2014, ഡിസംബർ 23, ചൊവ്വാഴ്ച

ഇംഗ്ലീഷ് ഭാഷയോടുള്ള വിധേയത്വത്തിന് കാരണം കോളനിവത്കരിക്കപ്പെട്ട മനസ്സ് - എം.പി. വീരേന്ദ്രകുമാര്‍

തിരുവനന്തപുരം: കോളനിവത്കരിക്കപ്പെട്ട മനസ്സുള്ളതിനാലാണ് ഇപ്പോഴും ഇംഗ്ലീഷ് ഭാഷയോടുള്ള ഇവിടത്തെ വിധേയത്വത്തിന് കാരണമെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു. ലോകത്തില്‍ മുന്നോട്ടുവന്നിട്ടുള്ള സമൂഹങ്ങളെല്ലാം ആ നേട്ടം കൈവരിച്ചത് സ്വന്തം ഭാഷയിലൂടെയാണ്. ജപ്പാന്‍, ഫ്രാന്‍സ്, ജര്‍മനി മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങി എല്ലാവരും അവരുടെ ഭാഷകളിലൂടെയാണ് മുന്നോട്ട് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി തിരുവനന്തപുരം ബ്യൂറോ ചീഫ് ജി. ശേഖരന്‍നായര്‍ രചിച്ച ' വീണ്ടും പത്മതീര്‍ത്ഥക്കരയില്‍' എന്ന പുസ്തകം മുന്‍ ചീഫ് സെക്രട്ടറി സി.പി. നായര്‍ക്ക് നല്‍കി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടതി വ്യവഹാരങ്ങളുള്‍പ്പെടെ എല്ലാം നമ്മുടെ ഭാഷയിലാകണം നടത്തേണ്ടത്. ബിംബങ്ങളും വികാരവിചാരങ്ങളും സ്വന്തം ഭാഷയിലൂടെ പ്രകാശിപ്പിക്കുമ്പോഴാണ് അവയ്ക്ക് കൂടുതല്‍ അര്‍ത്ഥതലങ്ങളുണ്ടാകുക. ഏതൊരുകാര്യവും ആഖ്യാനരീതി കൊണ്ടാണ് വ്യത്യസ്തമാകുക. ആഖ്യാനരീതികൊണ്ടും ബിംബകല്‍പനകള്‍ കൊണ്ടും 'പത്മതീര്‍ത്ഥക്കരയില്‍' മികച്ച രചനയാണെന്നും പത്രപ്രവര്‍ത്തകന്റെ വ്യത്യസ്തമായ വീക്ഷണകോണുകള്‍ ഇതില്‍ പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉള്ളടക്കം സത്യമാണെങ്കിലും രൂക്ഷമായ ഭാഷയിലാണ് പത്മതീര്‍ത്ഥക്കരയുടെ രചനയെന്ന് മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ പറഞ്ഞു. അധികൃതര്‍ മുഖം തിരിച്ചു നിന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഈ പ്രതിവാരകോളത്തിന് കഴിഞ്ഞിട്ടുണ്ട്. വാര്‍ത്തയില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്ത പല കാര്യങ്ങളും പത്മതീര്‍ത്ഥക്കരയിലൂടെ പറയാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭാഷയോടുള്ള തീവ്രസ്‌നേഹം വെളിപ്പെടുത്തി കവി മധുസൂദനന്‍നായര്‍ 'അമ്മയുടെ എഴുത്തുകള്‍' എന്ന കവിത ചടങ്ങില്‍ ചൊല്ലി. 'വരം' എന്ന കവിത ചൊല്ലിക്കൊണ്ടാണ് കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടി ഭാഷയ്ക്ക് ആദരമര്‍പ്പിച്ചത്.

പത്രം വായിക്കാത്ത നിരവധി ജനപ്രതിനിധികളുണ്ടെന്ന്് മുന്‍ ചീഫ് സെക്രട്ടറി സി.പി. നായര്‍ പറഞ്ഞു. പത്രം എന്നുപോലും അഭിസംബോധനചെയ്യാതെ കടലാസ് എന്ന് മാത്രം വിശേഷിപ്പിക്കുന്നവര്‍ പോലുമുണ്ടായിട്ടുണ്ട്. അതേസമയം അച്യുതമേനോനെ പോലെ ആഴത്തില്‍ വായനയുണ്ടായിരുന്ന ജനപ്രതിനിധികളെയും തന്റെ സര്‍വീസ് കാലഘട്ടത്തില്‍ കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മാതൃഭൂമി നല്‍കിയ പിന്തുണകൊണ്ടാണ് പത്മതീര്‍ത്ഥക്കരയില്‍ എന്ന കോളം തുടരാനായതെന്ന് ശേഖരന്‍നായര്‍ പറഞ്ഞു. ശക്തമായ വിമര്‍ശനങ്ങളുണ്ടായെങ്കിലും ഈ കോളം തുടരാന്‍ തന്നെയാണ് മാതൃഭൂമി തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

എഴുത്തുകാരന്‍ എം. ചന്ദ്രപ്രകാശ് പുസ്തകത്തെ പരിചയപ്പെടുത്തി. മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ വെച്ചൂച്ചിറ മധു സ്വാഗതമാശംസിച്ചു. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ എം.ആര്‍. തമ്പാന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ നെടുമുടി ഹരികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മാതൃഭൂമി ബുക്‌സ് അസിസ്റ്റന്റ് മാനേജര്‍ വി.ജെ. പ്രവീണ്‍ നന്ദി പറഞ്ഞു.
ചടങ്ങിനുശേഷം നെടുമുടി ഹരികുമാര്‍, കലാം കൊച്ചേറ എന്നിവര്‍ കവിത ആലപിച്ചു.

