[17/07, 9:01 am] Hari Krishnan Work
Shop Pattambi: Symmetry എന്ന പദത്തിന് പ്രതിസാമ്യം എന്ന്
ഉപയോഗിച്ച് കണ്ടിട്ടുണ്ട്. ഇത് ശരിയാണോ ?
ഇവിടെ antiparallel
എന്ന പദത്തിന് പ്രതിസമാന്തരം എന്നു കണ്ടപ്പോൾ പ്രതിസാമ്യം
ഓർമ്മവന്നു. പ്രതി = എതിർ ആണെങ്കിൽ പ്രതിസാമ്യം = എതിർ സാമ്യം എന്നാവും. ഇത്
സാമ്യമില്ലാത്തത് എന്നാണോ, അതോ, വസ്തുവിന്റെ
എതിർ വശത്തിനും ഇതേ വശത്തിന്റെ സാമ്യമുണ്ട് എന്നാണോ മനസ്സിലാക്കേണ്ടത് ?
[17/07, 9:03 am] Hari Krishnan Work
Shop Pattambi: Anti-lock break system എന്നതിന് പൂട്ടുപൊളിക്കൽ
തടയൽ സംവിധാനം എന്നു പോരേ ?
[17/07, 9:10 am] Pavithran Mash Wts
App Number: പ്രതി എന്നാൽ തോറും എന്ന അർത്ഥമുണ്ട്. ചലദ നിലം പ്രതി
ചാരു ചിത്ര ഗന്ധം - കുമാരനാശാൻ . പ്രതി പാത്രം ഭാഷണഭേദം - എൻ.കൃഷ്ണപിള്ള. ഘടകങ്ങൾ
തോറുമുള പരസ്പര പൊരുത്തം എന്ന അർത്ഥത്തിലാണ് symmetry യിൽ
പ്രതി സാമ്യം വരുന്നത്. പല വാക്കുകൾക്കും നേരെ എതിരായ അർത്ഥങ്ങളുണ്ടു്.
സംസ്കൃതത്തിൽ വിശേഷിച്ചും. വിരുദ്ധങ്ങളായ വ ഒന്നു തന്നെ എന്ന് മാർകിസിലും
ഫ്രോയ്ഡിലുമുണ്ടല്ലോ.
[17/07, 9:12 am] +91 94465 15116: വാഹനങ്ങളിലെ ABS സംവിധാനമാണ് ഉദ്ദേശിക്കുന്നതെങ്കിൽ
അത് Anti-lock "Brake" System ആണ് - "Break"
System
അല്ല. ഇവിടെ lock ക്രിയയാണ്
From Wikipedia:
ABS operates by preventing the
wheels from locking up during braking, thereby maintaining tractive contact
with the road surface
ABS -ന് ആന്റി-ലോക്
ബ്രെയ്ക് സിസ്റ്റം മതി എന്നു തോന്നുന്നു.
[17/07, 9:22 am] Hari Krishnan Work
Shop Pattambi: Clockwise എന്നതിന് ഘടികാര ദിശ എന്നതോടൊപ്പം (ഘടികാര
ദിശ ആരെങ്കിലും ഉപയോഗിക്കാറുണ്ടോ എന്നറിയില്ല) പ്രദക്ഷിണ ദിശ എന്ന പേര് എങ്ങനെ
വന്നു ?
[17/07, 9:24 am] Hari Krishnan Work
Shop Pattambi: Node എന്ന പദത്തിന് ഈ മൂന്ന് പദാവലികളിലും ഉള്ള
മലയാളപദം ഇവിടെ നൽകുമോ അശ്വിനി ? Antinode എന്നത് node
ന്റെ എതിർ പദമാണ്. രണ്ടും ഒരുമിച്ച് ആലോചിക്കാം.
[17/07, 9:43 am] Hari Krishnan Work
Shop Pattambi: ഇത് വളരെ സമഗ്രമായിട്ടുണ്ട്.
