മലയാള ഐക്യവേദി ഔദ്യോഗിക വെബ് പേജ്. സമഗ്ര മാതൃഭാഷാനിയമം പൂര്‍ണ്ണരൂപത്തില്‍ നടപ്പിലാക്കുക..

2010, നവംബർ 30, ചൊവ്വാഴ്ച

മലയാളം നമ്മുടെ അഭിമാനമാകണം - മാതൃഭൂമി എഡിറ്റോറിയല്‍


മലയാളം നമ്മുടെ അഭിമാനമാകണം

മാതൃഭൂമി

Posted on: 01 Dec 2010

മാതൃഭാഷ പഠിക്കാനുള്ള അവകാശത്തിനും അതിന്റെ നിലനില്പിനും വേണ്ടി സ്വന്തം നാട്ടില്‍ സമരം ചെയ്യേണ്ടിവരിക എന്നതിനെക്കാള്‍ ലജ്ജാകരമായി മറ്റൊന്നുമില്ല. ദൗര്‍ഭാഗ്യവശാല്‍, അതാണ് ഇപ്പോള്‍ കേരളത്തിലെ സ്ഥിതി. ആശയവിനിമയോപാധി മാത്രമല്ല മാതൃഭാഷ. ഒരു ജനതയുടെ സ്വത്വത്തിന്റെയും സംസ്‌കാരത്തിന്റെയും മുദ്രയും ജീവിതവ്യവഹാരത്തിന്റെയും ആത്മാവിഷ്‌കാരത്തിന്റെയും മുഖ്യോപാധിയും കൂടിയാണത്. എന്നാല്‍, ഇന്ന് കേരളത്തില്‍ മലയാളത്തിന്റെ നിലനില്പിന്കടുത്ത വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്നു. മലയാളത്തിന് ക്ലാസിക്കല്‍ ഭാഷാപദവി നേടാന്‍ സംസ്ഥാന ഭരണകൂടവും പണ്ഡിതരും ചേര്‍ന്ന് ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ മലയാളം, ക്ലാസ്സില്‍ പഠിപ്പിക്കുന്ന ഭാഷയല്ലാതായിത്തീരുന്നു എന്നത് ദുഃഖകരമായ വാസ്തവമാണ്. മാതൃമൊഴിയായ മലയാളം പഠിക്കാതെ തന്നെ ഒരു കുട്ടിക്ക് കേരളത്തില്‍ പത്താംതരം ജയിക്കാനാവും. കോളേജ് തലത്തിലാകട്ടെ മലയാളത്തിന് രണ്ടാം ഭാഷയുടെ സ്ഥാനമേയുള്ളു. അത് നിര്‍ബന്ധിതവുമല്ല. സ്‌കൂള്‍തലത്തിലും മലയാളം നിര്‍ബന്ധിതമല്ല എന്നതാണ് സത്യം. കേരള പാഠ്യപദ്ധതിയുള്ള വിദ്യാലയങ്ങളില്‍ത്തന്നെ സ്‌പെഷല്‍ ഇംഗ്ലീഷ് പഠിച്ചുകൊണ്ട് മലയാളം ഒഴിവാക്കാം.

