[26/07, 8:11 am]
Gopalakrishman Physics: Avalanche breakdown
അർധചാലകങ്ങളിലെയും
വി ധ്യുത് രോധികളിലെയും ഇലക്ട്രോണുകൾ
ഉയർന്ന വൈദ്യുത മണ്ഡലത്തിന്റെ സ്വാധീനത്തിൽ സഹ സംയോജക ബന്ധത്തിൽ നിന്ന് വേർപെട്ടു 'ഉയർന്ന ' വൈദുത പ്രവാഹം സൃഷ്ടിക്കുന്നു..... ഈ പ്രക്രിയ ആണ് avalanche break
down....
മലവെള്ള
പാച്ചിൽ എന്ന അർത്ഥം ആണ് ഇവിടെ avalanche
ക്ക് 👍
[26/07, 9:10 am]
Vijayakumar Physics: നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന പദങ്ങള്‍
ഒട്ടും തന്നെ വ്യവഹാരത്തിലുള്ളതല്ല.
[26/07, 9:25 am]
Gopalakrishman Physics: യോജിക്കുന്നു 👍👍
[26/07, 9:31 am]
Navaneeth Krishna: മട വീഴ്ച
[26/07, 9:32 am]
കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: സയൻസിൽ
നിന്ന് മാറ്റി നിർത്തി അർത്ഥം നോക്കിയാൽ ഹിമനിപാതം ആണ് നല്ല പദം. Sliding
of Snow
[26/07, 9:32 am]
Vijayakumar Physics: Avalanche breakdown രുപകാത്മകമായ ഒരു
പ്രയോഗമാണ്. നമ്മളും രൂപകാത്മകമായത് തിരയുന്നതാണ് നല്ലത്. ഇലക്ട്രോണുകളുടെ ഉരുള്‍പൊട്ടല്‍
പോലെ.
[26/07, 9:35 am]
കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: അയോണിക
ഉരുൾപൊട്ടൽ
അതിതീവ്ര
നിപാതം
[26/07, 9:52 am]
Navaneeth Krishna: ഉരുള്‍പൊട്ടലും മടവീഴ്ചയുംപോലെ പ്രയോഗത്തിലുള്ള
വാക്കു മതി.
[26/07, 9:53 am]
Navaneeth Krishna: ബ്രേക്ക്ഡൗണ്‍ എന്ന അര്‍ത്ഥം പൊട്ടലില്‍ വരും.
[26/07, 9:55 am]
Navaneeth Krishna: അവലാഞ്ചേ മള്‍ട്ടിപ്ലിക്കേഷന്‍ വരുമ്പോള്‍ 'പൊട്ടല്‍' വേണ്ട.
[26/07, 9:55 am]
Navaneeth Krishna: ഉരുള്‍പെരുക്കം പോലെ ഒന്നാവും ഉചിതം.
[26/07, 10:12
am] Hari Krishnan Work Shop Pattambi: Avalanche = (1)മഞ്ഞുരുൾപൊട്ടൽ
(2)വൈദ്യുത കുത്തൊഴുക്ക് (ഒരു വൈദ്യുത സർക്യൂട്ടിൽ)
Avalanche
breakdown = വൈദ്യുത കുത്തൊഴുക്ക് പൊട്ടൽ
Avalanche
multiplication = വൈദ്യുത കുത്തൊഴുക്ക് വർധനം
[27/07, 8:52 am]
Dr N Shaji Physics: axiom എന്ന വാക്കിനൊപ്പം തന്നെ postulate,
hypothesis എന്നീ വാക്കുകൾ കൂടി പരിഗണിക്കണം. മറ്റു വാക്കുകളുടെ
കാര്യത്തിൽ പരിഭാഷ സ്വീകാര്യം
[27/07, 9:27 am]
Hari Krishnan Work Shop Pattambi: Axial എന്ന വാക്ക് ഒറ്റയ്ക്ക്
നിൽക്കുന്ന അവസരം ഉണ്ടോ ? മറ്റൊരു വാക്കിനൊപ്പം അതുവരുമ്പോൾ
"അക്ഷീയ" എന്നതിനു പകരം "അക്ഷ" എന്നുപയോഗിച്ചാൽ പോരേ
എന്നൊന്ന് പരിശോധിക്കാവുന്നതാണ്. ഉദാഹരണം : Axial plane = അക്ഷ
പ്രതലം. Axial direction = അക്ഷ ദിശ.
