2020, ഓഗസ്റ്റ് 31, തിങ്കളാഴ്‌ച

മലയാള സാങ്കേതിക പദകോശം - ഭൗതികശാസ്ത്രം ചർച്ച 17


[17/08, 11:02 am] Hari Krishnan Work Shop Pattambi: Optical filter ന് ഏതു പദമാണ് ഉപയോഗിക്കുന്നത് ? പ്രകാശ അരിപ്പ ?

അരിപ്പ എന്നതിനു പകരം ഒരു പദം നല്ലതാണ്.
[17/08, 11:11 am] Dr N Shaji Physics: camcorder എന്നതു് ഇന്നത്തെ വീഡിയോ കാമറയുടെ പഴയ പേരാണ്. അത് ഒഴിവാക്കാവുന്നതാണ്.

കപ്പാസിറ്റർ തകിടുകൾ എന്നതിനൊപ്പം പാളികൾ എന്ന പേരും പരിഗണിക്കാം. മറ്റെല്ലാ SCERT പദങ്ങളും സ്വീകാര്യം.
[18/08, 10:07 am] Hari Krishnan Work Shop Pattambi: തലമുടിനാരുപോലെയുള്ളത് എന്നാണോ കേശികത്വം എന്ന വാക്കിന്റെ ഭാഷാപരമായ അർത്ഥം ?
[18/08, 10:07 am] Hari Krishnan Work Shop Pattambi: കേശം = തലമുടി
[18/08, 12:29 pm] Mithun gopi മലയാളം: ആവാൻ സാധ്യതയുണ്ട്. വ്യാസം കുറയും തോറും കേശികത്വം കൂടും എന്നല്ലേ.. പറയാറ്. അതായിരിക്കുമോ ഉദ്ദേശിക്കുന്നേ ...

[18/08, 1:51 pm] Mithun gopi മലയാളം: വിജ്ഞാനശബ്ദാവലിയിൽ ധാരാളം പദങ്ങൾ ഇതേ പോലെ മലയാളം കൂട്ടിക്കലർത്തി ഉപയോഗിച്ചിരിക്കുന്നതായി കാണാം. Alcoholic fermentation, Alholometry, Alcoholisis, എന്നിവയെ യഥാക്രമത്തിൽ ആൽക്കഹോളിക കിണ്വനം, ആൽക്കഹോളമിതി, ആൽക്കഹോളിക വിശ്ലേഷണം എന്നൊക്കെ നൽകുന്നു. ഇതു പോലെ crystalisation എന്ന പദത്തെ ക്രിസ്റ്റലീകരണമെന്നും Emulsification നെ എമൾ സീകരണമെന്നുമെല്ലാം ഉപയോഗിക്കുന്നതായി കാണാം. ഇങ്ങനെ തന്നെയാണ് Capillarity എന്ന പദത്തെ കാപ്പിലാരത എന്ന് ഉപയോഗിക്കുന്നത്. കൂടെ കേശികത്വമെന്ന പദം കൂടി ഇതിൽ നൽകുന്നുമുണ്ട്. ചില പദ രൂപീകരണങ്ങൾ പദത്തിന്റെ സ്വാഭാവികത നിലനിർത്തുന്നുണ്ട്. അതുകൊണ്ട് അവയെ ഉപയോഗിക്കാവുന്നതാണ്. എന്നാൽ കാപ്പിലാരത പോലുള്ള പദങ്ങൾ നമുക്ക് സ്വീകരിക്കാൻ കഴിയില്ല. ത്രിഭാഷാപദകോശത്തിൽ ഇത്തരത്തിലുള്ള പദങ്ങൾ കുറവാണെന്ന് കാണാം. Capillarity എന്ന പദത്തിന് കൃത്യമായ മലയാള പദം കണ്ടെത്തുന്നതുവരെ കേശികത്വം ഉപയോഗിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു.
[18/08, 2:05 pm] Jayakrishnan: ക്ഷമിക്കുക... വാർത്ത വായിച്ചത് സുഹൃത്തിന്റെ പോസ്റ്റിൽ നിന്നുമാണ്...അവിടെ മനോരമ എന്നാണ് കൊടുത്തിരുന്നത്..തെറ്റ് തിരുത്തിയതിൽ നന്ദി...
