തിരുവനന്തപുരം: മലയാളത്തിനായുള്ള എഴുത്തുകാരന്‍ കെ.പി. രാമനുണ്ണിയുടെ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. യൂണിവേഴ്‌സിറ്റി കോളേജ് വളപ്പിലെ കേരളപാണിനി എ.ആര്‍. രാജരാജവര്‍മയുടെ പ്രതിമയെ സാക്ഷിനിര്‍ത്തി കവി ഒ.എന്‍.വി കുറുപ്പ് സമരം ഉദ്ഘാടനം ചെയ്തു. ഒന്നാം ഭാഷ നിയമ നിര്‍മാണം നടത്തുക, കോടതിഭാഷ മലയാളമാക്കുക, പ്രവേശന പരീക്ഷകള്‍ മലയാളത്തിലെഴുതാന്‍ അനുവദിക്കുക, മലയാളത്തിനായി പ്രത്യേക വകുപ്പും അതിനുകീഴില്‍ ഡയറക്ടറേറ്റും രൂപവത്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഐക്യമലയാള പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ കെ.പി. രാമനുണ്ണി നിരാഹാരം ആരംഭിച്ചത്.
മലയാള ഭാഷയെ ഒന്നാം ഭാഷയാക്കിയിട്ടും അത് നടപ്പാക്കാത്തത് കടുത്ത വഞ്ചനയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഒ.എന്‍.വി കുറുപ്പ് പറഞ്ഞു. മലയാളത്തിനായി ഒരു മാതൃഭാഷാ നിയമം കൊണ്ടുവരണം. ഇതിന് എല്ലാ കക്ഷികളുടെയും പിന്തുണയുണ്ടാകും. ഇത്തരത്തില്‍ മറ്റിടങ്ങളില്‍ ഉണ്ടാക്കിയിട്ടുള്ളതിന്റെ മാതൃക നല്‍കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
പതിറ്റാണ്ടുകളായി നാം സഹിക്കുന്ന നാണക്കേട് ഇനിയും സഹിക്കുമെന്ന ധാരണയെ തിരുത്തുന്നതിന്റെ ആരംഭമാണ് ഈ സമരം. മലയാള ഭാഷയുടെ കാര്യത്തിലുള്ള അവഗണന ശരിയാണോയെന്ന് മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും ആലോചിക്കണം. എ.ആര്‍. രാജരാജവര്‍മയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ശാകുന്തളം പരിഭാഷ വീണ്ടും പ്രസിദ്ധീകരിച്ചപ്പോള്‍ അത് സാംസ്‌കാരിക മന്ത്രിയെക്കൊണ്ട് പ്രകാശനം ചെയ്യുന്നതിന് പകരം മറ്റൊരു മന്ത്രിയെക്കൊണ്ട് പ്രകാശിപ്പിക്കാനാണ് ഇതിന് പിന്നിലുള്ളവര്‍ ശ്രമിച്ചത്. എന്നാല്‍ അതിന് അവതാരികയെഴുതിയ ഞാനിതിനോട് വിയോജിച്ചു. പിന്നീട് പുസ്തകം പ്രകാശനവും നടത്തി തപാല്‍ മുഖേന ഒരു കോപ്പി അയച്ചുതരികയായിരുന്നുവെന്നും ഒ.എന്‍.വി കുറുപ്പ് പറഞ്ഞു.
മലയാളത്തെ ഒന്നാം ഭാഷയാക്കിയിട്ടും അത് നടപ്പിലാക്കാതെ ധിക്കരിക്കുന്ന ഒരുകൂട്ടമാളുകളുണ്ട്. എന്തുകൊണ്ടാണ് ഈ ധിക്കാരമെന്ന് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ഒന്നും പറയാനില്ലേയെന്ന് അധ്യക്ഷ പ്രസംഗത്തില്‍ കവയിത്രി സുഗതകുമാരി ചോദിച്ചു. സ്വന്തം ഭാഷയ്ക്കായി ഇങ്ങനെ യാചിക്കേണ്ടിവരുന്നത് ലജ്ജാവഹമാണെന്നും അവര്‍ പറഞ്ഞു. മാതൃഭാഷയ്ക്കായി സമരം നടത്തേണ്ടിവരുന്നത് ഉചിതമായ കാര്യമല്ലെന്ന് സി.പി. മുഹമ്മദ് എം.എല്‍.എ അഭിപ്രായപ്പെട്ടു. എല്ലാവരും ഒരുമിച്ചാല്‍ നമ്മുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മലയാളിയുടെയും ജീവന്മരണ പ്രശ്‌നമാണ് മലയാളത്തിന്റെ പ്രശ്‌നമെന്ന് എഴുത്തുകാരന്‍ കെ.പി. രാമനുണ്ണി പറഞ്ഞു. മലയാള പ്രശ്‌നത്തില്‍ എഴുത്തുകാര്‍ വേണ്ട സംഭാവന ചെയ്യുന്നില്ലെന്ന പശ്ചാത്താപത്തിന്റെ പുറത്താണ് താന്‍ നിരാഹാരത്തിനെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാനായി കുഞ്ഞിരാമന്‍, നീലംപേരൂര്‍ മധുസൂദനന്‍ നായര്‍, ഡോ. പുതുശ്ശേരി രാമചന്ദ്രന്‍, പന്മന രാമചന്ദ്രന്‍ നായര്‍, ഡോ. പി.കെ. രാജശേഖരന്‍, ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍, പിരപ്പന്‍കോട് മുരളി, കടകംപള്ളി സുരേന്ദ്രന്‍, എം.വി. പ്രദീപന്‍, ഹരിദാസന്‍, കെ.കെ. സുബൈര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
യൂണിവേഴ്‌സിറ്റി കോളേജിന് മുന്‍ഭാഗത്തെ റോഡരികില്‍ നിരാഹാര സമരം നടത്താനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും നടപ്പാതയ്ക്കരികില്‍ പിടിപ്പിച്ചിരിക്കുന്ന പുല്ലിന് കേടുവരും എന്ന വാദവുമായി ഇതിന്റെ കരാറുകാരന്‍ രംഗത്തെത്തി. ഇതേത്തുടര്‍ന്ന് നിരാഹാര സമരം വി.ജെ.ടി ഹാളിന് എതിര്‍വശത്തുള്ള റോഡരികിലേക്ക് മാറ്റുകയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.