[27/07, 9:29 am]
Hari Krishnan Work Shop Pattambi: ഇത് യോജിക്കാത്ത ഉദാഹരണങ്ങൾ
ഉണ്ടാവാം. എങ്കിൽ അവ ഇവിടെ പങ്കുവെയ്ക്കുമല്ലോ. "അക്ഷീയ" എന്ന്
നീട്ടിപ്പറയുന്നത് ഒഴിവാക്കാൻ പറ്റുമോ എന്നു നോക്കാം.
[27/07, 9:35 am]
Hari Krishnan Work Shop Pattambi: Axiom / Postulate എന്നതിന്
മുൻപൊരു ലേഖനത്തിൽ സ്വയംപ്രമാണം എന്ന പദം ഞാൻ ഉപയോഗിച്ചിരുന്നു. അതു മതിയോ എന്നു
നോക്കൂ. "സിദ്ധ" എന്ന ഭാഗം ഒഴിവാക്കാവുന്നതെയുള്ളൂ.
[27/07, 9:36 am]
ജിജോ പി ഉലഹന്നാൻ: മൗലികതത്വം?
[27/07, 9:56 am]
കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: Axial
skeleton അക്ഷാസ്ഥി കൂടം
[27/07, 7:52 pm]
Dr N Shaji Physics: axial vector, axial force എന്നിവ
പരിഭാഷയെടുത്തുമ്പോൾ അക്ഷീയ അല്ലേ യോജിക്കുക. axial vector എന്ന
ഇംഗ്ലീഷ് പദവും അത്ര ശരിയല്ല.
[27/07, 8:00 pm]
Hari Krishnan Work Shop Pattambi: ശരി. അപ്പോൾ "അക്ഷീയം"
എന്നുതന്നെ ആവാം.
[27/07, 10:45
pm] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: But
this👆🏼👆🏼
[28/07, 9:19 am]
Navaneeth Krishna: പ്രതി ഇ എം എഫ്
[28/07, 9:24 am]
Gopalakrishman Physics: Back emf --- മീണ്ടും emf തമിഴ്
വാപസ് emf ഹിന്ദി
[28/07, 9:27 am]
Dr N Shaji Physics: ബാക്ക് ഇ.എം.എഫ് എന്നാണ് പരിഷത്ത് നിഘണ്ടുവിൽ.
അതു്
യഥാർത്ഥത്തിൽ 'ബലം'
അല്ല, പൊട്ടെൻഷ്യൽ വ്യത്യാസമാണ്. emf എന്ന ഇംഗ്ലീഷ് പ്രയോഗം തെറ്റാണെങ്കിലും കാലങ്ങളായി ഉപയോഗിച്ചു വരുന്നു.
[28/07, 9:29 am]
Dr N Shaji Physics: മറ്റു വാക്കുകൾ സ്വീകാര്യം
[28/07, 10:44
am] Hari Krishnan Work Shop Pattambi: ബാക്ക് ഇ. എം.എഫ്. / എതിർ ഇ. എം.എഫ്.
ഇവയിൽ
ഏതും ആകാം.
