യാഥാര്ഥ്യമാകുന്നതിന്റെ അവസാനഘട്ടത്തില്
മലയാളഭാഷാ ബില്ലിന് തിരിച്ചടി.
ഇതോടെ മലയാളഭാഷാനിയമം കേരളത്തില്
എന്ന് നിലവില് വരുമെന്ന് പറയാനാവാത്ത
സ്ഥിതിയായി. സര്ക്കാര്
ഒന്നരവര്ഷമായി ആവര്ത്തിച്ച്
നല്കിയിരുന്ന വാഗ്ദാനങ്ങള്ക്ക്
വിരുദ്ധമായ അവസ്ഥയാണിത്.
ബില് ഈ നിയമസഭാ സമ്മേളനത്തില്
അവതരിപ്പിക്കേണ്ടെന്ന്
തിങ്കളാഴ്ചത്തെ പ്രത്യേക
മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്.
എന്നാല്, ഈ തീരുമാനം സര്ക്കാര്
രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.
ഒട്ടേറെ തടസ്സങ്ങളെ മറികടന്നാണ് ബില്
ഈ ഘട്ടംവരെ എത്തിയത്. കഴിഞ്ഞ
സപ്തംബര് 23ന് ചേര്ന്ന
മന്ത്രിസഭാ യോഗം ബില്ലിന്റെ ഉള്ളടക്കം അംഗീകരിച്ചതോടെ ഇനി പ്രശ്നങ്ങളൊന്നുമില്ലെന്ന
ധാരണയാണുണ്ടായിരുന്നത്.
ഇതിനിടയിലാണ് ഇക്കാര്യത്തില്
വീണ്ടും ചര്ച്ച വേണമെന്ന് തിങ്കളാഴ്ച
ചേര്ന്ന പ്രത്യേക
മന്ത്രിസഭായോഗം തീരുമാനിച്ചത്.
കോടതി ഭാഷ മലയാളത്തിലേക്ക്
മാറ്റുന്നതുമായി ബന്ധപ്പെട്ട ചില
കാര്യങ്ങളാണ് തടസ്സമായി ഉയര്ന്നത്.
പക്ഷേ, ഇത് പുതിയ കാര്യമല്ലെന്ന്
ബന്ധപ്പെട്ട കേന്ദ്രങ്ങള് പറയുന്നു.
കീഴ്ക്കോടതികളിലെ വിധിയും കോടതി നടപടികളും മലയാളത്തിലാകാമെന്ന
സര്ക്കാര് ഉത്തരവ് 1973 മെയ് 11 മുതല്
നിലവിലുണ്ട്. ജസ്റ്റിസ് നരേന്ദ്രന്
കമ്മിറ്റിയും ഇക്കാര്യം നിര്ദേശിച്ചിരുന്നു.
ഇതില്നിന്ന് കോടതിഭാഷയ്ക്ക്
അപ്പുറം മലയാളഭാഷാ നിയമം നടപ്പിലാക്കുന്നതിനോടുള്ള
എതിര്പ്പാണ്
വീണ്ടും ഒളിഞ്ഞും തെളിഞ്ഞും കടന്നുവന്നിരിക്കുന്നതെന്ന്
ചൂണ്ടിക്കാണിക്കപ്പെടുന്നു.
ബില് അവതരണത്തില് ഭേദഗതികള്
ഉള്പ്പെടുത്താനായി സുഗതകുമാരി, കെ.
ജയകുമാര് തുടങ്ങിയവരുള്പ്പെട്ട
വിദഗ്ദ്ധസമിതി ഡിസംബര് എട്ടിന്
യോഗം ചേര്ന്ന് ഭേദഗതി നിര്ദേശങ്ങള്
അന്നുതന്നെ ഔദ്യോഗിക ഭാഷാവകുപ്പിന്
കൈമാറിയിരുന്നു. ഇവ
ഉള്പ്പെടുത്തി ഔദ്യോഗിക ഭാഷാവകുപ്പ്
ഇത് നിയമവകുപ്പിന് കൈമാറി. എന്നാല്,
പിന്നീട് ഇക്കാര്യത്തില് കാര്യമായ
നടപടികളുണ്ടായില്ല.
നിയമം ഈവര്ഷം നടപ്പാക്കുമെന്ന് 2013
മാര്ച്ച് 19ന്
മുഖ്യമന്ത്രി ഉമ്മന്ചാണ്ടി പ്രൊഫ.
ഒ.എന്.വി.കുറുപ്പ്,
സുഗതകുമാരി എന്നിവരുള്പ്പെടെയുള്ളവര്ക്ക്
നേരിട്ട് ഉറപ്പുനല്കിയിരുന്നതാണ്.
