തിരുവനന്തപുരം: ഒന്നാംഭാഷ മലയാളമാക്കിയ ഉത്തരവ് കോടതിയില്‍
ചോദ്യംചെയ്യാന്‍ കഴിയാത്ത നിലയിലുള്ള നിയമനിര്‍മാണം നടത്തുക, കോടതിഭാഷ
മലയാളമാക്കുക, പ്രവേശപരീക്ഷകള്‍ മലയാളത്തിലെഴുതാന്‍ അനുവദിക്കുക തുടങ്ങിയ
ആവശ്യങ്ങള്‍ ഉന്നയിച്ച് ഐക്യമലയാള പ്രസ്ഥാനത്തിന്‍െറ ആഭിമുഖ്യത്തില്‍
മാര്‍ച്ച് 18 മുതല്‍ സാഹിത്യനായകരുടെ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കും.
എഴുത്തുകാരന്‍ കെ.പി. രാമനുണ്ണിയുടെ നേതൃത്വത്തില്‍ 18ന് രാവിലെ 10 മുതല്‍ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിന് മുന്നിലാണ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നത്. ഒന്നാംഭാഷ ഉത്തരവ് സംരക്ഷിക്കുന്ന നിയമനിര്‍മാണം ഈ ബജറ്റ് സമ്മേളനത്തില്‍ നടത്തണമെന്നും കോടതിഭാഷ മലയാളത്തിലാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും പ്രവേശ പരീക്ഷകള്‍ മലയാളത്തില്‍ എഴുതാനുള്ള തീരുമാനമെടുക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. മലയാളത്തിന് അര്‍ഹമായ പ്രാധാന്യം ലഭിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും ഐക്യ മലയാള പ്രസ്ഥാനം ചെയര്‍മാന്‍ കെ.കെ. സുബൈര്‍, കണ്‍വീനര്‍ എം.വി. പ്രദീപന്‍, സെക്രട്ടറി ഹരിദാസന്‍ എന്നിവര്‍ അറിയിച്ചു.
മാധ്യമം 17.03.2013

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.