2011, ജൂൺ 8, ബുധനാഴ്‌ച

പേടിക്കേണ്ട, ഒന്നാം ഭാഷ നിങ്ങളെ രണ്ടാമതാക്കില്ല

ലേഖനം വായിക്കുന്നതിന് സ്ക്രിബ് ഡി ബാറില്‍ ആദ്യ ബട്ടന്‍ (വ്യൂ ഫുള്‍ സ്ക്രീന്‍ ) അമര്‍ത്തുക.

p.pavithran

2 അഭിപ്രായങ്ങൾ:

  1. പ്രാഥമിക തലത്തിലുള്ള പഠനം കുട്ടിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്‌. ഭാവിയിലേക്കുള്ള പഠനത്തിന്റെ അടിസ്‌ഥാനവും ഇതാണ്‌. കുട്ടിയുടെ ചിന്താശക്‌തി, ആശയ വിനിമയത്തിനുള്ള കഴിവ്‌ ഇവയൊക്കെ രൂപപ്പെടുന്നത്‌ ഈ പ്രായത്തിലായതിനാല്‍ ഭാഷയ്‌ക്കുള്ള പ്രാധാന്യം വില കുറച്ചു കാണാന്‍ കഴിയില്ല. ഇ അവസരത്തിൽ മാതൃ ഭാഷ പഠിക്കേണ്ടത് അത്യാവശ്യം തന്നെയാണ്.സമൂഹത്തിന്റെ പൊതു നന്മക്കു മാതൃ ഭാഷ അനിവാര്യമാണ് .ഇംഗ്ലീഷും മലയാളത്തില്‍ പഠിക്കുന്ന നാട്ടില്‍ അടിസ്ഥാന ശാസ്ത്ര വിഷയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ മാതൃഭാഷയില്‍ മനസ്സിലാക്കുന്നതാണ് ഉചിതം. ഇംഗ്ലീഷ് രണ്ടാംഭാഷ ആയി സ്വീകരിക്കാം..മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസ സമ്പ്രദായം മാത്രമേ സ്വന്തമായി അറിവ് നേടാന്‍ കുട്ടികളെ സഹായിക്കൂ. ലോകത്ത് ശാസ്ത്ര-സാങ്കേതിക- വിദ്യാഭ്യാസ- സാമൂഹിക രംഗങ്ങളിൽ കാതലായ സംഭാവനകൾ നൽകിയിട്ടുള്ള ഏതൊരു സമൂഹവും അത് കൈവരിച്ചിട്ടുള്ളത് അവരുടെ മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസം വഴിയാണെന്നത് വസ്തുതയാണ്.

    മറുപടിഇല്ലാതാക്കൂ
  2. ഇന്ത്യയുടെ ഭരണഘടന 29(1) ന്യൂനപക്ഷ വിഭാഗങ്ങളുടെ താൽപര്യങ്ങളുടെ സംരക്ഷണം.സ്വന്തമായി ഭാഷയോ ലിപിയോ സംസ്കാരമോ ഉള്ള ഇന്ത്യയിലെ ഏതൊരു വിഭാഗത്തിനോ അല്ലെങ്കിൽ അവരുടെ ഉപവിഭാഗങ്ങൾക്കോ അത് സംരക്ഷിക്കാനുള്ള അവകാശമുണ്ട്.ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അവരുടെ ഭാഷ,ലിപി,സംസ്കാരം സംരക്ഷിക്കാനുള്ള അവകാശമുണ്ട്. അത് ഭൂരി പക്ഷ വിഭാഗങ്ങൾ ക്കും ബാധകമാണ് .

    1956 ന് മുമ്പ് കേരളത്തില്‍ സ്ഥിരതാമസമാക്കിയ അന്യഭാഷ സംസാരിക്കുന്നവരെയാണ് ഭാഷാ ന്യൂനപക്ഷങ്ങള്‍ എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയത്.കൂടുതൽ അനന്തമായ സാധ്യതയാണ് ഭാഷാ ന്യൂനപക്ഷങ്ങൾ ക്ക് ലഭിക്കുന്നത്. ഒരു കുട്ടിക്ക് താൻ ജീവിക്കുന്ന സംസ്ഥാനത്തെ ഭാഷ കൂടി പഠിക്കുന്നതിനുള്ള സുവർണ്ണാവസരമാണ് ലഭിക്കുന്നത് . സ്കൂളുകളില്‍ ത്രിഭാഷാ പദ്ധതി നിര്‍ബന്ധമായും നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം. കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാലയങ്ങളിലും മാതൃഭാഷ പാഠ്യപദ്ധതിയുടെ ഭാഗമാക്കേണ്ടത്‌ അത്യാവശ്യമാണ്.ത്രിഭാഷാ പദ്ധതിപ്രകാരം സംസ്ഥാനങ്ങളില്‍ മാതൃഭാഷയും ഹിന്ദിയും ഇംഗ്ലീഷും പഠിക്കണമെന്നാണ്‌ നിയമം.
    malayalatthanima.blogspot.in

    മറുപടിഇല്ലാതാക്കൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.