2014, ഫെബ്രുവരി 24, തിങ്കളാഴ്‌ച

സത്യേന്ദ്രനാഥബോസും ലോകമാതൃഭാഷാദിനവും - പി. പവിത്രന്‍

സ്വന്തം പ്രദേശത്തും സ്വന്തം ഭാഷയിലും ഊന്നിയാണ് ഒരാള് ലോകപൗരനാകുന്നതും ലോകശാസ്ത്രജ്ഞനാകുന്നതും എന്നതിന്റെ ഉദാഹരണമാണ് ബോസ് സത്യേന്ദ്രനാഥബോസ് ജവാഹര്‌ലാല് നെഹ്‌റുവിനൊപ്പം


ഇന്ന് ലോക മാതൃഭാഷാദിനം


യൂറോപ്യന് ശാസ്ത്രജ്ഞരുടെയും ചിന്തകരുടെയും കൃതികള് ഇന്ത്യന്ഭാഷകളിലേക്ക് വിവര്ത്തനം ചെയ്യുന്നത് സര്വസാധാരണമാണ്. എന്നാല്, ഇന്ത്യന് ശാസ്ത്രജ്ഞരുടെ കൃതികള് യൂറോപ്യന്ഭാഷകളിലേക്ക് വിവര്ത്തനം ചെയ്യുന്നത് അത്ര സാധാരണമല്ല. 1924ല് ഒരു ഇന്ത്യന് ശാസ്ത്രജ്ഞന്റെ പ്രബന്ധം ജര്മന്ഭാഷയിലേക്ക് വിവര്ത്തനം ചെയ്യപ്പെട്ടു. വിവര്ത്തനംചെയ്തത് മറ്റാരുമല്ല, സാക്ഷാല് ആല്ബര്ട്ട് ഐന്‍സ്െറ്റെന്തന്നെ. വിവര്ത്തനം ചെയ്യപ്പെട്ട ശാസ്ത്രജ്ഞനാകട്ടെ, സത്യേന്ദ്രനാഥബോസും (18941974).
ക്വാണ്ടം മെക്കാനിക്‌സിലാണ് ബോസിന്റെ പ്രസിദ്ധമായ സംഭാവന. 2013ല്‌ െനാേ

ബല് സമ്മാനം ലഭിച്ച, ദൈവകണമെന്ന് വിശേഷിപ്പിക്കപ്പെട്ട ഹിഗ്‌സ്‌ബോസോണ് എന്ന പേരില് മുദ്രിതമായത് സത്യേന്ദ്രനാഥബോസാണ്. ബോസിനെ മുന്നിര്ത്തി ബോസോണ് എന്ന പേര് നല്കിയതാകട്ടെ, മറ്റൊരു െനാേബല് സമ്മാനജേതാവായ പോള് ഡിറാക്കും. ബോസ്‌ഐന്‍സ്െറ്റെന് സ്റ്റാറ്റിസ്റ്റിക്‌സിലും ബോസ്‌ഐന്‍സ്െറ്റെന് ഘനീകരണത്തിലും വരുന്നതും സത്യേന്ദ്രനാഥബോസ് തന്നെ.

