2020, ഓഗസ്റ്റ് 16, ഞായറാഴ്‌ച

മലയാള സാങ്കേതിക പദകോശം - ഭൗതികശാസ്ത്രം ചർച്ച 16


[01/08, 7:58 am] Dr N Shaji Physics: Betelgeuse (തിരുവാതിര), biconcave lens, biconvex lens എന്നിവ കൂടി ഉൾപ്പെടുത്തിയാൽ നന്നാകും. Bicolour LED, bidirectional current എന്നിവക്ക് അത്രക്ക് പ്രസക്തിയില്ല.
[01/08, 8:10 am] Dr N Shaji Physics: Beta decay പരിഭാഷപ്പെടുത്തുമ്പോൾ alpha decay എന്നതിൻ്റെ പരിഭാഷ നോക്കുക.
[01/08, 9:12 am] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: Decay nammal ivide charcha cheythirunnu
[02/08, 10:23 am] Dr N Shaji Physics: SCERT യുടെ ഹയർ സെക്കൻഡറി പുസ്തകത്തിൽ കോൺവെക്സ് ലെൻസ്, കോൺകേവ് ലെൻസ് എന്നൊക്കെയാണ് ഉപയോഗിച്ചിരിക്കുന്നത്. അതുമായി യോജിച്ചു പോകണമെങ്കിൽ ബൈകോൺകേവ്, ബൈകോൺവെക്സ് എന്നീ പദങ്ങളാണ് സ്വീകാര്യം.
[02/08, 10:29 am] ജിജോ പി ഉലഹന്നാൻ: This biomass is not exactly  a word representing mass of something bio
[02/08, 10:29 am] ജിജോ പി ഉലഹന്നാൻ: It has different meanings also
[02/08, 10:40 am] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: ഹയർസെക്കൻഡറി ആദ്യഘട്ട ട്രാൻസ്ലേഷൻ സമയത്ത് ഫിസിക്സ് കെമിസ്ട്രി വിഷയങ്ങളിൽ മലയാളപദങ്ങൾ അധികം കൊണ്ടുവരാൻ താൽപര്യപ്പെടാത്ത കുറെ പേർ ഉണ്ടായിരുന്നു

[02/08, 11:15 am] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: ഒരു തലത്തിൽ നിന്ന് ഉയർന്നിരിക്കുന്നത് ഉത്തലം എന്നും താഴ്ന് ഇരിക്കുന്നത് അവതലം എന്നും ഉപയോഗിക്കാൻ കഴിയുമെങ്കിൽ അതുതന്നെയാണ് നല്ലത്.

എട്ടാം ക്ലാസ്സിലും മറ്റും എന്താണ് ഉപയോഗിച്ചിട്ടുള്ളത്
[02/08, 11:15 am] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: Bipedal  bicicle binary ninocular biconvex binomial binary   ഇതിലെ എല്ലാ bi ക്കും കൂടെ ഒരു പൊതു പദം കിട്ടുമോ? ആവശ്യമില്ലാത്തിടത്ത് കളയുകയും ചെയ്യാം ഉദ: സൈക്കിൾ

ദ്വി =duo

എന്ന രീതിയിൽ നല്ലതാണ്
dual sim
 പക്ഷേ Bi ക്ക്?
[03/08, 8:02 am] Dr N Shaji Physics: Black hole എന്നതിന് തമോദ്വാരം പ്രചാരത്തിലുള്ള വാക്കാണ്, പരിഗണിക്കണം. Black body, black body radiation എന്നീ വാക്കുകൾ വിട്ടുപോകരുത്.
[03/08, 8:03 am] Ubashu Physics: തമോഗർത്തം alle
[03/08, 8:03 am] Ubashu Physics: Bttr?
[03/08, 8:05 am] Ubashu Physics: Bipolar ഇരട്ട ദ്രുവീയം നന്നാവുമോ
[03/08, 8:25 am] V Baburaj Ikya Convener: ആധുനിക കാലത്ത് എങ്ങനെയാണ് ഒരു ഭാഷ ശക്തി പ്രാപിക്കുന്നതെന്ന് നോക്കുക. പുതിയലോകത്തിന്റെ ഭാഷ എത്ര ഭംഗിയായാണ് തമിഴ് മൊഴി സ്വാംശീകരിച്ചു വരുന്നത്.മലേഷ്യയിൽ നടന്ന തമിഴ് സമ്മേളനത്തിൽ മൊഴിമാറ്റം ചെയ്യപ്പെട്ട പുതിയ പദാവലി നോക്കൂ