സംസ്‌കൃതം, അറബി വിദ്യാലയങ്ങളില്‍ ആ ഭാഷകള്‍ പഠിച്ചാല്‍ മതി. സി.ബി.എസ്.ഇ. പോലുള്ള പാഠ്യപദ്ധതികള്‍ പിന്തുടരുന്ന കേരളത്തിലെ വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധിതമല്ല. ചുരുക്കത്തില്‍, മലയാളം പഠിക്കാതെതന്നെ നമുക്ക് മലയാളിയാകാം. ഈ ദുരവസ്ഥയ്‌ക്കെതിരെ കേരളത്തിന്റെ പല ഭാഗങ്ങളിലും ആശങ്കകള്‍ ഉയരുകയാണിപ്പോള്‍. അതിന്റെ പ്രതിഫലനമായിരുന്നു നവംബര്‍ 29ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ കോഴിക്കോട്ടെ മലയാള ഐക്യവേദി, കൊച്ചിയിലെ മലയാള സംരക്ഷണവേദി, തിരുവനന്തപുരത്തെ മലയാളസമിതി എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രകടനവും ധര്‍ണയും. എഴുത്തുകാരും അധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ആ മാതൃഭാഷാവകാശയോഗം മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയാക്കണമെന്ന് ആവശ്യപ്പെട്ടു. ഈ ആവശ്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള അയുക്തി കാണാന്‍ ആര്‍ക്കെങ്കിലും കഴിയുമെന്നു തോന്നുന്നില്ല. കേരളത്തില്‍ വിദ്യാഭ്യാസം ചെയ്യുന്നവര്‍ മലയാളം പഠിച്ചിരിക്കണമെന്നത് സാംസ്‌കാരികവും രാഷ്ട്രീയവുമായ ആവശ്യമാണുതാനും. തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ജോലി കിട്ടണമെങ്കില്‍ തമിഴ് പഠിച്ചിരിക്കണമെന്നുണ്ട്. അല്ലാത്തവര്‍ പത്താംതരത്തിലെ തമിഴ് തുല്യതാ പരീക്ഷ ജയിക്കണം. സി.ബി.എസ്.ഇ. വിദ്യാലയങ്ങളിലും തമിഴ് നിര്‍ബന്ധിതമാക്കുന്നതിലേക്ക് നീങ്ങുകയാണ് അവിടത്തെ സര്‍ക്കാര്‍.

നമ്മുടെ ഭരണകൂടങ്ങളാവട്ടെ മലയാളത്തിന്റെ കാര്യത്തില്‍ കടുത്ത അനാസ്ഥയാണ് കാണിക്കുന്നത്. ഒരു രാഷ്ട്രീയകക്ഷിക്കും മാതൃഭാഷയുമായി ബന്ധപ്പെട്ട വ്യക്തമായ നയം ഉയര്‍ത്തിക്കാണിക്കാനില്ല. മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയായി പ്രഖ്യാപിക്കുമെന്ന്, തിരഞ്ഞെടുപ്പിലെ പ്രകടനപത്രികയില്‍, പറയാന്‍ മുന്നണികളും കക്ഷികളും തയ്യാറാകണമെന്നാണ് മാതൃഭാഷാസ്‌നേഹികള്‍ ആവശ്യപ്പെടുന്നത്. മലയാളത്തിനു വേണ്ടിയുള്ള നിലപാട് എന്നും കേരളരാഷ്ട്രീയത്തിന്റെയും സാംസ്‌കാരിക ജീവിതത്തിന്റെയും ആധാരമായിരുന്നു. ''മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍! മര്‍ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍'' എന്നെഴുതിയ മഹാകവി വള്ളത്തോളിന്റെ മഹിതപാരമ്പര്യമാണ് മലയാളിയുടേത്. മാതൃഭാഷയെ രാഷ്ട്രീയായുധമായി ഉപയോഗിച്ചതാണ് 'മാതൃഭൂമി'യുടെ പാരമ്പര്യവും. സ്വാതന്ത്ര്യസമരകാലത്ത് മലയാളത്തില്‍ പ്രസംഗിക്കാന്‍ ഇംഗ്ലീഷുകാരനായ കളക്ടര്‍ അനുവദിക്കാത്തതിനാല്‍ ഇറങ്ങിപ്പോയ കെ.പി. കേശവമേനോനാണ് 'മാതൃഭൂമി'യുടെ സ്ഥാപകപത്രാധിപര്‍. 1916ല്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ അന്നത്തെ മദ്രാസ് ഗവര്‍ണര്‍ പെന്റ്‌ലന്‍ഡിന് സ്വീകരണം നല്‍കുന്നതിനെപ്പറ്റി ആലോചിക്കാന്‍ ചേര്‍ന്ന ആ യോഗത്തില്‍ മലയാളം വിലക്കപ്പെട്ടതിനാല്‍ ''സ്വാഭിമാനമുള്ള മലയാളികള്‍ ഈ യോഗത്തില്‍ പങ്കെടുക്കുകയില്ല'' എന്നുപറഞ്ഞുകൊണ്ട് അദ്ദേഹം നടത്തിയ ഇറങ്ങിപ്പോക്ക് രാഷ്ട്രീയ പ്രതിഷേധമെന്ന നിലയില്‍ ഒരുപക്ഷേ, ഇന്ത്യയില്‍ നടന്ന ആദ്യത്തെ ഇറങ്ങിപ്പോക്കായിരിക്കാം. ഐക്യകേരളത്തിനുവേണ്ടി സമരംചെയ്ത മലയാളി ഇന്ന് ഐക്യമലയാള പ്രസ്ഥാനമുണ്ടാക്കി മാതൃഭാഷയ്ക്കുവേണ്ടി പൊരുതേണ്ടിയിരിക്കുന്നു. കേരളമെന്നു കേള്‍ക്കുമ്പോള്‍ മാത്രമല്ല, മലയാളമെന്നു കേള്‍ക്കുമ്പോഴും 'തുടിക്കണം ചോര നമുക്ക് ഞരമ്പുകളില്‍'.

