2021, ജനുവരി 11, തിങ്കളാഴ്‌ച

സാമൂഹ്യ പ്രവർത്തന ശബ്ദാവലി - ചർച്ച 04

 behaviour therapy

പെരുമാറ്റ ചികിത്സ

(അനാരോഗ്യപരമായ പെരുമാറ്റ രീതികളെ

 തിരിച്ചറിയുവാനും തിരുത്തുവാനും വേണ്ടിയുള്ള ചികിത്സാരീതി)

 behaviour modification

പെരുമാറ്റ പരിഷ്ക്കരണം

( ഒരു വ്യക്തിയുടെ സ്വഭാവ രീതികളെ വിവിധ പ്രചോദന തന്ത്രങ്ങൾ ഉപയോഗിച്ച് മാറ്റം വരുത്തി അയാളുടെ വ്യക്തി -സാമൂഹിക ജീവിതത്തിന് കൂടുതൽ അനുയോജ്യമാക്കുന്ന തരത്തിലുള്ള പെരുമാറ്റ ചികിത്സാരീതി)

bipolar disorder

ബൈപോളാർ ഡിസോഡർ

(വ്യക്തി ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും അപര്യാപ്തത ഉണ്ടാക്കുന്ന വിധം അനിയന്ത്രിതമായി  വിഷാദവും ഉൻമാദവും  ഇടവിട്ട് ഉണ്ടാകുന്ന മാനസികാവസ്ഥ

benefit

ഗുണം,

ആനുകൂല്യം

(ഏതെങ്കിലും സമൂഹ്യസുരക്ഷാ സംവിധാനത്തിലൂടെ അർഹതപ്പെട്ടവർക്ക് ലഭിക്കുന്ന സാമ്പത്തികാനുകൂല്യം )

 beneficiary

ഗുണഭോക്താവ്

 best value

മികച്ച മൂല്യം,

കാര്യക്ഷമമായ സേവനമൂല്യം

(അധികാര കേന്ദ്രങ്ങളിൽ നിന്നോ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നോ നിയമപരമായി നൽകപ്പെടേണ്ട ഏറ്റവും കാര്യക്ഷമമായ സേവനങ്ങൾ )

 bereavement

വേർപാട്

( ഒരു വ്യക്തിയുടെ മരണം നിമിത്തം ശൂന്യതാ ബോധമോ ,തീവ്രദു:ഖമോ മറ്റുള്ളവരിൽ നിലനിൽക്കുന്ന അവസ്ഥ)

Black feminism

കറുത്തവർഗ്ഗ സ്ത്രീവാദം

(ലിംഗസമത്വത്തിൻ്റെ അടിസ്ഥാനത്തിൽ കറുത്ത വർഗ്ഗക്കാരായ സ്ത്രീകളുടെ അവകാശങ്ങൾക്കും തുല്യതയ്ക്കും വേണ്ടിയുള്ള വാദം)

 blame culture

പഴിപ്പേടി

(വിമർശനത്തിലോ ശാസനയിലോ ഉള്ള ഭയം കാരണം പരാജയഭീതിയുള്ള പ്രവർത്തനങ്ങളോ ഉത്തരവാദിത്തങ്ങളോ ഏറ്റെടുക്കുന്നതിൽ  വിമുഖത പ്രകടിപ്പിക്കുന്ന രീതി)

body language

ശരീരഭാഷ

(ഒരു വ്യക്തിയുടെ മനോഭാവവും വികാരങ്ങളും ബോധപൂർവ്വമോ അല്ലാതെയോ ഭാവങ്ങളിലും ചലനങ്ങളിലും പ്രകടമാകുന്നത് )

bullying

വഴക്കാളിത്തരം

(  മറ്റുള്ളവരെ ഭയപ്പെടുത്തിയോ  വഴക്കുണ്ടാക്കിയോ ഉപദ്രവിക്കുന്ന പെരുമാറ്റം)

 burden of care

പരിചരണ ബാധ്യത , പരിചരണഭാരം

 .bureaucracy

 ഉദ്യോഗസ്ഥ വ്യവസ്ഥ

 ഭരണപരവും, നയപരവുമായ തീരുമാനങ്ങളിൽ ഉദ്ദ്യോഗസ്ഥർ  നിർണ്ണായക സ്വാധീനം ചലുത്തുന്ന ഭരണ സംവിധാനം .

