2020, ജൂലൈ 19, ഞായറാഴ്‌ച

മലയാള സാങ്കേതിക പദകോശം - ഭൗതികശാസ്ത്രം ചർച്ച 09


[18/07, 9:05 am] F Mahesh Ikhya: പ്രകാശം കടന്നു പോകുന്ന സുഷിരം എന്നതല്ലാത്ത പൊതു ഉപയോഗം അപറേച്ചറിന് ഉണ്ടോ
[18/07, 10:21 am] CM Muraleedharan: രസതന്ത്രം എന്ന വാക്കിനെക്കുറിച്ച് ☝️
[18/07, 10:23 am] CM Muraleedharan: മലയാളത്തിലെ വിവിധ എഴുത്തുകാരും വിവിധ പദാവലികളും കെമിസ്ട്രിയെ സൂചിപ്പിച്ചത് ഇങ്ങനെ . പ്രൊഫ വാസുക്കുട്ടന്‍ ക്രോഡീകരിച്ചത്👇
[18/07, 11:43 am] Gopikrishnan Physics: ഹരികൃഷ്ണൻ മാഷ് പറഞ്ഞ പോലെ ശാസ്ത്രത്തെ മതവുമായി കൂട്ടിക്കെട്ടാനുള്ള തന്ത്രം ഇതിന് പിന്നിൽ ഇല്ലേ?
[18/07, 11:44 am] Gopikrishnan Physics: തന്ത്രം എന്ന വാക്കിനു തട്ടിപ്പ് എന്നും അർത്ഥം ഇല്ലേ 😃
[18/07, 11:49 am] +91 94951 22006: തന്ത്രവിദ്യ എന്നതുമൊക്കെയാണ് എനിക്ക് സാമ്യം തോന്നുന്നത്
[18/07, 11:55 am] Vijayakumar Physics: ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്തിരുന്ന ആല്‍ക്കെമിക്ക് തന്ത്രവിദ്യയുമായി ഉണ്ടായിരുന്ന ബന്ധം ഈ വാക്കിന്‍റെ തെരഞ്ഞെടുപ്പിനു കാരണമായിട്ടുണ്ടാകും.
[18/07, 11:58 am] Saju Ettan Ikhya Vedi: തന്ത്രം തട്ടിപ്പ് എന്നാവാൻ തരമില്ല. സൂഷ്മ ബുദ്ധി എന്ന രീതിയിലാവും . കൗശലക്കാരൻ, സാമർത്ഥ്യം, തന്ത്രം, ഇതൊക്കെ സമാനവും, വ്യത്യസ്തമായ സന്ദർഭത്തിൽ പ്രയോഗിക്കുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
[18/07, 11:58 am] Vijayakumar Physics: ശാസ്ത്രം എന്ന വാക്കും നിശിതമായി 'സയന്‍സി'ന്‍റെ പരിഭാഷയല്ലെന്ന അഭിപ്രായവുമുണ്ട്.
[18/07, 12:02 pm] Vijayakumar Physics: 'തന്ത്ര'ത്തേക്കാള്‍ ഉചിതം 'ശാസ്ത്രം ' തന്നെ.
[18/07, 12:04 pm] Vijayakumar Physics: എങ്കിലും വ്യവഹാരത്തിലൂടെ ഉറപ്പിക്കപ്പെട്ട  വാക്കുകള്‍ മാറേണ്ടതില്ല.
[18/07, 12:04 pm] Gopikrishnan Physics: ടെലിസ്കോപ്പ് ഭൂതക്കണ്ണാടി ആയത് പോലെ ആണോ ഇത് എന്ന സംശയം
[18/07, 12:08 pm] Vijayakumar Physics: 'രസതന്ത്രം' വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. 'ഊര്‍ജ്ജതന്ത്രം ' അങ്ങനെയില്ല. 'ഭൗതികശാസ്ത്ര'മാണ് കൂടുതലായി ഉപയോഗത്തിലുള്ളത്.
[18/07, 12:19 pm] Seena Kalady: കെമിസ്ട്രിക്ക് വിവിധ സാങ്കേതിക പദാവലികളിൽ ഉപയോഗിച്ചിരിക്കുന്ന  പദങ്ങൾ - ക്രോഡീകരണം - കെ.എ വാസുക്കുട്ടൻ്റെ പ്രബന്ധം
[18/07, 12:42 pm] Hari Krishnan Work Shop Pattambi: 1. തന്ത്രം എന്നത് ഒരു സംസ്‌കൃത പദം ആണെന്നു കരുതുന്നു. രസതന്ത്രം എന്ന പദവും സംസ്കൃതം ആണോ ?

