ബന്ധപ്പെട്ട അനുഭൂതി ലോകങ്ങൾ (പലപ്പോഴും നമ്മൾ സ്വയം തിരിച്ചറിയാത്തത്) ബോധപൂർവ്വം കുഴിച്ചെടുക്കുമ്പോൾ ആണ്. ഇതിന് നിരുക്തി ശരിയായ രീതിയിൽ ചർച്ച ചെയ്യുക എന്നത് വളരെ പ്രധാനമാണ്. 

നമ്മൾ ദൈനംദിന ജീവിതത്തിൽ വാക്കുകൾ ഉപയോഗിക്കുമ്പോൾ ഓരോ വാക്കിനും പിറകിലെ അനുഭൂതികളെ കുറിച്ച് പൂർണ്ണമായും ബോധമുള്ളവരല്ല. എന്നാൽ അധ്യാപകർ എന്ന നിലയിൽ സാങ്കേതിക പദങ്ങൾ വിദ്യാർത്ഥികൾക്ക് മുൻപിൽ അവതരിപ്പിക്കുമ്പോൾ ബോധപൂർവ്വമായ നിലപാട് ആവശ്യമാണ്. 

എനിയ്ക്കു തോന്നുന്നു, ത്വരണം എന്ന വാക്കിനെ അനുഭൂതി തലത്തിൽ കൊണ്ടുവരാൻ എന്തു വിശദീകരണങ്ങൾ ആവശ്യമാണ് എന്ന അന്വേഷണം പ്രസക്തമാണെന്ന്.

[04/07, 10:19 pm] Hari Krishnan Work Shop Pattambi: ഫിസിക്സിൽ ആക്സിലറേഷൻ എന്ന പദം സ്വീകരിക്കുന്നു എന്നു കരുതുക. അപ്പോൾ കെമിസ്ട്രിയിൽ catalyst ന് എന്തുപേർ ഉപയോഗിക്കണം എന്നത് ഒരു ചോദ്യമാണ്. രാസപ്രവർത്തനത്തിന്റെ ആക്സിലറേറ്റർ എന്ന റോൾ ആണ് കാറ്റലിസ്റ്റിന് ഉള്ളത്. എങ്കിലും, ആക്സിലറേറ്റർ എന്ന് അവിടെ ഉപയോഗിച്ചാൽ, ഫിസിക്സിൽ, എൻജിനീയറിങ്ങിൽ ഒക്കെ വരുന്ന ആക്സിലറേറ്ററും കാറ്റലിസ്റ്റുമായി ഉള്ള വ്യത്യാസം വ്യക്തമാകാതെ പോകും. കാറ്റലിസ്റ്റ് എന്നു തന്നെ ഉപയോഗിക്കണോ എന്നാലോചിക്കാവുന്നതാണ്. 

കാറ്റലിസ്റ്റ് എന്ന വാക്ക് കെമിസ്ട്രിയിലെ catalysis എന്ന വാക്കിൽ നിന്നും ഉണ്ടായതാണ്. (അനാലിസിസിൽ നിന്ന് അനലിസ്റ്റ് ഉണ്ടായതുപോലെ). കാറ്റാലിസിസ് എന്ന വാക്ക് കെമിസ്ട്രി പാഠപുസ്തകങ്ങളിൽ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് പരിശോധിക്കണം. ഈ രണ്ടു വാക്കുകളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന രീതിയിൽ വേണം മലയാള പദങ്ങളും (ആവശ്യമെങ്കിൽ) സ്വീകരിക്കാൻ എന്നു തോന്നുന്നു.

[04/07, 10:21 pm] Hari Krishnan Work Shop Pattambi: https://www.merriam-webster.com/dictionary/catalyst

[04/07, 10:21 pm] Hari Krishnan Work Shop Pattambi: ഈ ഓണ്ലൈൻ നിഘണ്ടുവിൽ പദങ്ങളുടെ ചരിത്രവും വായിക്കാം.
[04/07, 10:24 pm] Hari Krishnan Work Shop Pattambi: ഓരോ പദത്തിനും അല്പം താഴെ പദചരിത്രം ചർച്ച ചെയ്യുന്ന ലിങ്ക് കാണാം.

