2020, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

സാമൂഹ്യ പ്രവർത്തന ശബ്ദാവലി - ചർച്ച 02

assessment

 

വിലയിരുത്തൽ

 

സമൂഹത്തിൻ്റെയോ വ്യക്തിയുടെയോ ഏതെങ്കിലും തരത്തിലുള്ള അവസ്ഥയെ വിലയിരുത്തൽ.

 

 2. assimilation

 

ഉൾച്ചേരൽ

 

 സുദീർഘമായ സമ്പർക്കത്താൽ  പ്രബലമായ ഒരു സമൂഹത്തിലേയ്ക്ക്  നിസ്സാര സമൂഹം അലിഞ്ഞു ചേരുന്ന പ്രക്രിയ.

 

 3.assistance

 

തുണ

സഹായം

 

annihilation

 

ഉൻമൂലനം,

വേരോടെ പിഴുതുമാറ്റൽ

 

സാമൂഹ്യ വികസനത്തിന് തടസമാകുന്ന സാമൂഹ്യ സ്ഥാപനങ്ങളെയോ ,വ്യവസ്ഥകളയൊ പൂർണ്ണമായി ഇല്ലായ്മ ചെയ്യൽ

 

 2.anomalies

 

വ്യതിചലനങ്ങൾ,

അപാകതകൾ.

 

 3.acculturation

 സാംസ്കാരികാനുരൂപണം

 

മറ്റൊരു സാമൂഹ്യ, സാംസ്കാരിക സംവിധാനവുമായുള്ള ഇണങ്ങി ചേരൽ.

 

acceptance

 

തനതായി സ്വീകരിക്കൽ

 

(ഒരു വ്യക്തിയുടെയോ സമൂഹത്തിൻ്റെയോ അനന്യതയെ പൂർണ്ണമായും ഉൾക്കൊണ്ട് അർഹിക്കുന്ന  അംഗീകാരത്തോടെ മുൻധാരണകളില്ലാതെ സ്വീകരിക്കുകയോ സമീപിക്കുകയോ ചെയ്യുന്ന രീതി)

 

  anuloma

 

പിന്നോക്ക  ജാതിയിലോ വർഗ്ഗത്തിലോ ഉള്ള സ്ത്രീയെ മുന്നോക്ക ജാതിയിലോ വർഗ്ഗത്തിലോ ഉള്ള പുരുഷൻ വിവാഹം കഴിക്കുന്ന രീതി

 

actualisation

 

പ്രാവർത്തികമാക്കൽ,

യാഥാർത്ഥ്യവൽക്കരിക്കൽ

 

(ലക്ഷ്യങ്ങളോ ആഗ്രഹങ്ങളോ പൂർത്തിയാക്കുകയോ യാഥാർത്ഥ്യവൽക്കരിക്കുകയോ ചെയ്യുന്ന അവസ്ഥ)

 

self actualisation - ആത്മ സാക്ഷാത്ക്കാരം

 

ageing

 

പ്രായമാവൽ,

 

 

 കാലാനുഗതമായി ഒരു വ്യക്തിയുടെ ശാരീരിക, മാനസിക  തലങ്ങളിൽ വരുന്ന  മാറ്റം

 

 2. ageism

 

 പ്രായവാദം ,

പ്രായ വിവേചനം

 

 

പ്രായമായവരോട് വാക്കിലും പ്രവൃത്തിയിലും സമീപനത്തിലും  കാണിക്കുന്ന വിവേചനം

 

 3.animism

 

 സർവ്വഭൂതാത്മവാദം,

സർവ്വ ജീവത്വവാദം

 

 എല്ലാ ചരാചരങ്ങളിലും ആത്മാവ് ഉണ്ട് എന്ന വിശ്വാസം

 

asylum

അഭയസ്ഥാനം

 

 at risk

 

ആപത് ശങ്കയിലുള്ള,

അപകട സാദ്ധ്യതയിലുള്ള

 

 .aversion therapy

 