[17/07, 9:49 am] Gopikrishnan
Physics: ചില 'മഹാന്മാർ ' എനിക്ക് ഇത് അറിഞ്ഞു കൂടാ എന്ന് പറയുന്നതിന് പകരം അവരുടെ ഗമ കാണിക്കാൻ
വേണ്ടി ഉണ്ടാക്കി വെച്ച വാക്കുകൾ കുറെ അധികം ഉണ്ട് 😃
[17/07, 9:49 am] Gopikrishnan Physics:
ആന്റി ക്ലോക്ക് വൈസ് ---എതിർ ഘടികാര ദിശ
[17/07, 9:56 am] Hari Krishnan Work
Shop Pattambi: ഇവിടെ വിവരിച്ച വ്യത്യസ്ത സന്ദർഭങ്ങൾ മുഴുവൻ
പരിഗണിച്ചാൽ Node എന്ന പദം ഉപയോഗിക്കപ്പെടുന്നത്
ഒരു കെട്ടുപിണയൽ
നടക്കുന്ന ബിന്ദു (Knot) എന്ന
അർത്ഥത്തിൽ ആണെന്നു കാണാം.
ഇത് ലിംഫ് ഗ്രന്ഥികളിലെ node ആവാം, ഒരു
കംപ്യൂട്ടർ ശ്രംഖലയിലേയോ ഇലക്ട്രിക്കൽ/ഇലക്ട്രോണിക് സർക്യൂട്ടിലെയോ node ആവാം, ഒരു കമ്പന ചലനത്തിൽ കമ്പന ആയതി (സ്പന്ദനം,
സ്പന്ദം) പൂജ്യം ആവുന്ന ബിന്ദു ആവാം.
ഈ വ്യത്യസ്ത
സന്ദർഭങ്ങളിലെ പ്രയോഗ സാധ്യതകൾ എല്ലാം ഉൾക്കൊള്ളുന്ന ഒരു ഏക പദം node ന് നിർദ്ദേശിക്കാൻ കഴിയുമോ എന്നതാണ്
നമുക്ക് മുൻപിലുള്ള ചോദ്യം. Node ന് ഒരു പദം കിട്ടിയാൽ antinode
പിറകേ വരും.
[17/07, 9:59 am] +91 94951 22006: ഭാഷയെ ംമുൻ നിർത്തി വിഷയം ചോരുന്ന അവസ്ഥ
[17/07, 10:06 am] Hari Krishnan Work
Shop Pattambi: എന്താണ് പ്രതിസ്പന്ദം /നിസ്പന്ദം എന്ന വാക്കിന്റെ
അർത്ഥം ?
[17/07, 10:08 am] Hari Krishnan Work
Shop Pattambi: ഗണിതത്തിൽ node ന് ഏതു മലയാള
പദം ഉപയോഗിക്കുന്നു ? രണ്ടു വക്രപാതകൾ കൂടിച്ചേരുന്ന
ബിന്ദുവാണല്ലോ node ? സംയോഗ ബിന്ദു ?
[17/07, 10:10 am] സാജൻ
മാഷ് NSS ഒറ്റപ്പാലം: ഘടികാരത്തിൽ സമയം നോക്കൂ എന്ന്
കേരളത്തിലെ ഒരു വീട്ടിലും പറയില്ല. ക്ലോക്ക് ഇപ്പോൾ നല്ല മലയാളം വാക്കാണ് ... അതു
പോരെ ?
[17/07, 10:12 am] Pavithran Mash Wts
App Number: പ്രതിയെ ശബ്ദതാരാവലി പിടികൂടിയത് ഇങ്ങനെയാണ്.
ഗ്രീക്കിലെ prosഉമായി ബന്ധം . അതു കാര്യമാക്കേണ്ട. നമുക്ക്
കുട്ടികൾക്ക് മനസ്സിലാവുന്നതും ശാസ്ത്ര കൃത്യതയുള്ളതുമായ പദങ്ങളുണ്ടാക്കാം.