[19/08, 9:11 am] Mithun gopi മലയാളം: മാറ്റങ്ങൾ വരുത്തേണ്ടതില്ല എന്ന് തോന്നുന്നു. എല്ലാം കൃത്യമാണ്. Carbon film resistors എന്നുള്ളിടത്ത് film നെ 'പാളി' എന്ന് ഉപയോഗിച്ചത് ഉചിതമായി തോന്നുന്നില്ല. അത് അതേ പോലെ തന്നെ ഉപയോഗിക്കാവുന്നതാണ്.
[19/08, 9:26 am] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: നിർണയം നിർണയനം?
[19/08, 9:47 am] Hari Krishnan Work Shop Pattambi: കാലനിർണ്ണയം അല്ലേ ശരി ?
[19/08, 9:53 am] Mithun gopi മലയാളം: നിർണയവും നിർണയനവും ഉപയോഗിക്കാവുന്നതാണ്. അർത്ഥവ്യത്യാസമുണ്ടാക്കുന്നില്ല. എങ്കിലും നമ്മൾ പൊതുവേ ഉപയോഗിക്കുക ' നിർണയം' എന്നാണ്. നേത്രരോഗ നിർണയക്യാമ്പ് എന്നും മൂല്യനിർണയ പരീക്ഷ എന്നുമൊക്കെയല്ലേ സാധാരണ പരിസരങ്ങളിൽ നാം ഉപയോഗിക്കാറ്.
[20/08, 9:59 am] Hari Krishnan Work Shop Pattambi: Carnot എന്ന പേര് പൊതുവെ ഇവിടെ ഉച്ചരിയ്ക്കുന്നത് കാർനോട് എന്നാണ് എന്നുതോന്നുന്നു. ഫ്രഞ്ച് ഉച്ചാരണം r, t എന്നീ വ്യഞ്ജനങ്ങൾ ഇല്ലാതെയാവാനാണ് സാധ്യത. (ഇത് ആരെങ്കിലും പരിശോധിയ്ക്കുമല്ലോ.) പക്ഷെ, നമ്മൾ ഇന്ത്യൻ/കേരള രീതിയിൽ ആ പേർ ഉച്ചരിയ്ക്കുന്നു എന്നു കരുതിയാൽ മതി. ആ നിലയ്ക്ക്, കാർനോട് എൻജിൻ ആവും ഭേദം.
[20/08, 10:01 am] Ubashu Physics: കാർനോട്ട്
[20/08, 10:01 am] Ubashu Physics: Alle?
[20/08, 10:06 am] Hari Krishnan Work Shop Pattambi: ട് എന്നുമതിയാകും, ഇരട്ടിപ്പ് വേണ്ട എന്നു തോന്നുന്നു. ഫ്രഞ്ച് ഭാഷയിൽ വ്യഞ്ജനങ്ങൾ ഉച്ചാരണത്തിൽ പലപ്പോഴും ഒഴിവാക്കപ്പെടും. ആ t  അവിടെ ഉണ്ടാകണം എന്നില്ല ഫ്രഞ്ച് ഉച്ചാരണത്തിൽ. അതുകൊണ്ട് നമുക്ക് ഇരട്ടിപ്പ് എങ്കിലും ഒഴിവാക്കാം. 🙂
[20/08, 10:12 am] Gopalakrishman Physics: കാർണേ എന്നും കാണാറുണ്ട്
[20/08, 1:26 pm] +91 94465 15116: https://www.lexico.com/definition/carnot,_nicolas_leonard_sadi
[20/08, 1:26 pm] +91 94465 15116: Click on the speaker icon to hear the pronunciation
[20/08, 1:31 pm] +91 94465 15116: From the Lexico site:

All lexical content hosted on Lexico is researched, written, and regularly updated by Oxford Languages
[21/08, 9:09 am] Dr N Shaji Physics: cathode, not cathod
[21/08, 9:26 am] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: ഇടക്ക് രശ്മി ഇടക്ക് കിരണം ray തന്നെ - അപ്പോ കിരണം മതി -
[21/08, 9:28 am] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: Cathode ന് ഋണ ധ്രുവം എന്ന് വിളിച്ചാലോ?
[21/08, 9:28 am] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: Anode ന് എന്താ പേരിട്ടത്?
