കേരളത്തില്‍ നടക്കുന്ന ചലച്ചിത്രോത്സവം എന്നതിലുപരി, ആസ്വാദകരായെത്തുന്നതില്‍ 90% ത്തിലധികം പേരും മലയാളികളായ ചലച്ചിത്രോത്സവമാണ് ഐഎഫ്എഫ്‌കെ. അതിനാല്‍ ഇവിടെ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ സബ്‌ടൈറ്റിലുകള്‍ മലയാളത്തിലും സാധ്യമാക്കേണ്ടതുണ്ട്. സാങ്കേതികവിദ്യയും ഭാഷയും വികസിച്ച ഈ കാലഘട്ടത്തില്‍ തടസ്സങ്ങള്‍ മറികടക്കുക എളുപ്പമാണ്. സിനിമയുടെ ഭാഷ ദൃശ്യഭാഷയായിരിക്കെ തന്നെ ആസ്വാദനത്തിന് ഭാഷ തടസ്സമാവുന്ന ചിത്രങ്ങള്‍ക്ക് ആസ്വാദകരോട് നേരിട്ട് സംവദിക്കുന്ന മാതൃഭാഷയില്‍ സബ്‌ടൈറ്റില്‍ വരുന്നതാണ് ഉചിതം. ഇച്ഛാശക്തിയുള്ള ഒരു ഇടപെടല്‍ മാത്രമാണ് ഇതിന് ആവശ്യം. ഭാഷാ പരിമിതി കൊണ്ട് പുറത്തുനില്‍ക്കുന്ന വലിയൊരു ജനാവലിയെ നമുക്ക് ചലച്ചിത്രോത്സവങ്ങളില്‍ പങ്കാളികളാക്കാന്‍ ഇതുവഴി സാധ്യവുമാണ്. അപ്പോള്‍ മാത്രമാണ് ലോകസിനിമയുടെ ജാലകം എല്ലാവര്‍ക്കുമായി തുറക്കുന്നത്. മലയാളത്തിന് ലോകസിനിമകളുടെ ഉപശീര്‍ഷകം തയ്യാറാക്കാനുള്ള ശേഷിയില്ലെന്ന വാദം ഇംഗ്ലീഷിനോടുള്ള അമിതാസക്തിയാണ് വെളിപ്പെടുത്തുന്നത്. ലോകസിനിമ ഭൂപടത്തിലിടം നേടിയ ഫ്രാന്‍സിലും, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും എന്നുവേണ്ട ലോകത്തെ പ്രശസ്തമായ മേളകളിലെല്ലാം അതതിടത്തെ മാതൃഭാഷ ഉപശീര്‍ഷകത്തോടെയാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത്.'ബൈസിക്കിള്‍ തീവ്‌സ'് മുതല്‍ 2014 ല്‍ ഗോവന്‍ മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രമായ 'മണ്ടേല' വരെയുള്ള സിനിമകള്‍ക്ക് മലയാളം സബ്‌ടൈറ്റിലുകള്‍ ഒരുങ്ങിക്കഴിഞ്ഞു. വളരെ വലിയ സാങ്കേതിക പരിശ്രമം ആവശ്യമില്ലാതെ തന്നെ ഈ നേട്ടം കൈവരിക്കാവുന്നതാണ്. എംസോണ്‍ എന്ന ഓണ്‍ലൈന്‍ കൂട്ടായ്മ ഈ മേഖലയില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിട്ടുണ്ട്. ഫിലിംസൊസൈറ്റികള്‍ വഴിയും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വഴിയും ഇപ്പോള്‍ തന്നെ മലയാളത്തില്‍ ലോകസിനിമകള്‍ ആസ്വാദിക്കപ്പെടുന്നുണ്ട്. നിലവില്‍ ചലചിത്രോത്സവത്തിന് ചെലവഴിക്കുന്നതിനേക്കാള്‍ സാമ്പത്തിക ബാധ്യതയും ഇത് ആവശ്യപ്പെടുന്നില്ല.ഒരോ ചലചിത്രമേളയിലും കേരളത്തിലെ എല്ലാ സിനിമാസ്വാദകനും പങ്കാളിയാകാനും ആസ്വദിക്കാനുമുള്ള ഇടമായി ഉയര്‍ത്തേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ ചലചിത്രോത്സവം അതിന്റെ പൂര്‍ണതയിലേയ്ക്ക് എത്തുകയുള്ളൂ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.