2020, ജൂലൈ 15, ബുധനാഴ്‌ച

മലയാള സാങ്കേതിക പദകോശം - ഭൗതികശാസ്ത്രം ചർച്ച 04

[10/07, 8:16 am] Gopikrishnan Physics: 1896 ൽ ഫ്രഞ്ച് എഞ്ചിനീയർ ആയ ഹെൻറി ബെക്ക്‌റെൽ ഭാരം കൂടിയ ചില ആറ്റങ്ങൾ അദൃശ്യം ആയ ചില വികിരണങ്ങൾ പുറത്തേക്ക് വിടുന്നതായ് കണ്ടെത്തി.... ഇതിനെ സ്വാഭാവിക റേഡിയോ ആക്ടിവിറ്റി എന്ന് പറയുന്നു...

പിന്നീട് റുഥർഫോർഡ് എന്ന ന്യൂസിലണ്ട്കാരൻ ഒന്നല്ല മൂന്നു തരം വികിരണങ്ങൾ ഉണ്ട് എന്ന്  വൈദുതമണ്ഡലത്തിന്റെ സഹായത്തോടെ തിരിച്ചറിഞ്ഞു.....
ഈ വികിരണങ്ങൾക്ക് അദ്ദേഹം നൽകിയ പേരുകൾ ആണ് ആൽഫ, ബീറ്റ, ഗാമ എന്നത്..

പദാർത്ഥത്തിന്റെ ഏറ്റവും ചെറിയ കണിക ആണ് ആറ്റം എന്ന സങ്കല്പം ഇതോടെ തകർന്നു.... ഏറ്റവും ചെറുതിൽ നിന്ന് പിന്നെയും മൂന്ന് വരാൻ സാധ്യത ഇല്ലല്ലോ....
ക്ലാസിക്കൽ ഫിസിക്സ്‌ ന്റെ അടിസ്ഥാന സങ്കല്പങ്ങളെ തകിടം മറിച്ച കണ്ടുപിടുത്തം ആയിരുന്നു ഇത്‌.....

Scientific revolution....
[10/07, 10:20 am] Hari Krishnan Work Shop Pattambi: Trajectory = പ്രയാണ പഥം ആണ് നല്ലത്.
[10/07, 10:23 am] Hari Krishnan Work Shop Pattambi: Alphanumeral, Alphanumeric എന്നീ പദങ്ങൾക്ക് അക്ഷരസംഖ്യ എന്നുപയോഗിച്ചാൽ കുഴപ്പമുണ്ടോ ? നാമവും വിശേഷണവും ഒരേ രൂപമായി ? ഉദാഹരണത്തിന്, alphanumeric code = അക്ഷര സംഖ്യാ കോഡ്
[10/07, 10:24 am] Hari Krishnan Work Shop Pattambi: ആക്ഷരസാംഖ്യകം എന്ന വാക്കിന്റെ സന്ധിബന്ധങ്ങൾക്ക് അയവു കുറവ്.
[10/07, 10:25 am] Hari Krishnan Work Shop Pattambi: അവശേഷിക്കുന്ന പദങ്ങൾ നിലവിലുള്ള പദകോശങ്ങളിൽ (പട്ടികയിൽ കൊടുത്തവ) ഉള്ളവ തന്നെ മതിയാകും.
[10/07, 10:27 am] Smitha Teacher Malayalam University: 👌
[10/07, 11:34 am] Mithun gopi മലയാളം: 👍🏾
[10/07, 11:51 am] Mithun gopi മലയാളം: ഇൗ flight path എന്ന പദവും trajectory എന്ന പദവും തമ്മിൽ വ്യത്യാസമുണ്ടോ ...? അതോ ഒന്നു തന്നെയാണോ ...? പ്രയാണവും സഞ്ചാരവും തമ്മിൽ വ്യത്യാസമുണ്ടോ ? അങ്ങനെയാകുമ്പോൾ Elimentary track എന്നതിന് സഞ്ചാരപദം എന്നു പറയുന്നില്ലേ .. അപ്പോൾ ഇവയെ എങ്ങനെ വേർതിരിയ്ക്കും. എന്താണ് trajectory എന്ന് വ്യക്തമാക്കാമോ ...?
[10/07, 11:59 am] Hari Krishnan Work Shop Pattambi: Trajectory, orbit എന്നീ വാക്കുകൾ ഒരേ അർത്ഥത്തിൽ ഉപയോഗിക്കാറുണ്ട്. സഞ്ചാര പാത എന്നാണ് അർത്ഥം. Flight path എന്നാൽ അതേ അർത്ഥം തന്നെ.