 ശീലിച്ചു പഴകിയ

 ദുശ്ശീലത്തിൽ നിന്ന്  മുക്തി നേടുന്നതിനായി  അടിപ്പെട്ട വസ്തുവിനോട് സംവേദനപരമായി  വെറുപ്പോ വിരക്തിയോ  തോന്നിപ്പിക്കുന്ന  മനശാസ്ത്രപരമായ ചികിത്സാരീതി

 

Appraisal

 

സാദ്ധ്യത വിലയിരുത്തൽ

 

  Avoidance

 

ഒഴിവാക്കൽ

 

(ഏതെങ്കിലും പ്രവൃത്തിയിൽ നിന്നോ സാഹചര്യത്തിൽ നിന്നോ ഉള്ള ഒഴിഞ്ഞുമാറ്റം)

 

 Atavism

 

ഏറെ നാളായി പ്രകടമാകാതെയിരുന്ന ചില പാരമ്പര്യ പ്രത്യേകതകളുടെ പ്രകടമാകൽ,

 

പരിണാമ വേളയിൽ രൂപഭേദം വന്നുപോയതോ അപ്രത്യക്ഷമായതോ ആയ പരമ്പര്യ സവിശേഷതകൾ വീണ്ടും പ്രകടമാകുന്നത്.

 

പഴയ കാലത്തുണ്ടായിരുന്ന  ചിന്താധാരകളിലേയ്ക്കും കാഴ്ച്ചപ്പാടുകളിലേയ്ക്കുമുള്ള തിരിച്ച് പോക്ക്

 

action phase

 

പ്രവർത്തനഘട്ടം,

നിർവ്വഹണഘട്ടം

 

(ലക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കുന്നതിന് വേണ്ടി ആവിഷ്ക്കരിച്ച പരിപാടികൾ നിർവ്വഹിക്കപ്പെടുന്ന ഘട്ടം)

 

 

 achieved status

 

സ്വയാർജ്ജിത പദവി

 

(വ്യക്തിപരമായ കഴിവും യോഗ്യതയും കൊണ്ട് ലഭിക്കുന്ന പദവി )

 

 ascribed status

 

ജന്മസിദ്ധ പദവി

 

(വ്യക്തിഗത താത്പര്യങ്ങൾക്കോ തെരഞ്ഞെടുപ്പുകൾക്കോ പ്രസക്തിയില്ലാതെ, ജാതി, മതം, ലിംഗം, വർണ്ണം തുടങ്ങിയവയെ അടിസ്ഥാനമാക്കി ജന്മം കൊണ്ട് സിദ്ധിക്കുന്ന പദവിയോ നിലയോ)

 

Analytical Psychology

 

 

അപഗ്രഥന മന:ശാസ്ത്രം

 

( അബോധ മനസ്സിനെ അപഗ്രഥിക്കുന്ന മനഃശാസ്ത്ര ശാഖ)

 

  anthropology

 

നരവംശശാസ്ത്രം

 

( മനുഷ്യവംശത്തിൻ്റെ ഉത്ഭവം. സാമൂഹിക-സാംസ്ക്കാരിക ജീവിതത്തിൻ്റെ ആവിർഭാവം  ,മുതൽ  മനുഷ്യരാശിയെ സമഗ്രമായെടുത്ത് വിവിധ ഘട്ടങ്ങളിലുള്ള വികാസ പരിണാമത്തെക്കുറിച്ചുള്ള പഠനം.)