[28/07, 11:24
am] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: Back
mathi
[29/07, 9:28 am]
Hari Krishnan Work Shop Pattambi: Bands = തരംഗ ഗണം
Bandwidth = തരംഗ ഗണവീതി
[29/07, 9:30 am]
Gopalakrishman Physics: Banking of curve --- വളവിലെ ചെരിവ്
[29/07, 9:31 am]
Hari Krishnan Work Shop Pattambi: Banking of curve = വളവു പാതയുടെ
പുറംചരിവ്
[29/07, 9:32 am]
Hari Krishnan Work Shop Pattambi: ബാർകോഡ് റീഡർ
[29/07, 6:04 pm]
Dr N Shaji Physics: aurora, background radiation തുടങ്ങിയ ചില
വാക്കുകൾ ഇതിനിടയിൽ വിട്ടു പോയല്ലോ 9
[29/07, 7:26 pm]
Hari Krishnan Work Shop Pattambi: ആ പദങ്ങൾ SCERT യുടെ പദാവലിയിൽ ഉണ്ടാവില്ല. അത് അടിസ്ഥാനമായി എടുത്തിട്ടാണ് ചർച്ച.
[30/07, 9:00 am]
Hari Krishnan Work Shop Pattambi: Base എന്നതിന് എല്ലാ പദങ്ങളിലും
"അടിസ്ഥാന" എന്നുപയോഗിക്കാം.
ഏകകം
എന്നതിനു പകരം അളവ് എന്നു മതിയാകില്ലേ ?
[30/07, 9:00 am]
Hari Krishnan Work Shop Pattambi: Potential difference, voltage എന്നീ
വാക്കുകൾ ഒരേ അർത്ഥത്തിൽ ആണുപയോഗിക്കുന്നത്. രണ്ടിനും വോൾട്ടത എന്ന പദം പറ്റുമോ
എന്നു നോക്കണം. Potential എന്നാൽ ഒരു ബിന്ദുവിലെ
അളവാണ്. നിർവ്വചനത്തിനു വേണ്ടി
ഉപയോഗിക്കുന്നു എന്നതിനപ്പുറം ഈ ആശയത്തിന് പ്രായോഗിക മൂല്യം ഇല്ല. പ്രായോഗികമായി
ഉപയോഗിക്കുന്നത് (രണ്ടു ബിന്ദുക്കൾക്കിടയിലെ) potential difference എന്ന അളവ് ആണ്. അതുകൊണ്ടുതന്നെ പലപ്പോഴും potential difference എന്നു നീട്ടിപ്പറയുന്നതിനു പകരം potential എന്നു
മാത്രം പറയാറുണ്ട്. ഉദാഹരണത്തിന്,
barrier potential എന്നു പറയുന്നിടത്ത് ഉദ്ദേശിക്കപ്പെടുന്നത് barrier
potential difference ആണ്. അതുകൊണ്ട്, ഇത്തരം
സന്ദർഭങ്ങളിൽ എല്ലാം വോൾട്ടത എന്ന പദം മതിയാകും എന്നു തോന്നുന്നു.
Barrier
potential = നിരോധക വോൾട്ടത
[30/07, 9:01 am]
Hari Krishnan Work Shop Pattambi: വോൾട്ടേജ് എന്ന വാക്ക് ഇപ്പോൾ
മലയാളികൾക്ക് പരിചിതമാണ്. അതിനോട് ബന്ധപ്പെടുത്തി വോൾട്ടത എന്നുപയോഗിക്കുന്നത്
ആശയം പകരാൻ നന്ന്.
[30/07, 9:02 am]
Hari Krishnan Work Shop Pattambi: ഈ പറഞ്ഞതിൽ സാങ്കേതിക പിഴവ്
ഉണ്ടെങ്കിൽ തിരുത്താൻ ഷാജി സാറിനോടും വിജയകുമാർ സാറിനോടും അപേക്ഷിക്കുന്നു.
[30/07, 9:07 am]
Hari Krishnan Work Shop Pattambi: ഒരു പ്രശ്നമുള്ളത് ഇതാണ് :
വൈദ്യുത
സർക്യൂട്ടുകളുമായി മാത്രം ബന്ധപ്പെട്ടതല്ല potential,
potential difference എന്നീ ആശയങ്ങൾ. ഒരു ഗുരുത്വാകർഷണ മണ്ഡലത്തിലെ
ഓരോ ബിന്ദുവിലും gravitational potential ഉണ്ട്, രണ്ടു ബിന്ദുക്കൾക്കിടയിൽ gravitational potential difference ഉണ്ട്. അവിടെ, gravitational potential difference ന്
ഗുരുത്വ വോൾട്ടത എന്നുപയോഗിക്കാമോ
എന്നാലോചിക്കാവുന്നതാണ്.
