2020, ജൂലൈ 29, ബുധനാഴ്‌ച

കോടതി മലയാളം - നിയമ ശബ്ദാവലി ചർച്ച 04


(24-07-20)വാക്കുകൾ ഉറപ്പിക്കട്ടെ
Additional District Magistrate= അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്
Adduce evidence = തെളിവ് നൽകുക
Adjudge= വിധികൽപിക്കുക, വിധിക്കുക, ന്യായനിർണ്ണയം ചെയ്യുക

(25-07-20)വാക്കുകൾ ഇങ്ങനെ തീരുമാനിക്കട്ടെ
Adjudicatory function= നീതി നിർവ്വഹണ പ്രവൃത്തി
Admiralty jurisdiction= നാവിക അധികാര പരിധി
Adolescent = യൗവ്വനാരംഭത്തിനും പക്വതയ്ക്കും മദ്ധ്യേയുള്ള പ്രായം

(26-07-20)വാക്കുകൾ ഇങ്ങനെ തീരുമാനിക്കാം
Administrative powers= ഭരണ നിർവ്വഹണാധികാരങ്ങൾ
Administer oath= പ്രതിജ്ഞ ചൊല്ലിക്കൊടുക്കുക
Adjustment of decree= തീർപ്പ് ക്രമീകരിക്കുക

(27-07-20)വാക്കുകൾ ഇങ്ങനെ തീരുമാനിക്കട്ടെ
Adverse Party = എതിർകക്ഷി
Adverse Sect= എതിർവിഭാഗം
Advisory board= ഉപദേശക ബോർഡ്
Adverse Possession= എതിർ കൈവശം (കൈവശാവകാശത്തെ എതിർത്തു കൊണ്ട് ഉടമസ്ഥാവകാശം അംഗീകരിക്കൽ)

(28-07-20)വാക്കുകൾ തീരുമാനിക്കട്ടെ
Affect Prejudicially = ദോഷകരമായി ബാധിക്കുക
Affirmation= ഉറപ്പിക്കൽ ദൃഢപ്പെടുത്തൽ
After due appropriation= യഥാവിധി വകയിരുത്തിയതിന് ശേഷം

മലയാള സാങ്കേതിക പദകോശം - ഭൗതികശാസ്ത്രം ചർച്ച 14

[24/07, 7:35 am] Vijayakumar Physics: അണുകേന്ദ്രവിഘടനം
അണുകേന്ദ്രസംയോജനം
[24/07, 8:05 am] Hari Krishnan Work Shop Pattambi: നല്ലത്. യോജിക്കുന്നു.
[24/07, 8:07 am] Dr N Shaji Physics: audio frequency എന്നാൽ ശബ്ദത്തിൻ്റെ ആവൃത്തി എന്നു പറഞ്ഞാൽ ശരിയായ അർത്ഥമാവില്ല. വവ്വാലുകൾ 200 കിലോ ഹെർട്സ് വരെയുള്ള ശബ്ദതരംഗങ്ങൾ ഉപയോഗിക്കുന്നു. അൾട്രാസൗണ്ട് സ്കാനിംഗിൽ മെഗാഹെർട്സ് പരിധിയിലുള്ള ശബ്ദം ഉപയോഗിക്കുന്നു. ഇവയൊന്നും audio frequency യിൽ വരില്ല.
[24/07, 8:08 am] Hari Krishnan Work Shop Pattambi: Disintegration = വിഘടനം
Fission = വിഭജനം

ഇങ്ങനെ ഉപയോഗിച്ചാൽ,

Radioactive disintegration = റേഡിയോ ആക്റ്റീവ് വിഘടനം

Nuclear Fission = അണുകേന്ദ്ര വിഭജനം

മലയാള സാങ്കേതിക പദകോശം - ഭൗതികശാസ്ത്രം ചർച്ച 13

[22/07, 11:12 am] Hari Krishnan Work Shop Pattambi: Atom  = ആറ്റം എന്നും atomic = ആറ്റോമിക എന്ന വിശേഷണവും നന്നാവും എന്നു തോന്നുന്നു.

Atom എന്നതിന് അണു രണ്ടാം പദമായി ഉപയോഗിക്കാം. ഇത് ഒന്നാംപദമാകുമ്പോൾ atomic എന്ന വിശേഷണം എപ്പോഴും "അണു" ചേർത്ത് പറയുക ബുദ്ധിമുട്ടാവും. Atomicity യ്ക്ക് "അണുകത" എന്നൊക്കെ പറയുന്നത് ഒഴിവാക്കുകയും ചെയ്യാം.
[22/07, 12:57 pm] CM Muraleedharan: എറണാകുളം മഹാരാജാസിൽ ഉണ്ടായിരുന്ന ഡോ എൻ ഷാജിയോട് ഈ ഗ്രൂപ്പിൽ ചേരാമോ എന്നന്വേഷിക്കാൻ ഹരികൃഷ്ണൻ മാഷ് ഇന്നലെ പറഞ്ഞിരുന്നു . ഷാജി മാഷ് തയ്യാറാണ്. അദ്ദേഹത്തിൻ്റെ നമ്പർ 9447792427
ഗ്രൂപ്പിൽ ചേർക്കുമല്ലോ
[22/07, 1:15 pm] Pavithran Mash Wts App Number: ഡോ.എൻ. ഷാജിക്ക് സ്വാഗതം
[22/07, 1:18 pm] ജിജോ പി ഉലഹന്നാൻ: Welcome sir
[22/07, 2:25 pm] Gopalakrishman Physics: കണിക ഒഴിയാക്കുന്നത് ആണ് നല്ലത്....
Point object കണിക എന്ന് ഉപയോഗിക്കുന്നുണ്ട്
[22/07, 2:30 pm] Pavithran Mash Wts App Number: Particle physics കണി കാ ഭൗതികം. Particle എന്ന അർത്ഥത്തിലല്ലേ കണി ക ഇപ്പോൾ ഉപയോഗിക്കുന്നത് ?
[22/07, 2:32 pm] Pavithran Mash Wts App Number: നാനോ പാർട്ടിക്കിളിന് നാനോകണം എന്ന് ടി.പ്രദീപും മറ്റും ഉപയോഗിക്കുന്നുണ്ട്.