1. WhatsApp      -      புலனம் -      പുലനം

2. youtube          -      வலையொளி   - വലൈയൊളി

3. Instagram      -      படவரி   - പടവരി

4. WeChat          -        அளாவி - അളാവി

5.Messanger    -        பற்றியம் -    പറ്റ്റിയം

6.Twtter              -        கீச்சகம் -   കീച്ചകം

7.Telegram        -        தொலைவரி - തൊലൈവരി

8. skype            -          காயலை - കായലെ

9.Bluetooth      -          ஊடலை  - ഊടലൈ

10.WiFi            -          அருகலை  -അരുകലൈ

11.Hotspot        -          பகிரலை - പകിരലൈ

12.Broadband  -        ஆலலை - ആലലൈ

13.Online          -        இயங்கலை - .ഇയങ്കലൈ

14.Offline            -        முடக்கலை - മുടക്കലൈ

15.Thumbdrive  -        விரலி - വിരലി

16.Hard disk      -        வன்தட்டு - വൻതട്ടു

17.GPS                -        தடங்காட்டி - തടങ്കാട്ടി

18.cctv                -        மறைகாணி - മറൈകാണി

19.OCR              -        எழுத்துணரி - എഴുത്തുണരി

20 LED              -     ஒளிர்விமுனை -ഒളിർവിമുനൈ

21.3D                  -        முத்திரட்சி - മുത്തിരട്ചി

22.2D                -        இருதிரட்சி - ഇരുതിരട്ചി

23.Projector      -        ஒளிவீச்சி - ഒളിവീച്ചി

24.printer          -        அச்சுப்பொறி - അച്ചുപ്പൊറി

25.scanner        -        வருடி - വരുടി

26.smart phone  -      திறன்பேசி - തിറൺ പേശി

27.Simcard          -      செறிவட்டை - സെറിവട്ടൈ

28.Charger          -        மின்னூக்கி - മിന്നൂക്കി

29.Digital            -        எண்மின் - എൺമിൻ

30.Cyber            -          மின்வெளி - മിൻവെളി

31.Router          -        திசைவி - ദിസൈവി

32.Selfie            -        தம் படம் - சுயஉரு - சுயப்பு
                                     തം പടം - സുയഉരു- സുയപ്പു
33 Thumbnail              சிறுபடம் - സിറുപടം

