സമഗ്ര മാതൃഭാഷാ നിയമം ഉടന്‍
നടപ്പാക്കുക.
കേരളത്തിന്റെ കോടതിയും ഭരണവും
വിദ്യാഭ്യാസവും മലയാളത്തില്‍ ആക്കിക്കൊണ്ട് സമഗ്ര മാതൃഭാഷാ നിയമം ഉടന്‍ നിയമസഭയില്‍
പാസാക്കി നടപ്പിലാക്കണമെന്ന് മലയാള ഐക്യ വേദി കണ്ണൂര്‍ ജില്ലാ സമ്മേളനം
ആവശ്യപ്പെട്ടു. കേരളത്തിലെ പൊതുവിദ്യാഭ്യാസം ഇപ്പോള്‍ ഹയര്‍ സെക്കന്ററി തലം വരെ
ആയതിനാല്‍ ഹയര്‍ സെക്കന്ററി തലത്തിലും, മറ്റ് ഭാഷാപഠന സാധ്യതകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ
ഒന്നാം ഭാഷയായി മുഴുവന്‍ കുട്ടികളും മലയാളം പഠിക്കുന്ന അവസ്ഥ ഉണ്ടാകണമെന്നും യോഗം
പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനം ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍
പ്രൊഫ. ബി. മുഹമ്മദ് അഹമ്മദ് ഉത്ഘാടനം ചെയ്തു. പ്രൊഫ. കെ. പി. നരേന്ദ്രന്‍
അധ്യക്ഷത വഹിച്ചു. ഡോ. കെ. എം. ഭരതന്‍, കരുണാകരന്‍ പുതുശ്ശേരി, കെ. ബാലകൃഷ്ണന്‍,
ഡോ. പി. വസന്തകുമാരി എന്നിവര്‍ സമ്മേളനത്തില്‍ സംസാരിച്ചു.
ഡോ. പി. വസന്തകുമാരി (പ്രസിഡന്റ്),
കലേഷ്. എം (സെക്രട്ടറി) കൈതപ്രം ശ്രീധരന്‍ (കണ്‍വീനര്‍) എന്നിവരെ പുതിയ ഭാരവാഹികളായി
തെരഞ്ഞെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.