2020, ജൂലൈ 24, വെള്ളിയാഴ്‌ച

മലയാള സാങ്കേതിക പദകോശം - ഭൗതികശാസ്ത്രം ചർച്ച 12


[21/07, 7:34 am] Hari Krishnan Work Shop Pattambi: അസ്റ്റിഗ്മാറ്റിസം ആണ് നല്ലത്.

സൗരദൂരം എന്ന ഒറ്റവാക്ക് സ്വീകരിക്കേണ്ടതാണ്.  അസ്ട്രോണോമിക്കൽ യൂണിറ്റ് (AU) എന്നത്, പ്രകാശവർഷം, പാർസെക് എന്നിവ പോലെ, ജ്യോതിർ ഗോളങ്ങൾ തമ്മിലുള്ള ദൂരത്തിൻ്റെ ഒരു അളവ് ആണ്. അതിന് ഒരു ഒറ്റവാക്ക് ആവശ്യമാണ്. സൗരയൂഥത്തിലെ ഗ്രഹങ്ങൾക്ക് സൂര്യനിൽ നിന്നുള്ള ദൂരം ഈ അളവിൽ ആണ് പറയുക.  വിശദീകരണത്തിൽ പറയാം, ഭൂമിയും സൂര്യനും തമ്മിലുള്ള ശരാശരി ദൂരം എന്ന്.
[21/07, 7:38 am] Hari Krishnan Work Shop Pattambi: Astronomy യ്ക്ക് ജ്യോതിശാസ്ത്രം എന്ന പദമാണല്ലോ പൊതുവായി ഉപയോഗിക്കുന്നത്.

അപ്പോൾ Optics ന് ഏതുപദമാണ് ഇപ്പോൾ ഉപയോഗിക്കുന്നത് ? പ്രകാശ ശാസ്ത്രം ?

രണ്ടു പദങ്ങളുടേയും അർത്ഥം ഒന്നാണ്.
[21/07, 10:00 am] Hari Krishnan Work Shop Pattambi: ഇന്നലെ പറ്റിയ ഒരു തെറ്റ് തിരുത്തുന്നു :  ഛിഹ്നഗ്രഹം എന്നല്ല, ഛിന്നഗ്രഹം ആണ് ശരി.
[22/07, 11:12 am] Hari Krishnan Work Shop Pattambi: Atom  = ആറ്റം എന്നും atomic = ആറ്റോമിക എന്ന വിശേഷണവും നന്നാവും എന്നു തോന്നുന്നു.

മലയാള സാങ്കേതിക പദകോശം - ഭൗതികശാസ്ത്രം ചർച്ച 11


[20/07, 2:06 pm] Hari Krishnan Work Shop Pattambi: ഈ പദങ്ങളിൽ മാറ്റമൊന്നും വേണ്ട എന്നു തോന്നുന്നു.
[20/07, 2:07 pm] Gopikrishnan Physics: ക്ഷുദ്ര ഗ്രഹം വേണോ....

പാപ ഗ്രഹം പോലെ മനസ്സിലാകുമോ
[20/07, 2:12 pm] Hari Krishnan Work Shop Pattambi: ഛിഹ്നഗ്രഹം തന്നെയാണോ asteroid ?
[20/07, 3:22 pm] CM Muraleedharan: ക്ഷുദ്ര ജീവികൾ എന്ന പദം പരിചിതമല്ലേ
[20/07, 5:09 pm] Hari Krishnan Work Shop Pattambi: ഛിഹ്നഗ്രഹം, ക്ഷുദ്രഗ്രഹം എന്നിവ ഒന്നുതന്നെയോ ?
[20/07, 5:20 pm] Gopikrishnan Physics: രണ്ടും ഒന്നാണെന്നു തോന്നുന്നു....
[20/07, 5:21 pm] Gopikrishnan Physics: ക്ഷുദ്ര എന്ന വാക്ക് ജാതക വിശ്വാസികൾ പറയുന്നത് പോലെ തോന്നുന്നു.....
[20/07, 5:25 pm] Hari Krishnan Work Shop Pattambi: ഛിഹ്നഗ്രഹം ആവും ഭേദം.
[20/07, 5:31 pm] +91 94951 22006: ലഘു ഗ്രഹം എന്നോ ംമറ്റോ ആയാലോ?
[20/07, 6:03 pm] Hari Krishnan Work Shop Pattambi: അതൊരു പുതിയ പദമാണ്. ക്ഷുദ്ര ഗ്രഹത്തെക്കാൾ നല്ലത്. എന്നാൽ, ഛിന്നഗ്രഹം പണ്ടേ പരിചിതമായ ഒരു പദമാണ്. ഇന്ന് രാവിലെ പരിഗണിച്ച പദാവലികളിൽ ആ പദം ഇല്ലെങ്കിൽ അത് അത്ഭുതം തന്നെ.
[20/07, 6:08 pm] Roopima Kalady: ഉപതാര എന്നൊരു പ്രയോഗം കണ്ടു... അത് അനുയോജ്യമാണോ...

കോടതി മലയാളം - നിയമ ശബ്ദാവലി ചർച്ച 03


ഇന്നലത്തെ (19-07-20) വാക്കുകൾ ഇങ്ങനെ തീരുമാനിക്കട്ടെ?
Acceptor for honour = പ്രതിഷേധാനന്തരം സ്വീകരിക്കൽ
Access= പ്രവേശനം, പ്രാപ്യത, അടുപ്പം
Accident = അപ്രതീക്ഷിത സംഭവം, അപകടം

ഇന്നലത്തെ (20-07-20) വാക്കുകൾ ഇങ്ങനെ തീരുമാനിക്കട്ടെ?
Abuse of authority = അധികാര ദുരുപയോഗം, അധികാര ദുർവിനിയോഗം
Accommodation= സൗകര്യം, സ്ഥലസൗകര്യം, താമസ സൗകര്യം
Accompany: അനുഗമിക്കുക, അകമ്പടി സേവിക്കുക, കൂടെപ്പോവുക

ഇന്നലത്തെ (21-07-20) വാക്കുകൾ ഇങ്ങനെ ഉറപ്പിക്കട്ടെ
Accomplice = കൂട്ടുപ്രതി
Accomplishment of Purpose = ആവശ്യം നിറവേറ്റൽ
Accordance with, in = അനുസൃതമായി
Approver= മാപ്പുസാക്ഷി

