2011, ഫെബ്രുവരി 23, ബുധനാഴ്‌ച

ഗവേഷണപ്രസിദ്ധീകരണങ്ങള്‍ മാതൃഭാഷയില്‍ വേണം, മാതൃഭാഷാപഠനത്തിന് നിയമം വേണം


6 അഭിപ്രായങ്ങൾ:

  1. :) ഗവേഷകര്‍ തങ്ങളുടെ ഗവേഷണങ്ങള്‍ ഹൈ ഇമ്പാക്റ്റ് ജേര്‍ണലില്‍ ഇടുവാന്‍ മത്സരിക്കുന്ന സമയത്താണ് ഇനി മാതൃഭാഷയില്‍.... അതും 10%... നടന്നത് തന്നെ... ഈ മത്സര യുഗത്തില്‍ ഇത് പോലെയുള്ള നിര്‍ദ്ദേശങ്ങള്‍ വെയ്ക്കുവാന്‍ തോന്നിയ മനക്കട്ടി!!!

    നേച്ചറിലും, സയ്ന്‍സിലും മറ്റും പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചവര്‍ക്ക് പോലും ഐ.ഐ.ടി.കളില്‍ ജോലി കിട്ടുന്നില്ല... അവിടെ ജോലിക്ക് അപേക്ഷിക്കുമ്പോള്‍ പോലും അവര്‍ പ്രഥമ സ്ക്രീനിങ്ങിന് നോക്കുന്നത് ഹൈ ഇമ്പാക്റ്റ് പ്രബന്ധം ഉണ്ടോയെന്നാണ്... ഇനി മുതല്‍ ഹിന്ദി/മാതൃഭാഷയില്‍ വല്ലതുമുണ്ടോ എന്നായിരിക്കും!!!!!

    മറുപടിഇല്ലാതാക്കൂ
  2. മനോജിന് പ്രധാനം ഐ.ഐ.ടി.യിലെ ജോലിയാണ്.
    ഈ ആവശ്യം ഉന്നയിച്ചവര്‍ക്ക് അവരുടെ മാതൃഭാഷയിലെ അറിവ് വികസിക്കുന്നതും. രണ്ടും രണ്ടു തരം ചിന്തകളാണ്. നിലവില്‍ അധ്യാപകരായിരിക്കുന്നവരുടെ ഗവേഷണപ്രബന്ധങ്ങള്‍ ഒരു ഇന്ത്യന്‍ ഭാഷയിലാകുന്നത് തീര്‍ച്ചയായും ഇവിടുത്തെ ഭാഷയെയും അറിവിനെയും അതു വഴി സംസ്കാരത്തെയും വികസിപ്പിയ്ക്കും എന്നൊരു സഹായം കൂടെ ചെയ്യും. മനോജ് ഇംഗ്ലീഷിനെ പരിപോഷിപ്പിച്ചോളൂ. പക്ഷേ അവരവരുടെ മാതൃഭാഷയോട് അവഗണന കാണിക്കരുത്.ലോകം മത്സരത്തിന്റേതാണ് എന്നുവച്ച് അതിനായി 'എന്തും ചെയ്തുകളയരുത്'. ജോലിയ്ക്ക് വേണ്ടി മാത്രമല്ലാതെ ഗവേഷണം ചെയ്യുന്നവരും ഈ നാട്ടിലുണ്ട് സുഹൃത്തെ. അവര്‍ക്ക് ഭാഷ വേണം, അതില്‍ അറിവുണ്ടാകണം, സംസ്കാരം നിലനില്ക്കണം...
    നിങ്ങള്‍ ഇതു വായിച്ച് സമയം കളയണ്ട പോയി ഇംഗ്ലീഷില്‍ പ്രബന്ധമെഴുതിക്കോളൂ...

    മറുപടിഇല്ലാതാക്കൂ
  3. പിണങ്ങാതെ മാഷേ.. ഞാന്‍ യാഥാര്‍ത്ഥ്യമാണ് വരച്ച് കാട്ടിയത്.... ഇന്നത്തെ അവസ്ഥയില്‍ സയന്‍സ് മേഖലയില്‍ ഗവേഷിക്കുന്നവര്‍ ഒരു നല്ല പ്രബന്ധം ഒരിക്കലും മാതൃഭാഷയില്‍ ഇടുവാന്‍ മെനക്കെടില്ല... ഒരു പക്ഷേ പ്രസിദ്ധീകരിച്ച ലേഖനം മൊഴി മാറ്റി ഇടുമായിരിക്കും (അതിനും കോപ്പി റൈറ്റ് പ്രശ്നം കാണും)... ഹൈ ഇമ്പാക്റ്റ് എന്ന മരീചിക ഇന്ത്യയില്‍ മാത്രം മാറ്റുവാന്‍ കഴിയില്ലല്ലോ... മാതൃഭാഷയെ തള്ളി കളയുവാന്‍ എനിക്കും ആവില്ല...