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല കാലടി സിലബസ്


ക്രിസ്തുമസ് ആശംസകള്‍

ഏവര്‍ക്കും മലയാള ഐക്യവേദിയുടെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍


ലോകത്തിലെ ആദ്യ ക്രിസ്തുമസ് കാര്‍ഡ്

2014, ഡിസംബർ 21, ഞായറാഴ്‌ച

ജസ്റ്റിസ്സ് വി.ആർ.കൃഷ്ണയ്യർക്ക്ആദരാഞ്ജലികൾ....

മാതൃഭാഷാസ്നേഹിയും നീതിയുടെ കാവലാളുമായ
ജസ്റ്റിസ്സ് വി.ആർ.കൃഷ്ണയ്യർക്ക്
ആദരാഞ്ജലികൾ....

2014, ഡിസംബർ 19, വെള്ളിയാഴ്‌ച

കേരളരാജ്യാന്തര ചലച്ചിത്രോത്സവം -മലയാളത്തില്‍ സബ്‌ടൈറ്റില്‍ സാധ്യമാക്കുക

കേരളത്തില്‍ നടക്കുന്ന ചലച്ചിത്രോത്സവം എന്നതിലുപരി,  ആസ്വാദകരായെത്തുന്നതില്‍ 90% ത്തിലധികം പേരും മലയാളികളായ ചലച്ചിത്രോത്സവമാണ് ഐഎഫ്എഫ്‌കെ. അതിനാല്‍ ഇവിടെ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ സബ്‌ടൈറ്റിലുകള്‍ മലയാളത്തിലും സാധ്യമാക്കേണ്ടതുണ്ട്. സാങ്കേതികവിദ്യയും ഭാഷയും വികസിച്ച ഈ കാലഘട്ടത്തില്‍ തടസ്സങ്ങള്‍ മറികടക്കുക എളുപ്പമാണ്. സിനിമയുടെ ഭാഷ ദൃശ്യഭാഷയായിരിക്കെ തന്നെ ആസ്വാദനത്തിന് ഭാഷ തടസ്സമാവുന്ന ചിത്രങ്ങള്‍ക്ക് ആസ്വാദകരോട് നേരിട്ട് സംവദിക്കുന്ന മാതൃഭാഷയില്‍ സബ്‌ടൈറ്റില്‍ വരുന്നതാണ് ഉചിതം. ഇച്ഛാശക്തിയുള്ള ഒരു ഇടപെടല്‍ മാത്രമാണ് ഇതിന് ആവശ്യം. ഭാഷാ പരിമിതി കൊണ്ട് പുറത്തുനില്‍ക്കുന്ന വലിയൊരു ജനാവലിയെ നമുക്ക് ചലച്ചിത്രോത്സവങ്ങളില്‍ പങ്കാളികളാക്കാന്‍ ഇതുവഴി സാധ്യവുമാണ്. അപ്പോള്‍ മാത്രമാണ് ലോകസിനിമയുടെ ജാലകം എല്ലാവര്‍ക്കുമായി തുറക്കുന്നത്. മലയാളത്തിന് ലോകസിനിമകളുടെ ഉപശീര്‍ഷകം തയ്യാറാക്കാനുള്ള ശേഷിയില്ലെന്ന വാദം ഇംഗ്ലീഷിനോടുള്ള അമിതാസക്തിയാണ് വെളിപ്പെടുത്തുന്നത്. ലോകസിനിമ ഭൂപടത്തിലിടം നേടിയ ഫ്രാന്‍സിലും, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും എന്നുവേണ്ട ലോകത്തെ പ്രശസ്തമായ മേളകളിലെല്ലാം അതതിടത്തെ മാതൃഭാഷ ഉപശീര്‍ഷകത്തോടെയാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത്.'ബൈസിക്കിള്‍ തീവ്‌സ'് മുതല്‍ 2014 ല്‍ ഗോവന്‍ മേളയില്‍ പ്രദര്‍ശിപ്പിച്ച  ചിത്രമായ 'മണ്ടേല' വരെയുള്ള സിനിമകള്‍ക്ക് മലയാളം സബ്‌ടൈറ്റിലുകള്‍ ഒരുങ്ങിക്കഴിഞ്ഞു. വളരെ വലിയ സാങ്കേതിക പരിശ്രമം ആവശ്യമില്ലാതെ തന്നെ ഈ നേട്ടം കൈവരിക്കാവുന്നതാണ്. എംസോണ്‍ എന്ന ഓണ്‍ലൈന്‍ കൂട്ടായ്മ ഈ മേഖലയില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിട്ടുണ്ട്. ഫിലിംസൊസൈറ്റികള്‍ വഴിയും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വഴിയും ഇപ്പോള്‍ തന്നെ മലയാളത്തില്‍ ലോകസിനിമകള്‍ ആസ്വാദിക്കപ്പെടുന്നുണ്ട്. നിലവില്‍ ചലചിത്രോത്സവത്തിന് ചെലവഴിക്കുന്നതിനേക്കാള്‍ സാമ്പത്തിക ബാധ്യതയും ഇത് ആവശ്യപ്പെടുന്നില്ല.ഒരോ ചലചിത്രമേളയിലും കേരളത്തിലെ എല്ലാ സിനിമാസ്വാദകനും പങ്കാളിയാകാനും ആസ്വദിക്കാനുമുള്ള ഇടമായി ഉയര്‍ത്തേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ ചലചിത്രോത്സവം അതിന്റെ പൂര്‍ണതയിലേയ്ക്ക് എത്തുകയുള്ളൂ.

