2011, ഫെബ്രുവരി 7, തിങ്കളാഴ്‌ച

സ്ഥാപന ബോര്‍ഡുകള്‍ മലയാളത്തിലും വേണമെന്ന് നിര്‍ദേശമുണ്ട് - സര്‍ക്കാര്‍

കൊച്ചി: സംസ്ഥാനത്ത് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടേയും വകുപ്പുകളുടേയുമൊക്കെ ബോര്‍ഡുകള്‍ ഇംഗ്ലീഷിനു പുറമെ മലയാളത്തിലും എഴുതിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ബോര്‍ഡ് ഇംഗ്ലീഷില്‍ മാത്രം എഴുതുന്നതിനെതിരെ അഭിഭാഷകഗുമസ്തനും മുളവുകാട് സ്വദേശിയുമായ അജിമോന്‍ ഗംഗാധരന്‍ നല്‍കിയ പൊതുതാല്പര്യ ഹര്‍ജിയിലാണിത്.

ബോര്‍ഡ്, മാന്വല്‍, ചട്ടം, ഫോമുകള്‍ എന്നിവ മലയാളമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 1983ല്‍ ചീഫ് സെക്രട്ടറിയുടെ നേത്വത്തില്‍ ചേര്‍ന്ന ഉന്നതതല സമിതി ഇതുസംബന്ധിച്ച് പതിവായി യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തുന്നുണ്ട്.

2009 ജൂലായ് 19നു മുമ്പ് ബോര്‍ഡുകള്‍ മലയാളത്തിലുമാക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത് എന്നാണ് സര്‍ക്കാര്‍ നല്‍കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നത്. ഔദ്യോഗിക കുറിപ്പുകള്‍ മലയാളത്തില്‍മാത്രമേ പാടുള്ളൂ എന്നു നിര്‍ദേശമുണ്ട്. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍, വാര്‍ത്താവിതരണ മന്ത്രാലയം, പിന്നാക്ക വിഭാഗ കോര്‍പ്പറേഷന്‍ തുടങ്ങി 30 സ്ഥാപനങ്ങള്‍ മലയാളം ഔദ്യോഗിക ഭാഷയാക്കാന്‍ തീരുമാനിച്ചിട്ടുണ്ട് എന്നും വിശദീകരണമുണ്ട്.

2 അഭിപ്രായങ്ങൾ:

  1. തുഞ്ചന്‍പറമ്പിലെ പ്രദര്‍ശനം കണ്ടിരുന്നു. മലയാളത്തില്‍ ബ്ലോഗെഴുതുന്ന ബ്ലോഗര്‍മാരുടെ ഒരു കൂട്ടായ്മ ഏപ്രില്‍ 17ന് തുഞ്ചന്‍ പറമ്പില്‍ നടക്കുന്നു.

    http://bloggermeet.blogspot.com/

    മറുപടിഇല്ലാതാക്കൂ
  2. മലയാളത്തെ രക്ഷിക്കുന്നതിന് സർക്കാർ ഓഫീസകൾ,പൊതു മേഖല സ്ഥാപനങ്ങൾ,സർവകാലശാലകൾ,ആശുപത്രികൾ,കച്ചവട സ്ഥാപനങ്ങൾ എന്നിവിടങ്ങളി ലെ ബോർഡുകൾ നിർബന്ധമായും മലയാളത്തിലേക്ക് മാറ്റുക..
    http://malayalatthanima.blogspot.in

    മറുപടിഇല്ലാതാക്കൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.