    പിന്നെ ഐ.ഐ.റ്റി. ഒരു ഉദാഹരണം മാത്രമേ ആകുന്നുള്ളൂ.. ജോലിക്ക് വേണ്ടിയല്ലാതെ സയന്‍സില്‍ ഗവേഷിക്കുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് മറ്റ് ജോലിയോ ധനമാര്‍ഗ്ഗമോ കാണും എന്ന് ഉറപ്പ്! സയന്‍സ് മേഖലയില്‍ കോണ്ട്രിബ്യൂട്ട് ചെയ്യാനാണ് എന്ന് പറയാമെങ്കിലും ജീവിക്കുവാന്‍ പണം തന്നെ വേണമല്ലോ :) പിന്നെ അദ്ധ്യാപക ഗവേഷകര്‍ ഒറ്റയ്ക്കല്ലല്ലോ ചെയ്യുന്നത് പി.എച്ച്.ഡി.ക്കാരല്ലേ അവര്‍ക്ക് സഹായി... അവര്‍ക്ക് മറ്റ് ജോലി കിട്ടുവാന്‍ ഈ പറഞ്ഞ ഹൈ ഇമ്പാക്റ്റ് അത്യാവശ്യം.. അപ്പോള്‍ അവരുടെ ഭാവി വെള്ളത്തിലാക്കുവാന്‍ ഏതെങ്കിലും അദ്ധ്യാപകര്‍ തയ്യാറാകുമോ?

    വെറുതെ പത്ര താലുകളില്‍ ഇത് സമര്‍പ്പിച്ചെന്ന് പറഞ്ഞ് പേര് വരുത്താം എന്നതല്ലാതെ... മുകളില്‍ പറഞ്ഞിരിക്കുന്ന 10% നിര്‍ദ്ദേശം സയന്‍സ് മേഖലയില്‍ ഒരിക്കലും നടക്കുവാന്‍ പോകുന്നില്ല.. എന്ന യാഥാര്‍ത്ഥ്യത്തിന് നേരെ കണ്ണടച്ചിട്ട് കാര്യമില്ലല്ലോ...

    മറുപടിഇല്ലാതാക്കൂ
  4. ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  5. ചര്‍ച്ച തുടരുക. മനോജിനും മാഷിനും നന്ദി.
    ഓഫ് ടോക്ക് ഒഴിവാക്കുമല്ലോ...

    മറുപടിഇല്ലാതാക്കൂ
  6. ഗവേഷണ പ്രബന്ധങ്ങൾ ലേഖനങ്ങൾ മലയാളത്തിൽക്കൂടി പ്രസിദ്ധീകരിക്കുക കേരള സംസ്ഥാനത്ത് നിന്ന് തന്നെ ഇത് ആരംഭിക്കണം .വിവിധ വിഷയങ്ങളിൽ ഗവേഷണ പ്രബന്ധങ്ങൾ , ലേഖനങ്ങൾ എന്നിവ പകര്‍പ്പവകാശനിയമത്തിന്റെ പരിധിയില്‍ വരാത്ത , ഭാഷേതര വിഷയങ്ങളില്‍ ഉള്ള ഗവേഷണ പ്രബന്ധങ്ങള്‍ മലയാളത്തില്‍ എഴുതാൻ ഗവേഷകർ തയ്യാറാകണം .സർക്കാർ -അർദ്ധ സർക്കാർ, ഇതര സർക്കാർ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപങ്ങളിൽ ഗവേഷണം നടത്തുന്നവർ തദേശ ഭാഷ ഉപയോഗിക്കുന്ന നികുതിദായകാരായ പൊതു ജനങ്ങളോട് കടപെട്ടിരിക്കുന്നു .ശാസ്ത്ര -സാങ്കേതിക സാമൂഹിക മേഖലകളിലെ വിവിധ ഗവേഷണ പ്രബന്ധങ്ങൾ, ലേഖനങ്ങൾ എന്നിവ മലയാളത്തിൽ കൂടി പ്രസിദ്ധീകരിച്ചാൽ അത് മാതൃ ഭാഷയുടെ വളർച്ചക്കും വികാസത്തിനും കാരണമാകും .മലയാളത്തിൽ ഒരു യന്ത്ര വിവർത്തന സംവിധാനം കൊണ്ട് വന്നാൽ അത് കൂടുതൽ ഉപകാരമാകും .ഇംഗ്ലീഷിൽ നിന്ന് അതി വേഗത്തിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു വായിക്കുന്നതിനുള്ള സംവിധാനം ആണ് ആവശ്യം .
    malayalatthanima.blogspot.in

    മറുപടിഇല്ലാതാക്കൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.