2017, മേയ് 25, വ്യാഴാഴ്‌ച

ഇനി എല്ലാ സ്കൂളിലും മലയാള പഠനം.

തിരുവനന്തപുരം > സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പത്താംക്ളാസുവരെ  മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കുന്ന മലയാള ഭാഷാപഠന ബില്‍ നിയമസഭ ഏകകണ്ഠമായി പാസാക്കി. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥാണ് ബില്‍ അവതരിപ്പിച്ചത്. ബില്‍ നിയമമാകുന്നതോടെ ഭാഷാന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒരാശങ്കയുംവേണ്ട. മലയാളം പഠിക്കാത്ത കുട്ടികള്‍ ആസ്വദിക്കുന്നതെല്ലാം ഇനിയും ആസ്വദിക്കാമെന്നും എന്നാല്‍ മലയാളം പഠിച്ചിരിക്കണമെന്നും മന്ത്രി ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ വ്യക്തമാക്കി.

എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്,  സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുള്ള വിദ്യാലയങ്ങള്‍ക്കും  നിയമം ബാധകമാണ്. ഒന്നുമുതല്‍ പത്തുവരെയുള്ള ക്ളാസുകളില്‍ 2017-18 അധ്യയനവര്‍ഷംമുതല്‍ മലയാളം ഒരു ഭാഷയായി പഠിക്കണം.

Read more: http://www.deshabhimani.com/news/kerala/malayalam/646404

2017, മേയ് 4, വ്യാഴാഴ്‌ച

പിഎസ് സിയുടെ ബിരുദതല പരീക്ഷകള്‍ക്ക് മലയാളം നിര്‍ബന്ധമാക്കി.

ചിങ്ങം ഒന്നുമുതല്‍ പിഎസ് സിയുടെ ബിരുദതല പരീക്ഷകള്‍ക്ക് മലയാളം നിര്‍ബന്ധമാക്കി. മുഖ്യമന്ത്രിയും പിഎസ് സി ചെയര്‍മാനും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 100 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ക്ക് 10 മാര്‍ക്കിന്‍റെ മലയാളം ചോദ്യങ്ങളുണ്ടാകും. 

2017, മേയ് 1, തിങ്കളാഴ്‌ച

ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് ആശങ്കവേണ്ട: മുഖ്യമന്ത്രി

തിരുവനന്തപുരം > ഒന്നു മുതല്‍ പത്താംക്ളാസ് വരെ മലയാളഭാഷാ പഠനം നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തില്‍ ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് ഒരുവിധ ആശങ്കയും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ വിഭാഗങ്ങളില്‍ പഠിക്കുന്നവര്‍ ഏതുഭാഷയില്‍ പഠിക്കുന്നുവോ അതേനില തുടരുന്നതിന് ഒരു തടസ്സവുമുണ്ടാകില്ല.  മലയാളഭാഷ (നിര്‍ബന്ധിത ഭാഷ) ബില്‍ ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കുട്ടികള്‍ക്ക് ഏത് ഭാഷ പഠിക്കുന്നതിനും തടസ്സമില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.  കേരളത്തില്‍ പഠിക്കുന്നവര്‍ മലയാളഭാഷകൂടി പഠിക്കണമെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതുമൂലം ഒരാള്‍ക്കും തൊഴില്‍ നഷ്ടപ്പെടില്ല. പുതിയ തൊഴിലവസരമുണ്ടാകും. 60 വര്‍ഷത്തെ അനുഭവങ്ങള്‍  കണക്കിലെടുത്താണ് ബില്‍ തയ്യാറാക്കിയത്. കേരളത്തിലെ എല്ലാ കുട്ടികളും മലയാളം പഠിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മാതൃഭാഷ പഠിക്കാന്‍ കഴിയാത്തത് സാംസ്കാരികചോര്‍ച്ചയാണെന്ന് എസ് ശര്‍മ പറഞ്ഞു. കൂണുപോലെ മുളച്ചുപൊന്തുന്ന ഇംഗ്ളീഷ് മീഡിയം സ്കൂളുകള്‍ മാതൃഭാഷയെ അടിച്ചോടിക്കുന്നതായും ശര്‍മ പറഞ്ഞു.