[17/07, 10:13 am] Pavithran Mash Wts
App Number: ക്ലോക്ക് മലയാള പദമായി.
[17/07, 10:17 am] സാജൻ
മാഷ് NSS ഒറ്റപ്പാലം: സൂര്യന് ചുറ്റും ഗോളങ്ങൾ പ്രദക്ഷിണം
വക്കുന്നു എന്ന പ്രയോഗത്തിൽ ക്ലോക്ക് വൈസ് എന്ന അർത്ഥമില്ലേ?
[17/07, 10:18 am] Vijayakumar
Physics: Symmetry എന്ന വാക്കിന് സമമിതി, ഐകരൂപ്യം
എന്നിവ ഉപയോഗിച്ചു കാണുന്നു
[17/07, 10:19 am] Hari Krishnan Work
Shop Pattambi: ക്ളോക് വൈസ്, ആന്റി ക്ളോക്
വൈസ് എന്നാണോ ? ഇതിലെ ക്ളോക് മലയാള പദം പോലെയായി, വൈസ് എന്നതോ ?
[17/07, 10:21 am] +91 94951 22006:
They move counter-clockwise, except for the retrograde motion of Venus and
Uranus
[17/07, 10:21 am] Hari Krishnan Work
Shop Pattambi: ശരിയാണ്. സമമിതിയേക്കാൾ ഭംഗി തോന്നി
പ്രതിസാമ്യത്തിന്.
[17/07, 10:24 am] Vijayakumar
Physics: അതിലും നല്ലത് പ്രദക്ഷിണദിശയോ ഘടികാരദിശയോ ആണ്.
[17/07, 10:29 am] Hari Krishnan Work
Shop Pattambi: പ്രദക്ഷിണ ദിശ എന്ന് clockwise direction ന് പേരുവന്നത് എങ്ങനെ എന്ന്
ആരെങ്കിലും വിശദീകരിക്കുമോ ? ഏതെങ്കിലും പ്രകൃതി
പ്രതിഭാസത്തെ അടിസ്ഥാനമാക്കിയോ ? അതോ, അമ്പലത്തിൽ
പ്രദക്ഷിണം വെയ്ക്കുന്ന ദിശ എന്ന നിലയ്ക്കോ ? പ്രദക്ഷിണ ദിശ
എന്ന വാക്ക് പഴയതാണോ ? കേരളത്തിലെ പഴയ ഗണിത-ജ്യോതി
ശാസ്ത്രജ്ഞർ സ്വന്തം മതവിശ്വാസത്തിൽ നിന്നും ഒരു ബിംബം ഇവിടെ ഉപയോഗിച്ചതാണോ ?
എനിയ്ക്ക് അറിയില്ല ഈ വാക്ക് വന്ന വഴി.
[17/07, 10:30 am] Hari Krishnan Work
Shop Pattambi: ഞാൻ ഈ നിർദ്ദേശത്തോട് യോജിക്കുന്നു.
പ്രദക്ഷിണദിശയുടെ കാര്യത്തിൽ, പക്ഷേ, എനിയ്ക്ക് സംശയമുണ്ട്.
[17/07, 10:38 am] Pavithran Mash Wts
App Number: ദക്ഷിണം എന്നാൽ വലത് എന്നർത്ഥം.
[17/07, 10:38 am] +91 94951 22006: സമയത്തിന്റെ കാര്യത്തിൽ ക്ലോക്ക് ആണ് അടിസ്ഥാനം. ംമാത്രവുമല്ല
ശാസ്ത്രത്തിൽ ഒരു അളവുപകരണം, എല്ലാവർക്കും സ്വീകാര്യമായ
വസ്തു എന്നിവയ്ക്ക് പകരം വരേണ്ടത് ഒരു അടിസ്ഥാന പ്രമാണം ംമാത്രമാണ്. എസ്ഐ
യൂണിറ്റുകൾ പോലും ഇപ്പോൾ അത്തരത്തിൽ പുനരാവിഷ്ക്കരിച്ച് കഴിഞ്ഞു. അപ്പോൾ ഇത്തരം
തോന്നലുകൾ വച്ചുള്ള നിർവചനങ്ങൾ ഒഴിവാക്കുന്നതല്ലേ നല്ലത്. പ്രദക്ഷിണം വയ്ക്കുന്നത്
ഏത് ദിശയിലെന്ന് അത് ചെയ്യുന്നവർക്ക് പോലും അറിയണമെന്നില്ല..
