കല്പറ്റ: മലയാള ഐക്യവേദി ആറാം സംസ്ഥാന സമ്മേളനം ശനി, ഞായര്‍ ദിവസങ്ങളില്‍ കല്പറ്റയില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
വെള്ളിയാഴ്ച 4.30-ന് കല്പറ്റയില്‍ വിളംബര ജാഥ നടക്കും. ശനിയാഴ്ച 10 മണിക്ക് കല്പറ്റ ടൗണ്‍ഹാളില്‍ വിദ്യാര്‍ഥി മലയാളവേദി സമ്മേളനം ഡോ. എം.വി. നാരായണന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മലയാള ഭാഷയിലും സാഹിത്യത്തിലും മികച്ച വിജയം നേടിയവര്‍ക്കുള്ള സമ്മാനം വിതരണം ചെയ്യും. വിദ്യാര്‍ഥി മലയാളവേദി സംഘടനാ സമ്മേളനത്തില്‍ പി.എസ്. ശ്രീദേവി അധ്യക്ഷത വഹിക്കും. രണ്ടു മണിക്ക് എം. മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
4.30-ന് മാതൃഭാഷയും മനുഷ്യാവകാശവും എന്ന വിഷയത്തില്‍ സെമിനാര്‍! കല്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്യും. പി.കെ. ജയചന്ദ്രന്‍ അധ്യക്ഷത വഹിക്കും. ഒ.കെ. ജോണി മോഡറേറ്ററാകും. കെ.കെ. ബിജു, കെ.കെ. സുരേന്ദ്രന്‍, ഡോ. രമേശന്‍, എം.എം. ഗണേശന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഗോത്രഭാഷയില്‍ സുജിത ഉണ്ണികൃഷ്ണന്‍ കാവ്യാലാപനം നടത്തും. രാജന്‍ കെ. ആചാരി ആദിവാസി പാട്ടുകള്‍ അവതരിപ്പിക്കും.
ഞായറാഴ്ച 8.30-ന് കല്പറ്റ സഹ. ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടനാ സമ്മേളനം. ഡോ. വി.പി. മാര്‍ക്കോസ് അധ്യക്ഷത വഹിക്കും. 12.30-ന് പൊതുസമ്മേളനം ഡോ. സുനില്‍ പി. ഇളയിടം ഉദ്ഘാടനം ചെയ്യും. ഡോ. സോമന്‍ കടലൂര്‍ അധ്യക്ഷത വഹിക്കും. ഡോ. കെ.എം. അനില്‍ മുഖ്യപ്രഭാഷണം നടത്തും. കണ്‍വീനര്‍ പ്രൊഫ. പി.സി. രാമന്‍കുട്ടി, ഐക്യവേദി ജില്ലാ പ്രസിഡന്റ് പി.െക. ജയചന്ദ്രന്‍, സെക്രട്ടറി കെ. ഷാജി, ഐക്യ മലയാള സമിതി കണ്‍വീനര്‍ എം.വി. പ്രദീപ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
2015, ഡിസംബർ 21, തിങ്കളാഴ്‌ച
മലയാള ഐക്യവേദി സംസ്ഥാന സമ്മേളനം നാളെ കല്പറ്റയില്‍ തുടങ്ങും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.