Published on 20 Mar 2013
തിരുവനന്തപുരം: സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ മലയാളം ഒന്നാംഭാഷയാക്കുന്നത് സംബന്ധിച്ച നിയമനിര്‍മാണത്തെക്കുറിച്ച് എല്ലാ പാര്‍ട്ടി നേതാക്കളുമായും ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ഈ നിയമസഭാ സമ്മേളനകാലത്തുതന്നെ സര്‍വകക്ഷി യോഗം വിളിക്കാനാണ് ധാരണ. മുഖ്യമന്ത്രി ഇത് സംബന്ധിച്ച ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് കെ.പി. രാമനുണ്ണി ആരംഭിച്ച നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ചു.
ഒന്നാംഭാഷയാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് നടപ്പാക്കുന്നതില്‍ വന്ന അമാന്തത ചൂണ്ടിക്കാട്ടിയാണ് ഐക്യമലയാള പ്രസ്ഥാനവും മറ്റും നിയമനിര്‍മാണം ആവശ്യപ്പെട്ടത്. പി.എസ്.സി. നിഷ്‌കര്‍ഷിക്കുന്ന മലയാളപഠനം നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ചും സര്‍വകക്ഷിയോഗത്തില്‍ ചര്‍ച്ച ചെയ്യും. കോടതിഭാഷ മലയാളമാക്കുന്നതിന് കോടതികളുടെ കൂടി അനുമതി ആവശ്യമാണ്. ഇതുസംബന്ധിച്ച നടപടികള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിയമനിര്‍മാണത്തിന് സമവായം തേടി ഈ നിയമസഭാ സമ്മേളനകാലത്തുതന്നെ സര്‍വകക്ഷിയോഗം വിളിക്കാമെന്ന് ധാരണയായത്. മന്ത്രി കെ.സി. ജോസഫ്, ഒ.എന്‍.വി., സുഗതകുമാരി, എം.എല്‍.എ. മാരായ സി.പി. മുഹമ്മദ് , ബെന്നി ബഹനാന്‍, പി.സി. വിഷ്ണുനാഥ് എന്നിവരും പിരപ്പന്‍കോടി മുരളി, ഐക്യമലയാള പ്രസ്ഥാനത്തെ പ്രതിനിധീകരിച്ച് നന്ദകുമാറും ചര്‍ച്ചയില്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.