 

  authority

 

1.ആധികാരികത

 

(സാമൂഹ്യ പ്രവർത്തകന്റെ പ്രാഗൽഭ്യത്തിൻ്റെയും ആ പ്രാഗൽഭ്യത്തെ സേവന ഉപഭോക്താക്കൾ അംഗീകരിക്കുന്നതിന്റെയും അടിസ്ഥാനത്തിൽ ഉണ്ടാകുന്ന ആധികാരികത )

 

 

2.അധികാര സ്ഥാപനം

 

(ഒരു പ്രത്യേക മേഖലയിൽ ഭരണ-നിർവ്വഹണ- നയപരമായ കാര്യങ്ങളിൽ നിയമങ്ങളും ചട്ടങ്ങളും, രൂപീകരികരിച്ച് നടപ്പിലാക്കുവാനും , ആ നിയമങ്ങളും ചട്ടങ്ങങ്ങളും പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പ് വരുത്താനും നിയമപരമായി ചുമതലപ്പെടുത്തിയിട്ടുള്ള അധികാര കേന്ദ്രം അഥവ അധികാര സ്ഥാപനം)

 

ANOVA

 

സ്ഥിതിവിവര ശാസ്ത്രത്തിലെ ,ശരാശരി മൂല്യവ്യതിയാനങ്ങളുടെ വിശകലനം

 

 authenticity

 

ആധികാരികത

 

 ആധികാരികതയോടും കൃത്യതയോടും . കാര്യങ്ങളെ പ്രകടിപ്പിക്കുവാനോ പ്രാവർത്തികമാക്കുവാനോ ഉള്ള കഴിവ്

 

 autonomy

 

സ്വയംനിർണയാധികാരം

 

തന്നെ സംബന്ധിക്കുന്ന വിഷയങ്ങളിൽ  സ്വയം തീരുമാനം എടുക്കുവാനുള്ള കഴിവ്.

 

atrocities

 

അതിക്രമങ്ങൾ

 

( ഒരു വ്യക്തിക്കോ ഒന്നിലധികം വ്യക്തികൾക്കോ ഹാനികരമാകണം എന്ന ഉദ്ദേശത്തോടു കൂടി ചെയ്യുന്ന നിഷ്ഠൂര പ്രവൃത്തികൾ )

 

 

  attempt

 

ശ്രമം

 

(ഒരു പ്രത്യേക ലക്ഷ്യത്തിലെത്തുന്നതിനു വേണ്ടിയുള്ള ബോധപൂർവ്വമായ ശ്രമം)

 

 actus reus

 

കുറ്റകരമായ പ്രവൃത്തി

 

adaptation

 

പൊരുത്തപ്പെടൽ

 

(വ്യവസ്ഥാപിത മൂല്യങ്ങളോടും ചട്ടങ്ങളോടും വ്യക്തികൾ നടത്തുന്ന പൊരുത്തപ്പെടൽ)

 

 amalgamation

 

ഏകീകരണം

ലയനം

 

( രണ്ടു  സംസ്കാരങ്ങളോ വംശങ്ങളോ തമ്മിൽ ലയിച്ചു ചേരുന്ന സാമൂഹ്യ സാംസ്ക്കാരിക സംയോജനം)

 

 arbitration

 

തർക്ക പരിഹാരം

 

 (രണ്ടോ അതിലധികമോ കക്ഷികൾ തമ്മിലുള്ള തർക്കത്തിൽ, എല്ലാ കക്ഷികൾക്കും സ്വീകാര്യരായ മറ്റൊരു വ്യക്തിയോ വ്യക്തികളോ  സ്ഥാപനമോ നടത്തുന്ന തർക്ക പരിഹാരം)

 

Asperger's Syndrome

 

ആശയവിനിമയത്തിലും സമൂഹീകരണത്തിലും സർഗ്ഗാത്മകതയിലും ഭേദപ്പെട്ട അവസ്ഥയിലുള്ള ഓട്ടിസത്തിൻ്റെ വകഭേദം

 

 autism

 

ഓട്ടിസം

 

(കുട്ടികളിലെ  ആശയഗ്രാഹ്യ-വിനിമയ ശേഷിയെയും, സഹവർത്തിത്വ ശേഷിയെയും ബാധിക്കുന്ന ,ബുദ്ധിപരിമിതിയല്ലാത്ത മാനസിക വ്യതിയാനം)

 

 

 3. attention deficit hyperactivity disorder (ADHD)

 

അടങ്ങിയിരിക്കാൻ കഴിയാത്ത അവസ്ഥ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.