34.Meme          -        போன்மி - പോൻമി

35.Print Screen -    திரைப் பிடிப்பு - തിരൈ പിടിപ്പു

36.Inkjet            -          மைவீச்சு - മൈവീച്ചു

37.Laser            -          சீரொளி - സീരൊളി
[03/08, 8:30 am] Dr N Shaji Physics: രണ്ടും ആകാം; തമോഗർത്തവും തമോദ്വാരവും.
[03/08, 9:02 am] Vijayakumar Physics: 👍
[03/08, 9:59 am] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: ഇരുധ്രുവ എന്നു മതി നാമ വിശേഷണമായി ചേർക്കാൻ
[03/08, 10:01 am] Ubashu Physics: Irudruveeyam enn parayumbol rand ennulla meaning alle varunnullu,  iratta alle kurachukooode meaning sujjestive?
[03/08, 10:02 am] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: മലയാളം വാക്കുകൾ എപ്പോഴും വലിച്ചു നീട്ടി വലുതാക്കിയ പോലെ -
[03/08, 10:03 am] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: ഇത്തരം ചെറിയ വാക്കുകൾ നമുക്കില്ല - അല്ലെങ്കിൽ നമുക്കിഷ്ടമല്ല
[03/08, 10:05 am] Ubashu Physics: Ath kurachukoode bhashaparamaya savisheshatha aanenn thonnunnu,  for example chinees words contqin more meaning in less space but languages like spanish are so much less informationally dense
[03/08, 10:33 am] Hari Krishnan Work Shop Pattambi: ഒബാഷോ പറഞ്ഞതുപോലെ, തമിഴും മലയാളവും തമ്മിൽ ഭാഷാപരമായുള്ള വ്യത്യാസം നമ്മൾ പരിഗണിക്കണം. ഒരു ചെറിയ കുറിപ്പ് ഭാഷാധ്യാപകരോ ഗവേഷകരോ ഈ കാര്യത്തെക്കുറിച്ച് ഇവിടെ പങ്കുവെക്കുന്നത് നന്ന്. എപ്പോഴും തമിഴിലെ ഉദാഹരണങ്ങൾ നോക്കിയിരിക്കുന്നത് പ്രയോജനം ചെയ്യണമെന്നില്ല.
[03/08, 2:27 pm] CM Muraleedharan: ഒരു സംശയം
തമിഴിൽ നിത്യവ്യവഹാരത്തിൽ ഇത്തരം പദങ്ങളാണോ ഉപയോഗിക്കുന്നത്? അതോ വാട്സ് ആപ്പ് എന്നും മൗസ് എന്നുമൊക്കെ ഉപയോഗിക്കുമോ?
[03/08, 5:41 pm] Hari Krishnan Work Shop Pattambi: No. Most of them are not used in day to day life.. For academic purpose, it is good
[03/08, 5:42 pm] Hari Krishnan Work Shop Pattambi: തമിഴ് നാട്ടിലെ ഒരു അധ്യാപക സുഹൃത്ത്. വൈജ്ഞാനിക രചനകളിൽ ഈ തമിഴ് പദങ്ങൾ ഉപയോഗിക്കാറുണ്ട് എന്ന് അദ്ദേഹം.
[03/08, 5:44 pm] Hari Krishnan Work Shop Pattambi: തമിഴിലെ വൈജ്ഞാനിക രചനകൾ വ്യാപകമായി വായിക്കപ്പെടാൻ നിത്യോപയോഗത്തിൽ ഉള്ളവയ്ക്കു പകരം ഈ തമിഴ് പദങ്ങൾ ഉപയോഗിക്കുന്നത് ഗുണം ചെയ്യുമോ എന്ന് എനിയ്ക്കു സംശയം.
[03/08, 6:17 pm] Dr N Shaji Physics: ഞാൻ എൻ്റെ കൈയിലുള്ള 'തുളിരി' ൻ്റെ കോപ്പിയെടുത്തു നോക്കി. (തുളിർ തമിഴിലെ യുറീക്കയാണ്).
Retina - വിഴിത്തിരൈ
Convex lens - കുവി ലെൻസ്
Concave lens - കുഴി ലെൻസ്
Myopia - കിട്ടപ്പാർവൈ
Hyperopia - ഏട്ടപ്പാർവൈ
Laptop - മടിക്കണിനി
Mobile - കൈ പേശി
[03/08, 6:21 pm] Gopalakrishman Physics: പരിഷദ് ആണോ തമിഴ് നാട്ടിലും പുസ്തകം പ്രസിദ്ധീകരിക്കുന്നത്?
[03/08, 9:19 pm] Dr N Shaji Physics: അല്ല. തമിഴ്നാട് സയൻസ് ഫോറം + പോണ്ടിച്ചേരി സയൻസ് ഫോറം. തമിഴിൽ സയൻസ് ഫോറം എന്നതിന് അറിവിയൽ ഇയക്കം എന്നു പറയുന്നു. പരിഷത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് തുടങ്ങിയത്.
[04/08, 7:24 am] Dr N Shaji Physics: ഫിറ്റാമോ?; ഓ എപ്പഴേ ഫിറ്റി…

ശാസ്ത്രസാങ്കേതിക പദങ്ങള്‍ മലയാളത്തിലേക്ക് കൊണ്ടുവരേണ്ടതിനെക്കുറിച്ചുള്ള അമ്പത് വർഷം മുമ്പുള്ള ചർച്ച


സിഎം.മുരളീധരൻ എഴുതുന്നു.
https://luca.co.in/science-and-technology-in-malayalam/

ലൂക്ക
ശാസ്ത്രത്തിന്റെ ജനപക്ഷവായന
[04/08, 8:43 am] Dr N Shaji Physics: blurred എന്നതു് ഒരു സാദാ ഇംഗ്ലീഷ് വാക്കാണ്. സാങ്കേതിക പദമായി കണക്കാക്കേണ്ടതില്ല. സ്പഷ്ടം എന്നത് തെറ്റായ പരിഭാഷയാണ്.

boiling point എന്നു മതി. of water എന്നു ചേർക്കേണ്ട. തിളനില നല്ല വാക്കാണ്.