ഇന്നലത്തെ (22-07-20)വാക്കുകൾ തീരുമാനിക്കട്ടെ
Accumulation= കുന്നുകൂട്ടൽ, ശേഖരണം
Accusation= കുറ്റാരോപണം, കുറ്റം ചുമത്തൽ
Acquainted with= പരിചയമുള്ള, നേരിട്ട് അറിവുള്ള

ഇന്നലത്തെ (23-07-20)വാക്കുകൾ ഇങ്ങനെ തീരുമാനിക്കട്ടെ?
Actual absence, Period of = യഥാർത്ഥത്തിൽ ഹാജരാകാതിരുന്ന കാലം
Adaptations= സാഹചര്യാനുസരണം പരുവപ്പെടുത്തുക, യോജിച്ചതാക്കൽ
Ademption= ഒസ്യത്ത് / വിൽപത്രം ദുർബലപ്പെടുത്തൽ

2020, ജൂലൈ 20, തിങ്കളാഴ്‌ച

മലയാള സാങ്കേതിക പദകോശം - ഭൗതികശാസ്ത്രം ചർച്ച 10


[19/07, 9:30 am] Vijayakumar Physics: Area of cross section
പരിഛേദവിസ്തീര്‍ണ്ണം
[19/07, 9:49 am] Hari Krishnan Work Shop Pattambi: Area എന്ന പദത്തിന് വിസ്തീർണ്ണം എന്നതിനു പകരം പരപ്പളവ് എന്നുപയോഗിക്കുന്നുണ്ട് ഇപ്പോൾ ഗണിത പാഠപുസ്തകങ്ങളിൽ. വിസ്താരം എന്ന പദത്തോട് ബന്ധപ്പെട്ടതാണ് വിസ്തീർണ്ണം. പരപ്പ് എന്ന പദത്തോട് ബന്ധപ്പെട്ടതാണ് പരപ്പളവ്. എന്റെ സംശയം :  പരപ്പ് എന്ന പദം പരന്നത് എന്ന അനുഭവത്തോട് ബന്ധപ്പെട്ടിരിക്കുന്നു. അപ്പോൾ, പരന്നതല്ലാത്ത പ്രതലങ്ങളുടെ (ഉദാഹരണത്തിന് ഒരു ഗോളത്തിന്റെ ഉപരിതലം) area എങ്ങനെയാണ് പരപ്പളവ് എന്ന പദംകൊണ്ട് അനുഭവപ്പെടുത്തുക ? ഒരു ഗോളത്തിന്റെ ഉപരിതലം പരന്നതല്ലെങ്കിലും വിസ്താരമുള്ളതാണ്, അതുകൊണ്ട് വിസ്തീർണ്ണം അപ്പോഴും അനുഭവം പകരുന്ന പദമാണ്.

വിസ്തീർണ്ണം, വ്യാപ്തം എന്നീ പദങ്ങൾ പരപ്പളവ്, ഉളളളവ് എന്ന് മാറ്റേണ്ടതുണ്ടായിരുന്നോ? (പരപ്പളവിന് മുകളിൽ സൂചിപ്പിച്ച പ്രശ്നം ഉള്ളളവിനില്ല എന്നു തോന്നുന്നു.)
[19/07, 9:51 am] Hari Krishnan Work Shop Pattambi: യോജിക്കുന്നു. മറ്റു നിർദ്ദേശങ്ങൾകൂടി നോക്കാം.
[19/07, 9:52 am] Hari Krishnan Work Shop Pattambi: Arm of the couple എന്ന പ്രയോഗം മെക്കാനിക്സിൽ ഉണ്ടോ ?
[19/07, 9:53 am] +91 94951 22006: Moment of the couple ഇതുമായി ബന്ധപ്പെട്ടത്?
[19/07, 9:53 am] +91 94951 22006: കപ്പിൾ പ്രയോഗിക്കപ്പെടുന്ന അകലത്തെ സൂചിപ്പിക്കാൻ?
[19/07, 9:54 am] +91 94951 22006: The perpendicular distance between the two force forming a couple is called the arm of the couple
[19/07, 9:55 am] Hari Krishnan Work Shop Pattambi: എങ്കിൽ,  ബലദ്വയാകലം കൊള്ളാം എന്നു തോന്നുന്നു.

2020, ജൂലൈ 19, ഞായറാഴ്‌ച

മലയാള സാങ്കേതിക പദകോശം - ഭൗതികശാസ്ത്രം ചർച്ച 09


[18/07, 9:05 am] F Mahesh Ikhya: പ്രകാശം കടന്നു പോകുന്ന സുഷിരം എന്നതല്ലാത്ത പൊതു ഉപയോഗം അപറേച്ചറിന് ഉണ്ടോ
[18/07, 10:21 am] CM Muraleedharan: രസതന്ത്രം എന്ന വാക്കിനെക്കുറിച്ച് ☝️
[18/07, 10:23 am] CM Muraleedharan: മലയാളത്തിലെ വിവിധ എഴുത്തുകാരും വിവിധ പദാവലികളും കെമിസ്ട്രിയെ സൂചിപ്പിച്ചത് ഇങ്ങനെ . പ്രൊഫ വാസുക്കുട്ടന്‍ ക്രോഡീകരിച്ചത്👇
[18/07, 11:43 am] Gopikrishnan Physics: ഹരികൃഷ്ണൻ മാഷ് പറഞ്ഞ പോലെ ശാസ്ത്രത്തെ മതവുമായി കൂട്ടിക്കെട്ടാനുള്ള തന്ത്രം ഇതിന് പിന്നിൽ ഇല്ലേ?
[18/07, 11:44 am] Gopikrishnan Physics: തന്ത്രം എന്ന വാക്കിനു തട്ടിപ്പ് എന്നും അർത്ഥം ഇല്ലേ 😃
[18/07, 11:49 am] +91 94951 22006: തന്ത്രവിദ്യ എന്നതുമൊക്കെയാണ് എനിക്ക് സാമ്യം തോന്നുന്നത്
[18/07, 11:55 am] Vijayakumar Physics: ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്തിരുന്ന ആല്‍ക്കെമിക്ക് തന്ത്രവിദ്യയുമായി ഉണ്ടായിരുന്ന ബന്ധം ഈ വാക്കിന്‍റെ തെരഞ്ഞെടുപ്പിനു കാരണമായിട്ടുണ്ടാകും.
[18/07, 11:58 am] Saju Ettan Ikhya Vedi: തന്ത്രം തട്ടിപ്പ് എന്നാവാൻ തരമില്ല. സൂഷ്മ ബുദ്ധി എന്ന രീതിയിലാവും . കൗശലക്കാരൻ, സാമർത്ഥ്യം, തന്ത്രം, ഇതൊക്കെ സമാനവും, വ്യത്യസ്തമായ സന്ദർഭത്തിൽ പ്രയോഗിക്കുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
[18/07, 11:58 am] Vijayakumar Physics: ശാസ്ത്രം എന്ന വാക്കും നിശിതമായി 'സയന്‍സി'ന്‍റെ പരിഭാഷയല്ലെന്ന അഭിപ്രായവുമുണ്ട്.
[18/07, 12:02 pm] Vijayakumar Physics: 'തന്ത്ര'ത്തേക്കാള്‍ ഉചിതം 'ശാസ്ത്രം ' തന്നെ.
[18/07, 12:04 pm] Vijayakumar Physics: എങ്കിലും വ്യവഹാരത്തിലൂടെ ഉറപ്പിക്കപ്പെട്ട  വാക്കുകള്‍ മാറേണ്ടതില്ല.

