മലയാള ഐക്യവേദി സംസ്ഥാന സമ്മേളനം സമാപിച്ചു
വയനാട് December 21, 2015 , by Reporter
കല്‍പറ്റ: രണ്ട് ദിവസമായി കല്‍പറ്റയില്‍ നടന്ന മലയാള ഐക്യവേദി സംസ്ഥാന സമ്മേളനം സമാപിച്ചു. മാതൃഭാഷക്ക് വേണിടയുള്ള സമരങ്ങള്‍ ഒരു ജനതയുടെ ആത്മ സ്വാതന്ത്ര്യത്തിന് വേýണ്ടിയുള്ള സമരങ്ങള്‍ കൂടിയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത നോവലിസ്റ്റ് കെ.പി. രാമനുണ്ണി പറഞ്ഞു. . മറ്റു സംസ്ഥാനങ്ങള്‍ തങ്ങളുടെ മാതൃഭാഷയിലേക്ക് മാറാന്‍ തുടങ്ങി. ഭരിക്കുന്ന ന്യൂനപക്ഷ ഉദ്യോഗസ്ഥര്‍ക്കു വേണ്ടിയാണ് മലയാള ബില്ലിനെ അസ്ഥികൂടമാക്കാന്‍ തുനിഞ്ഞത്. സ്‌നേഹത്തിന്റെയും നല്ല പെരുമാറ്റത്തിന്റെയും ഭാഷയാണ് മാതൃഭാഷ. ഭാഷക്ക് വേണ്ടിയുള്ള സമരം വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള സമരമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ്‌ഡോ. വി.പി. മാര്‍ക്കോസ് അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാലാ സംഘം ജില്ലാ പ്രസിഡന്റ് എം. ബാലഗോപാലന്‍, എഴുത്തുകാരി ഡോ. പി. ഗീത, സംസ്ഥാന ജന. സെക്രട്ടറി കെ.കെ. സുബൈര്‍ സ്വാഗതവും വിനോദ് പുല്ലഞ്ചേരി നന്ദിയും പറഞ്ഞു. സംസ്ഥാനതല കഥ, കവിതാ രചനാ മത്സരത്തില്‍ വിജയികളായ ദ്രുപത് ഗൗതം, നിയ ബിന്‍ജില, നീരജ എസ്.മഹേഷ്, രവീന രവീന്ദ്രന്‍, ഡിു ജോര്‍ജ്, വിഷ്ണുപ്രസാദ് എന്നിവര്‍ക്ക് കെ.പി. രാമനുണ്ണി പുരസ്‌കാരം നല്‍കി. ഭാഷാ മഞ്ജരി പുരസ്‌കാരം നേടി പി. അതുല്‍, മലയാള ബിരുദ റാങ്ക് ജേത്രി ജാനു രാജന്‍ എന്നിവരെ സമ്മേളനം അനുമോദിച്ചു. സെമിനാര്‍ പ്രഫ കല്‍പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം തലവന്‍ ഡോ. എം.വി. നാരായണന്‍, സുരേഷ് പുത്തന്‍പറമ്പില്‍, സി.ജെ. വിഷ്ണുമായ, എച്ച്. ഷിബില്‍ദാസ്, എന്‍.വി. രഞ്ജിത്ത്, ടി.പി. ഭുവനേശന്‍, പി സിരാമന്‍കുട്ടി, പി കെ ജയചന്ദ്രന്‍, എസ് ഷാജി,ഷാജി പുല്‍പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.