[17/07, 10:39 am] Pavithran Mash Wts
App Number: ദക്ഷിണ ഹസ്തം വലതു കൈ
[17/07, 10:46 am] Pavithran Mash Wts
App Number: വലത്തോട്ടുള്ള ചലനം പ്രദക്ഷിണം.
[17/07, 10:53 am] സാജൻ
മാഷ് NSS ഒറ്റപ്പാലം: അങ്ങനെ ആണ് ആ പേര് വന്നത് അമ്പലത്തിൽ
നിന്ന് ശാസ്ത്രത്തിലേക്ക് വന്നതാവാൻ വഴിയില്ല - വീടിനു ചുറ്റും പ്രദക്ഷിണം
വക്കുന്നു - വണ്ടിയുമെടുത്ത് പ്രദക്ഷിണം ചെയ്യുന്നു എന്നെല്ലാം
പ്രയോഗിക്കുന്നുണ്ടെന്ന് തോന്നുന്നു
[17/07, 10:58 am] Hari Krishnan Work
Shop Pattambi: ശരി. എനിയ്ക്കു പറ്റിയ തെറ്റിദ്ധാരണ വ്യക്തിപരം എന്ന
നിലയിൽ അല്ലാതെ ഒന്നു വീണ്ടും നോക്കിയാൽ :
പ്രദക്ഷിണം എന്ന വാക്ക്
വലതു വശത്തേക്കുള്ള ചലനം എന്ന നിലയ്ക്കോ അതോ ഒരു മതപരമായ ചടങ്ങ് എന്ന നിലയ്ക്കോ
മനസ്സിലാക്കപ്പെടുന്നത് ?
പ്രദക്ഷിണം എന്ന വാക്ക്
പ്രത്യേകിച്ചും ഒരു അനുഭവവും (ഹിന്ദു മത വിശ്വാസി അല്ലാത്ത ഒരാൾക്ക്) നൽകുന്നില്ലെങ്കിൽ
ആ വാക്ക് ഒഴിവാക്കേണ്ടതാണ്.
പ്രദക്ഷിണം വെയ്ക്കുന്നു
എന്നാൽ വെറുതെ ചുറ്റുന്നു എന്ന അർത്ഥത്തിൽ ഭൂരിഭാഗം പേരും മനസ്സിലാക്കുന്നുണ്ട്
എന്നു സമ്മതിക്കാം. എന്നാൽ, പ്രദക്ഷിണ
ദിശ എന്നുപയോഗിക്കുമ്പോൾ അത് ഏതു ദിശ എന്ന ചോദ്യം വരുന്നു ? പ്രദക്ഷിണം
വെയ്ക്കുന്ന ദിശ എന്നാണ് അതിനെ മനസ്സിലാക്കുന്നതെങ്കിൽ, ആര്,
എവിടെ പ്രദക്ഷിണം വെയ്ക്കുന്ന ദിശ എന്ന ചോദ്യം ഉണ്ടാവുന്നു
(കുട്ടിയുടെ മനസ്സിൽ). എന്താണ് അതിനുത്തരം ?
ദക്ഷിണം എന്നാൽ വലത്ത്, പ്രദക്ഷിണം എന്നാൽ വലത്തോട്ടുള്ള ചലനം
എന്ന് മനസ്സിലാക്കാൻ മാത്രം വികസിക്കുണ്ടോ നമ്മുടെ മലയാളപഠനം ?