[21/08, 11:44 am] Mithun gopi മലയാളം: അന്താരാഷ്ട്രീയ സംജ്ഞകളെ കഴിവുള്ളിടത്തോളം ഇന്ന് നടപ്പുള്ള ഇംഗ്ലീഷ് രൂപത്തിൽ സ്വീകരിക്കേണ്ടതാണ് എന്നാണ് വൈജ്ഞാനിക സാങ്കേതിക ശബ്ദാവലി കമ്മീഷൻ പറഞ്ഞിട്ടുള്ളത്. അതായത് ഹൈഡ്രജൻ, കാർബൺ, കാർബൺ ഡൈ ഓക്സൈഡ് പോലുള്ള മൂലകങ്ങൾ,ഡൈൻ, കലോറി ആംപിയർ ഇതു പോലുള്ള തൂക്കങ്ങളും അളവുകളും , ഫാരൻഹീറ്റ്സ്കെയിൽ , വോൾട്ട്മീറ്റർ പോലുള്ള വ്യക്തിനാമങ്ങളെ ആസ്പദിച്ചുള്ള സംജ്ഞകൾ, പൈ, ഗ്രാം തുടങ്ങിയ സ്ഥിരാങ്കങ്ങൾ,ഇത്തരത്തിലുളളവയെല്ലാം അതത് ഭാഷകളിലേക്ക് ലിപ്യന്തരണം ചെയ്യാൻ മാത്രമേ പാടുള്ളൂ ...ഇതിന്റെ കൂടെ തന്നെ പറയുന്ന ഒന്നാണ് ഏറെക്കുറേ ലോക വ്യാപകമായ പ്രചാരം നേടിയ റഡാർ , ഇലക്ട്രോൺ, പ്രോട്ടോൺ, ന്യൂട്രോൺ മുതലായ പദങ്ങളും. ഇവയെയും രൂപമാറ്റം ചെയ്യേണ്ടതില്ല. കാഥോഡും ആനോഡും അത്തരത്തിലുള്ള പദങ്ങളാണ് എന്നാണ് എനിക്കു തോന്നുന്നത്. അതുകൊണ്ടു തന്നെ അതിനെ ഇത്തരത്തിൽ മാറ്റേണ്ട ആവശ്യകതയേ ഇല്ലാ എന്ന് തോന്നുന്നു.
[21/08, 7:29 pm] Hari Krishnan Work Shop Pattambi: യോജിക്കുന്നു
[21/08, 7:31 pm] Hari Krishnan Work Shop Pattambi: കിരണം എന്നു തന്നെ എല്ലായ്പ്പോഴും ഉപയോഗിക്കുന്നതാവും നന്ന്.
[22/08, 10:26 am] Ubashu Physics: ബഹിരാകാശത്തുള്ള എന്നല്ലേ കുറച്ചുകൂടെ ശരി?
[22/08, 10:49 am] Dr N Shaji Physics: ആകാശീയ വസ്തുവെന്നു വേണോ? വാനവസ്തു എന്നതു പരിഗണിക്കാം. ഖഗോള വസ്തു എന്നതും ഉപയോഗിച്ചു വരുന്ന പേരാണ്.
[22/08, 10:53 am] Navaneeth Krishna: വാനവസ്തു!
[22/08, 11:04 am] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: ഗഗന വസ്തു
[22/08, 11:05 am] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: ഗഗനചാരി astronaut
[22/08, 11:05 am] Hari Krishnan Work Shop Pattambi: ആകാശക്കാഴ്ച്ച എന്നാകാമെങ്കിൽ ആകാശവസ്തു എന്നുമാകാം.
[22/08, 11:22 am] +91 94465 15116: ബഷീറിന്റെ പ്രസിദ്ധമായ
"ആകാശമിഠായി" യും ഓർക്കാം ! 🙂
[22/08, 1:39 pm] Dr N Shaji Physics: ആകാശ എന്നത് ഓക്കേ. 'ആകാശീയ' എന്നത് അത്രക്ക് ശരിയാകാത്ത പോലെ
[22/08, 1:42 pm] Dr N Shaji Physics: ഇംഗ്ലീഷിൽ celestial എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഭൂമിയിൽ നിന്നും ഏറെ അകലെയുള്ള വസ്തുക്കളെയാണ്. ആകാശം എന്നതിന് അതേ അർത്ഥം വരുമോ?  കാർമേഘങ്ങൾ, ഇടിമിന്നൽ, മഴവില്ല് ഇത്യാദി പലതും ആകാശത്തുള്ളതാണ്. ഇവയൊന്നും celestial അല്ല.