11 അഭിപ്രായങ്ങൾ:

 1. മാതൃഭൂമി എഡിറ്റോറിയല്‍ ചര്‍ച്ച ചെയ്ത ഈ വിഷയത്തോട് നിങ്ങളുടെ പ്രതികരണം ഇവിടെ രേഖപ്പെടുത്തുക...

  മറുപടിഇല്ലാതാക്കൂ
 2. മാതൃഭൂമി മുഖപ്രസംഗം സത്യത്തോട് വളരെയധികം അടുപ്പം സൂക്ഷിക്കുന്നുണ്ട്.
  കേരളം ഇന്ന് ചെറുതായെങ്കിലും ചര്‍ച്ച ചെയ്യുന്ന ഈ വിഷയം എത്ര മാത്രം ആഴത്തിലുള്ളതാനെന്നു ഒരു ' മലയാളിക്ക് ' മനസിലാകും.
  മലയാളം എന്നത് ഷോ കേസില്‍ വയ്ക്കാനുള്ളതാണ് എന്ന അബോധവും ആയി നടക്കുന്ന അഭിനവ മലയാളികള്‍ ഇനി എങ്കിലും നന്നാവണം .
  ഭരണാധികാരികള്‍ ദയവു ചെയ്തു ഭാഷക്കായി ഇനി എങ്കിലും പ്രവര്‍ത്തിക്കണം എന്ന് അപേക്ഷിക്കുന്നു ....

  മറുപടിഇല്ലാതാക്കൂ
 3. മാതൃഭാഷ വായിക്കാനും എഴുതാനും അറിയാത്ത ‘മലയാളികൾ’ ഉന്നത ഡിഗ്രികൾ വാങ്ങുമ്പോൾ മലയാളമേ തലതാഴ്തുക,,,
  ഇനിയെങ്കിലും ഈ ദുരവസ്ഥ ഒഴിവാക്കുക.
  ഇവിടെ ഇംഗ്ലീഷിലുള്ള വേഡ് വരിഫിക്കേഷൻ ഒഴിവാക്കിക്കൂടേ?

  മറുപടിഇല്ലാതാക്കൂ
 4. മലയാളം മാത്രം അറിയാവുന്ന ഒരാളെന്ന നിലക്ക് അഭിപ്രായം പറയാനുള്ളത് മറ്റൊന്നല്ല. ഇങ്ങിനെയൊരു നിയമം നടപ്പിലായിക്കാണാന്‍ ആഗ്രഹിക്കുകയാണ്.

