ഇന്ന് ലോക മാതൃഭാഷാ ദിനം. മാതൃഭാഷയെ സ്‌നേഹിക്കുന്നതോടൊപ്പം മറ്റുള്ള ഭാഷയെയും സംസ്കാരത്തെയും ബഹുമാനിക്കുക എന്നതാണ് ഈ ദിനാചരണത്തിന്‍റെ അന്തഃസത്ത. ഭാഷയിലൂടെ സന്പൂര്‍ണ വിദ്യാഭ്യാസം എന്നതാണ് ഈ വര്‍ഷത്തെ ആശയം
ഭാഷ, കുറേ അക്ഷരങ്ങളല്ല. അക്ഷരങ്ങളില്‍ അടക്കം ചെയ്ത ചരിത്രമാണ്. ഭാഷ മരിക്കുന്പോള്‍ ഭാഷ പിറവി കൊണ്ട സംസ്കാരവും മരിക്കുന്നു. സ്വന്തം ഭാഷയുടെ മാഹാത്മ്യം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ച ഒരു കൂട്ടം യുവാക്കളുടെ ഒാര്‍മയ്ക്കു മുന്‍പില്‍ യുനെസ്‌കോ സമര്‍പ്പിക്കുന്ന ദിനം. ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനമായി ആചരിക്കുന്നതിനു പിന്നില്‍ ഒരു ചരിത്രമുണ്ട്.
1952 ല്‍ ബംഗ്ളാദേശില്‍ ഉറുദു ഭരണഭാഷയായി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ നടന്ന കലാപത്തില്‍ ഡാക്ക സര്‍വകലാശാലയിലെ നാലു വിദ്യാര്‍ഥികള്‍ പൊലീസിന്‍റെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. ഇതിന്‍റെ സ്മരണയ്ക്കായാണ് ലോക മാതൃഭാഷാദിനം ആചരിക്കാന്‍ യുനെസ്‌കോ തീരുമാനിച്ചത്. 2000ത്തില്‍ പാരിസില്‍ ആദ്യത്തെ ലോകമാതൃഭാഷാദിനം യുനെസ്‌കോയുടെ നേതൃത്വത്തില്‍ ആചരിച്ചു
ലോകത്ത് സജീവ ഉപയോഗത്തില്‍ ഏഴായിരത്തി ഒരുനൂറ്റിയാറ് ഭാഷകളുണ്ട്. ഇതില്‍ ആയിരത്തി അഞ്ഞൂറ്റി പത്തൊന്‍പത് ഭാഷകള്‍ താമസംവിനാ വിസ്മൃതിയിലാകുമെന്നാണ് വിലയിരുത്തല്‍ ഭാഷകള്‍ കൈമോശം വരുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. യുനെസ്‌കോയുടെ കണക്കുപ്രകാരം 196 ഇന്ത്യന്‍ ഭാഷകളാണ് ഇന്നു നിലനില്‍പ്പിനായി പൊരുതുന്നത്. ഈ പട്ടികയില്‍ തല്‍ക്കാലം മലയാളമില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.