2. രസായനവിദ്യയ്ക്ക് ഏതുകാലം മുതലാണ് രസതന്ത്രം എന്നു വിളിച്ചു തുടങ്ങിയത് എന്ന് മുകളിൽ കൊടുത്ത ലേഖനഭാഗത്ത് കണ്ടില്ല. ആർക്കെങ്കിലും കൂടുതൽ വിവരങ്ങൾ കിട്ടുകയുണ്ടായോ ?

3. രസതന്ത്രം പോലെ ഇന്ത്യൻ വേരുകൾ ഉള്ള പദങ്ങൾ ആണോ ഊർജ്ജതന്ത്രം, ബലതന്ത്രം, രാഷ്ട്രതന്ത്രം ഒക്കെ ?

4. മറ്റ് ഇന്ത്യൻ ഭാഷകളിൽ കെമിസ്ട്രി, ഫിസിക്സ്, മെക്കാനിക്‌സ്, പൊളിറ്റിക്‌സ് എന്നിവയ്ക്ക് ഏതു പദങ്ങൾ ഉപയോഗിക്കുന്നു ?
[18/07, 12:46 pm] Hari Krishnan Work Shop Pattambi: 5. ശാസ്ത്ര ഗ്രന്ഥമെന്നും (scientific treatise) മത ഗ്രന്ഥമെന്നും (religious treatise) നാനാർത്ഥമുള്ള തന്ത്രം എന്ന പദം ശാസ്ത്രപാഠപുസ്തകങ്ങളിൽ നിലനിർത്തേണ്ടതുണ്ടോ, അതിന് എത്ര പാരമ്പര്യവും ഭാഷാ ലാവണ്യവും ഉണ്ടെങ്കിലും ?
[18/07, 12:53 pm] Pavithran Mash Wts App Number: തന്ത്രം വേണ്ടതില്ല. മതപരത കൊണ്ടു മാത്രമല്ല, അത് skill നെ മാത്രം സൂചിപ്പിക്കുന്ന പോലുണ്ടു്. ജ്ഞാനവ്യവസ്ഥയെക്കാൾ.
[18/07, 12:54 pm] +91 94951 22006: 4. തമിഴിൽ എല്ലാം ഇയലുകളാണ്
[18/07, 12:54 pm] +91 94951 22006: അരസിയൽ
[18/07, 12:54 pm] +91 94951 22006: ഇയർപിയൽ
[18/07, 12:54 pm] +91 94951 22006: വേദിയൽ
[18/07, 12:55 pm] +91 94951 22006: ഇയക്കവിയൽ - ംമെക്കനിക്സ്
[18/07, 12:58 pm] +91 94951 22006: ഹിന്ദിയിൽ ഭൗതിക്, രസായൻ, യാന്ത്രികി, ..
[18/07, 1:03 pm] Pavithran Mash Wts App Number: http://www.csttpublication.mhrd.gov.in/english/
[18/07, 1:03 pm] Hari Krishnan Work Shop Pattambi: 6. സാഹിത്യത്തിന് ഏറ്റവും പ്രധാനമായ ഗുണമാണ് ambiguity. ("അവ്യക്തത" എന്നത് ഒരു ദുർബലമായ മൊഴിമാറ്റം ആയിപ്പോകും.) അർത്ഥങ്ങളുടെ, വ്യാഖ്യാനങ്ങളുടെ, വായനകളുടെ, ഭാഷയുടെ ബൃഹദാരണ്യകത്തിന് മോഹിപ്പിക്കുന്ന സൗന്ദര്യമുണ്ട്. ശാസ്ത്രം സൗന്ദര്യത്തിന് എതിരല്ല. എന്നാൽ ambiguity അല്ല ശാസ്ത്രത്തിന്റെ വഴി. മനഃപൂർവ്വം വ്യത്യസ്തമായ, പലപ്പോഴും പരസ്പരവിരുദ്ധമായ അർത്ഥങ്ങൾ സൃഷ്ടിക്കാനുള്ള സാഹിത്യത്തിന്റെ അടിസ്ഥാന ചോദന ശാസ്ത്രത്തിനില്ല.