സത്യേന്ദ്രനാഥബോസിനെ കല്ക്കത്ത പ്രസിഡന്‌സി കോളേജില് ഭൗതികശാസ്ത്രം പഠിപ്പിച്ചത് ജഗദീശ് ചന്ദ്രബോസും രസതന്ത്രം പഠിപ്പിച്ചത് പി.സി.റേയുമായിരുന്നു. മേഘനാഥ് സാഹ സഹപാഠിയായിരുന്നു. 1916ല് കല്ക്കത്ത സര്വകലാശാലയില് ആപേക്ഷികതാസിദ്ധാന്തത്തെ സംബന്ധിച്ച ഗവേഷണം ബോസ് ആരംഭിച്ചു. 1916'21 കാലത്ത് കല്ക്കത്ത സര്വകലാശാലയില് ഫിസിക്‌സ് അധ്യാപകനായി ജോലിചെയ്തു. തുടര്ന്ന് ധാക്ക സര്വകലാശാലയില് റീഡറായി ജോലിയില് പ്രവേശിച്ചു. ആ കാലത്താണ് മാക്‌സ് പ്ലാങ്കിന്റെ ക്വാണ്ടം വികിരണനിയമത്തെ മുന്നിര്ത്തി ആറ് പുറത്തിലുള്ള പ്രബന്ധം (പ്ലാങ്കിന്റെ നിയമവും പ്രകാശത്തിന്റെ ക്വാണ്ടവും) അദ്ദേഹം േേനര ആല്ബര്ട്ട് ഐന്‍സ്െറ്റെന് അയച്ചുകൊടുത്തത്. പ്രബന്ധത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഐന്‍സ്െറ്റെന്തന്നെ സ്വയം അത് ജര്മന് ഭാഷയിലേക്ക് വിവര്ത്തനംചെയ്ത് പ്രസിദ്ധമായ ശാസ്ത്രജേണലില് പ്രസിദ്ധീകരിക്കുകയായിരുന്നു. ക്വാണ്ടം സ്റ്റാറ്റിസ്റ്റിക്‌സിന് അടിത്തറയിടുകയായിരുന്നു ബോസ്. തന്റെ പ്രബന്ധംേേനര ഐന്‍സ്െറ്റെനുതന്നെ അയച്ചുകൊടുക്കാന് ബോസിനെ പ്രേരിപ്പിച്ചത് എന്താകാം? തന്റെ അധ്യാപകനായ ജഗദീശ് ചന്ദ്രബോസിനെപ്പോലുള്ളവര്ക്ക് ലണ്ടനിലെ റോയല് ഇന്സ്റ്റിറ്റിയൂട്ടില്‌നിന്ന് നേരിട്ട അനുഭവമാകാം കാരണമെന്ന് ഇ.സി.ജി. സുദര്ശന് സൂചിപ്പിക്കുന്നുണ്ട്. ജഗദീശ് ചന്ദ്രബോസ് വൈദ്യുത കാന്തിക തരംഗങ്ങളുടെ പരീക്ഷണവുമായി ബന്ധപ്പെട്ട ഉപകരണങ്ങള്ക്ക് രൂപംകൊടുക്കുകയും റോയല് ഇന്സ്റ്റിറ്റിയൂട്ടിന് മുമ്പില് പ്രദര്ശിപ്പിക്കുകയും ചെയ്തിട്ടും മാര്‌ക്കോണിക്ക് മുന്ഗണന കിട്ടുകയും അദ്ദേഹത്തിന്‌ െനാേബല് സമ്മാനം ലഭിക്കുകയും ചെയ്തത് സുദര്ശന് എടുത്തുകാട്ടുന്നു.

സത്യേന്ദ്രനാഥബോസിനെ വ്യത്യസ്തനാക്കുന്നത് മാതൃഭാഷയോടുള്ള അദ്ദേഹത്തിന്റെ സമീപനമാണ്. ബംഗാളിഭാഷ പഠനമാധ്യമമാക്കുന്നതിന് അദ്ദേഹം സര്വപ്രാധാന്യം നല്കി. പി.ജി. ക്ലാസുകളില് അദ്ദേഹം ബംഗാളി ഭാഷയിലാണ് ഭൗതികശാസ്ത്രം പഠിപ്പിച്ചത്. കല്ക്കത്ത സര്വകലാശാലയെക്കൊണ്ടും സര്ക്കാറിനെക്കൊണ്ടും ബംഗാളി പഠനമാധ്യമമായി അംഗീകരിപ്പിക്കാന് അക്കാലത്ത് അദ്ദേഹത്തിന് കഴിഞ്ഞു.

ശാസ്ത്രത്തോടുള്ള അദ്ദേഹത്തിന്റെ സമീപനത്തില് ഒരു സാംസ്‌കാരികഘടകംകൂടി ഉണ്ടായിരുന്നു. ശാസ്ത്രം സാര്വലൗകികമായിരിക്കെതന്നെ അതിലേക്കുള്ള വഴികള് പ്രാദേശികമായി ഭിന്നമാണെന്ന വീക്ഷണമാണ് അദ്ദേഹം സ്വീകരിച്ചത്. പ്രാദേശികമായ വസ്തുക്കളും പ്രാദേശികമായ സാങ്കേതികവിദ്യയും ഉപയോഗിച്ചുതന്നെ ഓരോ വിദ്യാര്ഥിയും സ്വന്തം പഠനോപകരണങ്ങളുണ്ടാക്കണമെന്ന കാര്യത്തില് അദ്ദേഹം നിര്ബന്ധംപിടിച്ചു. സര്വകലാശാലകള് നമ്മുടെ സാമൂഹിക ജീവിതത്തിന്റെ വിപുലനമാകണം. സ്വന്തം പ്രദേശത്തും സ്വന്തം ഭാഷയിലും ഊന്നിയാണ് ഒരാള് ലോകപൗരനാകുന്നതും ലോകശാസ്ത്രജ്ഞനാകുന്നതും എന്നതിന്റെ ഉദാഹരണമാണ് ബോസ്.