[17/07, 11:05 am] Pavithran Mash Wts
App Number: ഇവിടെയും വിനിമയ ശേഷി നോക്കിയാൽ മതി. അതു
കിട്ടുന്നില്ലെങ്കിൽ ക്ലോക്ക് വൈസ് തന്നെയാകാം. ഒരു അധിക പദമായി പ്രദക്ഷിണവും
സൂക്ഷിക്കാം. എല്ലാ വാക്കകളും വിശ്വാസികൾക്ക് വിട്ടു കൊടുക്കേണ്ട . ക്ഷേത്രം എന്ന
പദം വയൽ എന്നർത്ഥം. കാന്തിക ക്ഷേത്രം എന്ന് പ്രയോഗിക്കുന്നുണ്ടല്ലോ.
[17/07, 2:59 pm] Hari Krishnan Work
Shop Pattambi: മൂന്നാമതൊരു പദമായി ഘടികാരദിശയും ഇരുന്നോട്ടെ.
ശാസ്ത്ര പാഠപുസ്തകങ്ങളിൽ അല്ലെങ്കിൽപ്പോലും ആ പദം ഉപയോഗിക്കുന്നവർ ഉണ്ടായേക്കും.
[17/07, 3:57 pm] Pavithran Mash Wts
App Number: ശരിയായ സമീപനം. പര്യായപദങ്ങൾ നമ്മുടെ ഭാഷയുടെ
ശക്തിയാണ്.. രേഖീയ ചിന്തയെ പ്രതിരോധിക്കുന്ന ഒരു ഘടകം പര്യായ സങ്കല്പത്തിലുണ്ടു്.
എന്നാൽ പാഠപുസ്തകത്തിൽ ഒരു ഇംഗ്ലീഷ് , ഒരു മലയാളം പദം മതി
എന്നു വെക്കാം.
[17/07, 4:18 pm] Hari Krishnan Work
Shop Pattambi: കാന്തിക ക്ഷേത്രം എന്നതിനെക്കാൾ
കാന്തിക മണ്ഡലം ആണ് ഭേദം
എന്ന് തോന്നുന്നു. ക്ഷേത്രം എന്നാൽ വയൽ ആണെന്ന് എത്രപേർക്കറിയാം എന്ന
പ്രശ്നമുണ്ട്. പൊതു ബോധത്തിൽ ഏത് അർത്ഥമാണ് നിലനിൽക്കുന്നത് എന്നത്
പ്രധാനമായതുകൊണ്ടാണല്ലോ നമ്മൾ പലപ്പോഴും ഇൻഗ്ളീഷ് പദങ്ങൾ സ്വീകരിക്കുന്നത്.
മുൻപ് ഞാൻ തന്ത്രം എന്ന
വാക്ക് വന്ന വഴിയെക്കുറിച്ച് ഒരു സംശയം ഉന്നയിച്ചിരുന്നു. ഊർജ്ജതന്ത്രം, ബലതന്ത്രം,
രസതന്ത്രം, രാഷ്ട്രതന്ത്രം.... മറ്റേതെങ്കിലും
പദമുണ്ടോ എന്നറിയില്ല. എന്താണ് തന്ത്രം എന്ന പദത്തിന്റെ ഔചിത്യം ഈ പദങ്ങളിൽ ?
[17/07, 4:20 pm] Hari Krishnan Work
Shop Pattambi: നമുക്ക് node -ലേക്ക്
തിരിച്ചുവരാം. ഈ രണ്ടു പദങ്ങൾ ആരെങ്കിലും ഒന്ന് വിശദീകരിക്കാമോ ? പ്രതിസ്പന്ദം, നിസ്പന്ദം.
[17/07, 4:21 pm] Hari Krishnan Work
Shop Pattambi: ഗണിതത്തിൽ node എങ്ങനെ
മൊഴിമാറ്റുന്നു എന്ന് കൃഷ്ണൻ സർ അഭിപ്രായം പറയുമല്ലോ.
