2020, ഓഗസ്റ്റ് 25, ചൊവ്വാഴ്ച

കോടതി മലയാളം - നിയമ ശബ്ദാവലി ചർച്ച 08


Archive= പുരാരേഖാലയം
Area of Operation= പ്രവർത്തന മേഖല
Argumentative = വാദിക്കത്തക്ക
Apprehend= പിടികൂടുക, ആശങ്കപ്പെടുക
Apprise= അറിയിക്കുക.
Appropriate authority= സമുചിതാധികാരി
Appropriation= വിനിയോഗം, പണവും മറ്റും പ്രത്യേകം നീക്കി വെക്കൽ
Approval in writing = രേഖാമൂലമായ അംഗീകാരം
Archaeological Sites = പുരാതത്ത്വ സ്ഥാനങ്ങൾ, പുരാതത്വ സങ്കേതങ്ങൾ
Assailant = എതിരാളി, പ്രതിയോഗി
As to the matter of fact = വാസ്തവത്തിൽ
Arising out of employment = തൊഴിലിൽ നിന്ന് ഉടലെടുക്കുന്ന
Armed hostilities = സായുധ യുദ്ധനടപടികൾ
Armed with deadly weapon= മാരകായുധവുമേന്തി
Artificial humidification = കൃത്രിമ ആർദ്രീകരണം
As aforesaid = മേൽ പറഞ്ഞ പ്രകാരമുള്ള
As against the accepter = സ്വീകർത്താവിനെ സംബന്ധിച്ചിടത്തോളം
Armoured car Service = കവചിത കാർ സേവനം
As against the proposer= നിർദ്ദേശകനെ സംബന്ധിച്ചിടത്തോളം
As between = തമ്മിലായിടത്തോളം
Ascending line = ആരോഹണ പരമ്പര
As distinguished from = തന്നതിൽ നിന്നും വത്യസ്തമായി
As he wills= തന്റെ ഇച്ഛാനുസരണം

2020, ഓഗസ്റ്റ് 16, ഞായറാഴ്‌ച

മലയാള സാങ്കേതിക പദകോശം - ഭൗതികശാസ്ത്രം ചർച്ച 16


[01/08, 7:58 am] Dr N Shaji Physics: Betelgeuse (തിരുവാതിര), biconcave lens, biconvex lens എന്നിവ കൂടി ഉൾപ്പെടുത്തിയാൽ നന്നാകും. Bicolour LED, bidirectional current എന്നിവക്ക് അത്രക്ക് പ്രസക്തിയില്ല.
[01/08, 8:10 am] Dr N Shaji Physics: Beta decay പരിഭാഷപ്പെടുത്തുമ്പോൾ alpha decay എന്നതിൻ്റെ പരിഭാഷ നോക്കുക.
[01/08, 9:12 am] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: Decay nammal ivide charcha cheythirunnu
[02/08, 10:23 am] Dr N Shaji Physics: SCERT യുടെ ഹയർ സെക്കൻഡറി പുസ്തകത്തിൽ കോൺവെക്സ് ലെൻസ്, കോൺകേവ് ലെൻസ് എന്നൊക്കെയാണ് ഉപയോഗിച്ചിരിക്കുന്നത്. അതുമായി യോജിച്ചു പോകണമെങ്കിൽ ബൈകോൺകേവ്, ബൈകോൺവെക്സ് എന്നീ പദങ്ങളാണ് സ്വീകാര്യം.
[02/08, 10:29 am] ജിജോ പി ഉലഹന്നാൻ: This biomass is not exactly  a word representing mass of something bio
[02/08, 10:29 am] ജിജോ പി ഉലഹന്നാൻ: It has different meanings also
[02/08, 10:40 am] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: ഹയർസെക്കൻഡറി ആദ്യഘട്ട ട്രാൻസ്ലേഷൻ സമയത്ത് ഫിസിക്സ് കെമിസ്ട്രി വിഷയങ്ങളിൽ മലയാളപദങ്ങൾ അധികം കൊണ്ടുവരാൻ താൽപര്യപ്പെടാത്ത കുറെ പേർ ഉണ്ടായിരുന്നു

കോടതി മലയാളം - നിയമ ശബ്ദാവലി ചർച്ച 07


Applicability = പ്രയോഗക്ഷമത
Appointed day = നിശ്ചയിക്കപ്പെട്ട ദിവസം, നിയോഗിച്ച ദിവസം
Appointment = നിയമനം, നിയോഗം
Annoyance = ശല്യപ്പെടുത്തൽ, അലട്ട്
Apparent cause = പ്രകടമായ കാരണം
Appellate authority = അപ്പീലധികാരി
Antecedents= പൂർവ്വചരിത്രം
Antedate= മുൻതീയതി വെക്കുക
Ante-nuptial = വിവാഹത്തിന് മുൻപ്
Anonymous Communication = ആളറിയാ സന്ദേശം
An opportunity of being heard= കേൾക്കപ്പെടാനുള്ള അവസരം
Answerable to court, be= കോടതിയോട് ഉത്തരം പറയാൻ ബാദ്ധ്യസ്ഥനാവുക
Act Purporting= ഉദ്ദേശിക്കുന്ന കൃത്യം
Act or omission = കൃത്യമോ ക്യത്യവിലോപമോ