  മറുപടിഇല്ലാതാക്കൂ
 5. മലയാളിയോട് മലയാളം സംസാരിക്കുമ്പോള്‍, പുച്ഛത്തോടെ അകന്നു പോകുന്ന മലയാളികളെ പലപ്പോഴും കാണേണ്ടി വന്നിട്ടുണ്ട്. ഒരു വാക്യം പറയുന്നതില്‍ മുക്കാല്‍ ഭാഗവും ഇംഗ്ലീഷ് ചേര്‍ത്തു സംസാരിക്കുന്നവര്‍!
  സ്വന്തം മാതൃഭാഷയോട് പുച്ഛമുള്ള ഏക ജനവിഭാഗവും നമ്മള്‍ മലയാളികള്‍ മാത്രമേ കാണൂ... അതേ, കേരളം എന്നു കേട്ടാല്‍ മാത്രമല്ല, "മലയാളം എന്നു കേട്ടാലും തുടിക്കണം നമുക്ക് ചോര ഞരമ്പുകളില്‍"...

  മറുപടിഇല്ലാതാക്കൂ
 6. മലയാളം അറിയില്ല എന്നത് അഭിമാന(?) ചിഹ്നമായി കണക്കാക്കുന്ന കുറച്ച് പേരെങ്കിലും നമുക്കിടയില്‍ ഉണ്ട്. ദൌര്‍ഭാഗ്യവശാല്‍ ഇവരുടെ എണ്ണം കൂടി വരികയാണ്. ഇത് മലയാളത്തിന്റെ മാത്രം പ്രശ്നവുമല്ല. ഏതൊരു പ്രാദേശിക ഭാഷയുടെയും പ്രശ്നമാണ്. മലയാളം മലയാളമണ്ണില്‍ അല്ലെങ്കില്‍ പിന്നെ എവിടെയാണ് നിലനില്‍ക്കുക. വളര്‍ന്ന് വരുന്ന ഒരുതരം പൊങ്ങച്ച സംസ്കാരത്തിന്റെ ഭാഗമാണ് ഇതെല്ലാം.

  മറുപടിഇല്ലാതാക്കൂ
 7. നമ്മുടെ സ്വന്തം മാതൃഭാഷയെ പുച്ഛിക്കുന്നവർ നമ്മൾ തന്നെയാണെന്നുള്ള സത്യം നമ്മൾക്കറിയാം...!
  അതെ ഇത്തരം നിയമങ്ങൾ നടപ്പിലാക്കി മലയാളത്തിന് വംശനാശം സംഭവിക്കാതിരിക്കാൻ നമ്മൾക്കെല്ലാവർക്കും ശ്രമിക്കാം അല്ലേ..മാഷെ

  മറുപടിഇല്ലാതാക്കൂ
 8. അഭിപ്രായങ്ങള്‍ എഴുതിയവര്‍ ഇക്കാര്യങ്ങള്‍ കൂടുതല്‍ പേരുടെ ശ്രദ്ധയില്‍ കൊണ്ടു വന്ന് ഐക്യവേദിയുടെ പ്രവര്‍ത്തനങ്ങളോട് സഹകരിക്കണമെന്ന് താത്പര്യപ്പെടുന്നു.