[04/07, 10:25 pm] Hari Krishnan Work Shop Pattambi: https://www.etymonline.com/word/catalyst
[04/07, 10:27 pm] Hari Krishnan Work Shop Pattambi: ഇത് പദചരിത്രം ചർച്ച ചെയ്യുന്ന മറ്റൊരു വെബ്‌സൈറ്റ് ആണ്.

[04/07, 10:30 pm] Pavithran Mash Wts App Number: ഒരു പദത്തിന്റെ , സങ്കല്പനത്തിന്റെ പ്രയോഗ മേഖലകളെ പൊതുവെ ചേർത്ത് ആ വാക്കിന്റെ ഇക്കോളജി എന്ന ഒരു സങ്കല്പനം മുന്നോട്ടുവെക്കാമെന്നു തോന്നുന്നു. അതിലെ അടിസ്ഥാനരൂപകം പരിചിതമായാൽ അതുമായി ബന്ധപ്പെട്ടതെല്ലാം തെളിയും. ഹരികൃഷ്ണൻ സൂചിപ്പിച്ച അനുഭൂതി ശേഷിയുടെ അടിസ്ഥാനം ഇവിടെയാണുള്ളതെന്നു തോന്നുന്നു. ഈ അടിസ്ഥാന രൂപകം  മലയാളമായാലും ഇംഗ്ലീഷിലായാലും സംസ്കൃതമായാലും മറ്റേതു ഭാഷയിലായാലും പരിചിതമെങ്കിൽ അത് സ്വീകരിക്കാം. പണ്ടത്തെ വിവർത്തനങ്ങളിൽ പറ്റിയ പാളിച്ച ഇതാണെന്നു തോന്നുന്നു. - ചർച്ചയ്ക്ക് വെച്ചതാണ്.

[04/07, 10:39 pm] Hari Krishnan Work Shop Pattambi: ചില പദങ്ങൾ ഇൻഗ്ളീഷിൽ വരുന്നത് ശാസ്ത്രത്തിൽ നിന്നാണ്. കാറ്റലിസ്റ്റ് തന്നെ ഒരുദാഹരണം ആണ്. കാറ്റാലിസിസ് എന്ന കെമിസ്ട്രി വാക്ക് 1836-ൽ ഉണ്ടാകുന്നു. അതിൽ നിന്നും കാറ്റലിസ്റ്റ് 1902-ൽ. ഇത് പൊതു പ്രയോഗമായി (ഏതു സമൂഹ പ്രക്രിയയുടെയും വേഗത കൂട്ടുന്നത് എന്ന അർത്ഥത്തിൽ) ഇൻഗ്ളീഷിൽ വന്നത് 1942-ലും.  

ഇങ്ങനെ വരുന്ന വാക്കുകൾക്ക് മലയാള പദങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അവ വന്ന വഴി കൂടി മനസ്സിൽ ഉണ്ടാവുന്നത് തിരഞ്ഞെടുപ്പിനെ സഹായിക്കും. ത്വരിപ്പിക്കുന്നത് ത്വരകം എന്നു മാത്രം ചിന്തിച്ചാൽ പോരാ എന്നു തോന്നുന്നു. 

ഇനി, ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ, ത്വരണം എന്ന വാക്കിന് ഒരു അനുഭൂതി മണ്ഡലം 
(പവിത്രൻ മാഷ് പറയുന്ന ഇക്കോളജി) രൂപപ്പെടുത്തിയാൽ പ്രശ്നത്തിന് പരിഹാരം ആകുമെങ്കിൽ മലയാള ഭാഷയിൽ പ്രവർത്തിക്കുന്നവർ ഇടപെടേണ്ടതാണ്.

