2011, ജൂൺ 3, വെള്ളിയാഴ്‌ച

ഇംഗ്ലീഷ് മീഡിയം വിട്ട് മലയാളത്തിലേക്ക്

English-medium students switch over to Malayalam
The Hindu
03-06-2011, Staff Reporter
Welcome change:The 10 students from three English-medium unaided schools being accorded a welcome at Government Upper Primary School,

KANHANGAD: In what could be described as setting a precedent, 10 students of three English-medium unaided schools joined Malayalam-medium classes at Government Upper Primary School, Kanhirapoyil, near here, on Thursday. The students were given a grand reception on the school premises.

Ten students in standards I, III, IV, V and VI opted to join the school, thanks to the academic excellence registered by the government institution in recent years, School Headmaster Kodakkad Narayanan told The Hindu.

District panchayat president P. P. Shyamala Devi, District Institute of Education and Training Principal P.M. Balakrishnan and senior district Education officials visited the school to attend the function, Mr. Narayanan said.

The Kanhirapoyil school has achieved a good track record in various academic and creative activities in recent years.

Three of the seven students from 70 schools in the Hosdurg sub-education district who were awarded Lower Secondary Scholarship (LSS) were from the school, the Headmaster said here on Thursday.
------------------------------------------------------------------------------------------------
മലയാളം തേടിയെത്തിയ 'ഇംഗ്ലീഷു'കാര്‍ക്ക് സ്വീകരണമൊരുക്കി
മാതൃഭൂമി
Posted on: 03 Jun 2011
കാഞ്ഞിരപ്പൊയില്‍: ഇംഗ്ലീഷ് മീഡിയത്തിനോട് വിടപറഞ്ഞ് മലയാളത്തെ സ്‌നേഹിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്വീകരണമൊരുക്കിയാണ് കാഞ്ഞിരപ്പൊയില്‍ ഗവ.യു.പി. സ്‌കൂളിിെല പ്രവേശനോത്സവം ആഘോഷമാക്കി മാറ്റിയത്. പത്തുകുട്ടികളാണ് ഇത്തവണ മലയാളത്തിലേക്ക് ചേക്കേറി കാഞ്ഞിരപൊയില്‍ സ്‌കൂളിലെത്തിയത്.

ശ്രുതി(നാലാം തരം), ശ്രീരാജ്, അശ്വിന്‍ പി.വി, ശ്രീഹരി പി.വി.(ആറാംതരം), നന്ദന ജനാര്‍ദ്ദനന്‍(മൂന്നാംതരം), അഭിനവ് രവീന്ദ്രന്‍, റീതു, ദേവിക, കാര്‍ത്തിക്, അഭിന(ഒന്നാംതരം) എന്നിവരാണവര്‍. നവാഗതരെ മാലയിട്ട് സ്വീകരിച്ച് നടത്തിയ ഘോഷയാത്രയ്ക്ക് പ്രശസ്ത തായമ്പക വിദഗ്ദ്ധന്‍ മടിക്കൈ ഉണ്ണിമാരാരും സംഘവും അവതരിപ്പിച്ച വാദ്യമേളവും മുത്തുക്കുടകളും കൊഴുപ്പേകി.

മഴച്ചിത്രങ്ങള്‍ നനയാതെ എന്ന് പേരിട്ടിരിക്കുന്ന ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. എല്‍.എസ്.എസ്. വിജയികളായ ഗോകുല്‍ സുരേഷ്, അര്‍ഫാന, ഹാഷിറ, യു.എസ്.എസ്. വിജയി ഷൈജ, എസ്.എസ്.എല്‍.സി.യില്‍ മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടിയ കൃഷ്ണപ്രിയ, അശ്വതി എന്നിവരെ അനുമോദിച്ചു. പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍, മടത്തിനാട്ട് രാജന്‍, സത്യ കെ., എം.കമലം, കെ.വിജയന്‍, സരിത മൂടിക്കാനം, അശോകന്‍ മടയമ്പത്ത് എന്നിവര്‍ പ്രസംഗിച്ചു. പി.ടി.എ. പ്രസിഡന്റ് എം.രാജന്‍ സ്വാഗതവും എ.സി.നന്ദകുമാരന്‍ നന്ദിയും പറഞ്ഞു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത അധ്യക്ഷയായി.

9 അഭിപ്രായങ്ങൾ:

  1. ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകള്‍ ചേര്‍ക്കേണ്ടതാണ്. അവിടെയുള്ള മലയാളം പത്രങ്ങള്‍ ഈ വാര്‍ത്ത എങ്ങനെയാണ് റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്, ചെയ്തിട്ടുണ്ടോ... എന്നെല്ലാം.

    മറുപടിഇല്ലാതാക്കൂ
  2. very good...this is awarning bell to manglish parents all over kerala.....