  മറുപടിഇല്ലാതാക്കൂ

 9. യു.പി.എസ്.സി. സിവിൽ സർവീസ് പരീക്ഷയിൽ മലയാളത്തിൽ എഴുതാനും മലയാളത്തിൽ അഭിമുഖം നേരിടാനുമുള്ള അവസരമുണ്ട് പരീക്ഷ എഴുതുന്ന വ്യക്തിക്ക് തീരുമാനം എടുക്കാം തനിക്കു ഏതു ഭാഷയിൽ എഴുതണമെന്നത് ..പക്ഷെ കേരളത്തിലെ അവസ്ഥ എന്താണ്?..... .മലയാളത്തിൽ പരീക്ഷ/അഭിമുഖം നടത്താൻ സാധിക്കുന്നുണ്ടോ ?കേരളത്തിൽ സർവകലാശാലകളിലും പി എസ് സി യിലും എല്ലാം ഇംഗ്ലീഷിൽ മാത്രം അഭിമുഖം നടത്തുന്നു .ഭരണഘടനയുടെ പതിനാലാം വകുപ്പ്‌ (സമത്വത്തിനുള്ള അവകാശം) ഉറപ്പുനല്‍കുന്ന തുല്യ അവസരം എന്ന സങ്കല്‍പ്പത്തിന്‌ നിരക്കാത്തതാണ്‌ ഭാഷയുടെ പേരിലുള്ള ഈ വിവേചനം.ഭാരതത്തിലെ ഉയര്ന്ന തലങ്ങളിലെ ഉദ്യോഗസ്ഥന്മാരെ തെരഞ്ഞെടുക്കാനുള്ള പരീക്ഷ/അഭിമുഖം പ്രാദേശിക ഭാഷയിൽ നേരിടാൻ സാധിക്കുമെങ്കിൽ എന്ത് കൊണ്ട് പ്രാദേശികമായി നടത്തുന്ന പരീക്ഷകൾ /അഭിമുഖങ്ങൾ എന്നിവയ്ക്ക് മാതൃഭാഷയിൽ അവസരം നല്കിക്കൂടാ ??
  malayalatthanima,blogspot.in

  മറുപടിഇല്ലാതാക്കൂ
 10. അജ്ഞാതന്‍2014, ജൂൺ 17 11:33 AM

  നിങ്ങൾ ഇങ്ങനെ എല്ലാ കാര്യത്തിലും തമിഴ് നാടിന്റെ ഉദാഹരണം പറഞ്ഞിട്ട് കാര്യമുണ്ടോ ? അവരെ പോലെ ഒറ്റ കെട്ടായി നിന് ഭാഷയ്ക് വേണ്ടി പോരാടാൻ മലയാളികള് ഈ ജന്മത് തയ്യാറാവില്ല . നമ്മുടെ കൊച്ചു കേരളത്തിലെ ഇടുക്കി ജില്ലയിൽ തമിലന്റെ താവ്ര വാദവും വിഘടന വാദവും നടക്കുന്നു . നമ്മുടെ ജല സംഭരണികൾ തട്ടി എടുക്കുന്നു.ഭരണകൂടം കമ എന്നൊരു അക്ഷരം മിണ്ടുന്നില്ല. തമിൾ നാദിനെഉ എതിരെ ഒരു പ്രതിഷേധം പോലും നടത്താൻ ഒരു കോടി മൂത്ത രാഷ്ട്രീയ കോമാളിയും തയാാരും അല്ല . നിന്ഹൽ മലയാളത്തിനു വേണ്ടി അധികം വാദിച്ചു തൊണ്ട പോട്ടിക്കണ്ട ..നാളെ കേരളം തമിഴന ചോദിച്ചു വരും . നമ്മൾ അത് കൊടുക്കേണ്ടിയും വരും .അപ്പോഴും ഒറ്റ മല്ലൂസും മിണ്ടാതില്ല .

  മറുപടിഇല്ലാതാക്കൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള് മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.

ഈ മാസത്തെ ജനപ്രിയ പോസ്റ്റുകള്‍‌

ലേബലുകളിലൂടെ തിരയൂ...