[04/07, 10:40 pm] Pavithran Mash Wts App Number: നാരായണ ഗുരുവിന്റെ കവിതകളിൽ വെളി എന്ന വാക്ക് വെളിച്ചം, ബോധോദയം, ബാഹ്യലോകം എന്നിങ്ങനെ പല തലങ്ങളിൽ വികസിക്കുന്നു. അടിസ്ഥാന രൂപകം നാം അറിയുന്നതിനാൽ എല്ലാം വ്യക്തമാകുന്നു.

[04/07, 10:44 pm] Pavithran Mash Wts App Number: ഇത് പ്രധാനമായ കാര്യമാണ്. വിവിധ ചരിത്ര ഘട്ടങ്ങളിലൂടെ പല അർത്ഥങ്ങളും അർത്ഥഭേദങ്ങളും ഉൾക്കൊണ്ടു വളർന്ന ഒരു വാക്കിനെ ഒറ്റ കാലത്തിൽ നിന്ന് നിർമിക്കുമ്പോൾ നേരിടുന്ന പ്രതിസന്ധി നാം അനുഭവിക്കുന്നുണ്ട്. പക്ഷെ അതിനെ അംഗീകരിച്ചു കൊണ്ട് അഭി മുഖീകരിച്ചു കൊണ്ടു തന്നെ നാം ഭാഷാ സൂത്രണം നടത്തേണ്ടതുണ്ടു്.

[04/07, 10:46 pm] Pavithran Mash Wts App Number: ഇക്കോളജിയെ ദെലൂസിയൻ രീതിയിൽ റിസോം ( വേരുപടലം ) എന്നും വിളിക്കാം.

[04/07, 10:48 pm] Hari Krishnan Work Shop Pattambi: ഈ സുഹൃത്ത് *ത്വര* എന്ന അടിസ്ഥാന രൂപത്തിൽ നിന്ന് തുടങ്ങിയത് നന്നായിരിക്കുന്നു. 

ഈ രൂപത്തിന് ഒരു ഇക്കോളജി സൃഷ്ടിക്കാൻ ഭാഷാധ്യാപകർ സഹായിക്കൂ. അപ്പോൾ ത്വരണം, രാസത്വരകം എന്നീ പദങ്ങൾ ആ ഇക്കോളജിയോട് ചേർത്തുവെച്ച് മനസ്സിലാക്കാം. ഇനിയും ശാസ്‌ത്ര പദങ്ങൾ ഉണ്ടോ *ത്വര* യിൽനിന്നും തുടങ്ങുന്നത് ? 

എന്തായാലും ഈ ചർച്ച ചിന്തയെ ത്വരിപ്പിക്കുന്നു. എല്ലാവർക്കും നന്ദി.

[04/07, 10:58 pm] Praveen Bro Karyavattam: ശബ്ദതാരാവലിയിൽ ത്വരണത്തിന് രണ്ടർത്ഥങ്ങളാണുള്ളത്. വേഗത്തിന് അനേക മർത്ഥങ്ങളും .അതിൽ വേഗനിരോധനം പോലുള്ള ഫ്രോയിഡിയൻ സങ്കല്പനങ്ങളും ഉണ്ട് .

 ഇന്ന് ഒട്ടുമിക്ക മലയാളികളും സ്പീഡ് എന്ന വാക്കാണ് വേഗത്തിന് പറയുന്നത്. അതിൽ വണ്ടിയുടെ സ്പീഡ് കൂട്ടുന്നതും കാര്യങ്ങൾ സ്പീഡിന് ചെയ്യടേ എന്നൊക്കെയുണ്ട്. അതുകൊണ്ട് പവിത്രൻ മാഷ് പറയുന്ന അടിസ്ഥാന രൂപം മനസിലാക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിലേക്ക് കുട്ടികളെ എത്തിക്കുക എന്ന വെല്ലുവിളി അധ്യാപകരേറ്റെടുത്ത് നിറവേറ്റിയാൽ കാര്യങ്ങളെളുപ്പമാകും.

