2010, നവംബർ 25, വ്യാഴാഴ്‌ച

മലയാളം ഒന്നാം ഭാഷയാക്കണം - മുഖ്യമന്ത്രി

മാതൃഭൂമി

Posted on: 25 Nov 2010



തിരുവനന്തപുരം: കേരളത്തിലെ വിദ്യാലയങ്ങളില്‍ പഠനമാധ്യമം ഏതായാലും ഒന്നാം ഭാഷയായി മലയാളം പഠിപ്പിക്കണമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. മലയാള ഭാഷയ്ക്ക് ക്ലാസിക്കല്‍ പദവി നേടാനായി രൂപവത്കരിച്ച വിദഗ്ദ്ധ സമിതിയുടെ കരട് രേഖ ചര്‍ച്ച ചെയ്യുന്നതിനുള്ള യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ സര്‍ക്കാര്‍ വന്നശേഷമാണ് അഞ്ചാം ക്ലാസ് വരെയെങ്കിലും മലയാളം നിര്‍ബന്ധമായി പഠിപ്പിക്കണമെന്ന് ഉത്തരവിറക്കിയത്. മാതൃഭാഷ പഠിക്കാതെ സ്‌കൂള്‍ഫൈനല്‍ ജയിക്കാമെന്ന അവസ്ഥ ഇല്ലാതാവണം. ഭാഷാപഠനത്തിലൂടെയേ സാംസ്‌കാരികമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുകയുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ദക്ഷിണേന്ത്യയില്‍ പ്രധാനപ്പെട്ട നാലുഭാഷകളില്‍ മലയാളമൊഴികെ മൂന്നിനും കേന്ദ്രസര്‍ക്കാര്‍ ക്ലാസിക്കല്‍ പദവി നല്‍കി. ഒരു കാരണവുമില്ലാതെയാണ് മലയാളത്തെ ഒഴിവാക്കിയത്. ആദിദ്രാവിഡ ഭാഷയില്‍ നിന്ന് പില്‍ക്കാലത്ത് രൂപപ്പെട്ട ഭാഷകളില്‍ ഒന്നിനും താഴെയല്ല മലയാളം. നമ്മുടെ ഭാഷയ്ക്കുവേണ്ടി ഒരുമിച്ച് നിന്നാല്‍ മലയാളത്തിന് ക്ലാസിക്കല്‍ പദവി നേടിയെടുക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാമവര്‍മ്മ അപ്പന്‍ തമ്പുരാന്റെ ജീവചരിത്രവും സമ്പൂര്‍ണകൃതികളും ഉള്‍പ്പെടുന്ന സി.ഡി മുഖമന്ത്രി പ്രകാശനം ചെയ്തു. സാംസ്‌കാരിക മന്ത്രി എം.എ.ബേബി അധ്യക്ഷനായിരുന്നു. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെ സന്ദേശം ചടങ്ങില്‍ വായിച്ചു. വിദഗ്ദ്ധ സമിതി അധ്യക്ഷന്‍ ഡോ.പുതുശ്ശേരി രാമചന്ദ്രന്‍ ആമുഖപ്രഭാഷണം നടത്തി. സമിതി അംഗം ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍ കരട്‌രേഖ അവതരിപ്പിച്ചു.

1 അഭിപ്രായം:

  1. ഈ ശ്രമങ്ങള്‍ വിജയിക്കും .കാരണം ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്ക് കേള്‍ക്കുവാന്‍ മലയാളം പാട്ടുകള്‍ വേണം.മത്സ്യം വാങ്ങാന്‍ മീന്‍ അങ്ങാടിയില്‍ പോണം.ഞങ്ങളുടെ ബ്ലോഗ്‌ കാണുക.കേരളത്തിലെ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും സംരംഭമാണ്:malayalamresoures.blogspot.com

    മറുപടിഇല്ലാതാക്കൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.