[22/08, 1:49 pm] Ubashu Physics: Bahirakasham alle korachoode apt/
[22/08, 4:01 pm] Hari Krishnan Work Shop Pattambi: ആ മൂന്നു പദങ്ങളും ഇങ്ങനെ മാറ്റിയാലോ ?

ബഹിരാകാശ വസ്തു, ബഹിരാകാശ ദൃശ്യം, ബഹിരാകാശത്തിലുള്ള
[22/08, 5:38 pm] Dr N Shaji Physics: ബഹിരാകാശമെന്നു പറഞ്ഞാലും celestial എന്ന അർത്ഥം വരില്ല. ഉദാഹരണത്തിന് ISS ബഹിരാകാശത്താണ്. പക്ഷേ not a celestial body. പിന്നെ Celestial sphere എന്നതിന് ഖഗോളം എന്നത് ഒത്തിരി കാലമായി ഉപയോഗിക്കുന്ന ഒരു വാക്കാണ്.

കേരളത്തിന് ജ്യോതിശ്ശാസ്ത്രത്തിൽ ഒരു നല്ല പാരമ്പര്യം ഉള്ളതിനാൽ നമ്മുടെ ഭാഷയിൽ നിരവധി വാക്കുകൾ പ്രചാരത്തിലുണ്ട്. അവ ഇംഗ്ലീഷിന്റെ പരിഭാഷയായി വന്നതല്ല. മാത്രവുമല്ല അതിനു പകരം കൃത്യമായ ഇംഗ്ലീഷ് പദങ്ങളില്ല. നാഴിക, വിനാഴിക, ജന്മ നക്ഷത്രം, പഞ്ചാംഗം, രാശി, തിഥി, നാൾ, ... എന്നിവ ഉദാഹരണങ്ങൾ
[22/08, 5:40 pm] ജിജോ പി ഉലഹന്നാൻ: ജ്യോതിർ ഗോളം എന്നുള്ള വാക്കാണ് എന്റെ നാവിൽ ആദ്യം വന്നത് . അത് എവിടെ നിന്നാണ് വന്നത് ?
[22/08, 6:06 pm] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: മാത്രമല്ല ആകാശത്തിന് നീലനിറമാണ്😃
[22/08, 6:50 pm] Hari Krishnan Work Shop Pattambi: ഖഗോളം എന്ന വാക്ക് ഒത്തിരികാലമായിരിക്കാം, എന്നാൽ അത് ആർക്കെങ്കിലും ആശയവിനിമയം നടത്തുന്നുണ്ടോ എന്ന് ഉറപ്പില്ല. അത് പാഠപുസ്തകങ്ങളിൽ പരിചയപ്പെടുത്തുന്നില്ല എന്നാണ് എന്റെ ഓർമ്മ. ഇപ്പോൾ അത് ലുപ്ത പ്രചാരം ലഭിച്ച അനേകം വാക്കുകളിൽ ഒന്നായി മാറി എന്നു തോന്നുന്നു. കേരളത്തിന്റെ സ്വന്തം ജ്യോതിശാസ്ത്ര സംഭാവനകൾക്ക് ഇവിടെ തുടർച്ചയില്ലാതെ പോയതുകൊണ്ട് കേരളത്തിന്റെ സ്വന്തം പദങ്ങളും പ്രചാരം കുറഞ്ഞു വന്നു. ഇനി ആ വാക്കുകളുടെ പ്രചാരം കൂട്ടാൻ ശ്രമിച്ചിട്ട് കാര്യമുണ്ടോ ? ആ പദങ്ങൾ ഒന്നും തന്നെ ആധുനിക ശാസ്ത്രം മലയാളത്തിൽ പഠിപ്പിക്കുന്ന അവസരങ്ങളിൽ കഴിഞ്ഞ 30 വർഷങ്ങളായി പാഠപുസ്തകങ്ങളിൽ ഉപയോഗിച്ചിട്ടില്ല എന്നതുകൂടി അവ നഷ്ടപ്പെട്ടുപോകുന്നതിന് ഒരു കാരണമാണ്. ഇന്ന് ജോത്സ്യന്മാർ മാത്രമാണ് ഈ പദങ്ങളുടെ സംരക്ഷകർ എന്നത് ദയനീയമായ ഒരു കാഴ്ചയാണ്.