മലയാളഭാഷാ ബില്‍ സബ്ജക്ട് കമ്മിറ്റിക്ക്

തിരുവനന്തപുരം > ഒന്നുമുതല്‍ പത്തുവരെയുള്ള ക്ളാസുകളില്‍ പുതിയ അധ്യയനവര്‍ഷംമുതല്‍ മലയാളം നിര്‍ബന്ധമായി പഠിപ്പിക്കാന്‍ വ്യവസ്ഥചെയ്യുന്ന മലയാളഭാഷാ (നിര്‍ബന്ധിത ഭാഷ) ബില്‍ നിയമസഭ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. ആദ്യ ഇ എം എസ് സര്‍ക്കാരിന്റെയും നിയമസഭയുടെയും 60-ാം വാര്‍ഷികത്തോടനുബന്ധിച്ച് പഴയ നിയമസഭാമന്ദിരത്തില്‍ നടന്ന നിയമസഭാസമ്മേളനത്തിലാണ് ചരിത്രപ്രധാനമായ ബില്‍ അവതരിപ്പിച്ചത്. ചരിത്രത്തില്‍ ഇടംപിടിക്കുന്ന സമ്മേളനത്തില്‍ മലയാളഭാഷയ്ക്ക് കരുത്ത് പകരുന്ന  നിയമനിര്‍മാണത്തിനാണ് സഭ തുടക്കം കുറിച്ചത്.
സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധിതഭാഷയായി പഠിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ബില്‍ ഏപ്രില്‍ പത്തിന് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് പകരമാണ്. എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സിബിഎസ്ഇ, ഐസിഎസ്ഇ, മറ്റ്  ബോര്‍ഡുകള്‍ എന്നിവയുടെ നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങള്‍ക്കും ഇത് ബാധകമാകും.
വിദ്യാലയങ്ങളില്‍ മലയാളം സംസാരിക്കുന്നതിന് പ്രത്യക്ഷമായോ പരോക്ഷമായോ നിയന്ത്രണം പാടില്ലെന്ന് ബില്‍ വ്യവസ്ഥചെയ്യുന്നു. വിദ്യാലയങ്ങളില്‍ മലയാളത്തിന് വിലക്ക് ഏര്‍പ്പെടുത്തിയും മറ്റേതെങ്കിലും ഭാഷ മാത്രമേ സംസാരിക്കാവൂവെന്ന രീതിയിലും ബോര്‍ഡുകളോ നോട്ടീസുകളോ പ്രചാരണങ്ങളോ പാടില്ല. സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ ബോര്‍ഡുകള്‍ക്ക് കീഴിലെ സ്കൂളുകളിലും നിര്‍ബന്ധിത മലയാളഭാഷാപഠനം ഏര്‍പ്പെടുത്തണം. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അത്തരം വിദ്യാലയങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന നിരാക്ഷേപപത്രം റദ്ദാക്കും. നിയമവും അതിലെ ചട്ടവും ലംഘിച്ചാല്‍ ആ വിദ്യാലയങ്ങളിലെ പ്രഥമാധ്യാപകര്‍ക്ക് 5000 രൂപ പിഴശിക്ഷ വിധിക്കും. പിഴയുടെ നടപടികള്‍ കൈക്കൊള്ളാനുള്ള ചുമതല വിദ്യാഭ്യാസ ഡയറക്ടറുടെ പദവിയില്‍ കുറയാത്ത ഉദ്യോഗസ്ഥനാകും. അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍ മൂന്നുതവണ നിയമലംഘനമുണ്ടായാല്‍  ആ വിദ്യാലയത്തിന്റെ അംഗീകാരം റദ്ദാക്കും. സിബിഎസ്ഇ, ഐസിഎസ്ഇ ബോര്‍ഡുകള്‍ക്ക് കീഴിലുള്ള വിദ്യാലയങ്ങളുടെ നിരാക്ഷേപ പത്രം റദ്ദാക്കും.  