അജിത്. കെ (1) അടൂര്‍ (1) അനുസ്മരണം (1) അരുണ്‍. എസ്. ശശി (1) അസീസ് തരുവണ (1) ആദരാഞ്ജലികള്‍ (2) ആര്‍.വി.ജി.റിപ്പോര്‍ട്ട് (1) ആലപ്പുഴ (1) ആല്‍ബം (7) ആശംസകള്‍ (4) ഇ.ദിനേശന്‍ (1) ഇന്ത്യാ ടുഡേ (4) ഉത്തരവ് (8) ഉപവാസ സമരം (1) ഉമ്മര്‍. ടി. കെ (1) എ.എന്‍.പി. ഉമ്മര്‍കുട്ടി (1) എഡിറ്റോറിയല്‍ (12) എന്‍. വി. പി. ഉണ്ണിത്തിരി (1) എം. ആര്. രാഘവവാര്യര് (1) എം.ടി. (2) എം.പി. വീരേന്ദ്രകുമാര്‍ (1) എര്‍ണാകുളം (3) എസ്. ആര്‍. ഹരീഷ് (1) എസ്.സി.ഇ.ആര്‍.ടി. (1) ഐക്യമലയാള പ്രസ്ഥാനം (3) ഒന്നാം ഭാഷ (12) ഓണ്‍ലൈന്‍ പ്രചരണം (1) ഓർഡിനൻസ് (1) ഓര്‍മിപ്പിക്കല്‍ സമരം (1) ഔദ്യോഗികഭാഷ (3) കണ്ണൂര്‍ (8) കത്ത് (5) കന്നട (1) കരുണാനിധി (1) കല്പറ്റ നാരായണന്‍ (1) കല്‍പറ്റ നാരായണന്‍ (1) കവിത (1) കാര്‍ട്ടൂണ്‍ (1) കാവുമ്പായി ബാലക‍ൃഷ്ണന്‍ (1) കാസര്‍കോട് (4) കൃഷ്ണയ്യര്‍ (1) കെ. എം. അബ്ദുള്‍ സലാം (1) കെ.കെ.കൊച്ച് (1) കെ.പി.രാമനുണ്ണി (6) കേരള സിലബസ് (1) കേരളകൌമുദി (6) കൈരളി ടിവി (2) കൊയിലാണ്ടി (1) കൊല്ലം (1) കോടതിഭാഷ (21) കോണ്ടാക്റ്റ് (1) കോഴിക്കോട് (10) ക്യാമ്പ് (2) ക്ലാസിക്കല്‍ പദവി (1) ഗീത (2) ഗൂഗിള് ട്രാന്സ്ലേറ്റ് (1) ഗ്രന്ഥാലോകം (1) ചലച്ചിത്രോത്സവം (1) ചാനല്‍ ചര്‍ച്ച (1) ചിത്രങ്ങള്‍ (49) ജനയുഗം (8) ജന്മഭൂമി (3) ജില്ലാ കൂടിയിരുപ്പ് (1) ജില്ലാ ക്യാമ്പ് (1) ജില്ലാ സമിതി (3) ജില്ലാ സംഗമം (1) ജില്ലാ സമ്മേളനം (14) ജോര്‍ജ് വര്‍ഗീസ് (1) ടി. മധു (1) ടിക്കറ്റ് (1) ഡി. ദയാനന്ദന്‍ (1) ഡി. വിനയചന്ദ്രന്‍ (1) തമിഴ് (3) തിരുവനന്തപുരം (21) തുഞ്ചന്‍ ഉത്സവം (2) തൃശ്ശൂര്‍ (3) തേജസ് (2) ദ ഹിന്ദു (5) ദേശാഭിമാനി (22) ധര്‍ണ്ണ (4) നടുവട്ടം ഗോപാലകൃഷ്ണന്‍ (1) നിയമസഭയില്‍ ലഭിച്ച മറുപടി (1) നിയമസഭാ മാര്‍ച്ച് (1) നിരാഹാരസമരം (2) നിവേദനം (2) നോട്ടീസ് (34) പത്തനംതിട്ട (4) പത്രക്കുറിപ്പ് (3) പത്രസമ്മേളനം (2) പരമ്പര (1) പാഠപുസ്തകം (1) പാലക്കാട് (14) പാലോട് രവി (1) പി. കെ. ശ്രീകുമാര്‍ (1) പി. ജെ. ഫ്രാന്‍സിസ് (1) പി. സുരേഷ് (1) പി.