2020, ജൂലൈ 20, തിങ്കളാഴ്‌ച

മലയാള സാങ്കേതിക പദകോശം - ഭൗതികശാസ്ത്രം ചർച്ച 10


[19/07, 9:30 am] Vijayakumar Physics: Area of cross section
പരിഛേദവിസ്തീര്‍ണ്ണം
[19/07, 9:49 am] Hari Krishnan Work Shop Pattambi: Area എന്ന പദത്തിന് വിസ്തീർണ്ണം എന്നതിനു പകരം പരപ്പളവ് എന്നുപയോഗിക്കുന്നുണ്ട് ഇപ്പോൾ ഗണിത പാഠപുസ്തകങ്ങളിൽ. വിസ്താരം എന്ന പദത്തോട് ബന്ധപ്പെട്ടതാണ് വിസ്തീർണ്ണം. പരപ്പ് എന്ന പദത്തോട് ബന്ധപ്പെട്ടതാണ് പരപ്പളവ്. എന്റെ സംശയം :  പരപ്പ് എന്ന പദം പരന്നത് എന്ന അനുഭവത്തോട് ബന്ധപ്പെട്ടിരിക്കുന്നു. അപ്പോൾ, പരന്നതല്ലാത്ത പ്രതലങ്ങളുടെ (ഉദാഹരണത്തിന് ഒരു ഗോളത്തിന്റെ ഉപരിതലം) area എങ്ങനെയാണ് പരപ്പളവ് എന്ന പദംകൊണ്ട് അനുഭവപ്പെടുത്തുക ? ഒരു ഗോളത്തിന്റെ ഉപരിതലം പരന്നതല്ലെങ്കിലും വിസ്താരമുള്ളതാണ്, അതുകൊണ്ട് വിസ്തീർണ്ണം അപ്പോഴും അനുഭവം പകരുന്ന പദമാണ്.

വിസ്തീർണ്ണം, വ്യാപ്തം എന്നീ പദങ്ങൾ പരപ്പളവ്, ഉളളളവ് എന്ന് മാറ്റേണ്ടതുണ്ടായിരുന്നോ? (പരപ്പളവിന് മുകളിൽ സൂചിപ്പിച്ച പ്രശ്നം ഉള്ളളവിനില്ല എന്നു തോന്നുന്നു.)
[19/07, 9:51 am] Hari Krishnan Work Shop Pattambi: യോജിക്കുന്നു. മറ്റു നിർദ്ദേശങ്ങൾകൂടി നോക്കാം.
[19/07, 9:52 am] Hari Krishnan Work Shop Pattambi: Arm of the couple എന്ന പ്രയോഗം മെക്കാനിക്സിൽ ഉണ്ടോ ?
[19/07, 9:53 am] +91 94951 22006: Moment of the couple ഇതുമായി ബന്ധപ്പെട്ടത്?
[19/07, 9:53 am] +91 94951 22006: കപ്പിൾ പ്രയോഗിക്കപ്പെടുന്ന അകലത്തെ സൂചിപ്പിക്കാൻ?
[19/07, 9:54 am] +91 94951 22006: The perpendicular distance between the two force forming a couple is called the arm of the couple
[19/07, 9:55 am] Hari Krishnan Work Shop Pattambi: എങ്കിൽ,  ബലദ്വയാകലം കൊള്ളാം എന്നു തോന്നുന്നു.

[19/07, 9:56 am] +91 94951 22006: കപ്പിൾ - ബലദ്വയം എന്നാണോ ഉള്ളത്?
[19/07, 9:58 am] Gopikrishnan Physics: Couple ----ദമ്പതികൾ

Equal and opposite എന്ന അർത്ഥത്തിൽ ആണോ 😃
[19/07, 9:58 am] Hari Krishnan Work Shop Pattambi: ബല ദ്വയം = ഇരട്ടബലങ്ങൾ
[19/07, 9:58 am] Hari Krishnan Work Shop Pattambi: ഇരട്ടബലം എന്നുമതി എന്നാണു തോന്നുന്നത്.
[19/07, 9:59 am] Hari Krishnan Work Shop Pattambi: ബലദ്വയം എന്ന പദമാണ് കൃത്യം
[19/07, 10:07 am] +91 94951 22006: Yes
[19/07, 10:08 am] +91 94951 22006: Equal and opposite..
[19/07, 10:08 am] +91 94951 22006: ഒന്നാം വർഷ പുസ്തകം കിട്ടാത്തതിനാൽ ഉപയോഗിച്ചിരിക്കുന്നത് അതാണൊ എന്നത് ഓർമ്മയില്ല
[19/07, 10:14 am] +91 94951 22006: രണ്ടാം വർഷ പുസ്തകത്തിൽ നോക്കി
[19/07, 10:15 am] +91 94951 22006: മാഗ്നറ്റിക് ഫീൽഡിന്റെ ടോർക്ക്, ഡൈപോൾ എന്ന ഭാഗത്ത്
[19/07, 10:15 am] +91 94951 22006: ബലജോടി എന്നാണ് ഉപയോഗിച്ചിരിക്കുന്നത്!
[19/07, 10:18 am] Gopikrishnan Physics: ബല ജോടി അല്ലേ ബല യുഗ്മത്തേക്കാൾ ലളിതം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.