bond എന്നതിന് ബന്ധനം ആകാം (in the context of chemical bond)
[04/08, 9:04 am] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: Melting point evaporation point boiling point എന്നിവയുടെ വാക്കുകൾ ഒരുമിച്ച് ആലോചിക്കാം.
[04/08, 9:07 am] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: Blurred വിജ്ഞാന ശബ്ദാവലിയിൽ അസ്പഷ്ടം എന്നായിരിക്കും
[04/08, 9:07 am] Hari Krishnan Work Shop Pattambi: അസ്പഷ്ടം എന്നാവും ഉദ്ദേശിച്ചത്.
[04/08, 9:09 am] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: ക്വഥനാങ്കം എന്നൊക്കെ പണ്ട് പഠിച്ചത് ഓർമ്മ വരുന്നു -😃😃

എന്നാലും വേണ്ട തിളനില അത് മതി
[04/08, 9:15 am] Dr N Shaji Physics: melting point = ഉരുകൽ നില, ദ്രവണാങ്കം

evaporation point എന്ന ഒരു point ഇല്ലല്ലോ? evaporation - ബാഷ്പീകരണം, ആവിയാകൽ
[04/08, 9:15 am] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: Ok
[04/08, 9:23 am] Hari Krishnan Work Shop Pattambi: ദ്രവണനില എന്നുമാകാം.
[04/08, 9:24 am] Hari Krishnan Work Shop Pattambi: ഉരുകൽ നിലയേക്കാൾ ഒരു മുറുക്കം കൂടും.
[04/08, 10:32 am] CM Muraleedharan: നിലയും point ഉം തമ്മിൽ വ്യത്യാസമില്ലേ?
നില ഒരവസ്ഥയല്ലേ
[04/08, 11:21 am] Hari Krishnan Work Shop Pattambi: നില എന്നാൽ level എന്ന രീതിയിൽ ആണ് ഇവിടെ വരുന്നത്. Water level = ജലനിരപ്പ് = ജലത്തിന്റെ നില. തെർമോമീറ്ററിലെ ഓരോ level/ നിരപ്പ്/ നില ആണ് ദ്രവണനിലയും തിളനിലയും. Point എന്ന വാക്ക് ഇവിടെ ഈ അർത്ഥത്തിൽത്തന്നെയാണ് ഉപയോഗിക്കുന്നത്.

