കണ്ണൂര്‍: ഭരണഭാഷ മലയാളമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ഓഫീസുകളിലെയും ഫയല്‍ മലയാളത്തിലാക്കാനുള്ള പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് ജില്ലാതല ഏകോപന സമിതി യോഗം നിര്‍ദേശിച്ചു. രണ്ടുമാസത്തിനകം പൂര്‍ണതോതില്‍ ഭരണഭാഷ മലയാളമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച എഡിഎം ഇ മുഹമ്മദ് യൂസഫ് നിര്‍ദേശിച്ചു. ഓഫീസ് കാര്യങ്ങള്‍ മാതൃഭാഷയിലാക്കണമെന്നതില്‍ നിര്‍ബന്ധബുദ്ധിയോടെയുള്ള സമീപനമാണ് സംസ്ഥാന സര്‍കാരിനുള്ളത്. അതിനനുസരിച്ച് ഫലപ്രദമായ നടപടികള്‍ ജീവനക്കാര്‍ കൈക്കൊള്ളണമെന്നും എഡിഎം ആവശ്യപ്പെട്ടു.
പ്രവര്‍ത്തന പുരോഗതി സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് മുന്നു മാസത്തിലൊരിക്കല്‍ ജില്ലാ മേധാവികള്‍ ഏകോപന സമിതിക്ക് നല്‍കണം. ഓരോ വകുപ്പിലും കൈവരിച്ച നേട്ടം, ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലന പരിപാടികള്‍, ഭരണഭാഷ മലയാളമാക്കാന്‍ വകുപ്പ് തലത്തില്‍ രൂപീകരിച്ച കര്‍മ്മപരിപാടി എന്നിവ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ടുകളാണ് നല്‍കേണ്ടത്. വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിച്ചു.
ജന്മഭൂമി: http://www.janmabhumidaily.com/news612515#ixzz4fiCLYrJ2
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.