ആര്‍.നാഥന്‍ (1) പി.ഐ. ശങ്കരനാരായണന്‍ (1) പി.കെ.രാജശേഖരന്‍ (1) പി.ജി. (1) പി.പവിത്രന്‍ (22) പുസ്തകപരിചയം (2) പൊതുവിദ്യാഭ്യാസം (2) പോസ്റ്റര്‍ (12) പ്രതികരണം (1) പ്രബന്ധാവതരണ പരമ്പര (1) പ്രബന്ധാവതരണം (1) പ്രാദേശിക സമിതി (10) പ്രേമചന്ദ്രന്‍ (2) പ്ലസ് വണ്‍ (5) ഫീച്ചര്‍ (1) ബി.എസ്.വാരിയര്‍ (1) ബ്ലോഗന (1) ഭരണ ഭാഷ (1) ഭാരവാഹികള്‍ (2) ഭാഷ (4) ഭാഷാനിയമം (2) ഭാഷാപോഷിണി (1) മനോരമ ഓണ്‍ലൈന്‍ (2) മംഗളം (5) മലപ്പുറം (31) മലയാള മനോരമ (21) മലയാള സര്‍വകലാശാല (8) മലയാളം (6) മലയാളം ടെക്സ്റ്റ് (5) മലയാളം വാരിക (5) മറാത്തി (1) മാതൃഭാഷാദിനം (45) മാതൃഭാഷാവകാശജാഥ (9) മാതൃഭാഷാസംഗമം (9) മാതൃഭൂമി (131) മാതൃഭൂമി ആഴ്ചപ്പതിപ്പ് (3) മാധ്യമം (16) മാസിക (1) മിനിറ്റ്സ് (1) മൊബൈല്‍ (1) രാഘവന്‍ പയ്യനാട് (2) രാജന്‍ ഗുരുക്കള്‍ (1) രൂപരേഖ (1) ലേഖനം (112) വത്സലന്‍ വാതുശ്ശേരി (1) വയനാട് (6) വായനശാല (1) വാര്‍ത്ത (209) വാർത്ത (9) വാര്‍ഷികം (3) വി. ആര്‍. കൃഷ്ണയ്യര്‍ (1) വി. പി. മാര്‍ക്കോസ് (1) വി.ആർ.കൃഷ്ണയ്യർ (1) വി.സി.അഭിലാഷ് (1) വിക്കിപീഡിയ (1) വിജ്ഞാന മലയാളം (18) വിജ്ഞാനകൈരളി (27) വിദ്യ. എസ് (1) വിദ്യാര്‍ത്ഥി മലയാളവേദി (6) വീക്ഷണം (1) വീരേന്ദ്രകുമാര്‍ (1) ശങ്കരനാരായണന്‍ (1) ശാസ്ത്രഭാഷ ഗവേഷണഭാഷ (1) ശാസ്ത്രവാര്‍ത്തകള്‍ (11) ശില്പശാല (1) ഷാജി ജേക്കബ് (1) ഷിജു. ആര്‍ (1) സതീശ് സൂര്യന്‍ (1) സബ്ടൈറ്റില്‍ (1) സമഗ്ര മലയാള നിയമം (19) സമഗ്രമലയാള നിയമം (4) സമരം (7) സമരവിളംബരം (9) സംഘടന (1) സംസ്ഥാന സമ്മേളനം (26) സി. രാധാകൃഷ്ണന്ർ (1) സി. ശ്രീകുമാര്‍ (1) സിന്ധു (1) സിലബസ് (1) സിറാജ് (3) സുകുമാര്‍ അഴീക്കോട് (1) സുബൈര്‍ അരിക്കുളം (4) സെക്രട്ടറിതലസമിതി (1) സെമിനാര്‍ (4) സൗമ്യ ബേബി (1) സ്കൂള്‍ (1) ഹരജി (1) ഹിന്ദി പാഠപുസ്തകം (2) ഹേമ ജോസഫ് (1)