തുടര്ന്ന് ഇതിന്റെ നടപടികളിലേക്ക്
കടന്നപ്പോള് പ്രധാനപ്പെട്ട
എല്ലാ വകുപ്പുകളില്നിന്നും നിര്ദേശങ്ങള്
ക്ഷണിച്ചിരുന്നു. അത്
നല്കാത്തവരെ ആവര്ത്തിച്ച്
വിവരമറിയിച്ച് നിര്ദേശങ്ങള്
ഉറപ്പാക്കി.
ഇതൊക്കെ കഴിഞ്ഞിട്ട്
അവസാനഘട്ടത്തില് പുതിയ ന്യായങ്ങള്
ഉയരുന്നതിലാണ്
ആശങ്കയുണ്ടായിരിക്കുന്നത്.
തമിഴ്നാട്ടില് വര്ഷങ്ങളായി നിലവിലുള്ള
സദൃശ്യമായ നിയമത്തിന്റെ പേര് തമിഴ്
പഠന നിയമമെന്നാണ്. എന്നാല്,
ഇവിടെ ബില്ലിനായി ആദ്യം തിരഞ്ഞെടുത്ത
പേര് കേരള ഔദ്യോഗിക ഭാഷാബില്
എന്നായിരുന്നു. ഇപ്പോള് അത്
മലയാളഭാഷാ (വ്യാപനവും പരിപോഷണവും)
ബില് എന്നാക്കിയിട്ടുണ്ട്.
എന്നാല്, വിദഗ്ദ്ധസമിതി അംഗങ്ങള്
ഇതിനോടും വിയോജിപ്പ് പ്രകടിപ്പിച്ചു.
നിയമത്തിന്റെ പേര് മലയാള
ഭാഷാനിയമം എന്നുതന്നെയാകണമെന്ന്
സര്ക്കാരിന് രേഖാമൂലം നല്കിയ
നിര്ദേശത്തില് ഉന്നതതല
സമിതിക്കുവേണ്ടി സുഗതകുമാരി വ്യക്തമാക്കി.
'നിയമം മലയാളഭാഷയുടെ സമഗ്രപുരോഗതിക്കുവേണ്ടിയാണ്.
ഔദ്യോഗിക
കാര്യങ്ങള്ക്കുവേണ്ടി മാത്രമല്ല'-
സുഗതകുമാരി ഭേദഗതി കുറിപ്പില്
ചൂണ്ടിക്കാട്ടുന്നു.
മലയാളഭാഷാ ബില്ലിന് തിരിച്ചടി.
ഇതോടെ മലയാളഭാഷാനിയമം കേരളത്തില്
എന്ന് നിലവില് വരുമെന്ന് പറയാനാവാത്ത
സ്ഥിതിയായി. സര്ക്കാര്
ഒന്നരവര്ഷമായി ആവര്ത്തിച്ച്
നല്കിയിരുന്ന വാഗ്ദാനങ്ങള്ക്ക്
വിരുദ്ധമായ അവസ്ഥയാണിത്.
ബില് ഈ നിയമസഭാ സമ്മേളനത്തില്
അവതരിപ്പിക്കേണ്ടെന്ന്
തിങ്കളാഴ്ചത്തെ പ്രത്യേക
മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്.
എന്നാല്, ഈ തീരുമാനം സര്ക്കാര്
രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.
ഒട്ടേറെ തടസ്സങ്ങളെ മറികടന്നാണ് ബില്
ഈ ഘട്ടംവരെ എത്തിയത്. കഴിഞ്ഞ
സപ്തംബര് 23ന് ചേര്ന്ന
മന്ത്രിസഭാ യോഗം ബില്ലിന്റെ ഉള്ളടക്കം അംഗീകരിച്ചതോടെ ഇനി പ്രശ്നങ്ങളൊന്നുമില്ലെന്ന
ധാരണയാണുണ്ടായിരുന്നത്.
ഇതിനിടയിലാണ് ഇക്കാര്യത്തില്
വീണ്ടും ചര്ച്ച വേണമെന്ന് തിങ്കളാഴ്ച
ചേര്ന്ന പ്രത്യേക
മന്ത്രിസഭായോഗം തീരുമാനിച്ചത്.
കോടതി ഭാഷ മലയാളത്തിലേക്ക്
മാറ്റുന്നതുമായി ബന്ധപ്പെട്ട ചില
കാര്യങ്ങളാണ് തടസ്സമായി ഉയര്ന്നത്.
പക്ഷേ, ഇത് പുതിയ കാര്യമല്ലെന്ന്
ബന്ധപ്പെട്ട കേന്ദ്രങ്ങള് പറയുന്നു.