ഇതര സംസ്ഥാനങ്ങളില്‍നിന്നും വിദേശരാജ്യങ്ങളില്‍നിന്നും വന്ന, പഠനം തുടരുന്ന വിദ്യാര്‍ഥികള്‍ക്ക് അതത് ക്ളാസുകളിലെ പാഠ്യപദ്ധതി പ്രകാരമുള്ള മലയാളഭാഷാപഠനം സാധ്യമാക്കാന്‍സാധിക്കാതെവന്നാല്‍ പത്താംതരം പരീക്ഷയില്‍ മലയാളഭാഷാ പരീക്ഷയില്‍നിന്ന് അവരെ ഒഴിവാക്കും. കേരള വിദ്യാഭ്യാസ ആക്ടിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ക്ക് കീഴില്‍ അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള നിബന്ധനകള്‍ക്ക് മാത്രമായുള്ള സ്കൂളുകളില്‍ മലയാളം പഠിപ്പിക്കുന്നതിന് ആവശ്യമായ സൌകര്യം ചെയ്തുകൊടുക്കും. നിയമം നടപ്പാക്കാന്‍ വൈഷമ്യം ഉണ്ടായാല്‍ അത് പരിഹരിക്കുന്നതിന് ആവശ്യമായ വ്യവസ്ഥകള്‍ ഉണ്ടാക്കാം. അത് ഈ നിയമത്തിന് വിരുദ്ധമാകാന്‍ പാടില്ല. നിയമം നടപ്പായി രണ്ടുവര്‍ഷംവരെയാകും ഇതിനുള്ള അവസരമെന്നും ബില്ലില്‍ വ്യവസ്ഥചെയ്യുന്നു.
ബില്‍ പ്രാബല്യത്തിലാകുന്നതോടെ കന്നട, തമിഴ് മീഡിയത്തിലെ സ്കൂളുകളിലും ഒറിയന്റല്‍/സംസ്കൃതം/അറബിക് സ്കൂളുകളിലുമായി 194 മലയാള ഭാഷാധ്യാപകരുടെ തസ്തിക സൃഷ്ടിക്കേണ്ടിവരും. എല്‍പി, യുപി, ഹൈസ്കൂള്‍ എന്നിവയിലായി നിയമിക്കുന്ന ഈ അധ്യാപകര്‍ക്ക് ശമ്പളം അടക്കം ആനുകൂല്യങ്ങള്‍ക്കായി 7.20 കോടി രൂപയുടെ അധിക ചെലവ് വര്‍ഷം വരും. ശമ്പളവര്‍ധന, ക്ഷാമബത്ത വര്‍ധന, അടിസ്ഥാനശമ്പള വര്‍ധന എന്നിവയുടെ ബാധ്യതയും വരും. നിയമലംഘനം നടത്തുന്ന അധ്യാപകരില്‍നിന്ന് പിഴ ഈടാക്കല്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളുടെ നിരാക്ഷേപ പത്രം റദ്ദാക്കാല്‍, അണ്‍ എയ്ഡഡ് സ്കൂളുകളുടെ അംഗീകാരം റദ്ദാക്കല്‍ എന്നിവയുടെ അധികാരം സര്‍ക്കാരിനായിരിക്കും.
വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ബില്‍ അവതരിപ്പിച്ചു. എസ് ശര്‍മ, ജോണ്‍ ഫെര്‍ണാണ്ടസ്, വി ടി ബലറാം, ഡോ. എന്‍ ജയരാജ്, കെ സി ജോസഫ്, കെ എം ഷാജി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