മറ്റൊന്ന്, ഒരു വസ്തുവിന്റെ ഊഷ്മാവ് അതിന്റെ ഒരു അവസ്ഥയെ (state) കുറിയ്ക്കുന്ന അളവുകളിൽ ഒന്നാണ് പല അവസരങ്ങളിലും. ആ നിലയ്ക്കും, തിളനില എന്ന പദം ദ്രാവകം തിളയ്ക്കുന്ന അവസ്ഥയെ കുറിയ്ക്കുന്നു എന്നു പറയാം. Boiling point -ലെ point എന്ന ഭാഗം "നില" എന്നുതന്നെയാണ് മൊഴിമാറ്റേണ്ടത് എന്നാണ് എന്റെ അഭിപ്രായം.
[05/08, 5:53 pm] Dr N Shaji Physics: എല്ലാം ഓക്കേ
[06/08, 8:14 am] Navaneeth Krishna: വൈദ്യുതപ്പാച്ചില്‍ ഉണ്ടാവാനുള്ള ഉയര്‍ന്ന വോള്‍ട്ടതയല്ലേ. ബ്രേക്ക്ഡൗണ്‍ പലയിടത്തും ഉപയോഗിക്കുന്നുണ്ടല്ലോ. അതിന് ഒരു പൊതുവാക്ക് ആവും നല്ലത്.
അവലാഞ്ചേ ബ്രേക്ക്ഡൗണ്‍ ചര്‍ച്ച നോക്കുമല്ലോ.
[07/08, 8:31 pm] Mithun gopi മലയാളം: Buoyancy എന്ന പദത്തിന് എസ്.സി.ഇ. ആർ ടി നൽകുന്നത് പ്ലവക്ഷമത എന്നാണല്ലേ... നമ്മൾ പ്ലവനം എന്നല്ലേ പഠിച്ചിട്ടുള്ളത്.?
[07/08, 8:32 pm] Navaneeth Krishna: ബൾക്ക് മോഡുലസ് തന്നെ മതിയാവും എന്നു തോന്നുന്നു.
[07/08, 8:38 pm] Mithun gopi മലയാളം: ഞാൻ floatation എന്ന പദത്തിനും പ്ലവനം എന്നു തന്നെ നൽകി കണ്ടിട്ടുണ്ട്. floatation തന്നെയല്ലേ buoyancy . കപ്പൽ മുങ്ങിക്കിടക്കുന്ന തൊക്കെ ഈ തത്വത്തെ ആധാരമാക്കിയിട്ടല്ലേ ... പറയാറുള്ളത്.
[07/08, 9:20 pm] Pavithran Mash Wts App Number: മിഥുൻ ഗോപി സമർപ്പിച്ചിരുന്ന എം.എ പ്രബന്ധം ആയിരുന്നു വിജ്ഞാന ശബ്ദാവലിയെ മുൻ നിർത്തി ഭൗതിക ശാസ്ത്ര പദകോശ താരതമ്യം. അതിന്റെ നാളത്തെ അവതരണം കാലാവസ്ഥ പ്രശ്നം കാരണം മാറ്റി വെക്കുന്നു. നമ്മുടെ ചർച്ചക്ക് സഹായകമാണെന്നു കൂടി കരുതിയാണ് അത് വെബിനാറായി അവതരിപ്പിക്കാൻ തീരുമാനിച്ചത്.
[07/08, 9:24 pm] ജിജോ പി ഉലഹന്നാൻ: Flotation is the action of floating in a liquid or fluid
[07/08, 9:24 pm] ജിജോ പി ഉലഹന്നാൻ: Buoyancy is a force
[07/08, 9:25 pm] Navaneeth Krishna: Buoyant force ന് എന്തെഴുതും
[07/08, 9:25 pm] ജിജോ പി ഉലഹന്നാൻ: ഒന്ന് രണ്ട് ദിവസം നമുക്ക് ചർച്ച നിർത്തി വയ്ക്കാം എന്ന തൊന്നുന്നു
[07/08, 9:25 pm] ജിജോ പി ഉലഹന്നാൻ: എനിക്ക് മൂന്ന് ദിവസം പവർ ഇല്ലായിരുന്നു
[07/08, 9:26 pm] ജിജോ പി ഉലഹന്നാൻ: സ്‌കൂളിൽ പഠിച്ച മലയാളം വാക്ക് ഓർക്കുന്നില്ല
[07/08, 9:27 pm] ജിജോ പി ഉലഹന്നാൻ: ബോയൻസി അല്ലെങ്കിൽ upthrust ഇതാണ്
[07/08, 9:30 pm] Navaneeth Krishna: പ്രത്യേകം തിരിച്ചെഴുതണോ അപ്പോൾ?
[07/08, 9:37 pm] ജിജോ പി ഉലഹന്നാൻ: One causes the other എന്ന അർത്ഥത്തിൽ പിരിച്ചെഴുതാറുണ്ട്
[07/08, 9:38 pm] ജിജോ പി ഉലഹന്നാൻ: ഫലത്തിൽ രണ്ടും ഒന്നല്ലേ എന്നാണ് എന്റെ സംശയം
[07/08, 10:20 pm] Hari Krishnan Work Shop Pattambi: നാളെയും കൂടി ഇതേ പദങ്ങൾ ചർച്ച ചെയ്താലോ ? ഇന്ന് സമയം കിട്ടിയില്ല.
[07/08, 10:46 pm] Navaneeth Krishna: അപ്പോള്‍ രണ്ടിനും ഒരേ വാക്ക് മതി മലയാളത്തില്‍
[08/08, 8:53 am] Hari Krishnan Work Shop Pattambi: Bulk Modulus = വ്യാപ്ത ഇലാസ്തികതാ സംഖ്യ

ഇതോടൊപ്പം Rigidity Modulus, Young's Modulus എന്നിവയ്ക്ക് ഏതു പദങ്ങൾ ആണ് ഈ മൂന്ന് പദാവലികളിലും ഉള്ളത് എന്നുകൂടി പരിശോധിക്കണം.

Rigidity Modulus = രൂപ ഇലാസ്തികതാ സംഖ്യ

Thomas Young -ന്റെ പേരിൽ ആണ്
Young's Modulus.

