കോഴിക്കോട്: മാതൃഭാഷയെ സംരക്ഷിക്കണമെന്ന സന്ദേശവുമായി മലയാള വിദ്യാര്‍ഥി വേദി നഗരത്തില്‍ നടത്തിയ പ്രചാരണപരിപാടി ശ്രദ്ധേയമായി. നഗരത്തിലെ കടകളുടെ ബോര്‍ഡുകള്‍ മലയാളത്തിലാക്കുക എന്ന നിര്‍ദേശം വിദ്യാര്‍ഥികള്‍ നഗരത്തിലെ കടകളിലെത്തി പങ്കുവെച്ചു. കോളേജ്, സ്‌കൂള്‍ വിദ്യാര്‍ഥികളും മലയാളം ഐക്യവേദി പ്രവര്‍ത്തകരും ചേര്‍ന്നാണ് കടകളിലും വീടുകളിലും മാതൃഭാഷാ സംരക്ഷണ സന്ദേശമെത്തിച്ചത്. നൂറുകുട്ടികളാണ് ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രചാരണം നടത്തിയത്. ഡിസംബര്‍ മൂന്ന്, നാല് തീയതികളില്‍ കോഴിക്കോട്ട് നടക്കുന്ന മലയാളം ഐക്യവേദി സമ്മേളനത്തോടനുബന്ധിച്ചാണ് പരിപാടി നടത്തിയത്.
മാതൃഭൂമി
01.12.2011
മാതൃഭൂമി
01.12.2011
മലയാളത്തെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ വിജയിക്കട്ടെ .കേരളത്തിലെ വിവിധ സ്ഥാപങ്ങളുടെ ബോര്‍ഡുകള്‍ ശ്രദ്ധിച്ചാല്‍ അവയെല്ലാം തന്നെ ഇംഗ്ലീഷ് ഭാഷയില്‍ മാത്രം എഴുതി വെച്ചിരിക്കുകയാണ് .ഇത്തരത്തില്‍ സര്‍ക്കാര്‍ ഓഫീസകള്‍,പൊതു മേഖല സ്ഥാപനങ്ങള്‍ , സര്‍വകാലശാലകള്‍ ,ആശുപത്രികള്‍ , കച്ചവട സ്ഥാപനങ്ങള്‍ ,നോട്ടീസ് ബോര്‍ഡുകള്‍ എന്നിവിടങ്ങളി ലെ ബോര്‍ഡുകള്‍ നിര്‍ബന്ധമായും മലയാളത്തിലേക്ക്
മറുപടിഇല്ലാതാക്കൂമാറ്റുന്നതിനു നിയമം കൊണ്ടുവരിക .കേരളത്തിലെ പല സ്ടലങ്ങളിലും ഇത്തരത്തില്‍ ഇംഗ്ലീഷ് മാത്രം ഉള്ള ധാരാളം ബോര്‍ഡുകള്‍ കാണാം .ഒരു മാറ്റം പ്രതിക്ഷിക്കുന്നു .