Elementary Track എന്ന പദം ഏതു സന്ദർഭത്തിലാണ് കണ്ടത് എന്നു പറയാമോ ? ആ വാചകം എടുത്തുചേർത്താൽ നന്ന്.
[10/07, 11:59 am] Vijayakumar Physics: Projectileന്‍റെ പഥമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ പ്രക്ഷേപ്യപഥം എന്നാകാമോ?
[10/07, 12:02 pm] Hari Krishnan Work Shop Pattambi: Projectile ആയാലും തട്ടിത്തെറിച്ചുപോകുന്ന ലക്ഷ്യത്തിലെ കണം ആയാലും പ്രയാണപഥം എന്ന ഒരേ വാക്ക് മതിയാകും എന്നു തോന്നുന്നു.
[10/07, 12:05 pm] Gopikrishnan Physics: എറി പൊരുളിൻ പാതൈ.....
Trajectory of projectile....

തമിഴ്
[10/07, 12:06 pm] Pavithran Mash Wts App Number: ഏറ്റു വഴി ?
[10/07, 12:06 pm] Pavithran Mash Wts App Number: എറു വഴി
[10/07, 12:07 pm] Gopikrishnan Physics: ഉപഗ്രഹങ്ങൾക്കും trajectory ആണ്....
അപ്പോൾ ഏറു പ്രശ്നം ആവും....

തമിഴിൽ എങ്ങനെ എന്ന് അറിയില്ല
[10/07, 12:09 pm] Gopikrishnan Physics: കൃത്രിമ ഉപഗ്രഹങ്ങളുടെ പ്രയാണ പഥം.... അതോ ഏറു വഴിയോ
[10/07, 12:17 pm] Mithun gopi മലയാളം: Atletics ഇൽ elementary track എന്ന് പറയാറില്ലേ.... പിന്നെ orbit എന്ന അർത്ഥത്തിലും കണ്ടതായിട്ട് ഓർക്കുന്നു. തെറ്റിപ്പോയോ ... എനിക്ക് ?😁
[10/07, 12:28 pm] Hari Krishnan Work Shop Pattambi: എനിയ്ക്കു തോന്നുന്നു, എപ്പോഴും സഞ്ചാര പാത യാണ് ഉദ്ദേശിക്കപ്പെടുന്നത്. ഒരേ വാക്ക് മതിയാകും.
[10/07, 12:32 pm] Hari Krishnan Work Shop Pattambi: ഇതുകൂടാതെ, ഒരു വ്യവസ്‌ഥയുടെ (system) അവസ്ഥയ്ക്ക് (state) എങ്ങനെ പരിണാമം സംഭവിക്കുന്നു എന്നുകാണിക്കുന്ന, ഗണിത സങ്കല്പനത്തിലെ പാതയ്ക്കും trajectory എന്നാണ് ഉപയോഗിക്കുന്നത്. അവിടെയും ആലങ്കാരികമായി പ്രയാണപഥം തന്നെ.
[10/07, 4:41 pm] Gopikrishnan Physics: തീരുമാനം ആയതാണോ......
[10/07, 9:30 pm] Pavithran Mash Wts App Number: പ്രയാണപഥം ?
[10/07, 9:30 pm] Pavithran Mash Wts App Number: ഒ.കെ എങ്കിൽ ഒ.കെ.
[10/07, 10:47 pm] Hari Krishnan Work Shop Pattambi: https://thesiswhisperer.com/2020/06/10/why-academic-writing-sucks-and-how-we-can-fix-it/
[10/07, 10:48 pm] Hari Krishnan Work Shop Pattambi: ഈ ലേഖനത്തിലെ അടിസ്ഥാന ആശയം പ്രധാനപ്പെട്ടതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.