[04/07, 11:05 pm] Pavithran Mash Wts App Number: ശരിയാണ്, ബഹുത്വം സാധ്യമാണ്. അടിസ്ഥാന രൂപം (form ) എന്നല്ല, അടിസ്ഥാന രൂപകം (Metaphor) എന്നാണ് സൂചിപ്പിച്ചത്.

[04/07, 11:17 pm] Pavithran Mash Wts App Number: അന്നുവരെ വികസിച്ച ജ്ഞാന ശാസ്ത്രങ്ങളുടെ യും പ്രയോഗ മേഖലകളുടെയും അടിസ്ഥാനത്തിലാണ് ശബ്ദതാരാവലി നില്ക്കുന്നത്. പോസ്റ്റ് ന്യൂട്ടോണിയൻ ലോകം അതിൽ വലുതായി കടന്നുവന്നിട്ടില്ല. പൗരാണിക സാഹിത്യത്തിനാണ് അതിൽ മേൽക്കൈ. വാക്കുകൾക്ക് ശബ്ദതാരാവലിയിലല്ലാത്ത പുതിയ അർത്ഥങ്ങളും ജീവിതങ്ങളും നൽകാനാണ് നാം ശ്രമിക്കുന്നത്. അതോടൊപ്പം വളരുന്നത് മലയാളിയുടെ ബോധ- ഉപബോധ മനസ്സാണ്.

5/7/20

[05/07, 7:58 am] Gopikrishnan Physics: Spectrum..... ഒരു ലാറ്റിൻ വാക്കാണ്.... പ്രേതം ( ghost ) എന്ന അർത്ഥം.... ഭൗതികമായി നിലനിൽക്കുന്ന വസ്തുക്കളെ കുറിച്ചുള്ള പ്രേതാനുഭവം ആണ് spectrum....

[05/07, 8:02 am] Gopikrishnan Physics: സൂര്യ പ്രകാശത്തെ പ്രിസത്തിലൂടെ കടത്തി വിട്ട ന്യൂട്ടൺ അത് ഏഴ് ഘടക വർണ്ണങ്ങൾ ആയി പിരിഞ്ഞത് കണ്ടു..... വയലറ്റ് മുതൽ ചുവപ്പ് വരെയുള്ള തുടർച്ചയായ വർണ്ണവിന്യാസം ആണ് spectrum.....

[05/07, 8:16 am] Gopikrishnan Physics: Absorption spectrum.... 
സ്പെക്ട്രത്തിൽ അംഗങ്ങളായ ഓരോ നിറത്തിനും വ്യതിരിക്തമായ ഊർജം ഉണ്ട്.... വയലെറ്റിൽ നിന്ന് ചുവപ്പിലേക് ക്രമമായി കുറഞ്ഞു വരുന്ന ഊർജം.... 
പ്രകാശം ചില പദാർഥത്തിലൂടെ കടന്നു പോവുമ്പോൾ പ്രകാശത്തിലെ ഏതെങ്കിലും നിറമോ നിറങ്ങളോ അതിലെ ഇലക്ട്രോണുകളെ ഉത്തേജിപ്പിക്കുന്നു.... ഈ നിറത്തിന്റെ ഊർജം പദാർത്ഥത്തിൽ വെച്ചു നഷ്ടമാവുന്നു... 
ഈ ഊർജ്ജനഷ്ടം വർണനഷ്ടമായി സ്‌പെക്ടര്ത്തിൽ അവശേഷിക്കുന്നു..... 
ഇങ്ങനെ ചില വർണങ്ങൾ മങ്ങിപോയതോ നഷ്ടപ്പെട്ടു പോയതോ ആയ spectrum ആണ് absorption spectrum.