Young's Modulus = യംങ് ഇലാസ്തികതാ സംഖ്യ / ദൈർഘ്യ ഇലാസ്തികതാ സംഖ്യ

(ഈ രണ്ടാമത്തെ പദം ആശയ വ്യക്തതയ്ക്ക് നന്ന്.)
[08/08, 9:00 am] Hari Krishnan Work Shop Pattambi: Buoyancy = Buoyant Force = ലംബ ദ്രവബലം

Fluid = ദ്രവം = ദ്രാവകമോ വാതകമോ
[08/08, 9:04 am] Navaneeth Krishna: വാതകവും ഫ്ലൂയിഡ് ആണ്. ദ്രവം ഉപയോഗിക്കാം.
[08/08, 9:07 am] Hari Krishnan Work Shop Pattambi: Break down = ബ്രെയ്ക് ഡൗണ് / വൈദ്യുത ബ്രെയ്ക് ഡൗണ്

Break down voltage = ബ്രെയ്ക് ഡൗണ് വോൾട്ടത

Break over voltage എന്താണെന്ന് എനിയ്ക്കറിയില്ല, അതുകൊണ്ട് അതിന്റെ മലയാളപദം ശരിയാണോ എന്നു വ്യക്തമല്ല. ആരെങ്കിലും ഒന്ന് വിശദീകരിക്കാമോ ?
[08/08, 9:10 am] Hari Krishnan Work Shop Pattambi: Brewster's Angle = ബ്രൂസ്റ്റർ കൊണ്

Broad spectrum = വിസ്തൃത സ്പെക്ട്രം

(Spectrum എന്നതിന് "സ്പെക്ട്രം" എന്നുപയോഗിക്കുന്നതാണ് നല്ലതെന്ന് മുൻപ് ഞാൻ നിർദ്ദേശിച്ചിരുന്നു.)
[08/08, 9:14 am] Hari Krishnan Work Shop Pattambi: Rectifier ന് ഏകദിശാകാരി എന്ന പദം ഇപ്പോൾ ഉപയോഗിക്കുന്നുണ്ടോ ? ഉണ്ടെങ്കിൽ Bridge Rectifier = ബ്രിഡ്ജ് ഏകദിശാകാരി എന്നു മതിയാകും.