Binuclear families

ദ്വികേന്ദ്ര അണുകുടുബങ്ങൾ

(വേർപിരിയലിനു ശേഷം മാതാപിതാക്കൾ വ്യത്യസ്ഥ ഇടങ്ങളിൽ  താമസിക്കുന്ന സാഹചര്യത്തിലും കുട്ടികളുടെ സംരക്ഷണ ഉത്തരവാദിത്വം പങ്കിടുന്ന കുടുംബ ഘടന)

 Biodiversity

ജൈവവൈവിദ്ധ്യം

(ഒരു പ്രത്യേക ചുറ്റളവിലുള്ള ആവാസ വ്യവസ്ഥയിൽ കാണപ്പെടുന്ന വിവിധ ജീവ രൂപങ്ങൾ )

  Bisexual

ഉഭയലിംഗ പരത,

ഉഭയലൈംഗികമായ

( സ്ത്രീയോടും പുരുഷനോടും ലൈംഗിക ആകർഷണം പ്രകടിപ്പിക്കുന്ന വ്യക്തിത്വം )

  Capacity

ത്രാണി,വഹന ശേഷി

 (ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനോ .ഉൾക്കൊള്ളാനൊ കഴിയും വിധത്തിൽ ഒരു വ്യക്തിയിലെ അറിവിൻ്റേയും നൈപുണികളുടേയും  തോത് ) 

 Capitalism

 മുതലാളിത്തം

ഉത്പാദന ഘടകങ്ങൾ സ്വകാര്യ ഉടമസ്ഥതയിൽ നിലനിറുത്തി കൊണ്ട് ലാഭേച്ഛയോടെ മാത്രം വ്യവസായ വാണിജ്യ ഉദ്പാദന പ്രക്രിയകളെയും കമ്പോളങ്ങളേയും നിയന്ത്രിക്കുന്ന സാമൂഹ്യ സമ്പദ് വ്യവസ്ഥയിലൂന്നിയ  തത്വശാസ്ത്രം.

 care

ശ്രദ്ധ,

പരിപാലനം

(അന്തസുറ്റ മനഷ്യ ജീവിതം ഉറപ്പാക്കുന്നതിന് വ്യക്തിക്കോ ,കുടുംബത്തിനോ ,സമൂഹത്തിനോ വേണ്ടി വരുന്ന വിവിധ സഹായ പ്രക്രിയകളും സേവനങ്ങളും.)

  case

(  വ്യക്തിയെ /  സ്ഥാപനത്തെ / സംവിധാനത്തെ ഒന്നായി പരിഗണിച്ച് പഠിക്കുകയോ ഇടപെടുകയോ ചെയ്യുമ്പോൾ അതിനെ കേസ് എന്ന് വിളിക്കുന്നു)

 case work

വ്യകതി തല സാമൂഹ്യ പ്രവർത്തനം

(സാമൂഹ്യ പ്രവർത്തകർ മറ്റൊരു വ്യക്തിയിൽ നിരന്തരം ഇടപെട്ട് വ്യക്തിഗത പ്രശ്നം പരിഹരിക്കാൻ ആ വ്യക്തിയെ പ്രാപ്തമാക്കുന്ന രീതി)

  case worker

കേസ് വർക്കർ 

( വ്യക്തിതല പ്രവർത്തകൻ)

കേസ് വർക്ക് നടത്തുന്ന വ്യക്തി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.