സമഗ്ര മലയാള നിയമം അട്ടിമറിക്കുന്നു- പത്രവാര്‍ത്ത

മലയാളനിയമം അട്ടിമറിക്കരുത്‌- പി. പവിത്രന്‍



27 കൊല്ലം കാത്തുകിടന്ന ഈ ശുപാര്‍ശയാണ് പുതിയ മലയാളനിയമത്തിലൂടെ നടപ്പാക്കേണ്ടിയിരുന്നത്. പക്ഷേ, ഇനിയും മന്ത്രിസഭയ്ക്ക് അവ്യക്തത മാറിയിട്ടില്ല. നിലവിലുള്ള ഉത്തരവാണ് അതെന്ന കാര്യംപോലും മന്ത്രിമാര്‍ അറിയുന്നില്ലെന്നാണ് ഇത് കാണിക്കുന്നത്


കേരളത്തിന്റെ ഭരണഭാഷ 1982നുമുമ്പ് പൂര്‍ണമായും മലയാളമാക്കി മാറ്റണമെന്നാണ് സര്‍ക്കാറിന്റെ പ്രഖ്യാപിതനയം' (മുഖ്യമന്ത്രി എ.കെ.ആന്റണി 1978 മാര്‍ച്ച് 23) ''ഞാന്‍ കേരളത്തിലെ വനംവകുപ്പുമന്ത്രിയായിട്ട് ഏതാണ്ട് ഒരു കൊല്ലമായി. എനിക്ക് ഇംഗ്ലീഷ് അറിഞ്ഞുകൂടാ. മലയാളമേ അറിയാവൂ. ഇക്കാര്യം തുറന്നുപറയുന്നതില്‍ എനിക്ക് അഭിമാനമേയുള്ളൂ. സത്യപ്രതിജ്ഞ നിര്‍വഹിച്ചതുമുതല്‍ എന്റെ
മാതൃഭൂമി വാര്‍ത്ത
വകുപ്പിന്റെ ഭരണപരമായ എല്ലാകാര്യങ്ങളും ഞാന്‍ നടത്തുന്നത് മലയാളത്തിലാണ്. മന്ത്രിസഭായോഗങ്ങളുടെ കുറിപ്പുകളില്‍ 99 ശതമാനവും ഇംഗ്ലീഷിലാണ്. മിക്കവാറും കുറിപ്പുകളും മന്ത്രിസഭായോഗത്തിന്റെ തലേന്നാണ് കിട്ടുക. കുറിപ്പുകളുടെ മുഴുവന്‍ ഉള്ളടക്കം അറിയേണ്ട ഒരാളാണ് ഞാന്‍. ഇംഗ്ലീഷിലുള്ള കുറിപ്പുകളുടെ സാരം മലയാളത്തില്‍ പറഞ്ഞുകേട്ട് മനസ്സിലാക്കിയാണ് ഞാന്‍ മന്ത്രിസഭായോഗങ്ങളില്‍ പങ്കെടുക്കുന്നത്. കുറിപ്പുകളുടെ ഉള്ളടക്കം മുഴുവനും അതുവഴി മനസ്സിലാക്കാന്‍ സാധിക്കും എന്നെനിക്ക് അഭിപ്രായമില്ല'' (കാന്തലോട്ട് കുഞ്ഞമ്പു, വനംവകുപ്പുമന്ത്രി, 1978)

ഈ നിയമസഭയില്‍ അവതരിപ്പിക്കാനിരുന്ന മലയാളനിയമം കോടതിഭാഷയെ സംബന്ധിച്ച അവ്യക്തതകാരണം മാറ്റിവെക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതായാണ് വാര്‍ത്തവന്നിട്ടുള്ളത്. ഒന്നാംഭാഷാ ഉത്തരവ് സംരക്ഷിക്കുന്നതും കീഴ്‌ക്കോടതി നടപടികള്‍ മലയാളത്തിലാക്കുന്നതും ഉള്‍പ്പെടെയുള്ള സമഗ്ര മലയാളനിയമം പാസാക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ കെ.പി. രാമനുണ്ണിയുടെ അനിശ്ചിതകാല നിരാഹാരസമരം നടന്നത് 2013 മാര്‍ച്ചിലാണ്. ഒ.എന്‍.വി., സുഗതകുമാരി, പുതുശ്ശേരി രാമചന്ദ്രന്‍ തുടങ്ങി കേരളത്തിലെ സാംസ്‌കാരികലോകത്തിന്റെ മുഴുവന്‍ സാന്നിധ്യമുണ്ടായിരുന്ന ആ സമരത്തിലാണ് സാംസ്‌കാരികവകുപ്പ് മന്ത്രി, തൊട്ടടുത്ത നിയമസഭാ സമ്മേളനത്തില്‍ സമഗ്രമലയാളനിയമം അവതരിപ്പിക്കുന്നതാണെന്ന ഉറപ്പ് എഴുതി നല്‍കിയത്. പല നിയമസഭാ സമ്മേളനങ്ങള്‍ കഴിഞ്ഞുപോയിട്ടും അതിന്റെ കരടുപോലും തയ്യാറാക്കാന്‍ സന്നദ്ധമാകാതിരുന്നപ്പോഴാണ് വീണ്ടും സമ്മര്‍ദങ്ങളുമായി സാംസ്‌കാരികലോകം രംഗത്തുവന്നത്. 2013 ഡിസംബറില്‍ മലയാളനിയമത്തിന്റെ കരട് തയ്യാറായി. ഒരു കൊല്ലം തികഞ്ഞിട്ടും ചുവപ്പുനാടയില്‍ കുരുങ്ങിക്കിടന്ന നിയമത്തെ ഔദ്യോഗികഭാഷ സംബന്ധിച്ച നിയമസഭാസമിതിയുടെ അധ്യക്ഷന്‍ പാലോട് രവി ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലിനുശേഷം ഈ നിയമസഭയില്‍ അവതരിപ്പിക്കാമെന്ന് മുഖ്യമന്ത്രിതന്നെ ഉറപ്പുനല്‍കി. അതിനുശേഷമാണ് ഇപ്പോള്‍ ഈ അട്ടിമറിശ്രമം അരങ്ങേറിയത്.

