2011, നവംബർ 10, വ്യാഴാഴ്‌ച

കോടതിഭാഷ മലയാളമാക്കണം - വി. എസ്. അച്യുതാനന്ദന്‍



തിരുവനന്തപുരം: കേരളത്തിലെ കോടതികളില്‍ നടപടിക്രമങ്ങള്‍ പൂര്‍ണമായും മലയാളത്തിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഐക്യമലയാള പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒന്നാം ഭാഷാ ഉത്തരവ് പൂര്‍ണമായും നടപ്പാക്കുക, പൊതുപ്രവേശന പരീക്ഷകള്‍ മലയാളത്തിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍, പ്രൊഫ. . എന്‍. വി. കുറുപ്പ് എന്നിവരുടെ സന്ദേശങ്ങള്‍ സമരത്തില്‍ വായിച്ചു. സി. പി. മുഹമ്മദ് എം.എല്‍., കോണ്‍ഗ്രസ്സ് നേതാവ് വി. എം. സുധീരന്‍, കാനായി കുഞ്ഞിരാമന്‍, കെ. കെ. സുബൈര്‍, നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍, വി. എന്‍. മുരളി, നടുവട്ടം ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

4 അഭിപ്രായങ്ങൾ:

  1. ഒന്നാം ഭാഷാ ഉത്തരവ് പൂര്‍ണമായും നടപ്പാക്കട്ടെ..

    മറുപടിഇല്ലാതാക്കൂ
  2. മലയാളിക്ക് എന്തിനാണ് ഇംഗ്ലീഷ് ഭാഷയിൽ ഭരണം -കോടതി- വിദ്യാഭ്യാസം ?
    കേരളത്തിൽ ജീവീക്കുന്ന 96.4 % ആളുകളുടെയും മാതൃഭാഷ മലയാളമാണ് .ഇവിടെ എന്തിനാണ് സായിപ്പിന്റെ ഭാഷ ? കേരളത്തിലെ ജനങ്ങള്‍ക്ക് ഭരണം-കോടതി -വിദ്യാഭ്യാസം എല്ലാം മലയാളത്തിൽ ആണ് വേണ്ടത് .അല്ലാതെ ഇംഗ്ലീഷ് ഭാഷയിൽ ഭരണവും ഉത്തരവുകളും നിയമങ്ങളും കോടതി വ്യവഹാരങ്ങളും വിദ്യാഭ്യാസവും കിട്ടിയിട്ട് എന്ത് കാര്യം ?മലയാളിയെ മലയാളികൾ തന്നെ ഇംഗ്ലീഷിൽ ഭരിക്കുന്നതു ഇനിയെങ്കിലും അവസാനിപ്പിക്കുക..

    മറുപടിഇല്ലാതാക്കൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.