മാതൃഭാഷയിൽ സംസാരിക്കുക, ഹൃദയത്തിലേക്ക് എത്തുക --നെൽസൺ മണ്ടേല

മാതൃഭാഷയിൽ സംസാരിക്കുക,  ഹൃദയത്തിലേക്ക് എത്തുക --നെൽസൺ മണ്ടേല

Nelson Mandela once said, “If you talk to a man in a language he understands, that goes to his head. If you talk to him in his language, that goes to his heart.”


Multilingual Content: A Key Driver for Ecommerce Growth
Jill Finger GibsonApr 04, 2017

Engaging with customers in their language is essential to delivering great experiences. Language is more than just using the right words. It also involves crafting all content that touches the customer in such a way that it demonstrates empathy and understanding.

Creating great content is no easy task in one’s native language. It’s even more challenging to create content in multiple languages in order to reach new customers, while making sure that the language is natural and authentic. For instance, the Spanish that is spoken in Spain may be comprehensible to a Spanish speaker in Mexico or Argentina. However, the Spanish spoken in each of those countries will have differences in vocabulary, style, and colloquial usage. It is imperative to localize every piece of content to be effective.

Furthermore, content needs to reflect the context for each country. Given that winter in Argentina runs from June to September, a global clothing retailer is more likely to see higher sales in that country by advertising winter clothing during that period. Meanwhile, the same retailer would advertise summer clothing in Spain.

The U.K.-based retailer ASOS is an example of a company that has put multilingual content at the heart of its strategy. The company now earns more than half of its $1.8 billion in sales from international customers. ASOS touts its online content as a key driver for its international success. In its most recent annual report, it notes that the company creates “60,000 pieces of inspirational fashion and lifestyle content” each month.

It’s not just business-to-consumer (B2C) retailers with big budgets that have seen multilingual content have a direct impact on their bottom lines. Martin Engineering, a U.S. company that handles bulk materials, implemented a solution from Smartling. The company immediately saw an increase in global traffic, and its first new customer came out of that traffic within 4 hours of going live.

There is no shortage of technologies and strategies that can be employed for a successful multilingual content strategy. Marketing and content professionals know this all too well, as they have long been on the front lines of championing multilingual content and have traditionally been the ones making the case in their companies to invest in translation and localization resources. Such investments tend to include translating content in-house; employing the services of a translation agency; software-based solutions from language service providers such as Lionbridge, TransPerfect, and SDL; and a combination of the aforementioned.

But despite having made these types of investments, many companies are either struggling to manage global content effectively or to convince decision makers that having a unified strategy for multilingual content is essential to improving customer experience for international customers. A recent report by Forrester (on behalf of SDL) notes that among U.S. enterprises with revenues of more than $1 billion, 62% of respondents had five or more content repositories, and 36% had 10 or more repositories. The same report notes that for those who work with a language translation provider, just 29% had direct integration with their web CMS. The study found that it was not the lack of technology solutions that holds companies back from making the best use of multilingual content.

Rather, it is organizational challenges—such as fragmented budgets and a lack of incentives for cooperating across regions and business units—that stymie growth. There are examples in which companies have experienced the benefits of following a comprehensive multilingual content strategy. But those that truly want to realize these benefits will need to ensure that they have the right organizational structure in place prior to making the investments in new people, processes, and technology.

Nelson Mandela once said, “If you talk to a man in a language he understands, that goes to his head. If you talk to him in his language, that goes to his heart.” Companies striving to provide great customer experiences—and engender loyalty and trust—need to communicate in a language that shows they not only understand, but empathize with, their customers.