കോടതിഭാഷയെപ്പറ്റി മന്ത്രിസഭാംഗങ്ങള്‍ക്ക് അവ്യക്തതയുണ്ടെങ്കിലും ഭരണഭാഷയെ സംബന്ധിച്ച് നിലവിലുള്ള നിയമങ്ങളും ഉത്തരവുകളും അറിയുന്നവര്‍ക്ക് യാതൊരു അവ്യക്തതയുമില്ല. 1957ലെ കോമാട്ടില്‍ അച്യുതമേനോന്‍കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1969ല്‍ നിലവില്‍വരികയും 1973ല്‍ ഭേദഗതി ചെയ്യുകയുംചെയ്ത ഔദ്യോഗികഭാഷാ ആക്ടിന്റെ അധികാരവും സിവില്‍ നടപടിക്രമം 137ാം വകുപ്പ് പ്രകാരമുള്ള അധികാരവും ക്രിമിനല്‍ നടപടിക്രമം 558 പ്രകാരമുള്ള അധികാരവും ഉപയോഗിച്ച് കേരള ഹൈക്കോടതിയുടെ കീഴിലുള്ള സിവില്‍ കോടതികളില്‍ വിധിന്യായങ്ങള്‍ എഴുതുന്നതിനും മറ്റ് നടപടികള്‍ക്കും മലയാളം ഉപയോഗിക്കാവുന്നതാണെന്ന് ഒരു വിജ്ഞാപനം 1973 മെയ് 11ലെ കേരള സാധാരണ ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇത്തരം ഒരു വിജ്ഞാപനം ക്രിമിനല്‍ കോടതികളെ സംബന്ധിച്ചും അതേ ഗസറ്റില്‍ത്തന്നെ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് കുറച്ചുകാലം സംസ്ഥാനത്തെ ചില കീഴ്‌ക്കോടതികളില്‍ ഏതാനും വിധിന്യായങ്ങള്‍ മലയാളത്തില്‍ എഴുതുകയും ഉണ്ടായിട്ടുണ്ട്. എന്നാല്‍, പിന്നീട് വീണ്ടും അത് ഇംഗ്ലീഷിലേക്ക് പൂര്‍ണമായി മടങ്ങിപ്പോവുകയാണുണ്ടായത്.

ഇത് പരിഹരിച്ച് കീഴ്‌ക്കോടതി നടപടികള്‍ പൂര്‍ണമായും മലയാളത്തിലാക്കുന്നതിനാണ് 1985ല്‍ ജസ്റ്റിസ് കെ.കെ. നരേന്ദ്രന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപവത്കരിക്കുകയും 1987ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തത്. രണ്ടുകൊല്ലത്തിനകം കേരളത്തിലെ കോടതി നടപടികള്‍ മലയാളത്തിലാക്കണമെന്ന നിര്‍ദേശമാണ് കമ്മിറ്റി നല്‍കിയത്. 27 കൊല്ലം കാത്തുകിടന്ന ഈ ശുപാര്‍ശയാണ് പുതിയ മലയാളനിയമത്തിലൂടെ നടപ്പാക്കേണ്ടിയിരുന്നത്. പക്ഷേ, ഇനിയും മന്ത്രിസഭയ്ക്ക് അവ്യക്തത മാറിയിട്ടില്ല. മലയാളം പഠിച്ചിട്ടില്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കണമെങ്കില്‍ മലയാളപരീക്ഷ പാസാകണമെന്ന നിര്‍ദേശവും എതിര്‍ക്കപ്പെട്ടു എന്ന് വാര്‍ത്ത കാണുന്നു. നിലവിലുള്ള ഉത്തരവാണ് അതെന്ന കാര്യംപോലും മന്ത്രിമാര്‍ അറിയുന്നില്ലെന്നാണ് ഇത് കാണിക്കുന്നത്.

1978ല്‍ എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് അഞ്ചുവര്‍ഷംകൊണ്ട് കേരളത്തിലെ ഭരണഭാഷ പൂര്‍ണമായും മലയാളമാക്കുന്നതിനുള്ള ഒരു പദ്ധതി ഔദ്യോഗിക ഭാഷാസമിതി മുന്നോട്ടുവെച്ചത്. 1978 ആഗസ്ത് ഒന്നിന് ആരംഭിച്ചതാണ് പദ്ധതി. അതുപ്രകാരം 1982ഓടുകൂടി ഭരണഭാഷാമാറ്റം പൂര്‍ണമാകേണ്ടതായിരുന്നു. പബ്ലിക് സര്‍വീസ് കമ്മീഷന്‍, സര്‍വകലാശാലകള്‍, നിയമസഭ എന്നിവിടങ്ങളില്‍ 1979'80ഓടെ ഔദ്യോഗികഭാഷ മലയാളമാക്കുന്നതാണ്. 1980'81ഓടെ കോടതിഭാഷ പൂര്‍ണമായും മലയാളമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും തൊട്ടടുത്ത വര്‍ഷം എല്ലാ കോടതികളിലും ഔദ്യോഗികഭാഷ പൂര്‍ണമായും മലയാളമാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നുമാണ് അതില്‍ വ്യക്തമായി പറഞ്ഞുവെച്ചത്. അഞ്ചുവര്‍ഷ പരിപാടി വിജയിപ്പിക്കുന്നതിന് ടി.എന്‍. ജയചന്ദ്രന്റെ പത്രാധിപത്യത്തില്‍ ഭരണഭാഷ ഐന്നാരു മാസികയും പ്രസിദ്ധീകരിച്ചിരുന്നു. ആന്റണിക്കുശേഷം പി.കെ. വാസുദേവന്‍നായരും സി.എച്ച്. മുഹമ്മദ്‌കോയയും മുഖ്യമന്ത്രിമാരായിരുന്ന ഘട്ടത്തിലും ഈ പദ്ധതിക്ക് തുടര്‍ച്ച ലഭിച്ചിരുന്നു. 1979ല്‍ അന്നത്തെ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ്‌കോയ പറഞ്ഞത് കേരളം രൂപവത്കരിക്കപ്പെട്ട 1956ല്‍ത്തന്നെ മലയാളം പൂര്‍ണമായ ഔദ്യോഗികഭാഷയായി പ്രഖ്യാപിക്കുകയും അത് നടപ്പില്‍ വരുത്തുകയും ചെയ്യേണ്ടതായിരുന്നു എന്നാണ്. ഭാഷാപ്രേമികളായ ഇവരെയൊക്കെയാണ് പുതിയകാലത്ത് ഭാഷാഭ്രാന്തന്മാരായി ചിത്രീകരിക്കപ്പെടുന്നത്!