തന്ത്രം അതിന്റെ സങ്കീർണ്ണതയിൽ, സമ്പന്നതയിൽ, പഴമയിൽ മനോഹരമായ വാക്കാണ്. പക്ഷേ, അത് ഇന്ന് ഒരു ശാസ്ത്ര പദമായി ഉപയോഗിക്കുന്നത് ശരിയായ വഴി ആയിരിക്കില്ല.
[18/07, 1:03 pm] Pavithran Mash Wts App Number: ഇത് ഇന്ത്യൻ ഭാഷകളിൽ പദകോശം വികസിപ്പിക്കാനുള്ള സ്ഥാപനം
[18/07, 1:05 pm] Pavithran Mash Wts App Number: ambiguity സന്ദിഗ്ധത
[18/07, 1:06 pm] Hari Krishnan Work Shop Pattambi: എന്റെ ഊഹം, മലയാളികൾക്ക് മാത്രമാണ് തന്ത്രത്തോട് ആഭിമുഖ്യം എന്നാണ്.
[18/07, 1:06 pm] Hari Krishnan Work Shop Pattambi: 🙂🌹
[18/07, 1:07 pm] Pavithran Mash Wts App Number: ഹരികൃഷ്ണൻ പറഞ്ഞത് ശരിയാണ്. മാനക ഭാഷ ശാസ്ത്രത്തിന് അനിവാര്യവും സർഗാത്മക സാഹിത്യത്തിന് പരിമിതിയുമാണ്.
[18/07, 1:10 pm] +91 94951 22006: In Hindi they add vigyan to those words instead of tantra
[18/07, 1:13 pm] Hari Krishnan Work Shop Pattambi: ഞാൻ ഇതൊക്കെ പറഞ്ഞാലും,
കെമിസ്‌ട്രിയ്ക്ക് രസതന്ത്രം എന്നതിനു പകരം ഒരു വാക്ക് മിക്കവാറും അസാധ്യമായിരിക്കും. ഇൻഗ്ളീഷിൽ പൊതുഭാഷയിൽ chemistry കടന്നുവന്ന അതേ രീതിയിൽ മലയാളത്തിൽ രസതന്ത്രവും സ്ഥാനമുറപ്പിച്ചിട്ടുണ്ട്. ആ കസേര ഇളക്കിമാറ്റാൻ ബലപ്രയോഗം നടത്തുന്നത് അനുചിതമാവും.
[18/07, 1:15 pm] Bharathan Mash: 👍👍
[18/07, 1:19 pm] Hari Krishnan Work Shop Pattambi: ഊർജ്ജതന്ത്രം എന്നതിനു പകരം ഭൗതിക ശാസ്ത്രം ആവാം. അതാണ് കൂടുതൽ വ്യാപകമായ പ്രയോഗം എന്ന് വിജയകുമാർ സാർ പറഞ്ഞല്ലോ.