[17/07, 4:56 pm] Gopikrishnan
Physics: ബോട്ടണി node ഉണ്ട്
[17/07, 4:56 pm] Gopikrishnan
Physics: കമ്പ്യൂട്ടർ സയൻസ് ൽ node ഉണ്ട്
[17/07, 6:15 pm] Hari Krishnan Work
Shop Pattambi: Node : മൂന്ന് പദങ്ങൾ
1. സംഗമ ബിന്ദു / സ്പർശ
ബിന്ദു (ഗണിതത്തിൽ, രണ്ടു വക്ര രേഖകളുടെ സംഗമ ബിന്ദു)
2. നോഡ് (ഒരു
ഇലക്ട്രിക്കൽ / ഇലക്ട്രോണിക് സർക്യൂട്ടിൽ; ലിംഫ് നോഡ്)
3. പ്രതിസ്പന്ദ /
നിസ്പന്ദ ബിന്ദു (കമ്പന ചലനത്തിൽ)
Antinode : അതിസ്പന്ദ
ബിന്ദു.
(Antinode കമ്പന
ചലനത്തിലും തരംഗചലനത്തിലും മാത്രമേയുള്ളൂ എന്നു തോന്നുന്നു.)
[17/07, 6:18 pm] Hari Krishnan Work
Shop Pattambi: Nodal എന്ന വിശേഷണപദത്തിന് മുകളിൽ പറഞ്ഞ മൂന്ന്
സാഹചര്യങ്ങളിലേതിൽ വരുന്നു എന്നു നോക്കി വേണം സമാനപദം കണ്ടെത്താൻ.
[17/07, 6:25 pm] Pavithran Mash Wts
App Number: നല്ല ശ്രമം . ഇതു പോലെ ഒന്നിലേറെ ശാസ്ത്ര ശാഖകളിൽ
പ്രത്യക്ഷപ്പെടുന്ന പദങ്ങൾക്ക് ആ ശാഖക്കാരും . വേണ്ടി വരുമെന്നു തോന്നുന്നു.
കൂടുതൽ പദങ്ങൾ വരുമ്പോൾ നോക്കാം. ആരെങ്കിലുമുണ്ടെങ്കിൽ നിർദ്ദേശിക്കുകയുമാവാം.
[17/07, 6:35 pm] Mithun gopi മലയാളം: Botany യിൽ ഇല ഒരു ചെടിയുടെ തണ്ടിനോട്(stem)
നോട് ചേരുന്ന ഭാഗത്തെ ആണ് node എന്നു
പറയുന്നത്. Inter node എന്ന പദവും ബോട്ടണിയിൽ കാണാം. അത്
രണ്ട് node കൾ തമ്മിലുള്ള അകലത്തെയാണ് സൂചിപ്പിക്കുന്നത്.
[17/07, 6:58 pm] F Sushama Tchr: പർവ്വം എന്ന വാക്ക് യോജിക്കുമോ node നു പകരം
[17/07, 6:59 pm] F Sushama Tchr: മുട്ട്-മലയാളത്തിൽ കരിമ്പിൻ മുട്ട്
[17/07, 7:23 pm] സാജൻ
മാഷ് NSS ഒറ്റപ്പാലം: Nodal officer
[17/07, 7:47 pm] Hari Krishnan Work
Shop Pattambi: പല പ്രവൃത്തികൾ ക്രോഡീകരിയ്ക്കേണ്ട വ്യക്തി ആണ് നോഡൽ
ഓഫീസർ. അല്ലെങ്കിൽ, പല പ്രവൃത്തികൾ കേന്ദ്രീകരിക്കുന്ന ഒരു
ഓഫീസിന്റെ നിർവ്വഹണം നടത്തുന്നയാൾ. ഇവിടെയും പ്രവൃത്തികളുടെ കൂടിച്ചേരൽ - സംയോഗം -
ഉണ്ട്. സമാന പദം എളുപ്പമല്ല. നോഡൽ ഓഫീസർ എന്നുതന്നെ നല്ലത്.
[17/07, 7:48 pm] Hari Krishnan Work
Shop Pattambi: നോഡ് നിലനിർത്തുന്ന ഇടങ്ങളിൽ ഒക്കെ നോഡൽ
നിലനിർത്താം. തിരിച്ചും.