2020, ജൂലൈ 18, ശനിയാഴ്‌ച

മലയാള സാങ്കേതിക പദകോശം - ഭൗതികശാസ്ത്രം ചർച്ച 08


[17/07, 9:01 am] Hari Krishnan Work Shop Pattambi: Symmetry എന്ന പദത്തിന് പ്രതിസാമ്യം എന്ന് ഉപയോഗിച്ച് കണ്ടിട്ടുണ്ട്. ഇത് ശരിയാണോ ?

ഇവിടെ  antiparallel എന്ന പദത്തിന് പ്രതിസമാന്തരം എന്നു കണ്ടപ്പോൾ പ്രതിസാമ്യം ഓർമ്മവന്നു. പ്രതി = എതിർ ആണെങ്കിൽ പ്രതിസാമ്യം = എതിർ സാമ്യം എന്നാവും. ഇത് സാമ്യമില്ലാത്തത് എന്നാണോ, അതോ, വസ്തുവിന്റെ എതിർ വശത്തിനും ഇതേ വശത്തിന്റെ സാമ്യമുണ്ട് എന്നാണോ മനസ്സിലാക്കേണ്ടത് ?
[17/07, 9:03 am] Hari Krishnan Work Shop Pattambi: Anti-lock break system എന്നതിന് പൂട്ടുപൊളിക്കൽ തടയൽ സംവിധാനം എന്നു പോരേ ?
[17/07, 9:10 am] Pavithran Mash Wts App Number: പ്രതി എന്നാൽ തോറും എന്ന അർത്ഥമുണ്ട്. ചലദ നിലം പ്രതി ചാരു ചിത്ര ഗന്ധം - കുമാരനാശാൻ . പ്രതി പാത്രം ഭാഷണഭേദം - എൻ.കൃഷ്ണപിള്ള. ഘടകങ്ങൾ തോറുമുള പരസ്പര പൊരുത്തം എന്ന അർത്ഥത്തിലാണ് symmetry യിൽ പ്രതി സാമ്യം വരുന്നത്. പല വാക്കുകൾക്കും നേരെ എതിരായ അർത്ഥങ്ങളുണ്ടു്. സംസ്കൃതത്തിൽ വിശേഷിച്ചും. വിരുദ്ധങ്ങളായ വ ഒന്നു തന്നെ എന്ന് മാർകിസിലും ഫ്രോയ്ഡിലുമുണ്ടല്ലോ.
[17/07, 9:12 am] +91 94465 15116: വാഹനങ്ങളിലെ ABS സംവിധാനമാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് Anti-lock "Brake" System ആണ് - "Break" System
അല്ല. ഇവിടെ lock ക്രിയയാണ്

From Wikipedia:

ABS operates by preventing the wheels from locking up during braking, thereby maintaining tractive contact with the road surface
[17/07, 9:19 am] Hari Krishnan Work Shop Pattambi: Brake -നു പകരം break ആയതാവാം, ടൈപ്പ് ചെയ്തപ്പോൾ.

മലയാള സാങ്കേതിക പദകോശം - ഭൗതികശാസ്ത്രം ചർച്ച 07


[16/07, 9:02 am] Hari Krishnan Work Shop Pattambi: Anomalies : ക്രമവിരുദ്ധതകൾ ആവും ആശയം പകരാൻ നല്ലത്.
[16/07, 9:02 am] +91 94951 22006: anomaly, anomalous വ്യത്യസ്തമാണല്ലോ, എന്നിട്ടും ഒരേ പദം?
[16/07, 9:02 am] Ubashu Physics: Anomalies nn vecha korachoode unpredicted  nn lla  meaning alle
[16/07, 9:02 am] Hari Krishnan Work Shop Pattambi: ഒന്നിന്റെ വിശേഷണം അല്ലേ അടുത്തത് ?
[16/07, 9:04 am] Hari Krishnan Work Shop Pattambi: Anode എന്നാണ് ശരിയായ രൂപം. ആനോഡ് ആണ് യോജിക്കുക. "ട്" എന്ന അക്ഷരം മാറ്റണം.
[16/07, 9:04 am] +91 94951 22006: അതെ
[16/07, 9:05 am] +91 94951 22006: ഞാൻ ആനോഡ് എന്നാണ് വായിച്ചിട്ടുള്ളത്
[16/07, 9:06 am] Hari Krishnan Work Shop Pattambi: ഞാൻ ഉദ്ദേശിച്ചത് ഈ പട്ടികയിൽ ചേർത്തിരിക്കുന്ന പദാവലികളിൽ ഉള്ള തെറ്റിനെക്കുറിച്ചാണ്.
[16/07, 9:18 am] CM Muraleedharan: ടൈപ്പ് ചെയ്തപ്പോൾ തെറ്റിയതാണ്.
വിജ്ഞാന ശബ്ദാവലിയിൽ anode ആനോഡ് എന്ന് തന്നെയാണുള്ളത്
[16/07, 9:40 am] CM Muraleedharan: anomalous expansion of water- യുറീക്കയില്‍ വന്ന ഒരു രചന. പ്രൈമറി കുട്ടികള്‍ക്കായതുകൊണ്ട് ആ സാങ്കേതിക പദം ഇതില്‍ ഉപയോഗിച്ചിട്ടില്ല👇

