തിരുവനന്തപുരം: സെക്രട്ടേറിയറ്റിന്
മുന്നില് തീര്ത്ത കാന്വാസില്
അക്ഷരങ്ങളും ആവശ്യങ്ങളും കുറിച്ച്
കുട്ടികളുടെ മാതൃഭാഷാവകാശ പ്രഖ്യാപനം.
മലയാളം മലയാളിയുടെ ജന്മാവകാശമാണെന്നും അത്
പഠിക്കാനുള്ള സാഹചര്യമൊരുക്കേണ്ടത്
സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും ഓര്മിപ്പിച്ചായിരുന്നു
ഇത്. കുട്ടികള് തന്നെയാണ്
പരിപാടി ഉദ്ഘാടനം ചെയ്തതും.
സമഗ്രമലയാള നിയമം പാസ്സാക്കണമെന്ന്
ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന്
മുന്നില് ഫിബ്രവരി 16ന് നടത്താന്
നിശ്ചയിച്ചിരിക്കുന്ന
നിരാഹാരസമരത്തിന്റെ വിളംബരമായാണ്
ഐക്യമലയാള
പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്
മാതൃഭാഷാവകാശ പ്രഖ്യാപനം നടത്തിയത്.
കേരളത്തിന് ഒരു ഭാഷാ നയം ഇല്ലെന്നത്
മലയാളിക്ക് അപമാനകരമാണെന്ന് ജോര്ജ്
ഓണക്കൂര് പറഞ്ഞു. മാതൃഭാഷയ്ക്കായി ഒരു
വകുപ്പ് വേണം.
സെക്രട്ടേറിയറ്റിലെ ഏതെങ്കിലും ഒരു
ഉദ്യോഗസ്ഥന്റെ ഔദാര്യം കൊണ്ട്
ലഭിക്കേണ്ടതല്ല ഭാഷാ നയവും വകുപ്പും.
മലയാളികളുടെ അവകാശമാണത്.
ഇക്കാര്യത്തില്
സര്ക്കാറിന്റെ ഭാഗത്തുനിന്ന്
ആത്മാര്ഥമായ ശ്രമങ്ങള്
ഉണ്ടാവുന്നില്ലെന്നും ജോര്ജ് ഓണക്കൂര്
കുറ്റപ്പെടുത്തി.
കഴിഞ്ഞ നിയമസഭാസമ്മേളത്തില്
അവതരിപ്പിക്കുമെന്ന്
മുഖ്യമന്ത്രി ഉറപ്പുകൊടുത്തിരുന്ന
മലയാളഭാഷാനിയമം അവസാന
നിമിഷത്തില് മാറ്റിവെക്കപ്പെട്ടത്
എല്ലാവരെയും നിരാശപ്പെടുത്തിയ
സാഹചര്യത്തിലാണ് സമരം ശക്തമാക്കാന്
ഐക്യമലയാള
പ്രസ്ഥാനം തീരുമാനിച്ചിരിക്കുന്നത്.
നാടകകൃത്ത് പിരപ്പന്കോട് മുരളി,
പുരോഗമന കലാ സാഹിത്യ
സംഘം സംസ്ഥാന ജറല്
സെക്രട്ടറി പ്രൊഫ.വി. എന്. മുരളി, ഡോ.
നടുവട്ടം ഗോപാലകൃഷ്ണന്, എ.ജി. ഒലീന,
ഡോ.പി. പവിത്രന്, ആര്. നന്ദകുമാര്,
ഹരിദാസന് തുടങ്ങിയവര് സംസാരിച്ചു.
2015, ജനുവരി 17, ശനിയാഴ്‌ച
അക്ഷരങ്ങളും വരകളുമായി മാതൃഭാഷാവകാശ പ്രഖ്യാപനം
Labels:
തിരുവനന്തപുരം,
മാതൃഭൂമി,
വാര്‍ത്ത,
സമഗ്ര മലയാള നിയമം,
സമരവിളംബരം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.