[22/08, 6:52 pm] Hari Krishnan Work Shop Pattambi: ISS ഒരു കൃത്രിമ ബഹിരാകാശ വസ്തു എന്നു മനസ്സിലാക്കിയാൽ പോരെ ?
[22/08, 8:03 pm] Mithun gopi മലയാളം: വിജ്ഞാനശബ്ദാവലിയിൽ Astronomy യ്ക്ക് 'ഖഗോള വിജ്ഞാന'മെന്ന് ജ്യോതിശാസ്ത്രത്തോടൊപ്പം നൽകുന്നു. പദകോശത്തിലേക്കെത്തുമ്പോൾ ആ പദം ഒഴിവാക്കപ്പെടുന്നു. കാരണം ജനസ്വീകാര്യമായ പദമായി ജ്യോതിശാസ്ത്രം മാറുന്നു. Astronomical Unit ന്റെ കാര്യവും ഇങ്ങനെ തന്നെ. 'ഖഗോളീയ ഏകക'ത്തിൽ നിന്നും 'ഖഗോളീയ മാത്ര'യിൽ നിന്നും സൗരദൂരമായി മാറുന്നു.
[22/08, 8:05 pm] Mithun gopi മലയാളം: എനിക്കൊരു സംശയമുണ്ടായിരുന്നു. ഗ്രൂപ്പിൽ voice message അയയ്ക്കാമോ?
[22/08, 8:07 pm] Mithun gopi മലയാളം: ഇപ്പോൾ മീറ്റിങ്ങിലാണ്‌ ട്ടോ... അത് കഴിഞ്ഞ് ചോദിക്കാമെന്ന് കരുതുന്നു.
[22/08, 8:36 pm] Mithun gopi മലയാളം: ഇത് എന്റെ തന്നെ നിരീക്ഷണമാണ്. പക്ഷേ .. Astronomical Unit ന്റെ കാര്യത്തിൽ എന്റെ നിരീക്ഷണം തെറ്റായി പോയില്ലേന്ന് ഇപ്പൊ തോന്നുന്നു. 'സൗരദൂര' ത്തേക്കാൾ അർത്ഥം നൽകുന്നത് ഖഗോളീയ ഏകകം തന്നെയല്ലേ... എന്താണ് അഭിപ്രായമെന്ന് പറയാമോ?
[22/08, 8:41 pm] Dr N Shaji Physics: Astronomical unit എന്നതിന് ഖഗോളീയ ഏകകത്തേക്കാൾ നല്ലത് സൗരദൂരമാണ്. സൗരയൂഥത്തിനു പുറത്തേക്കുള്ള ദൂരം സൂചിപ്പിക്കാൻ അസ്ട്രോണമേഴ്സ് ഉപയോഗിക്കുന്നത് പാർസെക്ക്, കിലോ പാർസെക്ക്, മെഗാപാർസെക്ക് എന്നൊക്കെയാണ്. അസ്ട്രോ ഫിസിക്സ് പേപ്പറുകളിൽ ദൂരം സെന്റിമീറ്ററിൽ രേഖപ്പെടുത്തുക സാധാരണമാണ്.
[22/08, 8:44 pm] ജിജോ പി ഉലഹന്നാൻ: അതെ. പുസ്തകങ്ങളിൽ ഉപയോഗിക്കാത്ത ഒരു യൂണിറ്റ് ആണ് എയു.
[22/08, 8:49 pm] Mithun gopi മലയാളം: ആ ... പക്ഷേ സൗരദൂരത്തിൽ നിന്ന് നമുക്ക് സൂര്യനിനേക്കുള്ള ദൂരമാണ് എന്ന ഒരു തെറ്റിദ്ധാരണയുണ്ടാക്കുന്നുണ്ടോ .? യഥാർത്ഥത്തിൽ സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരത്തെ അടിസ്ഥാനമാക്കി നടത്തുന്ന ഒന്നായിട്ടല്ലേ AU മാറുന്നത്...? അപ്പോൾ സൗരദൂരം എന്നത് വിശദീകരണത്തിലും ഖഗോളീയ ഏകകം എന്നത് പദത്തിലും വരേങ്ങുന്ന ഒന്നായിരുന്നില്ലേ ...? തെറ്റാണെങ്കിൽ ക്ഷമിക്കണം കേട്ടോ ...🤭
[23/08, 9:01 am] Mithun gopi മലയാളം: തീരുമാനമെന്താണ്?