ഇതോടൊപ്പം, Half wave rectifier = അർധ തരംഗ ഏകദിശാകാരി, Full wave rectifier = പൂർണ്ണ തരംഗ ഏകദിശാകാരി എന്നീ പദങ്ങളും പരിഗണിക്കാം.
[09/08, 10:28 am] Dr N Shaji Physics: SCERT യുടെ +2 ഫിസിക്സ് പുസ്തകത്തിൽ റെക്ടിഫയർ എന്നാണ് കൊടുത്തിരിക്കുന്നതു്. ഇലക്ട്രോണിക്സ് രംഗത്തുള്ള മലയാളികൾ ആരും ഏകദിശാകാരി എന്നു പറയുന്നതു് കേട്ടിട്ടില്ല.
[09/08, 10:36 am] Hari Krishnan Work Shop Pattambi: അപ്പോൾ ബ്രിഡ്ജ് റെക്റ്റിഫയർ, അർധ തരംഗ റെക്റ്റിഫയർ, പൂർണ്ണ തരംഗ റെക്റ്റിഫയർ എന്നീ പേരുകൾ മതി.
[10/08, 8:43 am] അശ്വനി എ. പി: നാളെ മുതൽ വീണ്ടും പദ ചർച്ച ആരംഭിക്കാം എന്ന് കരുതുന്നു.
[10/08, 8:43 am] അശ്വനി എ. പി: എന്താണ് അഭിപ്രായം
[10/08, 8:44 am] അശ്വനി എ. പി: നെറ്റ് വർക്ക് പ്രശ്നങ്ങൾ കാരണം കഴിഞ്ഞ രണ്ട് പദങ്ങൾ പങ്കുവച്ചിരുന്നില്ല
[10/08, 8:52 am] Dr N Shaji Physics: ഞാൻ ചില സംശയങ്ങൾ ചോദിച്ചോട്ടെ.
1. ഇതു് എത്ര ദിവസം കൊണ്ട് തീർക്കാനാണ് പരിപാടി. എത്ര വാക്കുകൾ പരിഗണിക്കുന്നു.
2. ഇതു് ആരെങ്കിലും ആവശ്യപ്പെട്ടതനുസരിച്ച് ചെയ്യുന്നതാണോ?
3. ഇതു ഉപയോഗിക്കുമെന്ന് SCERT, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി ആരെങ്കിലും വാഗ്ദാനം ചെയ്തിട്ടുണ്ടോ?
4. ഇതിനു സമാന്തരമായി ഗണിതം, ജീവ ശാസ്ത്രം, സാമൂഹ്യ ശാസ്ത്രങ്ങൾ എന്നീ വിഷയങ്ങൾ വേറെ ഏതെങ്കിലും കൂട്ടായ്മകൾ വഴി ചർച്ച ചെയ്യപ്പെടുന്നുണ്ടോ?
[10/08, 9:03 am] Pavithran Mash Wts App Number: ഇത് ആരും ആവശ്യപ്പെട്ടതനുസരിച്ച് ചെയ്യുന്നതല്ല. ഇത് ഉപയോഗിക്കുമെന്ന് ആരും വാഗ്ദാനം തന്നിട്ടില്ല. മറ്റു വിഷയങ്ങളിൽ സമാന ചർച്ചയ്ക്ക് ശ്രമിക്കുന്നുണ്ടു്. നിയമ ശബ്ദാവലി മറ്റൊരു ഗ്രൂപ്പ് ചർച്ച ചെയ്യുന്നുണ്ട് - കോടതി ഭാഷ സംബന്ധിച്ച്. രസതന്ത്രത്തിനുള്ള ഒരു ഗ്രൂപ്പ് തയ്യാറായി വരുന്നു. എത്ര ദിവസം എന്ന് മുൻകൂട്ടി ആലോചിച്ച് ഉറപ്പിച്ചില്ല. പ്ലസ് റ്റു പാഠപുസ്തകങ്ങൾ മലയാളത്തിൽ കൂടി വേണമെന്ന് മലയാള ഐക്യവേദി / ഐക്യ മലയാള പ്രസ്ഥാനം നേരത്തെ ആവശ്യപ്പെട്ടിരുന്നു. പുസ്തകം വന്നപ്പോൾ അതിലെ സാങ്കേതിക പദങ്ങളെ കുറിച്ച് വ്യാപകമായ വിമർശനമുണ്ടായി. ആ സാഹചര്യത്തിൽ ഒരു ബദൽ സമർപ്പിക്കാനാവുമോ എന്നാണ് നോക്കുന്നത്.
[10/08, 10:46 am] Dr N Shaji Physics: വിശദീകരണത്തിനു നന്ദി.
[11/08, 9:26 am] Dr N Shaji Physics: SCERT യുടെ പ്ലസ് 2 പാഠപുസ്തക നിർമിതിയിൽ വ്യാപകമായ വിമർശനം ഉണ്ടായിട്ടുണ്ടെങ്കിൽ പ്രതിസ്ഥാനത്ത് നിൽകേണ്ടവരിൽ ഞാനും പെടും. ഫിസിക്സ് പുസ്തകങ്ങളുടെ കാര്യത്തിൽ എനിക്കും ഒരു ചെറിയ റോൾ ഉണ്ടായിരുന്നു. അത് കൊണ്ട് എന്തു തെറ്റാണ് അതിൽ സംഭവിച്ചത് എന്നറിയണമെന്നുണ്ട്.

പരിഭാഷയുടെ കാര്യത്തിൽ പിന്തുടർന്ന യുക്തി ഇതായിരുന്നു:
1. താഴ്ന്ന ക്ലാസുകളിൽ ഉപയോഗിച്ചു വരുന്ന മലയാളം വാക്കുകൾ എല്ലാം അതേപടി ഉപയോഗിക്കുക.
2. ഒന്നിലധികം മലയാളം വാക്കുകൾ ലഭ്യമാണെങ്കിൽ അതിൽ ലളിതമായ, പരിചിതമായ പദങ്ങൾ ഉപയോഗിക്കുക. ഉദാ: താപനില ( ഊഷ്മാവ്), തിളനില (ക്വഥനാങ്കം).
3. പ്ലസ് 2 ക്ലാസുകളിലേക്കായി പുതിയ വാക്കുകൾ വേണ്ടിടത്ത് ശാസ്ത്രം എഴുതുന്നവർ ഉപയോഗിച്ചു വരുന്ന മലയാളം വാക്കുകൾ ലഭ്യമായതു് ഉപയോഗിക്കുക. ഉദാ: തമോദ്വാരം ( black hole), അതിചാലകത (super conductivity).
4. മലയാളം വാക്കുകൾ ലഭ്യമല്ലാത്തിടങ്ങളിൽ ഇംഗ്ലീഷ് ഉപയോഗിക്കുക. ഉദാ:  ട്രാൻസിസ്റ്റർ, ലേസർ, ആംപ്ലിഫയർ, സ്പെക്ട്രോ മീറ്റർ.