ഇംഗ്ലീഷിനെ ഒന്നാംഭാഷാസ്ഥാനത്തുനിന്ന് പുറത്താക്കുക എന്ന പേരില് 1962ല് ഹൈദരബാദില് നടന്ന സമ്മേളനത്തില് അദ്ദേഹം ചെയ്ത പ്രസംഗത്തിന്റെ തലക്കെട്ടുതന്നെ 'മാതൃഭാഷ' എന്നാണ്. ജപ്പാനിലെ ശാസ്ത്രപഠനരീതിയെക്കുറിച്ച് അദ്ദേഹം അതില് വിവരിക്കുന്നുണ്ട്. രണ്ടാം ലോകയുദ്ധത്തില് തരിപ്പണമായ ജപ്പാനെ ലോകശക്തിയാക്കി മാറ്റിയതില് മാതൃഭാഷാ പഠനമാധ്യമത്തിന് പ്രധാന പങ്കുണ്ട്. 'ശാസ്ത്രവും ആധുനികയുഗവും' എന്ന പേരില് അവിടെ താന് പങ്കെടുത്ത അന്താരാഷ്ട്ര സമ്മേളനത്തിന്റെ മാധ്യമം തന്നെ ജാപ്പനീസ് ഭാഷയായിരുന്നു എന്ന കാര്യം അദ്ദേഹം എടുത്തുപറയുന്നു. സങ്കീര്ണമായ ജാപ്പനീസ് ലിപി പഠിക്കാന്തന്നെ ആറുവര്ഷം വേണം. എങ്കിലും ജപ്പാനിലെ ശാസ്ത്രവും തത്ത്വചിന്തയും പ്രകാശിപ്പിക്കപ്പെടുന്നത് ആ ഭാഷയിലാണ്.

മാതൃഭാഷയ്ക്കുവേണ്ടി വാദിച്ച സത്യേന്ദ്രനാഥബോസുമായി ലോക മാതൃഭാഷാദിനത്തിന് ബന്ധമുണ്ട്. ലോക മാതൃഭാഷാദിനത്തിലേക്ക് നയിച്ച ബംഗ്ലാദേശ് ഭാഷാസമരത്തിന്റെ ശില്പിയും മുന്നണിപ്പോരാളിയുമായി അറിയപ്പെടുന്ന അബുള് കാശെം (19201991) സത്യേന്ദ്രനാഥബോസിന്റെ ശിഷ്യനായിരുന്നു. കാശെമിന്റെ ബിരുദാനന്തര ബിരുദത്തിന്റെ മാര്ഗദര്ശിയും സത്യേന്ദ്രനാഥബോസായിരുന്നു.

വിഭജനത്തിന്റെ തൊട്ടുമുമ്പ് ധാക്ക സര്വകലാശാലയില്‌നിന്ന് സത്യേന്ദ്രനാഥബോസ് ഉദ്യോഗം വിട്ടുവരുമ്പോഴാണ് കാശെം 1946ല് അവിടെ ഭൗതികശാസ്ത്രത്തിന്റെ ലക്ചററായി ചേരുന്നത്. ബോസിനെപ്പോലെതന്നെ സര്വകലാശാലയില് കാശെമും ഭൗതികശാസ്ത്രം ബംഗാളി ഭാഷാമാധ്യമത്തിലാണ് പഠിപ്പിച്ചത്. പാകി സ്താനിലെ രാഷ്ട്രഭാഷ ബംഗ്ലായോ ഉറുദുവോ എന്ന പേരില് ആ വര്ഷംതന്നെ കാശെം പ്രസിദ്ധീകരിച്ച പുസ്തകമാണ് മാതൃഭാഷാവബോധത്തെ മുന്നോട്ടുകൊണ്ടുപോകുന്നതില് വലിയ പങ്കുവഹിച്ചത്. ഭരണഭാഷയും കോടതിഭാഷയും വിദ്യാഭ്യാസ മാധ്യമവും മാതൃഭാഷയാകണമെന്ന ആവശ്യം ഉന്നയിച്ചു. ഇതിനായി കര്മസമിതി രൂപവത്കരിച്ചു.

തുടര്ന്നുള്ള പ്രവര്ത്തനങ്ങളാണ് 1952 ഫിബ്രവരി 21ന് അനേകം പേരുടെ രക്തസാക്ഷിത്വത്തിലേക്ക് നയിച്ച ധാക്ക സര്വകലാശാലയിലെ വിദ്യാര്ഥിപ്രക്ഷോഭമായി വികസിച്ചത്. ബംഗാളിഭാഷയ്ക്കുവേണ്ടിയുള്ള മാതൃഭാഷാസ്‌നേഹികളുടെ ഈ രക്തസാക്ഷിത്വദിനമാണ് 2000 മുതല് ഐക്യരാഷ്ട്രസഭ ലോക മാതൃഭാഷാദിനമായി ആചരിക്കുന്നത്.