[30/07, 9:11 am]
ജിജോ പി ഉലഹന്നാൻ: പൊട്ടൻഷ്യൽ എന്നത് ഏതെങ്കിലും ഭൗതികശാസ്ത്ര
പ്രതിഭാസത്തിനുള്ള പൊട്ടൻഷ്യൽ എന്ന അർത്ഥത്തിൽ വരുന്നതിനാൽ വൈദ്യുതകാന്തിക
ംമണ്ഡലത്തിൽ ംമാത്രമല്ലല്ലോ ഉപയോഗിക്കുന്നത്. അതിനാൽ ഗ്രാവിറ്റിയുടെ കാര്യത്തിൽ
വോൾട്ടത എങ്ങിനെ വരും?
[30/07, 9:17 am]
Hari Krishnan Work Shop Pattambi: Gravitational potential difference ന്റെ യൂണിറ്റ് വോൾട്ട് എന്നുതന്നെയല്ലേ ? ആ
ആർത്ഥത്തിൽ ആണ് ഞാൻ ഗുരുത്വ വോൾട്ടത എന്ന പദം നിർദ്ദേശിച്ചത്.
Voltage നു മാത്രം വോൾട്ടത എന്നുപയോഗിക്കുകയും potential difference ന് പൊതുവായി ഉപയോഗിക്കാൻ ഒരു പദം കണ്ടെത്തുകയും ആണെങ്കിൽ കൂടുതൽ നല്ലത്.
മറ്റൊന്നും കിട്ടിയില്ലെങ്കിൽ പൊട്ടൻഷ്യൻ വ്യത്യാസം എന്നു മതിയാകും.
അങ്ങനെയെങ്കിൽ, barrier potential എന്നതിന്
ബാരിയർ പൊട്ടൻഷ്യൽ എന്നോ, നിരോധക പൊട്ടൻഷ്യൽ എന്നോ
ഉപയോഗിക്കാം.
കൂടുതൽ
ചർച്ച പ്രതീക്ഷിക്കുന്നു.
[30/07, 9:22 am]
കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: ഏകകം വേണ്ട
യൂണിറ്റ് എന്ന് തന്നെ മതി അതിപ്പോ മീറ്റർ നോക്കാൻ വരുന്നവരും വീട്ടുകാരും ഒക്കെ
പറയുന്നുണ്ട്
[30/07, 9:23 am]
Hari Krishnan Work Shop Pattambi: നല്ലത്
[30/07, 9:23 am]
ജിജോ പി ഉലഹന്നാൻ: അതിന്റെ യൂണിറ്റ് ജൂൾ/കെജി എന്ന് ആണ്
കണ്ടിട്ടുള്ളത്. പൊട്ടൻഷ്യൽ എനർജി/യൂണിറ്റ് ംമാസ്സ് എന്ന നിർവചനത്തിൽ നിന്ന്.
[30/07, 9:25 am]
ജിജോ പി ഉലഹന്നാൻ: പൊട്ടൻഷ്യൽ എന്നത് തെർമോഡൈനാമിക്സ്, കോസ്മോളജി, ഫീൽഡ് തിയറി അങ്ങിനെ ഓരോ ഭാഗത്തും വിവിധ
രൂപത്തിൽ കടന്നു വരുന്നതിനാൽ വോൾട്ടത് എന്നതിൽ ചുരുക്കേണ്ടതുണ്ടോ?