ഇതൊക്കെ ശരിയായ രീതികളായിരുന്നുവെന്നാണ് ഞാൻ കരുതുന്നത്. ഇതിൽ  യോജിപ്പില്ലെങ്കിൽ പറയുക. 🏃🏽‍♂️🏃🏽‍♂️🏃🏽‍♂️
[11/08, 9:28 am] Gopalakrishman Physics: ഇംഗ്ലീഷിനെ നേരിട്ട് മലയാളത്തിൽ ആക്കിയത് കൊണ്ട് മലയാളം വായിക്കുന്ന ഒരു സുഖം കിട്ടുന്നില്ല......
[11/08, 9:29 am] ജിജോ പി ഉലഹന്നാൻ: ഞാനും ഉണ്ടായിരുന്നു ഇതിൽ. ആദ്യകാലത്തെ ഡ്രാഫ്റ്റിൽ നിന്നും പ്രസിദ്ധീകരിക്കപ്പെട്ടതിൽ വലിയ ംമാറ്റം വന്നതായും, വായിക്കുന്നവർക്ക് വലിയ പ്രശ്നം തോന്നിയില്ല എന്നും അനുഭവപ്പെട്ടിരുന്നു. ംമാറ്റങ്ങൾ ഇനിയും പുതുക്കുമ്പോൾ ആവാവുന്നതാണ്.
[11/08, 9:31 am] Gopalakrishman Physics: ഇംഗ്ലീഷ് പുസ്തകം വായിക്കുന്ന ഒരു മലയാളി വിദ്യാർത്ഥിക്ക് അനുഭവപ്പെടുന്ന എല്ലാ അവ്യക്തതകളും മലയാള പരിഭാഷയിലും ഉണ്ട്....
[11/08, 9:32 am] ജിജോ പി ഉലഹന്നാൻ: തർജ്ജമയിൽ നമ്മൾ നേരിട്ട വലിയ പ്രശ്നം എന്തായിരുന്നെന്ന് വച്ചാൽ, സംഗതി ംമൊഴിമാറ്റം വന്നപ്പോൾ ആശയം നന്നായി ചോരുകയും, പലയിടത്തും ഉദ്ദേശിക്കാത്ത അർത്ഥങ്ങൾ വരികയും ചെയ്തിരുന്നു. എൻസിആർടി പുസ്തകങ്ങൾ ഒരു വിദേശ പുസ്തകം വായിക്കുന്ന വായന അനുഭവം നൽകാനായി രചിക്കപ്പെട്ടതല്ല എന്ന പ്രശ്നവും, സ്കൂളിൽ ഉപയോഗിക്കാത്ത പുതിയ പദങ്ങൾ കടന്നു വന്ന പ്രശ്നവും ഉണ്ടായിരുന്നു.
[11/08, 9:33 am] ജിജോ പി ഉലഹന്നാൻ: തർജ്ജമയിൽ സഹകരിച്ച അധ്യാപകരുടെ എണ്ണം കുറവായിരുന്നു എന്നത് വേറെ കാര്യം
[11/08, 9:36 am] ജിജോ പി ഉലഹന്നാൻ: In countries like USA they use text books by private authors starting from High Schools to College.
[11/08, 9:37 am] ജിജോ പി ഉലഹന്നാൻ: And they are written by eminent scholars and ensure good readability and clarity of the subject.
[11/08, 9:38 am] ജിജോ പി ഉലഹന്നാൻ: I think Kerala school books are written in such efforts put by various curriculum committees
[11/08, 9:49 am] ജിജോ പി ഉലഹന്നാൻ: This report has a list of books they use in High School Physics classes.

1 അഭിപ്രായം:

  1. Bulk modulus =ഘനമാപനാങ്കം
    Elastic Modulus = ഇലാസ്തികമാപനാങ്കം
    Modulus of rigidity =ദൃഢതാമാപനാങ്കം
    Youngs Modulus =യംഗ് മാപനാങ്കം
    എന്നിങ്ങനെ വായിച്ചിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.