[05/07, 1:09 pm] Hari Krishnan Work Shop Pattambi: വൈദ്യുത കാന്തിക തരംഗങ്ങളുടെ സ്പെക്ട്രത്തിൽ നമ്മൾ നേരിട്ടു കാണുന്ന വർണ്ണങ്ങൾ / നിറങ്ങൾ മാത്രമല്ല ഉള്ളത്. (Visible Light / Visible Spectrum എന്നതിന് വർണ്ണരാജി എന്നാണ് പദം എന്നു കരുതുന്നു.) റേഡിയോ തരംഗങ്ങൾ, മൈക്രോ തരംഗങ്ങൾ, ഇൻഫ്രാറെഡ്, അൾട്രാവയലറ്റ്, എക്‌സ്-കിരണങ്ങൾ, ഗാമാ-കിരണങ്ങൾ എന്നിവയുമുണ്ട്.  അവയ്ക്കെല്ലാം ആഗിരണവും വികിരണവും ഉണ്ട്. 

അതുകൊണ്ട് *ആഗിരണ സ്പെക്ട്രം* ആവും നല്ലത്.
[05/07, 1:15 pm] Ubashu Physics: വര്ണമാല എന്നതിന് പകരം തരംഗമാല ennayalo
[05/07, 1:20 pm] Hari Krishnan Work Shop Pattambi: Acceleration : 

*ആക്സിലറേഷൻ* എന്ന് ഒന്നാമത്തെ പദമായി സ്വീകരിക്കാം എന്ന് കരുതുക. ബ്രാക്കറ്റിൽ (ത്വരണം = വേഗവർധനാ നിരക്ക്) എന്ന വിശദീകരണവും. 

അടിക്കുറിപ്പായി, മോട്ടോർ വാഹനങ്ങളുടെ ആക്സിലറേറ്റർ സൂചിപ്പിക്കാം. ത്വര, ത്വരിപ്പിക്കുന്നത് എന്നീ പദങ്ങളും രാസത്വരകവും സൂചിപ്പിക്കാം. 

*ആക്സിലറേഷൻ* എന്ന പദം മലയാളത്തിലേക്ക് സ്വീകരിക്കുകയും ഒപ്പം *ത്വരണം* നിലനിർത്തുകയും ചെയ്യുക എന്നാണ് നിർദ്ദേശിക്കുന്നത്. Acceleration നെ സൂചിപ്പിക്കുന്ന ഒന്നാം പദം ആക്സിലറേഷൻ തന്നെയാവട്ടെ. 

കെമിസ്ട്രിയിൽ *രാസത്വരകം* നിലനിർത്താം. അവിടെ അടിക്കുറിപ്പായി, ഫിസിക്സിലെ ആക്സിലറേഷനും ത്വരണവും സൂചിപ്പിക്കാം. അപ്പോൾ ഈ വാക്കുകൾ തമ്മിലുള്ള ബന്ധം വ്യക്തമാകും. രാസപ്രവർത്തനത്തിന് ആക്സിലറേഷൻ നൽകുന്ന വസ്തുവാണ് രാസത്വരകം (catalyst) എന്ന് മനസ്സിലാക്കപ്പെടും.
[05/07, 1:22 pm] Hari Krishnan Work Shop Pattambi: വൈദ്യുത കാന്തിക തരംഗങ്ങൾക്ക് ദ്വന്ദ്വ സ്വഭാവമുണ്ട് എന്ന് പഠിക്കുമ്പോൾ, *തരംഗമാല* എന്ന വാക്കിനെക്കാൾ യോജിക്കുക *സ്പെക്ട്രം* ആയേക്കാം.
[05/07, 1:23 pm] Ubashu Physics: തരംഗ സ്വഭാവവുമായി ബന്ധപ്പെട്ടാണല്ലോ സ്പെക്ട്രം പഠിക്കുന്നത്
[05/07, 1:23 pm] Ubashu Physics: Its the arrangement of waves in order of frequncy ennalle
[05/07, 1:24 pm] Ubashu Physics: Spectrum ennath electromagnetic thanne aavanam ennillalo
[05/07, 1:24 pm] Ubashu Physics: Vave kale frequency order il arrange cheyynna enthm spectrum alle
[05/07, 1:27 pm] Hari Krishnan Work Shop Pattambi: ഹയർ സെക്കന്ററി ക്ളാസിലാണ് ദ്വന്ദ്വ സ്വഭാവം പഠിക്കുന്നത്. സ്പെക്ട്രത്തിലെ ഓരോ അംഗത്തിനും ഒരേ സമയം കണികാ സ്വഭാവവും തരംഗ സ്വഭാവവും ഉണ്ട് എന്ന് പഠിക്കുമ്പോഴും *തരംഗമാല* എന്ന പദം തന്നെ ഉപയോഗിക്കേണ്ടി വരുന്നത് ഒഴിവാക്കുന്നതാവും നല്ലത്. 