മാതൃഭാഷയില് എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്ന ഒരു സര്വകലാശാല എന്ന സങ്കല്പം സത്യേന്ദ്രനാഥബോസ് മുന്നോട്ടുവെച്ചിരുന്നു. ഇതിനുള്ള നടപടികളെടുക്കാന് അദ്ദേഹം യു.ജി.സി.യോട് അഭ്യര്ഥിക്കുകയും ചെയ്തു. അദ്ദേഹം ഗുരുവായി കരുതിയ ആല്ബര്ട്ട് ഐന്‍സ്െറ്റെനാണ് ഹീബ്രു സര്വകലാശാലയ്ക്കുവേണ്ടി രംഗത്തിറങ്ങിയത് എന്നുകൂടി ഓര്ക്കാം. നിര്ഭാഗ്യവശാല് മാതൃഭാഷാ സര്വകലാശാല സ്ഥാപിക്കണമെന്ന ആവശ്യം നമ്മുടെ നാട്ടില് സാഹിത്യലോകത്തുനിന്ന് മാത്രമാണ് ഉയര്ന്നുവന്നത്. അതിനാല്ത്തന്നെ നമ്മുടെ മലയാള സര്വകലാശാല ഭാഷാസാഹിത്യപണ്ഡിതരുടെ ഒരു ലോകം മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു.

ശാസ്ത്രപഠനത്തിനും ഗവേഷണത്തിനുമുതകുന്ന എത്ര വിഭാഗങ്ങള് മലയാള സര്വകലാശാലയിലുണ്ടെന്നും സാഹിത്യേതര ലോകത്തുനിന്ന് എത്ര പേര് മലയാള സര്വകലാശാലയുടെ നയരൂപവത്കരണ സമിതികളിലുണ്ടെന്നുമുള്ള ചോദ്യംകൂടി ലോക മാതൃഭാഷാദിനത്തില് നമുക്കുന്നയിക്കാം. ബംഗാളിയില് ശാസ്ത്രജ്ഞരുള്‌പ്പെടെ നേതൃത്വം കൊടുത്ത ഭാഷാസമരത്തിന്റെ ഓര്മ പുതുക്കല് കൂടിയാണല്ലോ ഫിബ്രവരി 21 . മാതൃഭാഷാഭിമാനിയായ ഒരു ശാസ്ത്രജ്ഞന് മലയാള സര്വകലാശാലയുടെ പടികടന്ന് ചെല്ലാന് ഇനിയും എത്ര മാതൃഭാഷാദിനങ്ങള്കൂടി കടന്നുപോകണം?

2 അഭിപ്രായങ്ങൾ:

  1. മലയാളത്തിനു വേണ്ടി സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍


    1.എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പേരുകള്‍ മലയാളത്തില്‍ എഴുതിവെക്കുക

    2.കാസര്‍ഗോഡ്‌ മുതല്‍ തിരുവനന്തപുരം വരെയുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ ബോര്‍ഡുകള്‍ മലയാളത്തിലാക്കി മാറ്റാന്‍ നിയമം കൊണ്ട് വരിക

    3.ഇംഗ്ലീഷ്‌ മീഡിയം സ്കൂള്‍ എല്ലാം മലയാളം മീഡിയം ആക്കുക .

    4.കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും പഠനമാധ്യമം മലയാളമാക്കണം.

    5.എല്ലാ പ്രവേശനപരീക്ഷകളും മത്സരപരീക്ഷകളും മലയാളത്തില്‍ എഴുതാന്‍ അവസരം ഉറപ്പുവരുത്തണം.

    6.ഉന്നത വിദ്യാഭ്യാസത്തിന്റെയും മാധ്യമം മലയാളംതന്നെയാക്കണം.

    7.എല്ലാ പഠനഗവേഷണങ്ങളും മലയാളത്തില്‍ പ്രസിദ്ധം ചെയ്യാന്‍ ഉത്തരവിറക്കണം.

