മലയാള ഐക്യവേദി
'ഭരണവും വിദ്യാഭ്യാസവും മലയാളത്തില്‍' എന്ന മുദ്രാവാക്യമുയര്‍ത്തി 2009 നവം. 14,15 തിയതികളില്‍ വടകര നടന്ന സമ്മേളനത്തില്‍ വെച്ച് മലയാള ഐക്യവേദി രൂപൂകരിച്ചു. 2009 ലെ ബിരുദ പുന:സംഘടനയില്‍ മലയാളഭാഷയും സാഹിത്യവും പിന്തള്ളപ്പെട്ടതിനോടുള്ള പ്രതിഷേധമായി മാര്‍ച്ച് മാസത്തില്‍ ആരംഭിച്ച
കൂട്ടായ്മകള്‍ പൊതുപരിപാടി മുന്‍നിര്‍ത്തി മലയാള ഐക്യവേദി എന്ന സംഘടനയായി മാറുകയായിരുന്നു. ഡോ: പുതുശ്ശേരി രാമചന്ദ്രന്, ഡോ: കെ. എം. ഭരതന്, പി. പവിത്രന് എന്നിവര്‍ ആദ്യ ഭാരവാഹികള്‍.
സാഹിത്യപഠനത്തെ സൌന്ദര്യാത്മക വിദ്യാഭ്യാസമായി കണ്ട് വിദ്യാഭ്യാസത്തിന്റെ എല്ലാ

എസ്. എസ്. എല്‍. സി. ബുക്കില്‍ നിന്ന് മലയാളത്തില്‍ പേര് എഴുതുന്നത് എടുത്തുകളയുന്നതിനെതിരെയും ഒമ്പതാം ക്ലാസിലെ ഹിന്ദി പാഠപുസ്തകത്തില്‍ നിന്ന്, അതുവരെ മലയാളത്തില്‍ കൊടുത്തിരുന്ന അര്‍ത്ഥം ഇംഗ്ലീഷിലേക്ക് മാറ്റിയതിനെതിരെയും വിജയകരമായ സമരം നടത്തി.


പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനെതിരെ 2012-ല്‍ പ്രത്യക്ഷസമര രംഗത്തിറങ്ങി.
മലയാള ഐക്യവേദിക്ക് ഭരണഭാഷാവേദി, ശാസ്ത്രമലയാളവേദി, സാമൂഹ്യശാസ്ത്ര മലയാളവേദി,
മലയാള മാധ്യമവേദി, മലയാള വിവരസാങ്കേതിക വേദി, മലയാള വിവര്‍ത്തക വേദി, പ്രൈമറിതല മലയാളവേദി, ഹൈസ്കൂള്‍ തല മലയാളവേദി, ഹയര്‍സെക്കന്ററി തല മലയാളവേദി, ബിരുദതല മലയാളവേദി, ബിരുദാനന്തരതല മലയാളവേദി, എന്നിങ്ങനെ വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ച് ഉപസമിതികളുണ്ട്. ഈ വിഷയങ്ങളെ സംബന്ധിച്ച് ഒരു ശില്‍പ്പശാല 2010 നവം. 23, 24 തിയതികളില്‍ എറണാകുളം ജില്ലയിലെ കറുകുറ്റിയില്‍ സംഘടിപ്പിക്കുകയും നയം രൂപീകരിക്കുകയുമുണ്ടായി. 2013 ജൂണ്‍ 1, 2 തിയതികളില്‍ പാലക്കാട് മുണ്ടൂരില്‍ മറ്റൊരു പ്രവര്‍ത്തക ക്യാമ്പും സംഘടിപ്പിച്ചു.
പതിനാല് ജില്ലകളിലും പ്രാദേശിക ഘടകങ്ങളോടു കൂടി സംസ്ഥാനമാകമാനം മലയാള ഐക്യവേദി പ്രവര്‍ത്തിക്കുന്നു. ഇരുപത്തിയഞ്ച് അംഗങ്ങളുള്ള സെക്രട്ടറി തല സമിതി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു.
ഭാരവാഹികള്‍
പ്രസിഡന്റ്: എം. വി. പ്രദീപന്.
ജന. സെക്രട്ടറി: ആര്. ഷിജു.
കണ്‍വീനര്‍: ഡോ. വി. പി. മാര്‍ക്കോസ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.