ഭാഷാകാര്യത്തിലെ സര്‍ക്കാറിന്റെ നയം ചലച്ചിത്രലോകത്തെക്കൂടി അന്ന് സ്വാധീനിച്ചിരുന്നു.

1977വരെ കേരളത്തിലെ ചലച്ചിത്ര നിര്‍മാണസമിതി റിപ്പോര്‍ട്ട് ഇംഗ്ലീഷിലാണ് സമര്‍പ്പിച്ചിരുന്നത്. അടുത്ത വര്‍ഷമാണ് എസ്. ഗുപ്തന്‍നായര്‍ ചെയര്‍മാനായി ചലച്ചിത്രങ്ങള്‍ക്കുള്ള സമ്മാനസമിതി റിപ്പോര്‍ട്ട് ആദ്യമായി മലയാളത്തില്‍ വരുന്നത്. ആ റിപ്പോര്‍ട്ടില്‍ മലയാളത്തിന്റെ പ്രാദേശിക വൈവിധ്യത്തെക്കൂടി ഉയര്‍ത്തിപ്പിടിച്ചിരുന്നു: 'ലയാത്മകമായ സംഭാഷണ ശൈലിയാണ് ഏതുഭാഷയ്ക്കും ജീവനും ചൈതന്യവും കൊടുക്കുന്നത്. അനവധി ദേശ്യഭേദങ്ങള്‍ കേരളത്തിലുണ്ട്. കഥ നടക്കുന്ന പ്രദേശം മനസ്സിലാക്കാന്‍ സഹായിക്കുന്ന സംഭാഷണങ്ങള്‍ വളരെക്കുറച്ച് പടങ്ങളിലേ ഉള്ളൂ. പുസ്തകവാക്യങ്ങള്‍ ചതുരവടിവില്‍ പറയുന്ന കഥാപാത്രങ്ങള്‍ സംഭാഷണത്തിന്റെ സ്വാഭാവികത നശിപ്പിക്കുന്നു' എന്ന് സമിതി അഭിപ്രായപ്പെടുന്നുമുണ്ട്.

മൂന്നുവര്‍ഷംമുമ്പാണ് കോടതിഭാഷ മലയാളമാക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ കാല്‍ലക്ഷം പേര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. കെ.കെ. നരേന്ദ്രന്‍കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു ആ നിവേദനം. കൃഷ്ണയ്യരുടെ ചരമസന്ദര്‍ഭംതന്നെ കോടതിഭാഷയെ മുന്‍നിര്‍ത്തി മലയാളഭാഷാനിയമത്തെ അട്ടിമറിക്കാന്‍ തിരഞ്ഞെടുത്തത് എന്തായാലും വളരെ ഉചിതമായി എന്ന് പറയാതെ വയ്യ!

ശാസ്ത്രവാര്‍ത്തകള്‍ 2014 ആഗസ്റ്റ്


ശാസ്ത്രവാര്‍ത്തകള്‍ 2014 ജൂലൈ


ശാസ്ത്രവാര്‍ത്തകള്‍ 2014 മെയ്


ശാസ്ത്രവാര്‍ത്തകള്‍ 2014 ഏപ്രില്‍


ശാസ്ത്രവാര്‍ത്തകള്‍ 2014 മാര്‍ച്ച്


ശാസ്ത്രവാര്‍ത്തകള്‍ 2014 ഫെബ്രുവരി


ശാസ്ത്രവാര്‍ത്തകള്‍ 2014 ജനുവരി


ശാസ്ത്രവാര്‍ത്തകള്‍ 2013 ഡിസംബര്‍


ശാസ്ത്രവാര്‍ത്തകള്‍ 2013 നവംബര്‍


ശാസ്ത്രവാര്‍ത്തകള്‍ 2013 ഒക്ടോബര്‍


ശാസ്ത്രഭാഷ ഗവേഷണഭാഷ


വിജ്ഞാനവും സാഹിത്യവും- ജോര്‍ജ് വര്‍ഗീസ്


മലയാള ഭാഷയുടെ പൗരാണികത 2000-ത്തിലേറെ പഴക്കം തെളയിക്കുന്ന ചരിത്രരേഖകള്‍- പി. ജെ. ഫ്രാന്‍സിസ്


