Posted on: 01-Jun-2011 12:29 AM
തിരു: സ്കൂളുകളില്‍ മലയാളം നിര്‍ബന്ധിത ഒന്നാംഭാഷയാക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം അട്ടിമറിക്കുന്നതില്‍ ഒ എന്‍ വി കുറുപ്പും സുഗതകുമാരിയും ശക്തമായി പ്രതിഷേധിച്ചു. കേരളത്തിലെ കുട്ടികള്‍ ആദ്യം മലയാളിയാവുകയാണ് വേണ്ടതെന്ന് ഒ എന്‍ വി കുറുപ്പ് പ്രതികരിച്ചു. ആദ്യം മലയാളം പഠിക്കണം. എന്നിട്ടുമതി മറ്റു ഭാഷകള്‍ പഠിക്കാന്‍ . മലയാളത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചിലര്‍ രംഗത്തുണ്ട്. അതേക്കുറിച്ച് ഇപ്പോള്‍ പറയുന്നില്ലെന്നും ഒ എന്‍ വി പറഞ്ഞു. സുകുമാര്‍ അഴീക്കോടിനെയും ഒ എന്‍ വിയെയും തന്നെയും സെക്രട്ടറിയറ്റ് നടയില്‍ സത്യഗ്രഹമിരുത്താന്‍ ഇടയാക്കരുതെന്ന് സുഗതകുമാരി പ്രതികരിച്ചു. വിദ്യാഭ്യാസമന്ത്രിയെ കയറൂരിവിടരുതെന്ന് പുതുശ്ശേരി രാമചന്ദ്രന്‍ പറഞ്ഞു. മലയാളം നിര്‍ബന്ധിത ഒന്നാംഭാഷയാക്കുകതന്നെ വേണം. മുഖ്യമന്ത്രി ഇതിനു കാവലാളായി നില്‍ക്കണമെന്നും പുതുശ്ശേരി രാമചന്ദ്രന്‍ അഭ്യര്‍ഥിച്ചു.
മലയാളം അറിയാത്ത തലമുറ വരാതിരിക്കാന്‍ നമ്മള്‍ ശക്തമായി പ്രതികരിക്കുക.
മറുപടിഇല്ലാതാക്കൂമലയാളം ഒന്നാം ഭാഷയാക്കുക. Join & raise your voice
https://www.facebook.com/Malayalam.1st.Language