മലപ്പുറം: കോടതിനടപടികളും ഭരണനിര്‍വഹണവും ജനങ്ങളുടെ ഭാഷയിലായാലേ ജനാധിപത്യം പൂര്‍ണമാവൂവെന്ന് എം.പി. അബ്ദുസമദ് സമദാനി എം.എല്‍.എ പറഞ്ഞു.
മാതൃഭാഷാദിനത്തില്‍ മലയാള ഐക്യവേദി മലപ്പുറത്തുസംഘടിപ്പിച്ച മാതൃഭാഷാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വോട്ടുചോദിക്കുന്ന ഭാഷയില്‍തന്നെ ഭരണം നിര്‍വഹിക്കേണ്ടത് ജനാധിപത്യത്തിന്റെ പൂര്‍ണതയ്ക്ക് ആവശ്യമാണെന്നും സമദാനി അഭിപ്രായപ്പെട്ടു.
അസമില്‍നിന്നുവന്ന് മലയാളംമാധ്യമ വിദ്യാലയത്തില്‍ പഠിക്കുന്ന പാലൂര്‍ എ.എല്‍.പി.സ്‌കൂള്‍ വിദ്യാര്‍ഥിനി ഹിമാദ്രി മാജി ഭാഷാവകാശപ്രഖ്യാപനം നടത്തി. ഡോ. കെ.എം. അനില്‍ അധ്യക്ഷതവഹിച്ചു. കെ.പി. രാമനുണ്ണി, മണമ്പൂര്‍ രാജന്‍ബാബു, പി. ഗീത, ഗിരിജ പാതായ്ക്കര, പദ്മനാഭന്‍, ഉണ്ണി ആമപ്പാറയ്ക്കല്‍, എല്‍. സുഷമ, പി. സുരേഷ്, ജമീലബീവി, എന്‍.വി. രണ്‍ജിത്ത്, സി.ടി. സ്വലാഹുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
2015, ഫെബ്രുവരി 22, ഞായറാഴ്‌ച
കോടതിഭാഷ മലയാളമാക്കണം -സമദാനി
Labels:
മലപ്പുറം,
മാതൃഭാഷാദിനം,
മാതൃഭാഷാസംഗമം,
മാതൃഭൂമി,
വാര്‍ത്ത
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.