മെയ് ഒന്നുമുതല്‍ ഔദ്യോഗിക ഭാഷ മലയാളം

മെയ് ഒന്നുമുതല്‍ സംസ്ഥാനത്തെ ഔദ്യോഗിക ഭാഷ പൂര്‍ണമായും മലയാളം. സെക്രട്ടറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങളില്‍ ഭാഷ പൂര്‍ണമായും മലയാളമാകും. വിവിധ വകുപ്പുകളില്‍ ഔദ്യോഗിക‘ഭാഷ പൂര്‍ണമായും മലയാളമാക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഔദ്യോഗിക‘ഭാഷ)വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഭാഷാമാറ്റ നടപടികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഔദ്യോഗിക‘ഭാഷാ ഉന്നതതലസമിതി സംസ്ഥാനത്തെ ഭാഷാമാറ്റം തൃപ്തികരമല്ലെന്ന് വിലയിരുത്തി. ഇതേതുടര്‍ന്നാണ് മെയ് ഒന്നുമുതല്‍ മലയാളം കര്‍ശനമായി നടപ്പാക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ഉത്തരവിറക്കിയത്.
സംസ്ഥാനത്തെ തമിഴ്, കന്നഡ ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഭാഷ സംബന്ധിച്ച നിലവിലുള്ള അവകാശങ്ങള്‍ നിലനിര്‍ത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഹൈക്കോടതി, സുപ്രീംകോടതി, ഇതര സംസ്ഥാനങ്ങള്‍, മറ്റുരാജ്യങ്ങള്‍, ഭാഷാ ന്യൂനപക്ഷക്കാരുമായുള്ള കത്തിടപാടുകള്‍, ഇംഗ്ളീഷ് ഉപയോഗിക്കണമെന്ന് പ്രത്യേകം പരാമര്‍ശമുള്ള സംഗതികള്‍ എന്നീ സാഹചര്യങ്ങളില്‍ കത്തിടപാടുകള്‍ക്ക് ഇംഗ്ളീഷ് ഉപയോഗിക്കാം. അല്ലാത്ത സാഹചര്യങ്ങളില്‍ എല്ലാ ഔദ്യോഗികാവശ്യങ്ങള്‍ക്കും മെയ് ഒന്നുമുതല്‍ മലയാളമേ ഉപയോഗിക്കാവൂ. ഇത് വകുപ്പ് തലവന്മാരും ഓഫീസ് മേധാവികളും ഉറപ്പുവരുത്തേണ്ടതാണെന്ന് ഉത്തരവില്‍ നിര്‍ദേശമുണ്ട്. ഭാഷാമാറ്റ നടപടികള്‍ മൂന്നുമാസത്തിലൊരിക്കല്‍ അവലോകനം ചെയ്യണമെന്നും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
ഒന്നുമുതല്‍ പത്തുവരെയുള്ള ക്ളാസുകളില്‍ മലയാളം നിര്‍ബന്ധമായി പഠിപ്പിക്കാന്‍ വ്യവസ്ഥചെയ്യുന്ന മലയാളഭാഷാ (നിര്‍ബന്ധിത ഭാഷ)ബില്‍ കഴിഞ്ഞദിവസം നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കുവിട്ട ബില്ലില്‍ വിദ്യാലയങ്ങളില്‍ മലയാളം സംസാരിക്കുന്നതിന് പ്രത്യക്ഷമായോ പരോക്ഷമായോ നിയന്ത്രണം പാടില്ലെന്ന് വ്യവസ്ഥചെയ്യുന്നു. സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ ബോര്‍ഡുകള്‍ക്ക് കീഴിലെ സ്കൂളുകളിലും നിര്‍ബന്ധിത മലയാളഭാഷാപഠനം ഏര്‍പ്പെടുത്തണം. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അത്തരം വിദ്യാലയങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന നിരാക്ഷേപപത്രം റദ്ദാക്കും. നിയമവും അതിലെ ചട്ടവും ലംഘിച്ചാല്‍ പ്രഥമാധ്യാപകര്‍ക്ക് 5000 രൂപ പിഴയും വിധിക്കും.

Read more: http://www.deshabhimani.com/news/kerala/news-kerala-01-05-2017/641036

മലയാളം ഓര്‍ഡിനന്‍സ് : ധീരമായ നടപടിയെന്ന് സാംസ്കാരികനായകര്‍

പാഠ്യപദ്ധതി ഭേദമെന്യേ കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധിതമാക്കി ഓര്‍ഡിനന്‍സ് ഇറക്കിയ സര്‍ക്കാര്‍ തീരുമാനം ധീരമെന്ന് സാംസ്കാരിക നായകര്‍. സംസ്ഥാനത്തെ വിദ്യാഭ്യാസരംഗത്തെ നല്ല വഴിയിലൂടെ നയിക്കാനുള്ള നിശ്ചയദാര്‍ഢ്യം ഈ തീരുമാനത്തിലുണ്ട്. ഇത് ഈ വിദ്യാഭ്യാസ വര്‍ഷം തുടങ്ങുമ്പോള്‍ മുതല്‍ കര്‍ശനമായി നടപ്പാക്കണമെന്നും ഓര്‍ഡിനന്‍സ് എത്രയും പെട്ടെന്ന് നിയമമാക്കണമെന്നും സാംസ്കാരിക നായകര്‍ അഭ്യര്‍ഥിച്ചു.
  സുഗതകുമാരി, എം ടി വാസുദേവന്‍നായര്‍, ഓംചേരി, ഡോ. പുതുശ്ശേരി രാമചന്ദ്രന്‍, എം കെ സാനു, കാനായി കുഞ്ഞിരാമന്‍, സി രാധാകൃഷ്ണന്‍, സച്ചിതാനന്ദന്‍, എം മുകുന്ദന്‍, ആനന്ദ്, വൈശാഖന്‍, സേതു, കല്‍പ്പറ്റ നാരായണന്‍, സത്യന്‍ അന്തിക്കാട്, ടി ഡി രാമകൃഷ്ണന്‍ തുടങ്ങിയവരാണ് സര്‍ക്കാരിന്റെ തീരുമാനത്തെ അഭിനന്ദിച്ചത്.
  കേരളത്തിലെ സാംസ്കാരികരംഗവും സാധാരണക്കാരായ ജനങ്ങളും ഏറെക്കാലമായി ആഗ്രഹിച്ചിരുന്നതാണ് മാതൃഭാഷ നിര്‍ബന്ധമാക്കിയ നിശ്ചയദാര്‍ഢ്യമാര്‍ന്ന നടപടി. ശക്തമായ ഒരു ഓര്‍ഡിനന്‍സിലൂടെ അത് സാധ്യമാക്കിയ  സംസ്ഥാന സര്‍ക്കാരിനോട് തങ്ങള്‍ക്കുള്ള സന്തോഷവും നന്ദിയും അറിയിക്കുന്നുവെന്ന് പ്രസ്താവനയില്‍ പറയുന്നു.