കോടതി മലയാളം - നിയമ ശബ്ദാവലി ചർച്ച 02


Abscond= ഒളിച്ചോടുക ഒളിവിൽ പോവുക

Absolute = നിരുപാധികമായ, പരിപൂർണ്ണമായ
( ചില സാഹചര്യത്തിൽ കേവല എന്ന അർത്ഥവും വരും. ഉദാ:- Absolute majority = കേവല ഭൂരിപക്ഷം)

Abrogate= അസാധുവാക്കുക, റദ്ദാക്കുക.
Able and willing = കഴിവും സന്നദ്ധതയുമുള്ള/ പ്രാപ്തിയും സന്നദ്ധതയുമുള്ള

Abridge= കുറയ്ക്കുക / ചുരുക്കുക

Absorption= ഉൾക്കൊള്ളിക്കുക
Abstain from carrying out = നടപ്പാക്കുന്നതിൽ നിന്നും വിട്ടുനിൽക്കൽ

Abstracts= അബ്സ്ട്രാക്റ്റുകൾ, സാരാംശങ്ങൾ

Abuse = ദുരുപയോഗം

2020, ജൂലൈ 15, ബുധനാഴ്‌ച

കോടതി മലയാളം - നിയമ ശബ്ദാവലി ചർച്ച 01


Abbreviation= ചുരുക്കരൂപം,സംക്ഷേപം

Abolition= നിറുത്തലാക്കൽ, റദ്ദാക്കൽ
( നിലനിൽക്കുന്ന ഒരു അനുഷ്ഠാനം/ആചാരം കാലാനുസാരി അല്ലെങ്കിൽ നിയമം മൂലം  നിർത്തൽ ചെയ്യുന്നതു പോലുള്ള സാഹചര്യത്തിൽ ഉപയോഗിക്കുന്ന പദം. ഉദാ:- സതി നിറുത്തലിക്കൽ നിയമം)

Above defined= മേൽ നിർവചിച്ച

Abduction= ആളപഹരണം

Abatement = കുറയ്ക്കൽ, അവസാനിപ്പിക്കൽ, ശമിപ്പിക്കൽ, ഉപശമനം

(ഉദാ:- Abatement of Suit - വ്യവഹാരം അവസാനിപ്പിക്കൽ, Abatment of rent - വാടക കുറയ്ക്കൽ )

Abandonment = ഉപേക്ഷിക്കൽ, പരിത്യജിക്കൽ

മലയാള സാങ്കേതിക പദകോശം - ഭൗതികശാസ്ത്രം ചർച്ച 06


[12/07, 8:34 am] Gopikrishnan Physics: Plate -- കനം(thickness )
 കൂടിയത്
Sheet --ഇടത്തരം കനം
Foil --കനം വളരെ കുറഞ്ഞത്..

മൂന്ന് വ്യത്യസ്ത പദങ്ങൾ ഉണ്ട്
[12/07, 8:43 am] Pavithran Mash Wts App Number: Foil = തകിട് , ശരിയല്ലേ?
[12/07, 8:44 am] Gopikrishnan Physics: ശരിയാവാൻ സാധ്യത ഇല്ല
[12/07, 8:44 am] Gopikrishnan Physics: 6mm നേക്കാൾ കനം കുറഞ്ഞത് ആണ് foil
[12/07, 9:29 am] Bharathan Mash: കൂട്ടത്തിൽ കനം കുറഞ്ഞതിനു തന്നെയല്ലേ തകിട് നടപ്പിലുള്ളത്.?
തകിടെഴുതിക്കണോ..?
[12/07, 9:32 am] F Mahesh Ikhya: പൊതിയാൻ ഉപയോഗിക്കുന്ന ത്ര കനം കുറഞ്ഞതാണ് ഫോയ്ൽ
[12/07, 9:32 am] Bharathan Mash: തകിടെഴുതിക്കുന്നത് ഷീറ്റിലാണോ..?
നിശ്ചയമില്ല
[12/07, 9:32 am] Gopikrishnan Physics: Foil കടലാസ്സുപോലെ അയഞ്ഞ അവസ്ഥ ആണ്
[12/07, 9:33 am] F Mahesh Ikhya: തകിട് എഴുതിക്കുന്നത് ചെറിയകട്ടിയുള്ള ഷീറ്റിലാണ്😃
[12/07, 9:35 am] Bharathan Mash: അതാണെൻ്റെ പ്രശ്നം.
കട്ടി ( കനം ) ആപേക്ഷികമല്ലേ..?
ഫോയിലിൽ നിന്ന് പുറപ്പെട്ടതും ഷീറ്റിൽ എത്താത്തതുമായ അവസ്ഥ ഉണ്ടോ..?
[12/07, 10:06 am] Pavithran Mash Wts App Number: തകിട് ഇംഗ്ലീഷിലാക്കിയാൽ എന്താണ് വാക്ക്?
[12/07, 10:06 am] Gopikrishnan Physics: Sheet
[12/07, 10:07 am] Pavithran Mash Wts App Number: മേല്പുരയിലിടുന്ന ഷീറ്റിനോ?

മലയാള സാങ്കേതിക പദകോശം - ഭൗതികശാസ്ത്രം ചർച്ച 05


[11/07, 8:07 am] Gopikrishnan Physics: ഹിന്ദിയിൽ പ്രത്യവർത്തി ധാര എന്ന് തന്നെ ആണ്
[11/07, 12:40 pm] Hari Krishnan Work Shop Pattambi: Alternator എന്നാൽ വൈദ്യുത പ്രവാഹ ദിശ മാറ്റുന്ന ഉപകരണം എന്നാണ് ഞാൻ വിചാരിക്കുന്നത്. Commutator എന്നത് മറ്റൊരു പേരാണ്. ഈ അർത്ഥം അല്ലാതെ Alternator കൊണ്ട് മറ്റെന്തെങ്കിലും ഉദ്ദേശിക്കുന്നുണ്ടോ ?
[11/07, 12:46 pm] Hari Krishnan Work Shop Pattambi: AC current, DC current എന്നീ പദങ്ങൾക്ക്
എ.സി. വൈദ്യുതി, ഡി. സി. വൈദ്യുതി എന്നീ വാക്കുകൾ ആവും നല്ലത് എന്നു തോന്നുന്നു.