കോടതിഭാഷ മാതൃഭാഷയാക്കേണ്ടത് എന്തുകൊണ്ട്- അരുണ്‍. എസ്. ശശി


ഭക്ഷണസംസ്കാരം നമ്പ്യാര്‍ കൃതികളിലെ പ്രതിനിധാനങ്ങള്‍- ടി. മധു


മലയാളവൈജ്ഞാനിക സാഹിത്യത്തിന്റെ വര്‍ത്തമാനം- കാവുമ്പായി ബാലക‍ൃഷ്ണന്‍


മൂന്നാംലോക സൗന്ദര്യശാസ്ത്രം- പി.പവിത്രന്‍


വര്‍ണങ്ങളുടെ പ്രതീകാത്മകത കേരളീയ ഫോക്ലോറില്‍- രാഘവന്‍ പയ്യനാട്


ക്ലൗഡ് കംപ്യൂട്ടിങ്- കെ. എം. അബ്ദുള്‍ സലാം


2014, ഡിസംബർ 17, ബുധനാഴ്‌ച

Malayalam Subtitles Are Here

മലയാളമില്ല: ബദിയടുക്കസ്കൂളില് പ്രതിഷേധക്കൂട്ടായ്മ

മലയാളം പഠിക്കാന്
അവസരമില്ലാത്തില് പ്രതിഷേധിച്ച്
ബദിയഡുക്ക സ്കൂളില് പ്രതിഷേധക്കൂട്ടായ്മ
സംഘടിപ്പിച്ചു.
പെര്ഡാല നവജീവന് ഹയര്
സെക്കന്ഡറി സ്കൂളില് അഞ്ചു മുതല്
ഏഴുവരെയുള്ള ക്ലാസുകളില്
മലയാളം ഒന്നാംഭാഷയായി പഠിക്കുന്ന
കുട്ടികളുടെ ഭാവി ആശങ്കയിലാക്കുന്ന
ജില്ലാ വിദ്യാഭ്യാസ
ഓഫീസറുടെ ഉത്തരവിനെതിരെയാണ്
രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധക്കൂട്ടായ്മ
നടത്തിയത്. ഈ
വിഷയവുമായി ബന്ധപ്പെട്ട്
സര്ക്കാറിനെയും മാനേജ്മെന്റിനെയും സമീപിക്കാനും ഉചിതമായ
തീരുമാനമായില്ലെങ്കില് ശക്തമായ
സമരവുമായി മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു.
പ്രതിഷേധക്കൂട്ടായ്മ ബദിയടുക്ക
ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ
സ്ഥിരംസമിതി അധ്യക്ഷന് മാഹിന്
കേളോട്ട് ഉദ്ഘാടനംചെയ്തു. രത്നാകര
ഓടങ്കല്ല് അധ്യക്ഷതവഹിച്ചു.
പി.എന്.ആര്.അമ്മണ്ണയ്യ,
ജഗന്നാഥഷെട്ടി, അന്വര് ഓസോണ്,
ജിവന്തോമസ്, ശങ്കര സാറട്ക്ക,
സി.എച്ച്.ഗോപാല, കൃഷ്ണഭട്ട്,
അബ്ദുള്ളക്കുഞ്ഞി, സുബൈര്
ബാപ്പാലിപ്പാനം, അഖിലേഷ് നഗുമുഗം,
അഷ്റഫ് മുനിയൂര്, നൗഷാദ് മാഡത്തട്ക്ക
എന്നിവര് സംസാരിച്ചു.

സാക്ഷാത്കാരത്തിന് തൊട്ടുമുമ്പ്മലയാളത്തിന് വീണ്ടും തിരിച്ചടി

യാഥാര്ഥ്യമാകുന്നതിന്റെ അവസാനഘട്ടത്തില്
മലയാളഭാഷാ ബില്ലിന് തിരിച്ചടി.
ഇതോടെ മലയാളഭാഷാനിയമം കേരളത്തില്
എന്ന് നിലവില് വരുമെന്ന് പറയാനാവാത്ത
സ്ഥിതിയായി. സര്ക്കാര്
ഒന്നരവര്ഷമായി ആവര്ത്തിച്ച്
നല്കിയിരുന്ന വാഗ്ദാനങ്ങള്ക്ക്
വിരുദ്ധമായ അവസ്ഥയാണിത്.
ബില് ഈ നിയമസഭാ സമ്മേളനത്തില്
അവതരിപ്പിക്കേണ്ടെന്ന്
തിങ്കളാഴ്ചത്തെ പ്രത്യേക
മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്.
എന്നാല്, ഈ തീരുമാനം സര്ക്കാര്
രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.
ഒട്ടേറെ തടസ്സങ്ങളെ മറികടന്നാണ് ബില്
ഈ ഘട്ടംവരെ എത്തിയത്. കഴിഞ്ഞ
സപ്തംബര് 23ന് ചേര്ന്ന
മന്ത്രിസഭാ യോഗം ബില്ലിന്റെ ഉള്ളടക്കം അംഗീകരിച്ചതോടെ ഇനി പ്രശ്നങ്ങളൊന്നുമില്ലെന്ന
ധാരണയാണുണ്ടായിരുന്നത്.
ഇതിനിടയിലാണ് ഇക്കാര്യത്തില്
വീണ്ടും ചര്ച്ച വേണമെന്ന് തിങ്കളാഴ്ച
ചേര്ന്ന പ്രത്യേക
മന്ത്രിസഭായോഗം തീരുമാനിച്ചത്.
കോടതി ഭാഷ മലയാളത്തിലേക്ക്
മാറ്റുന്നതുമായി ബന്ധപ്പെട്ട ചില
കാര്യങ്ങളാണ് തടസ്സമായി ഉയര്ന്നത്.
പക്ഷേ, ഇത് പുതിയ കാര്യമല്ലെന്ന്
ബന്ധപ്പെട്ട കേന്ദ്രങ്ങള് പറയുന്നു.
കീഴ്ക്കോടതികളിലെ വിധിയും കോടതി നടപടികളും മലയാളത്തിലാകാമെന്ന
സര്ക്കാര് ഉത്തരവ് 1973 മെയ് 11 മുതല്
നിലവിലുണ്ട്. ജസ്റ്റിസ് നരേന്ദ്രന്
കമ്മിറ്റിയും ഇക്കാര്യം നിര്ദേശിച്ചിരുന്നു.
ഇതില്നിന്ന് കോടതിഭാഷയ്ക്ക്
അപ്പുറം മലയാളഭാഷാ നിയമം നടപ്പിലാക്കുന്നതിനോടുള്ള
എതിര്പ്പാണ്
വീണ്ടും ഒളിഞ്ഞും തെളിഞ്ഞും കടന്നുവന്നിരിക്കുന്നതെന്ന്
ചൂണ്ടിക്കാണിക്കപ്പെടുന്നു.
ബില് അവതരണത്തില് ഭേദഗതികള്
ഉള്പ്പെടുത്താനായി സുഗതകുമാരി, കെ.
ജയകുമാര് തുടങ്ങിയവരുള്പ്പെട്ട
വിദഗ്ദ്ധസമിതി ഡിസംബര് എട്ടിന്
യോഗം ചേര്ന്ന് ഭേദഗതി നിര്ദേശങ്ങള്
അന്നുതന്നെ ഔദ്യോഗിക ഭാഷാവകുപ്പിന്
കൈമാറിയിരുന്നു. ഇവ
ഉള്പ്പെടുത്തി ഔദ്യോഗിക ഭാഷാവകുപ്പ്
ഇത് നിയമവകുപ്പിന് കൈമാറി. എന്നാല്,
പിന്നീട് ഇക്കാര്യത്തില് കാര്യമായ
നടപടികളുണ്ടായില്ല.
നിയമം ഈവര്ഷം നടപ്പാക്കുമെന്ന് 2013
മാര്ച്ച് 19ന്
മുഖ്യമന്ത്രി ഉമ്മന്ചാണ്ടി പ്രൊഫ.
ഒ.എന്.വി.കുറുപ്പ്,
സുഗതകുമാരി എന്നിവരുള്പ്പെടെയുള്ളവര്ക്ക്
നേരിട്ട് ഉറപ്പുനല്കിയിരുന്നതാണ്.
തുടര്ന്ന് ഇതിന്റെ നടപടികളിലേക്ക്
കടന്നപ്പോള് പ്രധാനപ്പെട്ട
എല്ലാ വകുപ്പുകളില്നിന്നും നിര്ദേശങ്ങള്
ക്ഷണിച്ചിരുന്നു. അത്
നല്കാത്തവരെ ആവര്ത്തിച്ച്
വിവരമറിയിച്ച് നിര്ദേശങ്ങള്
ഉറപ്പാക്കി.
ഇതൊക്കെ കഴിഞ്ഞിട്ട്
അവസാനഘട്ടത്തില് പുതിയ ന്യായങ്ങള്
ഉയരുന്നതിലാണ്
ആശങ്കയുണ്ടായിരിക്കുന്നത്.
തമിഴ്നാട്ടില് വര്ഷങ്ങളായി നിലവിലുള്ള
സദൃശ്യമായ നിയമത്തിന്റെ പേര് തമിഴ്
പഠന നിയമമെന്നാണ്. എന്നാല്,
ഇവിടെ ബില്ലിനായി ആദ്യം തിരഞ്ഞെടുത്ത
പേര് കേരള ഔദ്യോഗിക ഭാഷാബില്
എന്നായിരുന്നു. ഇപ്പോള് അത്
മലയാളഭാഷാ (വ്യാപനവും പരിപോഷണവും)
ബില് എന്നാക്കിയിട്ടുണ്ട്.
എന്നാല്, വിദഗ്ദ്ധസമിതി അംഗങ്ങള്
ഇതിനോടും വിയോജിപ്പ് പ്രകടിപ്പിച്ചു.
നിയമത്തിന്റെ പേര് മലയാള
ഭാഷാനിയമം എന്നുതന്നെയാകണമെന്ന്
സര്ക്കാരിന് രേഖാമൂലം നല്കിയ
നിര്ദേശത്തില് ഉന്നതതല
സമിതിക്കുവേണ്ടി സുഗതകുമാരി വ്യക്തമാക്കി.
'നിയമം മലയാളഭാഷയുടെ സമഗ്രപുരോഗതിക്കുവേണ്ടിയാണ്.
ഔദ്യോഗിക
കാര്യങ്ങള്ക്കുവേണ്ടി മാത്രമല്ല'-
സുഗതകുമാരി ഭേദഗതി കുറിപ്പില്
ചൂണ്ടിക്കാട്ടുന്നു.

