രാജ്‌കോട്ട്: മാതൃഭാഷയോടുള്ള സ്‌നേഹം പ്രകടമാക്കി ഒരു ഗുജറാത്തി ദമ്പതികള്‍. മാതൃഭാഷ മകളെ പഠിപ്പിക്കാന്‍ വിദേശജോലി തടസ്സമാണെന്ന് കണ്ട മാതാപിതാക്കള്‍ അമേരിക്കയിലെ തങ്ങളുടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. ഫെബ്രുവരി 21ന് രാജ്യാന്തര മാതൃഭാഷ ദിനം ആചരിക്കുന്ന വേളയിലാണ് ഒരു ദേശീയ വെബ്‌സൈറ്റ് ഈ റിപ്പോര്‍ട്ട് നല്‍കിയത്.
ലോകത്തെ രണ്ടാമത്തെ വലിയ ബാങ്കായ ന്യുയോര്‍ക്കിലെ ഡോള്‍ഡ്മാന്‍ സാക്‌സില്‍ വന്‍ ശമ്പളമുള്ള ജോലിയാണ് രണ്ടു വര്‍ഷം മുന്‍പ് ഗൗരവ് പണ്ഡിറ്റും ഭാര്യ ശീതളും ഉപേക്ഷിച്ചത്. പതിനെട്ട് മാസം പ്രായമുള്ള മകള്‍ താഷിക്കൊപ്പം ജന്മനാടായ ഭവനഗറില്‍ താമസിക്കുന്നതിനും മകളെ മാതൃഭാഷ പഠിപ്പിക്കുന്നതിനുമാണ് ഇങ്ങനെ ചെയ്തതെന്ന് അവര്‍ പറയുന്നു. ഇപ്പോള്‍ മൂന്നര വയസ്സായ മകള്‍ നല്ല ഒഴുക്കോടെ ഗുജറാത്തി സംസാരിക്കുന്നുവെന്നും അതും പ്രദേശിക കത്യാവാഡി ശൈലിയില്‍ തന്നെ പറയുന്നുവെന്നും ഇവര്‍ വ്യക്തമാക്കി.
പതിനഞ്ച് വര്‍ഷത്തോളം അമേരിക്കയില്‍ ജോലി ചെയ്ത ശേഷമാണ് 2015ല്‍ ഇവര്‍ ഇന്ത്യയിലേക്ക് മടങ്ങിയത്. ഭാഷ മാരതമല്ല, കുടുംബ ബന്ധങ്ങളും പരമ്പരാഗത ഭക്ഷണവും മകളെ ശീലിപ്പിക്കുന്നതിനും കൂടിയാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങിയത്. ഇപ്പോള്‍ സിലിക്കണ്‍ വാലിയില്‍ ഗൂഗ്‌ളില്‍ ജോലി ചെയ്യുകയാണ് ഗൗരവ്. ഒരു ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തുകയാണ് ശീതള്‍.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.