[30/07, 9:26 am]
ജിജോ പി ഉലഹന്നാൻ: പൊട്ടൻഷ്യൻ വ്യത്യാസം നന്നായിരിക്കുമെന്നാണ്
എന്റെ അഭിപ്രായം. ഷാജി സാറും വിജയകുമാർ സാറും എന്ത് പറയുന്നുവെന്ന് നോക്കാം
[30/07, 9:27 am]
ജിജോ പി ഉലഹന്നാൻ: പൊട്ടൻഷ്യൽ വ്യത്യാസം
[30/07, 9:28 am]
Hari Krishnan Work Shop Pattambi: ശരിയാണ് ജൂൾ/കൂളംബ് മാത്രമാണ്
വോൾട്ട്. എനിയ്ക്കു തെറ്റിയതാണ്. അപ്പോൾ പൊട്ടൻഷ്യൽ വ്യത്യാസം ആവും നല്ലത്.
[30/07, 9:33 am]
ജിജോ പി ഉലഹന്നാൻ: ഒരേ രൂപത്തിൽ ഇത് പല ഭാഗങ്ങളിലും കടന്നു വരുന്നു.
യൂണിറ്റ് ംമാറുമെങ്കിലും അടിസ്ഥാന സ്വഭാവം ഒരേ പോലെ തന്നെ. പൊട്ടൻഷ്യൽ വ്യതിയാനം
തതുല്യമായ ഒരു ഭൗതിക പ്രതിഭാസത്തിന് ഊർജ്ജം പകരുന്നു എന്ന് കണക്കാക്കാം. ഈ ആശയം
ഉൾക്കൊണ്ട് പല സിദ്ധാന്തങ്ങളിലും ഇത് സൃഷ്ടിക്കുന്നു. പ്രത്യേകിച്ചും പൊട്ടൻഷ്യൽ
എനർജി ഒരു ഘടകമായ ലഗ്രാഞ്ജിയൻ ഉപയോഗിക്കുന്നിടത്തൊക്കെ.
[30/07, 9:34 am]
ജിജോ പി ഉലഹന്നാൻ: ബാരിയർ പൊട്ടൻഷ്യലിനു പറ്റിയ ഒരു വാക്ക്?
[30/07, 10:10
am] Navaneeth Krishna: ബാരിയറിനെ വേലി എന്നു വിളിക്കാമോ?
[30/07, 10:10
am] ജിജോ പി ഉലഹന്നാൻ: അതിലും നല്ലത് ംമതിൽ അല്ലേ?
[30/07, 10:11
am] Navaneeth Krishna: മതില്‍ ആയാലും മതി.
[30/07, 10:11
am] ജിജോ പി ഉലഹന്നാൻ: ബാരിയർ പൊട്ടൻഷ്യൽ എന്ന് തന്നെ പറയണം
അല്ലെങ്കിൽ
[30/07, 10:30
am] Hari Krishnan Work Shop Pattambi: ഒരു തടസ്സം ഉണ്ടാക്കുന്ന
പൊട്ടൻഷ്യൽ എന്ന അർത്ഥത്തിൽ ആണ് നിരോധക വോൾട്ടത/ നിരോധക പൊട്ടൻഷ്യൽ എന്ന വാക്ക്
ഞാൻ നിർദ്ദേശിച്ചത്.
[30/07, 10:40
am] CM Muraleedharan: മതിൽ, വാൾ അല്ലേ
[30/07, 10:47
am] Gopalakrishman Physics: Potential...... നില
Electric
potential.... വിദ്യുത് നില....
Electric
potential difference... വിദ്യുത് നില അന്തരം.....
[30/07, 1:15 pm]
Dr N Shaji Physics: ഗുരുത്വത്തിലും വൈദ്യുതിയിലും ഉള്ള
പൊട്ടെൽഷ്യലുകൾ വ്യത്യസ്തമാണ്. ഒന്ന് ഊർജം / ചാർജ് ആണ്. മറ്റേത് ഊർജം / മാസ്.
യൂണിറ്റുകളും വ്യത്യസ്തമാണ്.
[30/07, 1:18 pm]
Navaneeth Krishna: എന്നിരുന്നാലും അടിസ്ഥാന ആശയം ഒന്നല്ലേ?
[30/07, 1:19 pm]
Navaneeth Krishna: പൊട്ടൻഷ്യലിന് നില എന്ന് ഉപയോഗിക്കാം എന്നു
തോന്നുന്നു.