[23/08, 9:02 am] Mithun gopi മലയാളം: നമുക്ക് അടുത്ത പദങ്ങളിലേക്ക് കടക്കാനായോ ....?
[23/08, 11:55 am] Dr N Shaji Physics: Cell driven എന്ന പ്രയോഗത്തിന്റെ സന്ദർഭവും അർത്ഥവും എന്താണ് എന്ന് അറിയാത്തതിനാൽ അഭിപ്രായം പറയുന്നില്ല. വക്രതാ കേന്ദ്രം സ്വീകാര്യം. തെർമോമീറ്റർ എന്നത് ഒരു നല്ല മലയാള പദമാണ്.
[23/08, 12:20 pm] Hari Krishnan Work Shop Pattambi: 👍
[24/08, 8:20 am] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: ഊഷ്മമാപിനി ?
[25/08, 11:49 am] Mithun gopi മലയാളം: മതി എന്ന് തോന്നുന്നു. എനിക്ക് Central forces എന്ന പദത്തിലാണ് സംശയമുള്ളത്. എസ്.സി.ഇ.ആർ.ടിയും വിജ്ഞാന ശബ്ദാവലിയും 'കേന്ദ്രീയ ബലം' എന്ന് നൽകുമ്പോൾ ത്രിഭാഷാ പദകോശം 'ബല കേന്ദ്രം' എന്ന് എന്ന് നൽകുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ല. Central force ഉം Centre of force ഉം തമ്മിൽ വ്യത്യാസമുണ്ടോ ? എനിക്ക് അതിനെ പറ്റി അറിയില്ല.
[25/08, 12:04 pm] ജിജോ പി ഉലഹന്നാൻ: Central forces are a class of forces that satisfies certain conditions
[25/08, 5:24 pm] Hari Krishnan Work Shop Pattambi: "കേന്ദ്രീയ ബലം" ആണ് നല്ലത്.
[25/08, 5:32 pm] Gopalakrishman Physics: Centripetal force central force ഇവ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ സഹായിക്കുന്ന വാക്ക് വേണം....

രണ്ടു വസ്തുക്കളുടെ കേന്ദ്രങ്ങളെ യോജിപ്പിക്കുന്ന വരയിലൂടെ അനുഭവപ്പെടുന്ന ബലം എന്ന് തോന്നണം
[25/08, 5:33 pm] Gopalakrishman Physics: അഭികേന്ദ്ര ബലം, കേന്ദ്രിയ ബലം
[25/08, 9:02 pm] Mithun gopi മലയാളം: 👍
[25/08, 9:13 pm] Dr N Shaji Physics: central എന്നതിന് കേന്ദ്ര എന്നു പോരേ? കേന്ദ്രീയ എന്നു വേണോ? എനിക്കു കൺഫ്യൂഷനായി
[25/08, 9:20 pm] Hari Krishnan Work Shop Pattambi: കേന്ദ്രീയം എന്നൊരു വിശേഷണപദം മലയാളത്തിൽ ഉണ്ടോ ?
[26/08, 10:17 am] Mithun gopi മലയാളം: പൊതുവേ എല്ലാ പദങ്ങൾക്കും ഒരേ അഭിപ്രായം തന്നെയല്ലേ... അവ അർത്ഥം നൽകുന്നവയുമാണെന്ന് തോന്നുന്നു. വിജ്ഞാന ശബ്ദാവലിയും ത്രിഭാഷാ പദകോശവും നൽകിയ അപകേന്ദ്രണത്തെത്തേക്കാൾ നല്ല പദം എസ്.സി.ഇ.ആർ.ടി നൽകിയ അപകേന്ദ്രീകരണമെന്ന പദമാണെന്ന് തോന്നുന്നു. 'അഭി' , 'അപ' ഇത്യാദി പ്രത്യയങ്ങളും ഉപസർഗങ്ങളും എന്താണ് അർത്ഥം നൽകുന്നത് എന്ന സംശയമുണ്ടാക്കാനിടയുണ്ട്. ഇത് മറികടക്കാൻ പക്ഷേ കുറച്ച് പ്രയാസവുമാണ്. അ, നിർ, ഏക , ദ്വി, പ്രതി , വ്യതി, അപ, അഭി ,സം, ഉപ , ഉഭവ, പൂർവ്വ , തുടങ്ങുന്ന രൂപങ്ങൾ ചേർത്തുള്ള ധാരാളം പദങ്ങൾ നമുക്ക് സാങ്കേതിക പദമായുണ്ട്. ഇവയിൽ ചിലതിൽ നിന്നൊക്കെ അർത്ഥം ഗ്രഹിക്കാൻ കഴിയുന്നുണ്ടെങ്കിൽ കൂടി ചിലത് സങ്കീർണ്ണമാക്കുന്നുമുണ്ട്.