    8.ലോകോത്തരമായ വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ ഉടനടി മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുക

    9.സര്‍വ്വകലാശാലാ വിദ്യാഭ്യാസത്തിന്റെ മാധ്യമം ഇംഗ്ലീഷില്‍ നിന്നും മാറ്റി മലയാളത്തില്‍ ആക്കുക

    10.ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസത്തിന്‌ ആവശ്യമായ മലയാള പദാവലി തയ്യാറാക്കുക

    11.മലയാളത്തില്‍ ശാസ്ത്ര പുസ്തകങ്ങള്‍ തയ്യാറാക്കുക

    12.സര്‍ക്കാര്‍ വാഹനങ്ങളിലെ ബോര്‍ഡുകള്‍ മലയാളത്തില്‍ എഴുതുക

    13.വാഹങ്ങളുടെ അക്ക ഫലകങ്ങളില്‍ (നമ്പര്‍ പ്ലേറ്റ്) ഒരെണ്ണം മലയാളത്തില്‍ എഴുതുക

    14.ഗതാഗത നിയമങ്ങള്‍ ,റോഡ്‌ പാലിക്കേണ്ട കാര്യങ്ങള്‍ എന്നിവ മലയാളത്തില്‍ കൂടി എഴുതുക

    15.സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗ പേരുകള്‍ മലയാളത്തില്‍ കൂടി എഴുതി വെക്കുക

    16.സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ , ഉത്തരവുകള്‍ ,മുന്നറിയിപ്പുകള്‍ എല്ലാം മലയാളത്തില്‍ കൂടി എഴുതുക

    17.സര്‍ക്കാര്‍ സര്‍ക്കാരിതര സ്ഥാപനങ്ങള്‍ നല്കുന്ന രസീതുകള്‍ മലയാളത്തില്‍ നല്ക്കുക

    18.സര്‍ക്കാര്‍ ബസുകളില്‍ മലയാള ഭാഷയില്‍ അച്ചടിച്ച ടിക്കറ്റ്‌ നല്കുക

    19.കേരളത്തില്‍ വിറ്റഴിക്കപെടുന്ന എല്ലാ സാധനങ്ങളിലും മലയാള ഭാഷ നിര്‍ബന്ധമാക്കുക

    20.സര്‍ക്കാര്‍ -സര്‍ക്കാരിതര സ്ഥാപനങ്ങള്‍ നടത്തുന്ന പൊതു പരിപാടികള്‍ എല്ലാം മലയാളത്തില്‍ ആക്കുക

    21.പി എസ് സി പരീക്ഷകള്‍ മലയാളത്തില്‍ മാത്രം നടത്തുക

    22.സാങ്കേതിക -തൊഴില്‍ വിദ്യാഭ്യാസം എല്ലാം മലയാളത്തില്‍ ആക്കുക

    23.സര്‍ക്കാര്‍ സര്‍ക്കാരിതര ,സ്വകാര്യ വെബ്സൈറ്റ് കള്‍ എല്ലാം മലയാളത്തില്‍ കൂടി നിര്‍മ്മിക്കാന്‍ നിയമം കൊണ്ടുവരിക

    24.ഇംഗ്ലീഷ് ഭാഷയില്‍ മാത്രം എഴുതുന്ന ചലച്ചിത്ര പേരുകള്‍ക്ക് ,പരസ്യത്തിനു എല്ലാം പിഴ ഈടാക്കുക

    25.മലയാള പുസ്തകങ്ങളുടെ പകർപ്പവകാശം 10 വർഷമായി ചുരുക്കുക

    26.മലയാളത്തിൽ സ്വതന്ത്ര വിജ്ഞാന കോശം തയ്യാറാക്കി ഇലക്ട്രോണിക് രൂപത്തിൽ സൊജന്യമായി ലഭ്യമാക്കുക

    27.എല്ലാ പ്രധാന മലയാളം പുസ്തകങ്ങളുടെയും ഇ- ബുക്സ് തയ്യാറാക്കുക

    28. മലയാള പാഠ പുസ്തകങ്ങൾ ഡിജിറ്റൽ രൂപത്തിലാക്കി കുട്ടികൾക്ക് നല്കുക

    29.മലയാള പേരുകൾ ഉള്ള ചലച്ചിത്രങ്ങള്‍ക്ക് നികുതിയിളവ് നല്കുക

    30.എല്ലാ നിയമ നിർമ്മാണവും മലയാളത്തിൽ -ആവശ്യമെങ്കിൽ മാത്രം ഇംഗ്ലീഷ് പരിഭാഷ

    31.മലയാള ഭാഷ വികസനത്തിനായി വർഷം തോറും 1 % ബജറ്റ് വിഹിതം മാറ്റിവയ്ക്കുക
    http://malayalatthanima.blogspot.in/p/1.html

    മറുപടിഇല്ലാതാക്കൂ
  2. Congress and Marxist parties will object to this;
    Muslim league and Kerala congress will object to this.
    You and I, who are educated in Malayalam medium Govt schools will be called names like "narrow minded" "regressive", obscurantists, and RSS!

    മറുപടിഇല്ലാതാക്കൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.