[30/07, 1:20 pm]
Navaneeth Krishna: പരമാവധി തടസ്സം എന്ന നിലയിലല്ലേ ബാരിയർ ഉപയോഗിക്കുന്നത്. തടസ്സം എന്ന് എഴുതാമോ
എന്നറിയില്ല.
[30/07, 1:23 pm]
ജിജോ പി ഉലഹന്നാൻ: Magnetic vector potential
[30/07, 1:24 pm]
Navaneeth Krishna: കാന്തികസദിശനില എന്നൊക്കെ വരും അപ്പോൾ
[30/07, 2:20 pm]
Hari Krishnan Work Shop Pattambi: പൊട്ടൻഷ്യൽ എന്നുതന്നെയാവും
നല്ലത്.
[31/07, 9:25 am]
Dr N Shaji Physics: Bernoulli's principle, not principal
[31/07, 9:29 am]
Dr N Shaji Physics: Beats (physics) എന്നത് ശബ്ദത്തിൻ്റെ തീവ്രതയിൽ
ക്രമമായുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ്. ക്രമ സ്പന്ദനം എന്ന വാക്ക് പോരാ.
[31/07, 9:41 am]
ജിജോ പി ഉലഹന്നാൻ: പ്രകാശ കിരണം?
[31/07, 9:42 am]
Gopalakrishman Physics: അതുപോലെ beam മാറ്റണം...
Beam of light
[31/07, 9:43 am]
Gopalakrishman Physics: Beam ----കറ്റയ്
ഇതാണ്
തമിഴ്
[31/07, 9:58 am]
കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: കിരണാവലി
[31/07, 9:58 am]
Gopalakrishman Physics: Beats....
ആവൃത്തികൾ
തമ്മിൽ വളരെ ചെറിയ വ്യത്യാസം ഉള്ള രണ്ട് ശബ്ദ തരംഗങ്ങൾ ഒരേ ദിശയിൽ സഞ്ചരിച്ചു
നമ്മുടെ ചെവിയിൽ എത്തുമ്പോൾ ചിലപ്പോൾ
ശബ്ദങ്ങൾ കൂടി ചേർന്ന് അവയുടെ തീവ്രത കൂടും.... ചിലപ്പോൾ തീവ്രത കുറയുന്ന രീതിയിൽ
ആയിരിക്കും അവ കൂടിച്ചേരുക. (അതിവ്യാപനം )... ഇങ്ങനെ ഒന്നിടവിട്ട് നാം കേൾക്കുന്ന
തീവ്രത കൂടലും തീവ്രത കുറയലും ആണ് beat....
[31/07, 10:00
am] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: പ്രകാശ
കിരണാവലി
[31/07, 10:02
am] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: ഒരു single
feeling : കറ്റ കുറെ വൈക്കോലുകൾ ചേർത്ത് കെട്ടി വച്ചത് ... അങ്ങനെ
പ്രകാശ കിരണങ്ങളുടെ ഒരു കൂട്ടം കറ്റ വരണം - A bunch of Rays എന്ന
പോലെ
[31/07, 10:04
am] Gopalakrishman Physics: Beats..... തുടിപ്പ്
ഈ അർത്ഥം
ആണ് തമിഴ്
[31/07, 10:18
am] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം:
പാട്ടുകാരുടെ ഇടയിൽ ഒക്കെ ബീറ്റിന് ബീറ്റ് തന്നെ പറയുന്നു
[31/07, 10:18
am] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: ഏതാണ്ട്
ആ അർത്ഥത്തിലല്ല നമുക്കും ബീറ്റ് വരുന്നത്
[31/07, 12:53
pm] Hari Krishnan Work Shop Pattambi: കൊള്ളാം.
[31/07, 12:53
pm] Hari Krishnan Work Shop Pattambi: ബീറ്റ്‌സ് എന്നു തന്നെ
മതിയാകും, പറ്റിയ മലയാളപദം ഇല്ലെങ്കിൽ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.