2014, ഡിസംബർ 15, തിങ്കളാഴ്‌ച

കോടതി നടപടികള്‍ മാതൃഭാഷയില്‍ വേണം- വീരേന്ദ്രകുമാര്‍


നാനോറോബോട്ടുകളുടെ കാലഘട്ടത്തിലേക്ക്- വിദ്യ. എസ്


ശാസ്ത്രസാങ്കേതിക സാഹിത്യത്തിന് കേരളത്തിന്റെ സംഭാവന- എന്‍. വി. പി. ഉണ്ണിത്തിരി


മലയാളത്തിനും ക്ലാസിക്കല്‍ പദവിക്കുമിടയില്‍- എസ്. ആര്‍. ഹരീഷ്


കൂടിയാട്ടം യുനെസ്കോ അംഗീകരിക്കുമ്പോള്‍- അജിത്. കെ


മലയളികള്‍ അവഗണിച്ച ഭാഷാപണ്ഡിതര്‍- സൗമ്യ ബേബി


2014, ഡിസംബർ 12, വെള്ളിയാഴ്‌ച

'ഭരണ ഭാഷ' മാസിക

1978- ല്‍ എ. കെ ആന്റ്ണി മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തില്‍ അഞ്ച് വര്‍ഷം കൊണ്ട് ഭരണഭാഷ പൂര്‍ണമായും മലയാളമാക്കുന്നതിനുള്ള ഒരു പദ്ധ്വതി മുന്നോട്ടുവെച്ചിരുന്നു. അതിനുള്ള പ്രവര്‍ത്തനത്തിന്റ് ഭാഗമായാണ് 'ഭരണ ഭാഷ' എന്ന പ്രസിദ്ധീകരണം ആരംഭിക്കുന്നത്. 'ഭരണ ഭാഷ' യുടെ മാതൃക ഇവിടെ കൊടുക്കുന്നു. വിശദവിവരങ്ങള്‍ പിന്നാലെ...