Alternating Current എന്ന് പൂർണ്ണ രൂപത്തിന് ആവർത്തിധാരാ വൈദ്യുതി എന്നു മതിയാകുമോ ? Direct current ന് നേർധാരാ വൈദ്യുതി എന്നും ?
[11/07, 12:49 pm] Hari Krishnan Work Shop Pattambi: Alternator = ആവർത്തകം / പരിവർത്തകം എന്നീ വാക്കുകൾ യോജിക്കുമോ എന്നു പരിശോധിക്കാവുന്നതാണ്.
[11/07, 12:51 pm] Hari Krishnan Work Shop Pattambi: പ്രത്യാവർത്തി, പ്രത്യാവർത്തകം എന്നീ പദങ്ങൾ അല്പം ബുദ്ധിമുട്ടുള്ളവയാണ്. പ്രധാനമായും ആലോചിക്കേണ്ടത് ഈ പദങ്ങൾ ആവർത്തി, ആവർത്തകം എന്നീ പദങ്ങളേക്കാൾ കൂടുതൽ കൃത്യതയുള്ളവയാണോ എന്നതാണ്.
[11/07, 12:59 pm] Gopikrishnan Physics: Repeating alternating ഈ വാക്കുകൾ തമ്മിലുള്ള വ്യത്യാസം ആവർത്തകം പ്രത്യവർത്തകം ഇവ തമ്മിൽ ഉണ്ടോ?
[11/07, 1:00 pm] Hari Krishnan Work Shop Pattambi: Alternating എന്നാൽ ആവർത്തിക്കുന്നു എന്നുതന്നെയല്ലേ ? പ്രത്യാവർത്തി എന്ന വാക്കിന്റെ അർത്ഥം ആരെങ്കിലും വിശദീകരിക്കുമല്ലോ.

മലയാള സാങ്കേതിക പദകോശം - ഭൗതികശാസ്ത്രം ചർച്ച 04

[10/07, 8:16 am] Gopikrishnan Physics: 1896 ൽ ഫ്രഞ്ച് എഞ്ചിനീയർ ആയ ഹെൻറി ബെക്ക്‌റെൽ ഭാരം കൂടിയ ചില ആറ്റങ്ങൾ അദൃശ്യം ആയ ചില വികിരണങ്ങൾ പുറത്തേക്ക് വിടുന്നതായ് കണ്ടെത്തി.... ഇതിനെ സ്വാഭാവിക റേഡിയോ ആക്ടിവിറ്റി എന്ന് പറയുന്നു...

പിന്നീട് റുഥർഫോർഡ് എന്ന ന്യൂസിലണ്ട്കാരൻ ഒന്നല്ല മൂന്നു തരം വികിരണങ്ങൾ ഉണ്ട് എന്ന്  വൈദുതമണ്ഡലത്തിന്റെ സഹായത്തോടെ തിരിച്ചറിഞ്ഞു.....
ഈ വികിരണങ്ങൾക്ക് അദ്ദേഹം നൽകിയ പേരുകൾ ആണ് ആൽഫ, ബീറ്റ, ഗാമ എന്നത്..

പദാർത്ഥത്തിന്റെ ഏറ്റവും ചെറിയ കണിക ആണ് ആറ്റം എന്ന സങ്കല്പം ഇതോടെ തകർന്നു.... ഏറ്റവും ചെറുതിൽ നിന്ന് പിന്നെയും മൂന്ന് വരാൻ സാധ്യത ഇല്ലല്ലോ....
ക്ലാസിക്കൽ ഫിസിക്സ്‌ ന്റെ അടിസ്ഥാന സങ്കല്പങ്ങളെ തകിടം മറിച്ച കണ്ടുപിടുത്തം ആയിരുന്നു ഇത്‌.....

2020, ജൂലൈ 9, വ്യാഴാഴ്‌ച

മലയാള സാങ്കേതിക പദകോശം - ഭൗതികശാസ്ത്രം ചർച്ച 03


Achu Achu:

hu Physics: അപ്പോൾ boundary അല്ലെങ്കിൽ wall എന്നതിന് പകരം aavumo🙃🌚

[06/07, 8:27 pm] Mithun gopi മലയാളം: അതുകൊണ്ട് ഒരിക്കലും സ്തരം പറ്റില്ല ...

[06/07, 8:28 pm] Gopikrishnan Physics: ADIABATISCHE WAND

[06/07, 8:28 pm] Gopikrishnan Physics: adiabatische Grenze

[06/07, 8:42 pm] Mithun gopi മലയാളം: Adiabatic തുടങ്ങുന്ന 7 പദങ്ങളാണ് വിജ്ഞാനശബ്ദാവലിയിൽ നൽകിയിട്ടുള്ളത് എന്ന് കാണാം. പക്ഷേ അവയിൽ Adiabatic Wall കാണാനുമില്ല. ഹരികൃഷ്ണൻ സാർ നൽകിയ Adia batic Wall എന്ന പദത്തിന്റെ അർത്ഥത്തിൽ നിന്ന് എനിക്ക്  അതിർത്തി എന്ന പദമാണ് നിർദേശിക്കാൻ തോന്നുന്നത്. Adiabatic Wall- താപനിരോധക അതിർത്തി.

[06/07, 8:47 pm] Gopikrishnan Physics: Wall, boundary രണ്ടും ഇടുന്നതല്ലേ ഉചിതം

[06/07, 8:51 pm] Mithun gopi മലയാളം: അപ്പോഴും സാങ്കേതികപദത്തിന് അർത്ഥവ്യത്യാസം ഉണ്ടാകുന്നില്ലല്ലോ ... അങ്ങനെ വരുന്നില്ലെങ്കിൽ താപ നിരോധക അതിർത്തി എന്ന ഒറ്റ പദം മതിയാകില്ലേ.. boundary കൂടെ പരിഗണിച്ചാണ് ഈ പദം നിർദേശിച്ചതെന്ന് നേരത്തെ പറയുകയും ചെയ്തു.

