[20/07, 2:06 pm] Hari
Krishnan Work Shop Pattambi: ഈ പദങ്ങളിൽ മാറ്റമൊന്നും വേണ്ട എന്നു
തോന്നുന്നു.
[20/07, 2:07 pm]
Gopikrishnan Physics: ക്ഷുദ്ര ഗ്രഹം വേണോ....
പാപ
ഗ്രഹം പോലെ മനസ്സിലാകുമോ
[20/07, 2:12 pm] Hari
Krishnan Work Shop Pattambi: ഛിഹ്നഗ്രഹം തന്നെയാണോ asteroid
?
[20/07, 3:22 pm] CM
Muraleedharan: ക്ഷുദ്ര ജീവികൾ എന്ന പദം പരിചിതമല്ലേ
[20/07, 5:09 pm] Hari
Krishnan Work Shop Pattambi: ഛിഹ്നഗ്രഹം, ക്ഷുദ്രഗ്രഹം
എന്നിവ ഒന്നുതന്നെയോ ?
[20/07, 5:20 pm]
Gopikrishnan Physics: രണ്ടും ഒന്നാണെന്നു തോന്നുന്നു....
[20/07, 5:21 pm]
Gopikrishnan Physics: ക്ഷുദ്ര എന്ന വാക്ക് ജാതക വിശ്വാസികൾ
പറയുന്നത് പോലെ തോന്നുന്നു.....
[20/07, 5:25 pm] Hari
Krishnan Work Shop Pattambi: ഛിഹ്നഗ്രഹം ആവും ഭേദം.
[20/07, 5:31 pm] +91 94951 22006: ലഘു ഗ്രഹം എന്നോ ംമറ്റോ ആയാലോ?
[20/07, 6:03 pm] Hari
Krishnan Work Shop Pattambi: അതൊരു പുതിയ പദമാണ്. ക്ഷുദ്ര
ഗ്രഹത്തെക്കാൾ നല്ലത്. എന്നാൽ, ഛിന്നഗ്രഹം പണ്ടേ പരിചിതമായ
ഒരു പദമാണ്. ഇന്ന് രാവിലെ പരിഗണിച്ച പദാവലികളിൽ ആ പദം ഇല്ലെങ്കിൽ അത് അത്ഭുതം
തന്നെ.
[20/07, 6:08 pm] Roopima
Kalady: ഉപതാര എന്നൊരു പ്രയോഗം കണ്ടു... അത് അനുയോജ്യമാണോ...
[20/07, 9:27 pm] Hari
Krishnan Work Shop Pattambi: അത് ഞാൻ ആദ്യമായി കേൾക്കുന്നു. ഏതു
സന്ദർഭത്തിൽ കണ്ടു ഇത് ? ഈ അർത്ഥത്തിന് യോജിക്കും എന്നു
തോന്നുന്നില്ല. എങ്കിലും, ആ വാക്ക് കണ്ട സന്ദർഭം അറിഞ്ഞാൽ
കൊള്ളാം.
[20/07, 9:28 pm] അശ്വനി എ. പി: ഓരോ ദിവസത്തെയും ചർച്ചക്കു ശേഷം ഏതു വാക്കാണ്
ഉറപ്പിക്കേണ്ടത് എന്ന് കൂടി തീരുമാനം എടുത്താൽ നന്നായിരുന്നു
[20/07, 9:34 pm] Hari
Krishnan Work Shop Pattambi: ഇതാണ് എൻ്റെ അഭിപ്രായം. ഉചിതമായ പദം
നിലവിൽ ഉണ്ടെങ്കിൽ പുതുതായി ഒന്ന് വേണമെന്നില്ല. ഛിന്നഗ്രഹം ആവും നല്ലത്.
ലഘുഗ്രഹം
എന്നതിന് ചെറിയ ഗ്രഹം എന്ന അർത്ഥം തോന്നാൻ ഇടയുണ്ട്. (വ്യാഴം ഒരു ഭീമൻ ഗ്രഹവും
ബുധൻ ഒരു ലഘുഗ്രഹവും എന്നൊക്കെ.)
[20/07, 9:34 pm] Roopima
Kalady: 1861 വിഭക്ത പദസംഗ്രഹം... റവ.ജെ
.ഹോക്സ്വർത്ത്...മുമ്പൊരിക്കൽ ഗ്രന്ഥം ഞാൻ പങ്കു വച്ചിരുന്നു....
[20/07, 9:34 pm] അശ്വനി എ. പി: ലഘു ഗ്രഹം ആണോ ഛിന്നഗ്രഹമാണോ ഉചിതം
[20/07, 9:34 pm] അശ്വനി എ. പി: 👍🏽
[20/07, 9:36 pm] Hari
Krishnan Work Shop Pattambi: ക്ഷമിക്കണം, ഞാൻ
അതു ശ്രദ്ധിച്ചിട്ടില്ല. എനിയ്ക്ക് അതിന്റെ PDF ഒന്നയക്കാമോ ?
[20/07, 9:37 pm] Hari
Krishnan Work Shop Pattambi: താര എന്ന ബന്ധം അത്ര നന്നല്ല എന്നു
തോന്നുന്നു. നക്ഷത്രക്കഷ്ണം എന്നോ മറ്റോ അല്ലേ ഈ മനോഹരമായ പദം നൽകുന്ന ബിംബം ?
[20/07, 9:39 pm] Hari
Krishnan Work Shop Pattambi: ഏതെങ്കിലും സാഹിത്യ കൃതിയിൽ ആ വാക്ക്
വന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ? അതൊരു പ്രത്യേക പദം
തന്നെ. 🙂
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.