കാഞ്ഞങ്ങാട്:
കേന്ദ്രസര്കലാശാലയുടെ കാസര്കോട്
കേന്ദ്രത്തില് മലയാള പഠനവകുപ്പ്
സ്ഥാപിക്കണമെന്നും പ്ലൂസ്ടു
തലംവരെ മലയാളഭാഷാ പഠനം നിര്ബന്ധിതമാക്കണമെന്നും ജില്ലയില്
ഭാഷാധ്യാപക തസ്തികകള് വെട്ടിച്ചുരുക്കാനുള്ള
നടപടികളില്നിന്ന് സര്ക്കാര്
പിന്തിരിയണമെന്നും മലയാള
ഐക്യവേദി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ഭരണരംഗത്തും കോടതി വ്യവഹാരങ്ങളിലും വൈജ്ഞാനിക
മേഖലയിലും മാതൃഭാഷയുടെ സാന്നിധ്യം ഉറപ്പാക്കാന്
മലയാളിക്ക്
ബാധ്യതയുണ്ടെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത
ഇ.ചന്ദ്രശേഖരന് എം.എല്.എ. അഭിപ്രായപ്പെട്ടു.
ഡോ. പി.പവിത്രന് മുഖ്യപ്രഭാഷണം നടത്തി.
ഡോ. എ.എം.ശ്രീധരന് അധ്യക്ഷനായിരുന്നു.
ആകാശവാണി പ്രോഗ്രാംഡയറക്ടര്
കെ.ബാലചന്ദ്രന്, ശാസ്ത്രസാഹിത്യപരിഷത്ത്
ജില്ലാപ്രസിഡന്റ് പ്രൊഫ. എ.ഗോപാലന്,
സംസ്കാര സാഹിതി ചെയര്മാന് വി.വി.പ്രഭാകരന്
എന്നിവര് സംസാരിച്ചു. പി.രതീഷ്
സ്വാഗതവും മണികണ്ഠദാസ് നന്ദിയും പറഞ്ഞു.
ഭാരവാഹികള്: നസീറ എം.എസ്.(ചെയ.), വി.രതീഷ്
(സെക്ര.), ഡോ. എ.എം.ശ്രീധരന് (കണ്.),
മണികണ്ഠദാസ് (ഖജാ.).
2015, ജനുവരി 18, ഞായറാഴ്‌ച
കേന്ദ്ര സര്‍വകലാശാലയില്‍ മലയാള പഠനവിഭാഗം തുടങ്ങണം - മലയാള ഐക്യവേദി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.