 

ഗൂഗിള് ട്രാന്സ്ലേറ്റ് ഇനി മലയാളത്തിനും

ഭാഷയുടെ അതിര്വരമ്പുകള് മറികടക്കാനുള്ള
ഉപാധിയായാണ് ഗൂഗിള് ട്രാന്സ്ലേറ്റ് ( Google
Translate ). ഗൂഗിളിന്റെ ആ ഓണ്ലൈന്
മൊഴിമാറ്റ സര്വീസിലേക്ക് മലയാളവും എത്തി.
ഇതോടെ ഗൂഗിള്
ട്രാന്സ്ലേറ്റിലെ ഭാഷകളുടെ എണ്ണം 90 ആയി.
ട്രാന്സ്ലേറ്റ് സര്വീസിലേക്ക്
പുതിയതായി മലയാളം ഉള്പ്പടെ 10 ഭാഷകള്
ഉള്പ്പെടുത്തുന്ന കാര്യം, ഗൂഗിള് ട്രാന്സ്ലേറ്റ്
ബ്ലോഗിലാണ് അറിയിച്ചത് .
പത്ത് പുതിയ ഭാഷകള് കൂടി ഈ പരിധിയിലേക്ക്
വന്നതോടെ, ലോകത്ത് 20
കോടി ആളുകള്ക്കുകൂടി മറ്റ് ഭാഷകളില്നിന്ന്
തങ്ങളുടെ മാതൃഭാഷയിലേക്കും തിരിച്ചും വിവര്ത്തനം നടത്തി കാര്യങ്ങള്
മനസിലാക്കാന്
അവസരം തുറക്കുന്നതായി ബ്ലോഗ് പറയുന്നു.
നിലവില് translate.google.com സൈറ്റ്
വഴി മാത്രമേ ഈ സര്വീസ് ഉപയോഗിക്കാന്
കഴിയൂ. താമസിയാതെ ഈ സര്വീസിന്റെ മൊബൈല്
ആപ്പും ക്രോം ബ്രൗസറിലെ ബില്ട്ടിന്
സൗകര്യവും ലഭ്യമാക്കുമെന്ന് ഗൂഗിള് അറിയിച്ചു.
ചിയാന്ജ ഉള്പ്പടെ മൂന്ന് ആഫ്രിക്കന് ഭാഷകളും,
മലയാളം, ബര്മീസ്, സിംഹള ഉള്പ്പടെ നാല്
ദക്ഷിണേഷ്യന് ഭാഷകളും, ഉസബക് അടക്കം മൂന്ന്
മധ്യേഷ്യന് ഭാഷകളുമാണ്
പുതിയതായി ട്രാസ്ലേറ്റിലെത്തിയത്.
ഗൂഗിളിന്റെ അറിയിപ്പില് പറയുന്ന 'Malayalam,
with 38 million native speakers, is a major
language in India and one of that country's 6
classical languages. It's been one of the most-
requested languages, so we are especially
excited to add Malayalam support!' എന്ന
വാക്യം ട്രാന്സ്ലേറ്റ്
വഴി മലയാളത്തിലാക്കിയപ്പോള് കിട്ടിയത്
ഇങ്ങനെ-
'മലയാളം, 38 ദശലക്ഷം നേറ്റീവ് സംസാരിക്കുന്ന
ഒരു പ്രമുഖ ഇന്ത്യന് ഭാഷാ ആ രാജ്യത്തെ 6
ക്ലാസിക്കല് ഭാഷകളില് ഒന്നാണ്.
ഏറ്റവുംആവശ്യപ്പെട്ട ഭാഷകളില് ഒന്ന്,
നാം മലയാള പിന്തുണ ചേര്ക്കാന്
പ്രത്യേകിച്ചും തൊടുമോ ചെയ്തു!'
മൊഴിമാറ്റം ശരിയാന് ഏറെ മുന്നേറണമെന്നര്ഥം.
ഏതായാലും ഗൂഗിള് ട്രാന്സ്ലേറ്റിലുള്ള 90
ഭാഷകളിലെ ചെറിയ
വാക്യങ്ങളും വാക്കുകളും മലയാളത്തിലാക്കാനും,
മലയാളത്തിന്റെ ആ ഭാഷകളിലുള്ള ചെറിയ
പ്രസ്താവനകള്
കിട്ടാനും തത്ക്കാലം ട്രാന്സ്ലേറ്റ് സര്വീസ്
ഉപയോഗിക്കാനാകും.

2014, നവംബർ 28, വെള്ളിയാഴ്‌ച

2014, നവംബർ 24, തിങ്കളാഴ്‌ച

ആലപ്പുഴ ജില്ലാ സമ്മേളനം

മലയാള ഐക്യവേദി ആലപ്പുഴ ജില്ലാ സമ്മേളനം 2014 നവം. 22 ന് നടന്നു.
പുതിയ ഭാരവാഹികള്‍:

പ്രസിഡന്‍റ്:  കാവാലം ബാലചന്ദ്രന്‍.
കണ്‍വീനര്‍: ബിച്ചു. എക്സ്. മലയില്‍.
സെക്രട്ടറി: എസ്. അജയകുമാര്‍.
ഖജാന്‍ജി: പ്രൊ. അമൃത

കോട്ടപ്പുറം, കരിമ്പുഴ മലയാള ഐക്യവേദി പ്രാദേശിക സമിതി

പാലക്കാട് കോട്ടപ്പുറം, കരിമ്പുഴ മലയാള ഐക്യവേദി പ്രാദേശിക സമിതി ഭാരവാഹികള്‍:

പ്രസിഡന്‍റ്: മോഹന്‍ദാസ്.
സെക്രട്ടറി: ശശിധരന്‍.

ബഹുമാനപ്പെട്ട മന്ത്രി അറിയാന്‍- പി. പവിത്രന്‍


മുസ്ലീം മതവിദ്യാഭ്യാസവും മാതൃഭാഷാ പഠനവും- ജന്നത്തുന്നീസ. ടി. പി. എന്‍


അഞ്ചാം സംസ്ഥാന സമ്മേളന നോട്ടീസ്


പി. ടി. എഫ് ഫയല്‍ കാണുവാന്‍ സാധിക്കുന്നില്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

2014, നവംബർ 16, ഞായറാഴ്‌ച

കോഴിക്കോട് ജില്ലാ സമ്മേളനം

മലയാളഐക്യവേദി കോഴിക്കോട് ജില്ലാ സമ്മേളനം കെ.ഇ.എൻ ഉദ്ഘാടനം ചെയ്യുന്നു.