[06/07, 8:56 pm] Hari Krishnan Work Shop Pattambi: ശാസ്ത്ര സാങ്കേതിക പദാവലിയിൽ ഗവേഷണ താല്പര്യമുള്ള ഭാഷാ ഗവേഷകർ ഈ കൂട്ടത്തിലുണ്ടല്ലോ. അവർക്കും ഒപ്പം ശാസ്ത്രാധ്യാപകർക്കും താത്പര്യമുണ്ടാകാനിടയുള്ള ഒരു കൗതുകം പങ്കുവെയ്ക്കുന്നു. ഈ കുറിപ്പിൽ തെറ്റുകൾ ഉണ്ടാവാം. അവ തുടർ അന്വേഷണങ്ങൾ നടത്തുന്നവർ തിരുത്തിക്കൊള്ളട്ടെ.



ഇന്ന് ഒരിടത്ത് ഞാൻ പറഞ്ഞിരുന്നു "അഡിയബാറ്റിക്" എന്ന പദം നേരിട്ട് ഉപയോഗിക്കുന്നതുകൊണ്ട് പ്രയോജനമൊന്നും ഇല്ലെന്ന്. വൈകാതെ ഒരു വീണ്ടു വിചാരം ഉണ്ടായി,  ഒരു പദവും അങ്ങനെ എഴുതിത്തള്ളേണ്ടതില്ല എന്ന്. ഒരു കൗതുകത്തിന് അന്വേഷിച്ചതാണ്, "അഡിയബാറ്റിക്" എന്നപദവും "ഡയബെറ്റിക്" എന്ന പദവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന്. ഉണ്ട്.

Terms in Elementary Physics: Malayalam - 1952


പി എസ് ‌സി പരീക്ഷകളിൽ മലയാളം വേണം - ഐക്യമലയാള പ്രസ്ഥാനം



മലയാള ഐക്യവേദി രൂപീകരണ സമ്മേളനം


2020, ജൂലൈ 8, ബുധനാഴ്‌ച

മലയാള സാങ്കേതിക പദകോശം - ഭൗതികശാസ്ത്രം ചർച്ച 02


[06/07, 7:36 pm] Gopikrishnan Physics: Adiabatic process എൻട്രോപ്പി വെച്ച് ഉണ്ടോ

[06/07, 7:37 pm] Gopikrishnan Physics: അതിർത്തിയും ഭിത്തിയും ഒത്തുതീർപ്പായാൽ ഇന്നത്തെ കഴിഞ്ഞു 😃

[06/07, 7:41 pm] Gopikrishnan Physics: വാതക വ്യവസ്‌ഥ ആവുമ്പോൾ ഭിത്തി ചിന്തക്ക് പ്രശ്നം ഉണ്ടാക്കുമോ

[06/07, 7:47 pm] Pavithran Mash Wts App Number: ഒരു ഏരിയയെ കൂടെ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ നല്ലത് അതിർത്തി തന്നെ.

[06/07, 8:16 pm] Ajesh Kundara Kollam Physics: പ്രകാശം പഠിപ്പിക്കുമ്പോൾ സുതാര്യ സ്തരം,എന്ന് സാധാരണ ചെറിയ ക്ളാസ്സിൽ ഒക്കെ ഉപയോഗിക്കാറുണ്ട്

അത് പോലെ 'താപ നിരോധിത സ്തരം' എന്ന് പറഞ്ഞാൽ കൂടുതൽ സങ്കീർണ്ണമാകുമോ???

ഭിത്തി അല്ലെങ്കിൽ പാളി എന്ന അർത്ഥത്തിൽ ഉപയോഗിക്കാമോ???

[06/07, 8:21 pm] Gopikrishnan Physics: Adiabatic wall ന് സുവർ എന്നും adiabatic boundary വരുമ്പോ എല്ലയ് എന്ന വാക്കും വെവ്വേറെ തമിഴിൽ ഉപയോഗിക്കുന്നു

[06/07, 8:26 pm] Ubashu Physics: അപ്പോൾ boundary അല്ലെങ്കിൽ wall എന്നതിന് പകരം aavumo🙃🌚

[06/07, 8:28 pm] Gopikrishnan Physics: ADIABATISCHE WAND

[06/07, 8:28 pm] Gopikrishnan Physics: adiabatische Grenze

[06/07, 8:28 pm] Gopikrishnan Physics: ജർമൻ.... മുകളിൽ wall

താഴെ.... boundary

[06/07, 8:42 pm] Mithun gopi മലയാളം: Adiabatic തുടങ്ങുന്ന 7 പദങ്ങളാണ് വിജ്ഞാനശബ്ദാവലിയിൽ നൽകിയിട്ടുള്ളത് എന്ന് കാണാം. പക്ഷേ അവയിൽ Adiabatic Wall കാണാനുമില്ല. ഹരികൃഷ്ണൻ സാർ നൽകിയ Adia batic Wall എന്ന പദത്തിന്റെ അർത്ഥത്തിൽ നിന്ന് എനിക്ക്  അതിർത്തി എന്ന പദമാണ് നിർദേശിക്കാൻ തോന്നുന്നത്. Adiabatic Wall- താപനിരോധക അതിർത്തി.

2020, ജൂലൈ 6, തിങ്കളാഴ്‌ച

അനിശ്ചിതകാല നിരാഹാരസമരം 17-ാം ദിവസം

നിരാഹാരം അനുഷ്ഠിക്കുന്ന - അനൂപ് വളാഞ്ചേരിയെ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഐക്യദാര്‍ഢ്യം അറിയിക്കുന്നു

പത്താം സംസ്ഥാന സമ്മേളനം



മലയാള സാങ്കേതിക പദകോശം - ഭൗതികശാസ്ത്രം ചർച്ച 01

[02/07, 8:52 am] Pavithran Mash Wts App Number: SCERT യുണ്ടാക്കിയ സാങ്കേതിക പദാവലി ചർച്ച ചെയ്ത് തിരുത്തലുകൾ നിർദ്ദേശിക്കാം.

[02/07, 9:34 pm] Pavithran Mash Wts App Number: SCERT യുടെ സാങ്കേതിക പദകോശം എത്ര പേർ ശ്രദ്ധിച്ചിട്ടുണ്ടാകും?