    മറുപടിഇല്ലാതാക്കൂ
  3. ഇംഗ്ലീഷ്മീഡിയത്തില്‍ പഠിച്ചിട്ട് മലയാളം മീഡിയത്തിലേക്കു കുട്ടികള്‍ വരുന്ന പതിവ് പുതിയതൊന്നുമല്ല. ഇപ്പോഴാണ് അതിനു വാര്‍ത്താപ്രാധാന്യം കിട്ടിയതെന്നേയുള്ളു. ഞങ്ങളൊക്കെ പഠിച്ച സ്കൂളിലും ഇത്തരത്തിലുള്ള സംഭവമുണ്ടായതായി ഓര്‍ക്കുന്നു.

    പക്ഷേ, ഇന്നതെ സാഹചര്യത്തില്‍ ഇതുവാര്‍ത്തയാകുന്നതില്‍ ഭാഷയെ സംബന്ധിച്ചുള്ള സമകാലിക ചര്‍ച്ചകളും സംഭവവികാസങ്ങളും കാരണമായിട്ടുണ്ട്. കൂടുതല്‍ മാധ്യമശ്രദ്ധ ഇത്തരം കാര്യങ്ങളിലേക്കു കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കും എന്നു കരുതാം.

    മറുപടിഇല്ലാതാക്കൂ
  4. ആദര്‍ശ്,
    നിര്‍ദ്ദേശം ശരിയാണ്. ഹിന്ദുവില്‍ ആണ് ആദ്യം കണ്ടത്. ഇപ്പോ മാതൃഭൂമിയും ചേര്‍ത്തിട്ടുണ്ട്. തകര്‍പ്പന്‍റെ അഭിപ്രായം ശ്രദ്ധേയമാണ്.

    മറുപടിഇല്ലാതാക്കൂ
  5. ഭാഷയ്ക്ക്‌ വേണ്ടിയുള്ള നിരന്തര സമരങ്ങള്‍ നടക്കുന്ന ഈ കാലഘട്ടത്തില്‍
    ഇത്തരം വാര്‍ത്തകള്‍ കൂടുതല്‍ ശ്രദ്ധേയമാകുന്നു....

    മറുപടിഇല്ലാതാക്കൂ
  6. കൊള്ളാം നല്ല വാര്‍ത്ത കേള്‍ക്കാന്‍ സുഖമുള്ള വാര്‍ത്ത.എന്നാല്‍ ഇതു കേള്‍പ്പിക്കാന്‍ ബാദ്ധ്യതപ്പെട്ടവര്‍ (പത്രവും മറ്റു ദൃശ്യമാദ്ധ്യമങ്ങളും) അറിയുകയോ ജനങ്ങളെ അറിയിക്കുകയോ ചെയ്തതായി തോന്നുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  7. ഞാനും ഇംഗ്ലീഷ് മീഡിയം വിട്ട് മലയാളം മീഡിയത്തിലേക്ക് വന്ന ആളാണ്. വര്‍ഷം 1988-ല്‍.

    മറുപടിഇല്ലാതാക്കൂ
  8. അജ്ഞാതന്‍2011, ജൂൺ 9 7:11 PM

    ടി മലയാളം മീഡിയം സര്‍ക്കാര്‍ സ്ക്കൂളുകളിലെ അദ്ധ്യാപകരുടെ കുട്ടികളെ അവര്‍ ഇംഗ്ലീഷ് മീഡിയം അണ്‍ എയിഡഡ് സ്ക്കൂളുകളില്‍ പഠിപ്പിക്കുന്നതിനെ കുറിച്ച് എന്തു പറയും ? ടി സ്ക്കൂളില്‍ അങ്ങിനെയുള്ള അധ്യാപകരുണ്ടോ എന്നു പരിശോധിക്കുന്നത് നല്ലതായിരിക്കും.

    മറുപടിഇല്ലാതാക്കൂ
  9. മിക്ക ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലും നടക്കുന്നത് ഇംഗ്ലീഷില്‍ പഠിച്ച കാര്യങ്ങള്‍ അങ്ങനെ തന്നെ ആവര്‍ത്തിക്കുക,  ഇംഗ്ലീഷില്‍ നോട്ടു കൊടുക്കുക, അത് കാണാതെ പഠിച്ച് എഴുതാന്‍ കുട്ടികളെ നിര്‍ബന്ധിക്കുക, തെറ്റിയാൽ കുട്ടികളെ ശിക്ഷിക്കുക ..ഇതൊക്കെയാണ് . .സ്വന്തമായി ചിന്തിക്കാനും ആശയം പ്രകടിപ്പിക്കാനും ഉള്ള കുട്ടികളുടെ സ്വാഭാവിക കഴിവ് മുരടിച്ചു പോകുന്നു . അതേ സമയം, മലയാളത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് തങ്ങള്‍ക്കറിയാവുന്ന കാര്യങ്ങള്‍ സ്വന്തമായ ഭാഷയില്‍ പറഞ്ഞും എഴുതിയും ഫലിപ്പിക്കാനുള്ള  കഴിവ് കൂടുകയും ചെയ്യുന്നു .

    മറുപടിഇല്ലാതാക്കൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.