Read more: http://www.deshabhimani.com/news/kerala/news-kerala-14-04-2017/637537

മകളെ മാതൃഭാഷ പഠിപ്പിക്കണം; മാതാപിതാക്കള്‍ വലിച്ചെറിഞ്ഞത് യു.എസിലെ ജോലി

രാജ്‌കോട്ട്: മാതൃഭാഷയോടുള്ള സ്‌നേഹം പ്രകടമാക്കി ഒരു ഗുജറാത്തി ദമ്പതികള്‍. മാതൃഭാഷ മകളെ പഠിപ്പിക്കാന്‍ വിദേശജോലി തടസ്സമാണെന്ന് കണ്ട മാതാപിതാക്കള്‍ അമേരിക്കയിലെ തങ്ങളുടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. ഫെബ്രുവരി 21ന് രാജ്യാന്തര മാതൃഭാഷ ദിനം ആചരിക്കുന്ന വേളയിലാണ് ഒരു ദേശീയ വെബ്‌സൈറ്റ് ഈ റിപ്പോര്‍ട്ട് നല്‍കിയത്.
ലോകത്തെ രണ്ടാമത്തെ വലിയ ബാങ്കായ ന്യുയോര്‍ക്കിലെ ഡോള്‍ഡ്മാന്‍ സാക്‌സില്‍ വന്‍ ശമ്പളമുള്ള ജോലിയാണ് രണ്ടു വര്‍ഷം മുന്‍പ് ഗൗരവ് പണ്ഡിറ്റും ഭാര്യ ശീതളും ഉപേക്ഷിച്ചത്. പതിനെട്ട് മാസം പ്രായമുള്ള മകള്‍ താഷിക്കൊപ്പം ജന്മനാടായ ഭവനഗറില്‍ താമസിക്കുന്നതിനും മകളെ മാതൃഭാഷ പഠിപ്പിക്കുന്നതിനുമാണ് ഇങ്ങനെ ചെയ്തതെന്ന് അവര്‍ പറയുന്നു. ഇപ്പോള്‍ മൂന്നര വയസ്സായ മകള്‍ നല്ല ഒഴുക്കോടെ ഗുജറാത്തി സംസാരിക്കുന്നുവെന്നും അതും പ്രദേശിക കത്യാവാഡി ശൈലിയില്‍ തന്നെ പറയുന്നുവെന്നും ഇവര്‍ വ്യക്തമാക്കി.
പതിനഞ്ച് വര്‍ഷത്തോളം അമേരിക്കയില്‍ ജോലി ചെയ്ത ശേഷമാണ് 2015ല്‍ ഇവര്‍ ഇന്ത്യയിലേക്ക് മടങ്ങിയത്. ഭാഷ മാരതമല്ല, കുടുംബ ബന്ധങ്ങളും പരമ്പരാഗത ഭക്ഷണവും മകളെ ശീലിപ്പിക്കുന്നതിനും കൂടിയാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങിയത്. ഇപ്പോള്‍ സിലിക്കണ്‍ വാലിയില്‍ ഗൂഗ്‌ളില്‍ ജോലി ചെയ്യുകയാണ് ഗൗരവ്. ഒരു ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തുകയാണ് ശീതള്‍.

ഭരണ ഭാഷ ഉത്തരവ്.




2017 ലെ മലയാള ഭാഷ ഓർഡിനൻസ്.