കീഴ്ക്കോടതികളിലെ വിധിയും കോടതി നടപടികളും മലയാളത്തിലാകാമെന്ന
സര്ക്കാര് ഉത്തരവ് 1973 മെയ് 11 മുതല്
നിലവിലുണ്ട്. ജസ്റ്റിസ് നരേന്ദ്രന്
കമ്മിറ്റിയും ഇക്കാര്യം നിര്ദേശിച്ചിരുന്നു.
ഇതില്നിന്ന് കോടതിഭാഷയ്ക്ക്
അപ്പുറം മലയാളഭാഷാ നിയമം നടപ്പിലാക്കുന്നതിനോടുള്ള
എതിര്പ്പാണ്
വീണ്ടും ഒളിഞ്ഞും തെളിഞ്ഞും കടന്നുവന്നിരിക്കുന്നതെന്ന്
ചൂണ്ടിക്കാണിക്കപ്പെടുന്നു.
ബില് അവതരണത്തില് ഭേദഗതികള്
ഉള്പ്പെടുത്താനായി സുഗതകുമാരി, കെ.
ജയകുമാര് തുടങ്ങിയവരുള്പ്പെട്ട
വിദഗ്ദ്ധസമിതി ഡിസംബര് എട്ടിന്
യോഗം ചേര്ന്ന് ഭേദഗതി നിര്ദേശങ്ങള്
അന്നുതന്നെ ഔദ്യോഗിക ഭാഷാവകുപ്പിന്
കൈമാറിയിരുന്നു. ഇവ
ഉള്പ്പെടുത്തി ഔദ്യോഗിക ഭാഷാവകുപ്പ്
ഇത് നിയമവകുപ്പിന് കൈമാറി. എന്നാല്,
പിന്നീട് ഇക്കാര്യത്തില് കാര്യമായ
നടപടികളുണ്ടായില്ല.
നിയമം ഈവര്ഷം നടപ്പാക്കുമെന്ന് 2013
മാര്ച്ച് 19ന്
മുഖ്യമന്ത്രി ഉമ്മന്ചാണ്ടി പ്രൊഫ.
ഒ.എന്.വി.കുറുപ്പ്,
സുഗതകുമാരി എന്നിവരുള്പ്പെടെയുള്ളവര്ക്ക്
നേരിട്ട് ഉറപ്പുനല്കിയിരുന്നതാണ്.
തുടര്ന്ന് ഇതിന്റെ നടപടികളിലേക്ക്
കടന്നപ്പോള് പ്രധാനപ്പെട്ട
എല്ലാ വകുപ്പുകളില്നിന്നും നിര്ദേശങ്ങള്
ക്ഷണിച്ചിരുന്നു. അത്
നല്കാത്തവരെ ആവര്ത്തിച്ച്
വിവരമറിയിച്ച് നിര്ദേശങ്ങള്
ഉറപ്പാക്കി.
ഇതൊക്കെ കഴിഞ്ഞിട്ട്
അവസാനഘട്ടത്തില് പുതിയ ന്യായങ്ങള്
ഉയരുന്നതിലാണ്
ആശങ്കയുണ്ടായിരിക്കുന്നത്.
തമിഴ്നാട്ടില് വര്ഷങ്ങളായി നിലവിലുള്ള
സദൃശ്യമായ നിയമത്തിന്റെ പേര് തമിഴ്
പഠന നിയമമെന്നാണ്. എന്നാല്,
ഇവിടെ ബില്ലിനായി ആദ്യം തിരഞ്ഞെടുത്ത
പേര് കേരള ഔദ്യോഗിക ഭാഷാബില്
എന്നായിരുന്നു. ഇപ്പോള് അത്
മലയാളഭാഷാ (വ്യാപനവും പരിപോഷണവും)
ബില് എന്നാക്കിയിട്ടുണ്ട്.
എന്നാല്, വിദഗ്ദ്ധസമിതി അംഗങ്ങള്
ഇതിനോടും വിയോജിപ്പ് പ്രകടിപ്പിച്ചു.
നിയമത്തിന്റെ പേര് മലയാള
ഭാഷാനിയമം എന്നുതന്നെയാകണമെന്ന്
സര്ക്കാരിന് രേഖാമൂലം നല്കിയ
നിര്ദേശത്തില് ഉന്നതതല
സമിതിക്കുവേണ്ടി സുഗതകുമാരി വ്യക്തമാക്കി.
'നിയമം മലയാളഭാഷയുടെ സമഗ്രപുരോഗതിക്കുവേണ്ടിയാണ്.
ഔദ്യോഗിക
കാര്യങ്ങള്ക്കുവേണ്ടി മാത്രമല്ല'-
സുഗതകുമാരി ഭേദഗതി കുറിപ്പില്
ചൂണ്ടിക്കാട്ടുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.