[17/07, 8:11 pm] സാജൻ
മാഷ് NSS ഒറ്റപ്പാലം: അപ്പോ നമുക്ക് നോഡ് നല്ല ഒരു മലയാളം
വാക്കാക്കി സ്വീകരിച്ചുകൂടെ?
[17/07, 8:18 pm] Hari Krishnan Work
Shop Pattambi: എന്നു തോന്നുന്നു.
[17/07, 8:26 pm] Pavithran Mash Wts
App Number: അംഗീകരിക്കാം.
[17/07, 8:48 pm] F Mahesh Ikhya: ഭ്രമണം, പ്രദക്ഷിണം എന്നീ വാക്കുകളാണ് ഭൂമിയുടെ
ചലനങ്ങളുമായി ബന്ധപ്പെട്ട് പാഠപുസ്തകങ്ങളിൽ ഉണ്ടായിരുന്നത്
[17/07, 9:11 pm] സാജൻ
മാഷ് NSS ഒറ്റപ്പാലം: പരിക്രമണം?
[17/07, 9:12 pm] F Mahesh Ikhya: അതെ പരിക്രമണമാണ്😍
[17/07, 10:26 pm] CM Muraleedharan: ഹരികൃഷ്ണന്‍ മാഷ് ഒന്ന് രണ്ട് തവണ ചോദിച്ച രസതന്ത്രം, ഊര്‍തന്ത്രം എന്നീ വാക്കുകളുടെ അര്‍ഥം തേടി ഞാനും കുറെ അലഞ്ഞു. തന്ത്രം
എന്നത് ശാസ്ത്രം എന്ന അര്‍ഥത്തിലാണെന്ന് തോന്നുന്നു. രസായന ശാസ്ത്രം എന്നും
കെമിസ്ട്രിക്ക് പറയാറുണ്ടല്ലോ.(പദാർഥങ്ങളുടെ ഘടനയേയും, ഗുണങ്ങളേയും,
അതിലടങ്ങിയിരിക്കുന്ന ഘടകങ്ങളേയും മറ്റു പദാർത്ഥങ്ങളുമായുള്ള
പ്രവർത്തനത്തേയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് രസതന്ത്രം അഥവാ
രസായനശാസ്ത്രം (ഇംഗ്ലീഷ്: Chemistry). ) തന്ത്രത്തിന് വിക്കി
നിഘണ്ടു നല്‍കുന്ന അര്‍ഥങ്ങള്‍ കാണുക.https://ml.wiktionary.org/wiki/%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 അതില്‍ ഒമ്പതാമത്തെ ഇനമായി
ശസ്ത്രം എന്ന് കൊടുത്തത് ടൈപ്പിങ്ങ് പിശകായിരിക്കണം. കാരണം അതേ വരിയില്‍
ശാസ്ത്രഗ്രന്ഥം എന്നാണുള്ളത്. കെമിസ്ട്രിയ്ക്ക് വിവിധ കാലങ്ങളില്‍ മലയാളത്തില്‍
ഉപയോഗിച്ചുപോന്ന വാക്കുകള്‍ പരിശോധിച്ച് നോക്കുന്നത് കൌതുകമാണ്. അതിനെക്കുറിച്ച്
നാളെ പറയാം
[17/07, 10:37 pm] Hari Krishnan Work
Shop Pattambi: അമരകോശമോ ശബ്ദതാരാവലിയോ നോക്കിയാൽ തന്ത്രത്തിന്റെ
നിരുക്തി കിട്ടിയേക്കാം.
തന്ത്രത്തിന് ശാസ്ത്രം
എന്ന അർത്ഥം ഉണ്ടായിരിയ്ക്കാം. എങ്കിൽ തന്ത്രം ഒഴിവാക്കി ശാസ്ത്രം എന്നു തന്നെ
പറഞ്ഞുകൂടെ ഇനി ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.