കോടതി മലയാളം - നിയമ ശബ്ദാവലി ചർച്ച 06


Acting judge= പകരം ജോലി നോക്കുന്ന ജഡ്ജ്
Acting under= കീഴിൽ പ്രവർത്തിക്കുന്ന
Action taken in good faith = ഉത്തമ വിശ്വാസത്തിൽ എടുത്ത നടപടി
Act of insolvency = പാപ്പരാകുന്നതിനുള്ള പ്രവൃത്തി
Alternative = ഇതര മാർഗ്ഗം
Alternately = ഒന്നിടവിട്ട്
Alter the original Purposes= യഥാർത്ഥ ലക്ഷ്യത്തിൽ മാറ്റം വരുത്തുക
Ambiguity = സന്ദിഗ്ദ്ധത, അവ്യക്തത
Amicable= ഇരുകക്ഷികൾക്കും സമ്മതമായ രീതിയിൽ, സൗഹാർദ്ദപരമായ
Amenity = സുഖ സൗകര്യങ്ങൾ
Amputation= അംഗച്ഛേദനം
Ancestral Property = പൂർവ്വിക സ്വത്ത്
Annual financial Statement = വാർഷിക ധനകാര്യ പ്രസ്താവന
Annuitant = വാർഷിക വേതനക്കാരൻ
Annulment = അസാധുവാക്കൽ, റദ്ദുചെയ്യൽ
Anomalous mortgage= അസാധാരണ ഒറ്റി

2020, ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

മലയാള സാങ്കേതിക പദകോശം - ഭൗതികശാസ്ത്രം ചർച്ച 15


[26/07, 8:11 am] Gopalakrishman Physics: Avalanche breakdown

അർധചാലകങ്ങളിലെയും വി ധ്യുത്  രോധികളിലെയും ഇലക്ട്രോണുകൾ ഉയർന്ന വൈദ്യുത മണ്ഡലത്തിന്റെ സ്വാധീനത്തിൽ സഹ സംയോജക ബന്ധത്തിൽ നിന്ന് വേർപെട്ടു 'ഉയർന്ന ' വൈദുത പ്രവാഹം സൃഷ്ടിക്കുന്നു..... ഈ പ്രക്രിയ ആണ് avalanche break down....


മലവെള്ള പാച്ചിൽ എന്ന അർത്ഥം ആണ് ഇവിടെ avalanche ക്ക് 👍
[26/07, 9:10 am] Vijayakumar Physics: നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന പദങ്ങള്‍ ഒട്ടും തന്നെ വ്യവഹാരത്തിലുള്ളതല്ല.
[26/07, 9:25 am] Gopalakrishman Physics: യോജിക്കുന്നു 👍👍
[26/07, 9:31 am] Navaneeth Krishna: മട വീഴ്ച
[26/07, 9:32 am] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: സയൻസിൽ നിന്ന് മാറ്റി നിർത്തി അർത്ഥം നോക്കിയാൽ ഹിമനിപാതം ആണ് നല്ല പദം. Sliding of Snow
[26/07, 9:32 am] Vijayakumar Physics: Avalanche breakdown രുപകാത്മകമായ ഒരു പ്രയോഗമാണ്. നമ്മളും രൂപകാത്മകമായത് തിരയുന്നതാണ് നല്ലത്. ഇലക്ട്രോണുകളുടെ ഉരുള്‍പൊട്ടല്‍ പോലെ.

കോടതി മലയാളം - നിയമ ശബ്ദാവലി ചർച്ച 05


A further Period of twelve months = 12 മാസക്കാലം കൂടി
Against his will = അവന്റെ ഇച്ഛക്കെതിരായി
Against such limits= അങ്ങനെയുള്ള പരിധികൾക്ക് എതിരെ
Ad hoc = പ്രത്യേക ആവശ്യത്തിനായി രൂപപ്പെടുത്തിയ, അനൗപചാരികമായ
Adequate Strength= മതിയായ ബലം
Age of Superannuation= കാലാവധിയെത്തിയുള്ള വിരമിക്കൽ പ്രായം
Agreement = ഉടമ്പടി, പരസ്പര സമ്മതം
Adventures = സാഹസങ്ങൾ
 Affray= അടികലശൽ
Aggrieved party = ഒരു ഉത്തരവിനാലോ, പ്രവർത്തി കൊണ്ടോ നഷ്ടം സംഭവിച്ച വ്യക്തി
Agnate = ഒരേ പുരുഷ പൂർവ്വികനിൽ നിന്നും ജനിച്ച വ്യക്തികൾ
Agree to = അനുകൂലിക്കുക.
Agricultural holdingട = കാർഷിക പുരയിടങ്ങൾ
Agricultural income= കാർഷികാദായം
Agricultural Refinance Corporation= കാർഷിക വായ്പ പുതുക്കൽ കോർപ്പറേഷൻ
Alimony = ജീവനാംശം
Allegation of petition= ഹർജിയിലെ ആരോപണം
Alleged commission of the offence = ചെയ്തതായി പറയുന്ന കുറ്റം