ഭാഷയുടെ അതിര്വരമ്പുകള് മറികടക്കാനുള്ള
ഉപാധിയായാണ് ഗൂഗിള് ട്രാന്സ്ലേറ്റ് ( Google
Translate ). ഗൂഗിളിന്റെ ആ ഓണ്ലൈന്
മൊഴിമാറ്റ സര്വീസിലേക്ക് മലയാളവും എത്തി.
ഇതോടെ ഗൂഗിള്
ട്രാന്സ്ലേറ്റിലെ ഭാഷകളുടെ എണ്ണം 90 ആയി.
ട്രാന്സ്ലേറ്റ് സര്വീസിലേക്ക്
പുതിയതായി മലയാളം ഉള്പ്പടെ 10 ഭാഷകള്
ഉള്പ്പെടുത്തുന്ന കാര്യം, ഗൂഗിള് ട്രാന്സ്ലേറ്റ്
ബ്ലോഗിലാണ് അറിയിച്ചത് .
പത്ത് പുതിയ ഭാഷകള് കൂടി ഈ പരിധിയിലേക്ക്
വന്നതോടെ, ലോകത്ത് 20
കോടി ആളുകള്ക്കുകൂടി മറ്റ് ഭാഷകളില്നിന്ന്
തങ്ങളുടെ മാതൃഭാഷയിലേക്കും തിരിച്ചും വിവര്ത്തനം നടത്തി കാര്യങ്ങള്
മനസിലാക്കാന്
അവസരം തുറക്കുന്നതായി ബ്ലോഗ് പറയുന്നു.
നിലവില് translate.google.com സൈറ്റ്
വഴി മാത്രമേ ഈ സര്വീസ് ഉപയോഗിക്കാന്
കഴിയൂ. താമസിയാതെ ഈ സര്വീസിന്റെ മൊബൈല്
ആപ്പും ക്രോം ബ്രൗസറിലെ ബില്ട്ടിന്
സൗകര്യവും ലഭ്യമാക്കുമെന്ന് ഗൂഗിള് അറിയിച്ചു.
ചിയാന്ജ ഉള്പ്പടെ മൂന്ന് ആഫ്രിക്കന് ഭാഷകളും,
മലയാളം, ബര്മീസ്, സിംഹള ഉള്പ്പടെ നാല്
ദക്ഷിണേഷ്യന് ഭാഷകളും, ഉസബക് അടക്കം മൂന്ന്
മധ്യേഷ്യന് ഭാഷകളുമാണ്
പുതിയതായി ട്രാസ്ലേറ്റിലെത്തിയത്.
ഗൂഗിളിന്റെ അറിയിപ്പില് പറയുന്ന 'Malayalam,
with 38 million native speakers, is a major
language in India and one of that country's 6
classical languages. It's been one of the most-
requested languages, so we are especially
excited to add Malayalam support!' എന്ന
വാക്യം ട്രാന്സ്ലേറ്റ്
വഴി മലയാളത്തിലാക്കിയപ്പോള് കിട്ടിയത്
ഇങ്ങനെ-
'മലയാളം, 38 ദശലക്ഷം നേറ്റീവ് സംസാരിക്കുന്ന
ഒരു പ്രമുഖ ഇന്ത്യന് ഭാഷാ ആ രാജ്യത്തെ 6
ക്ലാസിക്കല് ഭാഷകളില് ഒന്നാണ്.
ഏറ്റവുംആവശ്യപ്പെട്ട ഭാഷകളില് ഒന്ന്,
നാം മലയാള പിന്തുണ ചേര്ക്കാന്
പ്രത്യേകിച്ചും തൊടുമോ ചെയ്തു!'
മൊഴിമാറ്റം ശരിയാന് ഏറെ മുന്നേറണമെന്നര്ഥം.
ഏതായാലും ഗൂഗിള് ട്രാന്സ്ലേറ്റിലുള്ള 90
ഭാഷകളിലെ ചെറിയ
വാക്യങ്ങളും വാക്കുകളും മലയാളത്തിലാക്കാനും,
മലയാളത്തിന്റെ ആ ഭാഷകളിലുള്ള ചെറിയ
പ്രസ്താവനകള്
കിട്ടാനും തത്ക്കാലം ട്രാന്സ്ലേറ്റ് സര്വീസ്
ഉപയോഗിക്കാനാകും.
2014, ഡിസംബർ 13, ശനിയാഴ്‌ച
ഗൂഗിള് ട്രാന്സ്ലേറ്റ് ഇനി മലയാളത്തിനും
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.