[26/08, 10:41 am] Hari Krishnan Work Shop Pattambi: അഭികേന്ദ്രം, അപകേന്ദ്രം, കേന്ദ്രീയ എന്നീ വാക്കുകളെപ്പറ്റി മലയാളം അധ്യാപകർ സംസാരിയ്ക്കണം എന്ന് നിർദ്ദേശിക്കുന്നു. കേന്ദ്രീയ വിദ്യാലയം എന്ന വാക്കും കേന്ദ്ര വിദ്യാലയം എന്ന വാക്കും തമ്മിൽ എന്താണ് വ്യത്യാസം ?
[26/08, 1:53 pm] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: Centralised cetre
[26/08, 9:49 pm] Dr N Shaji Physics: Centrifugation എന്നതിന് അപകേന്ദ്രീകരണം ശരിയാവില്ല

Centrifugal force എന്നതിന് അപകേന്ദ്ര ബലം okay
[27/08, 3:22 pm] Hari Krishnan Work Shop Pattambi: ഇന്നത്തെ
എല്ലാ മലയാള മൊഴിമാറ്റങ്ങളോടും യോജിക്കുന്നു.
[27/08, 3:33 pm] Mithun gopi മലയാളം: സിറാമിക് ആണോ സെറാമിക് ആണോ ?
[27/08, 3:47 pm] Hari Krishnan Work Shop Pattambi: ഏതെങ്കിലും ആധികാരികമായ ഓണ്ലൈൻ നിഘണ്ടു നോക്കിയാൽ ഉച്ചാരണം കിട്ടും.
[27/08, 4:12 pm] Dr N Shaji Physics: Ceramic എന്നതിന് കളിമണ്ണു കൊണ്ടുണ്ടാക്കിയ എന്നായാൽ മതിയാവില്ല. ഉദാ: ceramic supercoductors
[27/08, 4:20 pm] Hari Krishnan Work Shop Pattambi: സെറാമിക് എന്നതിന് എന്തു വിശദീകരണം നൽകും, സാർ ?
[27/08, 4:30 pm] +91 94465 15116: https://www.lexico.com/definition/ceramic
[27/08, 4:46 pm] Hari Krishnan Work Shop Pattambi: സെറാമിക് എന്നു തന്നെ മലയാളപദം ഉപയോഗിയ്ക്കുന്നതാവില്ലേ നല്ലത് ?
[27/08, 4:47 pm] Navaneeth Krishna: അതേ
[27/08, 4:47 pm] Navaneeth Krishna: സെറാമിക് എന്നോ സിറാമിക് എന്നോ ഉള്ളത് ഒന്നില്‍ ഉറപ്പിക്കണം.
[27/08, 7:26 pm] +91 94465 15116: "സിറാമിക്ക് " എന്നാണ് ഞാൻ കേൾക്കുന്നത്🙂
[27/08, 7:34 pm] Hari Krishnan Work Shop Pattambi: 🙂
[27/08, 7:35 pm] Hari Krishnan Work Shop Pattambi: ഞാൻ വീണ്ടും കേട്ടപ്പോൾ : ശരിയാണ്, സിറാമിക്.
[27/08, 7:35 pm] Mithun gopi മലയാളം: എനിക്കും സംശയമായി. ആദ്യം സെറാമികാണെന്നാ കരുതിയേ ... സിറാമിക് ആണ്
[27/08, 8:09 pm] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: https://dictionary.cambridge.org/pronunciation/english/ceramics
[27/08, 10:02 pm] Mithun gopi മലയാളം: UK ഉച്ചാരണം സെറാമിക് എന്നും US സിറാമിക് (സ് റാമിക് ) എന്നുമാണ് എന്നാണ് എനിക്ക് തോന്നിയത്. എന്തായാലും നമുക്ക് സെറാമിക് എന്ന് ഉറപ്പിക്കാം ...ല്ലേ ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.