ബലതന്ത്രം എന്നതിനു പകരം ബലശാസ്ത്രം മതിയാകില്ലേ ?

രാഷ്ട്രതന്ത്രം എന്നതിന് എന്തുപറയും ? രാഷ്ട്ര ശാസ്ത്രം ? പലരുടെയും അഭിപ്രായത്തിൽ രാഷ്ട്ര"തന്ത്രം" എന്നതുതന്നെയാവാം കൃത്യം. 🙂
[18/07, 1:27 pm] +91 94951 22006: 👍🏻
[18/07, 1:34 pm] Vijayakumar Physics: ബലശാസ്ത്രം
എനിക്കു ശരിയാകുന്നില്ല
[18/07, 1:35 pm] Hari Krishnan Work Shop Pattambi: ബലതന്ത്രം തന്നെ ?
[18/07, 1:35 pm] CM Muraleedharan: ഊർജതന്ത്രം മറഞ്ഞു കൊണ്ടിരിക്കുന്ന ഒരു പദമാണെന്ന് തോന്നുന്നു
[18/07, 1:38 pm] Vijayakumar Physics: രസതന്ത്രത്തെ കുറിച്ച് ഹരികൃഷ്ണന്‍ പറഞ്ഞതു തന്നെ പറയാം.
[18/07, 1:45 pm] Hari Krishnan Work Shop Pattambi: 🙂
[18/07, 3:05 pm] Gopikrishnan Physics: Spherical mirror& spherical lens ന്റെ കേസിൽ aperture എന്നതിന് വാവട്ടം എന്ന് പറ്റുമോ......
[18/07, 3:05 pm] Gopikrishnan Physics: ഇങ്ങനെ ഒരു വാക്ക് മലയാളത്തിൽ ഉണ്ടോ?
[18/07, 3:29 pm] Hari Krishnan Work Shop Pattambi: വാവട്ടം മലയാളത്തിൽ ഉണ്ട്.
[18/07, 3:40 pm] Gopikrishnan Physics: ഈ അർത്ഥം കിട്ടുന്ന വാക്കാണോ? സുഷിരം എന്നതിനേക്കാൾ ഭേദം അല്ലേ
[18/07, 3:43 pm] Hari Krishnan Work Shop Pattambi: കേരളം മുഴുവൻ ഉപയോഗിക്കുന്ന ഒരു വാക്കാണ് വാവട്ടം എന്നു തോന്നുന്നില്ല.
[18/07, 3:52 pm] +91 94951 22006: കോട്ടയത്തുണ്ട്
[18/07, 3:57 pm] Gopikrishnan Physics: Diffraction of light
ഇതിൽ aperture വരുന്നുണ്ടോ?
അല്ലെങ്കിൽ width തന്നെ ആണോ
[18/07, 4:16 pm] Praveen Bro Karyavattam: രസതന്ത്രം മാറ്റണമെന്നില്ല. രാസശാസ്ത്രം  ശരിയാവുമൊ !
[18/07, 4:17 pm] +91 94951 22006: ഉണ്ട്. ഡിഫ്രാക്ഷൻ സ
[18/07, 4:18 pm] +91 94951 22006: സംഭവിക്കുന്നത് ട്രാൻസ്പരന്റ് ആയ വസ്തുക്കൾ (ഉദാ: ലെൻസ്), സുഷിരങ്ങൾ, തടസങ്ങൾ ഒക്കെ കാരണമാവാം
[18/07, 4:18 pm] +91 94951 22006: Diffraction at a circular aperture.
[18/07, 4:20 pm] +91 94951 22006: ഇതൊരു സുഷിരമാവാം, ഒരു വൃത്താകൃതിയിലുള്ള ംമറയുമാവാം. കാണൂന്ന പാറ്റേൺ അതനുസരിച്ച് ംമാറുമെന്ന് ംമാത്രം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.