[02/07, 10:06 pm] Pavithran Mash Wts App Number: നിർമാണാത്മകമായ വിമർശനത്തിലൂടെ അതിനെ പുതുക്കാൻ ഈ ഗ്രൂപ്പിന് കഴിയുമെന്നു തോന്നുന്നു. വിമർശനത്തിനും പരിഹാസത്തിനുമപ്പുറം ബദൽ പദങ്ങൾ നിർദ്ദേശിക്കാൻ കഴിഞ്ഞാൽ നന്നായി. അന്താരാഷ്ട്രീയ പദങ്ങളെ (നാം ഇംഗ്ലീഷ് പദങ്ങൾ എന്നു പറയുന്നവയെ ) മുഴുവൻ മലയാള പദങ്ങളായിത്തന്നെ വരവു വെക്കണം. അതോടൊപ്പം ഒരു മലയാള പദം കൂടി ഉണ്ടാക്കാനായാൽ നന്നായി. സങ്കല്പന തലം കൂടി ശ്രദ്ധിച്ചു ചെയ്യേണ്ട പണിയാണല്ലോ ഇത്.

[02/07, 10:08 pm] Hari Krishnan Work Shop Pattambi: SCERT സയൻസ് വിഷയങ്ങളുടെ മലയാളം പാഠപുസ്തകങ്ങൾ പബ്ലിഷ് ചെയ്തു


[02/07, 10:08 pm] Hari Krishnan Work Shop Pattambi: സമഗ്ര സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം
[03/07, 8:47 am] Pavithran Mash Wts App Number: ഈ പദാവലിയിൽ ഓരോ പദം ഒരു ദിവസം ചർച്ച ചെയ്ത ഉറപ്പിക്കാം. ഇന്ന് ആദ്യ പദമാകട്ടെ
[03/07, 9:05 am] Hari Krishnan Work Shop Pattambi: AND Operator. 

എന്റെ ആദ്യ അഭിപ്രായം പദാവലിയിൽ കൊടുത്തിരിക്കുന്ന രീതി - ഇതേ പദം മലയാളത്തിൽ സ്വീകരിക്കുക എന്നത് - മതിയാകും എന്നാണ്. 

ചർച്ച മുന്നോട്ടു പോകുമ്പോൾ ഈ ആദ്യ അഭിപ്രായം മാറിയേക്കാം.
[03/07, 9:07 am] Hari Krishnan Work Shop Pattambi: ഒരു പദം മതിയാകുമോ ഒരു ദിവസം ? മൂന്നു പദങ്ങൾ എങ്കിലും പരിഗണിക്കാം എന്നു തോന്നുന്നു.
[03/07, 9:08 am] Pavithran Mash Wts App Number: അംഗീകരിക്കുന്നു


[03/07, 9:05 am] Hari Krishnan Work Shop Pattambi: AND Operator. 

എന്റെ ആദ്യ അഭിപ്രായം പദാവലിയിൽ കൊടുത്തിരിക്കുന്ന രീതി - ഇതേ പദം മലയാളത്തിൽ സ്വീകരിക്കുക എന്നത് - മതിയാകും എന്നാണ്. 

ചർച്ച മുന്നോട്ടു പോകുമ്പോൾ ഈ ആദ്യ അഭിപ്രായം മാറിയേക്കാം.




[03/07, 9:07 am] Hari Krishnan Work Shop Pattambi: ഒരു പദം മതിയാകുമോ ഒരു ദിവസം ? മൂന്നു പദങ്ങൾ എങ്കിലും പരിഗണിക്കാം എന്നു തോന്നുന്നു.
[03/07, 9:14 am] Hari Krishnan Work Shop Pattambi: *പദാവലിയിൽ നിന്ന് :*

1. AND Operator : "ആന്റ്" ഓപറേറ്റർ

2. NOT Gate : "നോട്ട്" ഗേറ്റ്

3. Abbreviation : ചുരുക്കരൂപം.
[03/07, 9:14 am] Pavithran Mash Wts App Number: പാഠപുസ്തകത്തിൽ ഈ ഇംഗ്ലീഷ് പദം തന്നെ സ്വീകരിക്കാം. പക്ഷെ മലയാളത്തിൽ മേരുള്ളഒരു അധിക പദം കൂടി ആരെങ്കിലും നിർദ്ദേശിച്ചാൽ നന്ന്. കവികളോ പത്രക്കാരോ അത് ഉപയോഗിച്ചെന്നിരിക്കും. പരമാവധി സാധ്യത അന്വേഷിക്കുക. അത്രമാത്രം.

2020, ജൂലൈ 5, ഞായറാഴ്‌ച

മലയാള ഐക്യവേദി വാർഷിക സമ്മേളനങ്ങൾ


·        ഉദ്ഘാടനസമ്മേളനം – വടകര, 2009 നവം. 14,15
·        ഒന്നാം വാർഷിക സമ്മേളനം - എറണാകുളം, കറുകുറ്റി 2010 നവം.20,21
·        രണ്ടാം വാർഷിക സമ്മേളനം- കോഴിക്കോട്, യൂത്ത് ഹോസ്റ്റൽ വെസ്റ്റ് ഹിൽ 2011 ഡിസം. 3,4
·        മൂന്നാം വാർഷിക സമ്മേളനം - മലപ്പുറം, തിരൂർ - തുഞ്ചൻ പറമ്പ് 2012 നവം. 24,25
·        നാലാം വാർഷിക സമ്മേളനം- എറണാകുളം, അധ്യാപക ഭവൻ 2013 നവം.23,24
·        അഞ്ചാം വാർഷിക സമ്മേളനം - പാലക്കാട്, ഗവ. വിക്ടോറിയ കോളേജ് 2014 നവം.29,30
·        ആറാം വാർഷിക സമ്മേളനം- വയനാട്, കല്പറ്റ 2015 ഡിസം. 19,20
·        ഏഴാം വാർഷിക സമ്മേളനം- തൃശൂർ, ചെറുതുരുത്തി 2017 ഫെബ്രു.25,27
·        എട്ടാം വാർഷിക സമ്മേളനം-കണ്ണൂർ, പയ്യന്നൂർ, ശ്രീ നാരായണ വിദ്യാലയം. 2017 നവം.25, 26
·        ഒമ്പതാം വാർഷിക സമ്മേളനം – മലപ്പുറം, കോട്ടക്കൽ രാജാസ് ഹൈസ്കൂൾ 2018 ഡിസം.1,2
·        പത്താം വാർഷിക സമ്മേളനം - കൊല്ലം,ചാത്തന്നൂർ 2019 ഡിസം 27,29