*സ്പെക്ട്രം* എന്നത് കൂട്ടം എന്ന അർത്ഥത്തിലാണ് ഉപയോഗിക്കപ്പെടുന്നത്. ശാസ്ത്രത്തിലും ഭാഷയിലെ പൊതു പ്രയോഗത്തിലും. അതാവും കുറച്ചുകൂടി നല്ല പദം.
[05/07, 1:29 pm] Hari Krishnan Work Shop Pattambi: മാറ്റ് ഉദാഹരണങ്ങൾ പാഠപുസ്തകങ്ങളിൽ നിന്നും ചൂണ്ടിക്കാട്ടിയാൽ നമുക്ക് അവയെപ്പറ്റി ആലോചിക്കാം.
[05/07, 1:31 pm] Hari Krishnan Work Shop Pattambi: Acceleration due to gravity :

ഇത് ഇൻഗ്ളീഷിൽ ഒറ്റ പദം അല്ല. മലയാളത്തിലും സമാനമായ ഒറ്റ പദം വേണം എന്ന നിർബന്ധം ആവശ്യമില്ല എന്നു തോന്നുന്നു. *ഗുരുത്വബലം മൂലമുള്ള ആക്സിലറേഷൻ* എന്നു പറയുന്നതുകൊണ്ട് കുഴപ്പമുണ്ടോ ?
[05/07, 1:37 pm] Mithun gopi മലയാളം: gravitational force എന്ന പദത്തിന് ഗുരുത്വബലം എന്നോ ഗുരുത്വാകർഷണ ബലം എന്നോ പറഞ്ഞാൽ മതിയാകും. ഗുരുത്വം മൂലമുള്ള വേഗ വർധന എന്ന് പറഞ്ഞാൽ മതിയാകില്ലേ ...
[05/07, 1:38 pm] Mithun gopi മലയാളം: Acceleration due to gravity യ്ക്ക് ...
[05/07, 1:58 pm] Pavithran Mash Wts App Number: ഗുരുത്വബലജന്യ ആക്സിലറേഷൻ ?
[05/07, 2:01 pm] Hari Krishnan Work Shop Pattambi: *ജന്യ* എന്ന കൂട്ടിച്ചേർക്കൽ ചിലപ്പോൾ ബുദ്ധിമുട്ടായേക്കാം.
[05/07, 2:03 pm] Hari Krishnan Work Shop Pattambi: Acceleration എന്നാൽ വേഗവർധന മാത്രമല്ല എന്നത് നമ്മൾ ചർച്ച ചെയ്‌തല്ലോ. *ഗുരുത്വം മൂലമുള്ള ആക്സിലറേഷൻ* എന്ന പ്രയോഗം ആണ് ഉദ്ദേശിച്ചതെങ്കിൽ യോജിക്കുന്നു.
[05/07, 2:42 pm] Gopikrishnan Physics: Generator.... 
ഇതിന് തമിഴിൽ പാഠപുസ്തകങ്ങളിൽ ഇത് തന്നെ ഉപയോഗിക്കുന്നു.... 

തമിഴിൽ മിൻ -ആക്കി എന്നും വിവർത്തനം ഉണ്ട്..... 

മിൻ -വൈദ്യുതി

[05/07, 2:44 pm] Gopikrishnan Physics: ഒരു മലയാള പദം ഉണ്ടെങ്കിൽ മറ്റ് മേഖലകളിൽ അത് ഉപയോഗിക്കാമല്ലോ.... 
അക്കാദമിക് അല്ലാത്ത

1 അഭിപ്രായം:

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.